രണ്ടായിരാമാണ്ടെത്തുമ്പോഴേക്കും ഫ്ളയിംഗ് കാറുകളും സ്മാർട് റോബോട്ടുകളും ജീവിതത്തിന്റെ ഭാഗമാകുമെന്ന് തൊള്ളായിരത്തി അമ്പതുകളിലും അറുപതുകളിലും പലരും പ്രവചിച്ചിരുന്നു. പഴയ കാലത്തുള്ളവർ പ്രവചിച്ച സമയം തെറ്റിയെങ്കിലും ടെക്നോളജി വികസിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. നിലവിലുള്ള ടെക്നോളജിക്കും ഭാവിയിൽ വരാനിരിക്കുന്ന ടെക്നോളജികൾക്കും നമ്മുടെ ജീവിതത്തെ സമൂലം മാറ്റിമറിക്കാനുള്ള ശക്തി വളരെയേറെയാണ്. അധികം വൈകാതെ തന്നെ ലോകത്തിന്റെ ഇപ്പോഴത്തെ രൂപവും ഭാവവും സംസ്കാരവും മാറ്റിമറിച്ചേക്കാവുന്ന വിപ്ലവകരമായ ടെക്നോളജികളെ ഈ അധ്യായത്തിൽ പരിചയപ്പെടാം.
ടെക്നോളജിയിലുണ്ടാകുന്ന അഭൂതപൂർവമായ മുന്നേറ്റം ലോകത്തിന്റെ ഇപ്പോഴത്തെ ആവാസവ്യവസ്ഥയെയും അതിജീവനശൈലിയെയും മാറ്റുന്നു. അന്യഗ്രഹങ്ങളിലും ആകാശത്തും ഭൂമിയിലും കടലിലും നദിയിലും കര യിലും പർവതത്തിനു മുകളിലും എന്നു വേണ്ട ചിന്തകളെത്തുന്നിടത്തൊക്കെ ആവാസത്തിനൊരുങ്ങുകയാണ് മനുഷ്യൻ. ഇതിനു സഹായകമായ കണ്ടു പിടുത്തങ്ങൾ ലോകത്തെ മാറ്റിമറിക്കുമെന്ന് തീർച്ചയാണ്.
ശാസ്ത്ര രംഗത്ത് വിപ്ലവമെഴുതാൻ 3ഡി ബയോ പ്രിന്റിംഗ്
കിഡ്നി, ലിവർ, ഹൃദയം തുടങ്ങി രോഗം ബാധിച്ചോ ജനിക്കുമ്പോൾ തന്നെയോ വൈകല്യം ബാധിച്ച ശരീരാവയവങ്ങൾ 3 ഡി പ്രിന്റിംഗ് സാങ്കേതികവിദ്യയിലൂടെ നിർമിച്ച് ശരീരത്തിൽ കൂട്ടിച്ചേർക്കുന്ന കാലത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു കാലത്തേക്കാണ് നാം കടന്നുചെല്ലുന്നത്. അടുത്ത വ്യവസായ വിപ്ലവം 3-ഡി പ്രിന്റിംഗിലാ ണെന്നാണ് ടെക്നോ വിദഗ്ധരുടെ നിഗമനം.വൈദ്യശാസ്ത്രരംഗത്ത് വരും നാളുകളിൽ വിപ്ലവം സൃഷ്ടിക്കാൻ പോന്ന കണ്ടുപിടിത്തമാണ് മനുഷ്യശരീരകലകളെ 3-ഡി പ്രിന്റിംഗിലൂടെ സൃഷ്ടി ക്കുന്ന ഈ അത്യാധുനിക സാങ്കേതിക വിദ്യ.
മെഡിക്കൽ മേഖലയിൽ സങ്കീർണ സ്ത്രക്രിയ ചെയ്തു പഠിക്കാൻ ശരീ രാവയവങ്ങളുടെ കൃത്രിമരൂപങ്ങൾ തയാറാക്കാനും 3-ഡി പ്രിന്റിംഗ് സഹായിക്കുന്നു. ശരീര കോശങ്ങളുടെ മിശ്രിതത്തിൽ നിന്നും തയാറാക്കുന്ന ബയോ - ഇങ്ക് ഉപയോഗിച്ച് ശരീരകലകൾ നിർമിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ഇതിനുപയോഗിക്കുന്ന പ്രിന്ററുകളാണ് ബയോ പ്രിന്ററുകൾ. മനുഷ്യകോശങ്ങൾ ഒരു പെട്ടി ഡിഷിൽ നിക്ഷേപിച്ച് നിയന്ത്രിത സാഹചര്യത്തിൽ ഇവയെ വളർത്തുകയാണ് ചെയ്യുന്നത്. വ്യത്യസ്ത കോശങ്ങൾ എങ്ങനെ ക്രമീകരിക്കപ്പെടണമെന്നു പ്രോഗ്രാം ചെച്ച് 3-ഡി പ്രിന്ററിലേക്ക് ഈ ജൈവമിശ്രിതം പകർന്നുകഴിഞ്ഞാണ് അച്ചടി. മനുഷ്യന്റെ കരൾകോ ശങ്ങളുടെ ചെറു സ്ട്രിപ്പുകളും മറ്റു ശരീരകോശങ്ങളുമൊക്കെ ബയോ പ്രിൻറിങ്ങിലൂടെ നിർമിക്കുന്നതിൽ കാലിഫോർണിയ കേന്ദ്രമായ (www. organovo.com) ബയോപ്രിന്റിംഗ് കമ്പനി ഓർഗാനോവോ വിജയിച്ചിട്ടുണ്ട്. രക്തക്കുഴലുകൾ 3 ഡി ന്റിംഗ് ടെക്നോളജിയിലൂടെ നിർമിക്കുന്നുണ്ട്. വൈകാതെ ഹൃദയ വാൽവുകളുടെ ഉൽപാദനം പോലും ബയോ പ്രിന്റിംഗ് വഴി സാധ്യമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വൈദ്യശാസ്ത്രരംഗത്ത് മാത്രമല്ല, നിർമാണരംഗത്തും മറ്റ് മേഖലക ളിലും 3-ഡി പ്രിന്റിംഗിന്റെ ആവ ശ്യമുണ്ട്. രാജ്യാന്തരതലത്തിൽ പല കമ്പനികളും ഉൽപന്നങ്ങളുടെ ആദ്യരൂപം (പ്രോട്ടോടൈപ്പ്) 3-ഡി വഴിയാണു തയാറാക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, വീട്ടുപക രണങ്ങൾ, ആശുപത്രി ഉപകരണങ്ങൾ, ആയുധങ്ങൾ, കളിപ്പാട്ടങ്ങൾ, കൃത്രിമ അവയവങ്ങൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ, യന്ത്രഭാഗങ്ങൾ എന്നുവേണ്ട വീടുകൾ വരെ 3-ഡി പ്രിന്റിംഗ് വഴി നിർമിക്കാം.
3 ഡി പ്രിന്റിംഗ് ടെക്നോളജി ഇന്ന് മെറ്റലിൽ നിന്നും സ്റ്റെയിൻലസ് സ്റ്റീലിൽ നിന്നും 3 ഡി പ്രിന്റഡ് പാർട്സ് നിർമിക്കുന്ന തരത്തിൽ പുരോഗമിച്ചിരിക്കുന്നു. ഇത്തരം ടെക്നിക്കിലുടെ നിർമിക്കുന്ന മെറ്റൽ കൂടുതൽ കരുത്താർന്നതും ശക്തവുമാണ്.
ഗൂഗിൾ, ഐബിഎം, ആപ്പിൾ, ഫേസ് ബുക്, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻമാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് വൻ പരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുന്നു. മാനവശേഷിയെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനായി പുതുതലമുറ മാതൃകകൾ വികസിപ്പിക്കുകയാണു ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ചെയ്യുന്നത്.
നമ്മുടെ ഭാവന പോലെ തന്നെ വിശാലമാണ് സ്പേസിന്റെ ലോകവും. ഓരോ സെക്കൻഡിലും അത് വികസിച്ചുകൊണ്ടിരിക്കുന്നു. സ്എക്സ്പ്ലോറേഷൻ വൻചെലവ് വരുന്ന കാര്യമാണ്, സ്പേസിലേക്ക് ആളെ അയച്ചുള്ള പരീക്ഷണവും മറ്റും മനുഷ്യന്റെ ജീവന് അപകടവുമുയർത്തുന്നു. ജീവഹാനിയുണ്ടാവാതെ തന്നെ സ്പേസ് സ്റ്റേഷനുള്ളിൽ പ്രവർത്തിക്കാവുന്ന സ്പേസ് ഡ്രോണുകൾ താമസിയാതെ നിർമിക്കപ്പെടും.
3 ഡി പ്രിന്റഡ് ഫുഡ്
ഭക്ഷണം പ്രിന്റ് ചെയ്തെടുക്കുന്ന കാലം വരുന്നു. ഭാവിയിൽ ഫ്രിഡ്ജ് വർക് ചെയ്തില്ലെങ്കിൽ പോലും വിഷമിക്കേണ്ടതില്ല. കേക്കും പിസയും മറ്റും പ്രിന്റ് ചെയ്തുടുക്കാനാകും.3 -ഡി പ്രിന്റഡ് മെറ്റൽ
3 ഡി പ്രിന്റിംഗ് ടെക്നോളജി ഇന്ന് മെറ്റലിൽ നിന്നും സ്റ്റെയിൻലസ് സ്റ്റീലിൽ നിന്നും 3 ഡി പ്രിന്റഡ് പാർട്സ് നിർമിക്കുന്ന തരത്തിൽ പുരോഗമിച്ചിരിക്കുന്നു. ഇത്തരം ടെക്നിക്കിലുടെ നിർമിക്കുന്ന മെറ്റൽ കൂടുതൽ കരുത്താർന്നതും ശക്തവുമാണ്.
കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ഭാവിയെ മാറ്റിമറിക്കാൻ പോകുന്ന ടെക്നോളജിയാണിത്. കാഴ്ചയും ഗബ്ദവും ഉപയോഗിച്ചുള്ള ആശയ വിനിമയങ്ങൾ, ബുദ്ധി ഉപയോഗിച്ച് എടുക്കുന്ന തീരുമാനങ്ങൾ തുടങ്ങി മനുഷ്യബുദ്ധിയും തിരിച്ചറിവും ആവശ്യമുള്ള പ്രവൃത്തികൾ കമ്പ്യൂട്ടർ സിസ്റ്റത്തെക്കൊണ്ട് ചെയ്യിപ്പിക്കാനുള്ള ആപ്ളിക്കേഷനുകൾ വികസിപ്പിക്കുന്ന വിദ്യ. അറിയാതെ തന്നെ നിത്യജീവിതത്തിൽ ആർട്ടി ഫിഷ്യൽ ഇന്റലിജൻസിന്റെ ഭാഗമാവുകയാണ് നാം. മെഷീനുകളിലും റോബോട്ടുകളിലും സ്മാർട്ഫോണുകളിലുമൊക്കെ ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. നിലവിൽ നിങ്ങളുടെ ഫോണുകളിൽ തന്നെ പ്രവർത്തിക്കുന്ന സീരി, അലക്സ തുടങ്ങിയ വോയ്സ് അസിസ്റ്റന്റ് റോബോട്ടുകൾ പ്രവർത്തിക്കുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുതന്നെ.ഗൂഗിൾ, ഐബിഎം, ആപ്പിൾ, ഫേസ് ബുക്, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻമാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് വൻ പരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുന്നു. മാനവശേഷിയെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനായി പുതുതലമുറ മാതൃകകൾ വികസിപ്പിക്കുകയാണു ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ചെയ്യുന്നത്.
ഡ്രൈവറില്ലാ കാറുകൾ
ഡ്രൈവറില്ലാത്ത കാറുകൾ ഇപ്പോൾ തന്നെ പരീക്ഷിച്ചു വിജയമായി വരി കയാണ്. മനുഷ്യന്റെ സഹായമില്ലാതെ റോഡിലെ തടസങ്ങളും ട്രാഫിക് നിയമങ്ങളും പാലിച്ച് സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളാണ് ഇത്തരം സ്മാർട് കാറുകൾക്ക് പിന്നിലെ ആശയം. ചേസിസിൽ റഡാർ, സോണാർ, ജി പി എസ് ടെക്നോളജികൾ ചേർത്ത് നിർമിക്കുന്ന ഇത്തരം സ്മാർട് കാറുകൾ ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാവും കൊണ്ടുവരിക.ഡ്രോണുകളുടെ കാലം
നമ്മുടെ ഭാവന പോലെ തന്നെ വിശാലമാണ് സ്പേസിന്റെ ലോകവും. ഓരോ സെക്കൻഡിലും അത് വികസിച്ചുകൊണ്ടിരിക്കുന്നു. സ്എക്സ്പ്ലോറേഷൻ വൻചെലവ് വരുന്ന കാര്യമാണ്, സ്പേസിലേക്ക് ആളെ അയച്ചുള്ള പരീക്ഷണവും മറ്റും മനുഷ്യന്റെ ജീവന് അപകടവുമുയർത്തുന്നു. ജീവഹാനിയുണ്ടാവാതെ തന്നെ സ്പേസ് സ്റ്റേഷനുള്ളിൽ പ്രവർത്തിക്കാവുന്ന സ്പേസ് ഡ്രോണുകൾ താമസിയാതെ നിർമിക്കപ്പെടും.
ക്രിപ്റ്റോ കറൻസി
ക്രിപ്റ്റോ കറൻസി, വെർച്വൽ കറൻസി തുടങ്ങി വിവിധ പേരുകളിലാണ് ഓൺലൈൻ ലോകത്തുമാത്രം ഇടപാടു നടക്കുന്ന ബിറ്റ്കോയിൻ ഉൾപ്പടെയുള്ള അയഥാർഥ കറൻസികൾ അറിയപ്പെടുന്നത്. അംഗീകാരമി ല്ലെന്നും നിക്ഷേപം നടത്തരുതെന്നും ലോകമെങ്ങുമുള്ള രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളും സർക്കാരുകളും മുന്നറിയിപ്പു നൽകിക്കൊണ്ടിരിക്കു മ്പോഴും ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപം കൂടിക്കൊണ്ടിരിക്കുന്നു.ഡെലിവറി ഡ്രോണുകൾ
ചെറിയ, ആളില്ലാ വിമാനങ്ങളുമായി ഡോൺ വ്യവസായം ലോകമെങ്ങും വൻ കുതിപ്പിനൊരുങ്ങുകയാണ്. ഇന്ത്യയും ഡ്രോണുകളെ ബിസിനസ് രംഗത്തും മെഡിക്കൽ രംഗത്തുമൊക്കെ പ്രയോജനപ്പെടുത്താനുള്ള തയാറെടുപ്പിലാണ്. ഡോൺ ഉപയോഗ ചട്ടങ്ങൾ ഇന്ത്യയിൽ 2018 ഡിസംബർ ഒന്നു മുതൽ പ്രാബല്യ ത്തിലായി. ആമസോൺ മുതലായ കമ്പനികൾ പാക്കേജ് ഡെലിവറി ഡ്രോൺ ഉപയോഗിക്കുന്നു. ഓൺലൈനിൽ നിന്ന് നിങ്ങളൊരു ലാപ്ടോപ് വാങ്ങുന്നുവെന്ന് കരുതുക. നീട്ടിപ്പിടിച്ച ലാപ്ടോപ്പുമായി ഡ്രോണുകൾ നിങ്ങൾക്കരികിലേക്ക് പറന്നിറങ്ങുന്ന കാലം വിദൂരമല്ല. ഫുഡ് ഡെലിവറിക്ക് ഇപ്പോൾ ഡ്രോണുകളെ ഉപയോഗിക്കുന്നുണ്ട്. ഏറെ ആകർഷകമായ കാര്യം ഇതിന് വളരെ ചെലവ് വരുന്നില്ലെന്നതാണ്. ദുരന്തബാധിതമേഖലകളിൽ മരുന്നും ഭക്ഷണവും വെള്ളവുമെത്തിക്കാനും ഡ്രോണുകളുടെ സേവനം പ്രയോജനപ്പെടുത്താനാകും. ഭാവിയിൽ വേസ്റ്റ് നീക്കുന്നതിനും എയർപൊളൂഷൻ തടയുന്നതിനും അപകടകരമായ സ്ഥലങ്ങളിലെ ജോ ലികൾക്കും ഡ്രോണുകളെ ഉപയോഗിക്കാൻ സാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.സ്മാർട്ട് വോയ്സ് അസിസ്റ്റന്റ്സ്
ആമസോൺ ഇക്കോ, സീരി, ഗൂഗിൾ അസിസ്റ്റൻസ് തുടങ്ങിയ വോയ്സ് അസിസ്റ്റന്റുകളുടെ സേവനം ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ആളുകളുടെ ദൈനംദിനജീവിതത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിൽ ബുദ്ധിയുള്ള വോയ്സ് അസിസ്റ്റന്റു കളെ നിർമിച്ചെടുക്കാനുള്ള ശ്രമ ത്തിലാണിന്ന് കമ്പനികൾ. ഫോൺ ഉപയോഗിച്ച് ഹെയർ സലൂൺ അപ്പോയിന്റ്മെന്റും റസ്റ്റോറന്റിൽ സീറ്റ് റിസർവേഷനും സാധ്യമാകുന്ന വിധത്തിൽ ഡ്യൂപ്ലെക്സ് എന്ന വോയ്സ് അസിസ്റ്റന്റ് ഗൂഗിൾ പുറത്തിറക്കി.അഡ്വാൻസ്ഡ് ആരോഗ്യരക്ഷാ മെഡിക്കൽ ഉപകരണങ്ങൾ
ഫിറ്റ്നസ് മോണിറ്ററുകൾ, സ്ലീപ് മോണിറ്ററുകൾ, ഹാർട്ട്ബീറ്റ് ചെക്കർ തുടങ്ങി ശരീരത്തിൽ ധരിക്കാവുന്ന സ്മാർട്ട് ഉപകരണങ്ങൾ ഇന്ന് ഏറെയുണ്ട്. ഇവ ഇന്ന് മാർക്കറ്റിൽ സുലഭവുമാണ്. നിരന്തരശ്രദ്ധ ആവശ്യമുള്ള രോഗങ്ങൾ ബാധിച്ച വ്യക്തികൾക്ക് ഈ ഉപകരണങ്ങൾ ഏറെ പ്രയോജനപ്രദമാണ്. ഇത്തരം ഇംപ്ലാന്റുകൾ പ്രായമായവർക്കും ഗുണകരമാണ്.വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകൾ
സ്പേസ് ഗവേഷണം സംബന്ധിച്ച് വളരെ ചെലവേറിയ കാര്യമാണ്. ആയിരക്കണക്കിന് കിലോഗ്രാം വരുന്ന ഉപകരണങ്ങൾ കൊണ്ടുപോകാൻ ശേഷിയുള്ള റോക്കറ്റുകൾ നിർമിക്കുക എന്നത്. സ്പേസ് യാത്രയുടെ വൻചെലവുകൾ കുറയ്ക്കാൻ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകളാണ് ഇനി നിർമിക്കപ്പെടുക.ഓഗ്മെന്റഡ്റി യാലിറ്റി
വിവിധ ആപ്പുകളുടെ രൂപത്തിൽ ഇന്ന് ഓഗ്മെന്റഡ് റിയാലിറ്റി ലഭ്യമാണ്. അപാരസാധ്യതകളുടെ ലോകമാണ് ഇത് തുറന്നിടുന്നത്. വ്യക്തിപരവും പ്രൊഫഷനലുമായ ജീവിതത്തെ ആഴത്തിൽ തൊടാനാവുന്ന സാങ്കേതികതയാണിത്. ഡിജിറ്റൽ ഇമേജുകളെയും അറിവുകളെയും മനുഷ്യന്റെ സാദാ ബോധ്യത്തിലേക്ക് ഉൾച്ചേർക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി നമ്മുടെ വിനോദനരീതികളെ സമൂലം മാറ്റി മറിക്കും.മിക്സഡ് റിയാലിറ്റി
വിർച്വൽ റിയാലിറ്റിയും ഓഗ്മെന്റഡ്റിയാലിറ്റിയും അടുത്തകാലത്ത് വിസ്മയാവഹമായ മുന്നേറ്റവുമായി കടന്നുവന്ന രണ്ട് ആപ്ലിക്കേഷനുകളാണ്. വെർച്വൽ റിയാലിറ്റി ശ്രദ്ധിക്കപ്പെട്ടത് ഓകുലസ് റിഫ്റ്റ് തുടങ്ങിയ ഗെയിമുകളിലൂടെയാണ്. നയാന്റിക് "പോക്കിമോൻ ഗോ ഗെയിം പുറ ത്തിറക്കിയതോടെയാണ് ഓഗ്മെന്റഡ് റിയാലിറ്റി ശ്രദ്ധിക്കപ്പെട്ടത്.മിക്സഡ് റിയാലിറ്റിയെയും ഓഗ്മെന്റഡ് റിയാലിറ്റിയെയും യോജിപ്പിച്ച് പ്രവർത്തിപ്പിക്കാനായാൽ മികച്ച ഫലം കിട്ടും. വിർച്വൽ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും ചേർന്ന പുതിയൊരു ലോകമാണ് മിക്സഡ് റിയാലിറ്റി മുന്നോട്ടുവക്കുന്നത്.
ക്വാണ്ടം കമ്പ്യൂട്ടറുകൾ
ഇൻപുട്ടായി കൊടുക്കുന്ന ഒരു വിവ 1,0 എന്നീ ബൈനറി ബിറ്റുകളുപയോഗിച്ച് കണക്കുകൂട്ടുക, ഫലം ലഭ്യമാക്കുക, സൂക്ഷിച്ചു വയ്ക്കുക എന്നിവയാണ് കമ്പ്യൂട്ടറുകളുടെ കർവ്യങ്ങൾ. ഒരു ക്ലാസിക്കൽ കട്ടറിൽ അല്ലെങ്കിൽ എന്നിവയാണ് അടിസ്ഥാനപരമായ യൂണിറ്റ്. ഒരു ക്ലാസിക്കൽ കമ്പ്യൂട്ടറിന്, ക്ലാസിക്കൽ ഫിസിക്സിന്റെ നിയമങ്ങളെ ഗ്രഹിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും കഴിയുന്നു. ഒരു ക്വാണ്ടം കമ്പ്യൂട്ടറിന്റെ പ്രോസസിംഗ് ക്വാണ്ടം മെക്കാനിക്സ് (Quantum Mechan ics) സിദ്ധാന്തത്തിനനുസരിച്ചാണ്. നാനോ ടെക്നോളജി കഴിഞ്ഞാൽ ക്വാണ്ടം ടെക്നോളജി വിപ്ലവമാണ്. ബിറ്റുകൾ, ക്യൂബിറ്റുകൾ അഥവാ ക്വാണ്ടം ബിറ്റുകൾക്ക് വഴി മാറുന്ന കാലമാണ് വരുന്നത്.
റോബോട്ടുകൾ സ്പേസിലും തൊഴിലിടങ്ങളിലും
വിവിധ വലിപ്പത്തിലും ആകൃതി യിലുമുള്ള റോബോട്ടുകളെ നാസസ്പേസിലേക്ക് അയച്ചുകൊണ്ടിരിക്കുന്നു. ശ്വസിക്കാനുള്ള ഓക്സി ജനെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമൊന്നും റോബോട്ടുകൾക്ക് ഭയപ്പെടേണ്ടതില്ലല്ലോ. ഭൂമിയിലേക്ക് വിവരങ്ങൾ അയയ്ക്കാൻ ആവശ്യമായ സെൻസറുകളുമായി അവയെ സ്പേസിലേക്ക് അയയ്ക്കാനാകും.ലാബിൽ തയാറാക്കുന്ന മാംസ്യം
ലാബിൽ തയാറാക്കുന്ന മാംസ്യവസ്തുക്കൾ നിലവിൽ തന്നെ ഒരു യാഥാർഥ്യമാണ്. ശാസ്ത്രജ്ഞർക്ക് മിതമായ ചെലവിൽ ഭക്ഷ്യയോഗ്യമായ മാംസവസ്തുക്കൾ തയാറാക്കാനായാൽ നമ്മുടെ ജീവിതരീതിയെയും ഭക്ഷണരീതിയെയും അത് മാറ്റി മറിക്കുമെന്നുറപ്പിക്കാം.സ്പേസ് ടൂറിസം
ഇന്ന് നമുക്ക് ഏത് രാജ്യത്തേക്ക് വേണമെങ്കിലും യാത്ര ചെയ്യാമല്ലോ. എന്നാൽ സ്പേസിൽ നിന്ന് ഭൂമിയെ കാണാൻ സാധിക്കുന്ന ഒരു കാലത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ. വിർജിൻ ഗാലക്ടിക്, സ്പേസ് എക്സ്, ആമസോണിന്റെ ബൂ ഒറിജിൻ തുടങ്ങിയ കമ്പനികൾ സ്പേസ് ടൂറിസം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളിലാണ്.മറ്റ് ഗ്രഹങ്ങളിലെ കോളനൈസേഷൻ
മനുഷ്യന്റെ നാശകരമായ സ്വഭാവങ്ങൾ ഭൂമിയെ വളരെ കാലമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. താമസയോഗ്യമായ സ്ഥലത്തിന്റെ വിസ്തൃതി കുറഞ്ഞ് ജനസംഖ്യ വർധിക്കും വരുംകാലത്ത്. മറ്റ് ഗ്രഹങ്ങളെയും കോളനൈസ് ചെ യ്യാൻ മനുഷ്യൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ചൊവ്വാ ഗ്രഹത്തിലേക്കാണ് ആദ്യശ്രമങ്ങൾ. അങ്ങനെ മറ്റു ഗ്രഹങ്ങളും നാം അധിവാസയോഗ്യമാക്കി എടുക്കും.ഇലക്ട്രിക് വാഹനങ്ങൾ
വളരെക്കാലമായി ഇലക്ട്രിക് കാറുകൾ റോഡിലുണ്ട്. ഇവയുടെ ബാറ്ററികൾ വളരെക്കാലം നിലനിൽക്കുന്നു. ചാർജിംഗ് സ്റ്റേഷന്റെ ഘടനയിൽത്തന്നെ വളരെ മാറ്റം വന്നിരിക്കുന്നു. ടെസ്ലയ്ക്കും മറ്റും സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളുണ്ട്. പൂർണമായും സ്വതന്ത്രമായി, കാറുകൾ സ്വയം ഡ്രൈവ് ചെയ്യാനാവുന്ന കാലത്തയാണ് കാർ നിർമാതാക്കൾ സ്വപ്നം കാണുന്നത്. നിങ്ങൾക്ക് കാറിലിരുന്ന് ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യാം.റോബോട്ട് ബട്ലറ്റ്സ്
വീട്ടു ജോലികളിൽ റോബോട്ടുകൾക്ക് നിങ്ങളെ സഹായിക്കാനായാലോ? റോബോട്ട് വാക്വം ക്ലീനറുകളും സ്മാർട്ട് വീട്ടുപകരണങ്ങളും ഇന്ന് നമുക്കുണ്ട്. കൂടുതൽ പ്രയോ ജനകരമായ റോബോട്ടുകൾ വരാനിരിക്കുന്നു. ബട്ലറ്റ്സ് ഷെഫും മറ്റുമായി നമുക്കു ചുറ്റും റോബോട്ടുകൾ ജോലി ചെയ്യുന്ന ഭാവിയാണ് വരാനിരിക്കുന്നത്.നദികൾക്കു മേലേ റോഡുകൾ
ഇന്ന് സ്ഥലം വളരെ കുറഞ്ഞിരിക്കുന്നു. ജനനിബിഡമായ ഇടങ്ങളിൽ റോഡുകളും താമസ ഇടങ്ങളും നദികൾക്കു മേലേ വരുന്ന കാലമാണ് ഭാവിയിലുണ്ടാകുക. സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുടെ കാലത്ത് നദിക്ക് മേലേയുള്ള റോഡുകളും യാഥാർത്ഥ്യമായേക്കും.സോളാർ പാനൽ
സോളാർ പാനലുകൾ നിലവിൽ തന്നെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. എന്നാൽ വീടുകളുടെ മേൽക്കൂരയിൽ മാത്രമല്ല, വാഹനങ്ങളുടെ ടോപ്പിൽ സോളാർ സെല്ലുകൾ സ്ഥാപിച്ച് ബാറ്ററി ചാർജിംഗും മറ്റും നടപ്പിൽ വരുത്തുന്ന കാലമാണ് വരാനിരിക്കുന്നത്.ഹൈപ്പർ ഫാസ്റ്റ് ട്രെയിനുകൾ
ഹൈസ്പീഡ് അണ്ടർ ഗ്രൗണ്ട് ഗതാഗത സംവിധാനമാണ് ഇതിനകം പരീക്ഷിച്ചുകഴിഞ്ഞ എലോൺ മസ്കിന്റെ ഹൈപ്പർ ലൂപ്പ് കമ്പനിയുടേത്. ആദ്യ റൂട്ട് പ്ലാൻ ലോസ് നിന്ന് സാൻഫ്രാൻ സിസ്കോയിലേക്കാണ്. അന്താ രാഷ്ട്ര യാതാരീതികളെ വരെ സ്വാധീനിക്കും.പറക്കുന്ന കാറുകൾ
റോഡിൽ സ്ഥലമില്ലാതെ വരുമ്പോൾ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ആകാശത്തെ ആശ്രയിക്കേണ്ടിവരുന്ന കാലം വിദൂരമല്ല. പറക്കുന്ന കാറുകളുടെ ഡിസൈനുകൾ നിലവിൽ തന്നെയുണ്ടെന്നതിനാൽ ഭാവിയിൽ യാഥാർത്ഥ്യമായി വരും.ജെസർ ബേസ്ഡ് കമ്പ്യൂട്ടിംഗ്
ആംഗ്യഭാഷയിലൂടെയുള്ള കമ്പ്യൂട്ടിംഗ് ഇന്ന് സാധാരണമായിരിക്കുന്നു. ഡേറ്റാ മാനേജിംഗിന് മൗസും കീ ബോർഡുമല്ലാതെ ശബ്ദത്തെയും പ്രവൃത്തിയെയും ആശ്രയിക്കാവുന്ന കാലം അതിവിദൂരമല്ല.ശരീരത്ത് ധരിക്കാവുന്ന സ്ക്രീൻ
മടക്കാവുന്ന ഫോണുകളും സ്ക്രീൻകളും നിങ്ങൾ സ്വപ്നം കാണുന്നുണ്ടോ. പക്ഷേ ഭാവി ഒരു പക്ഷേ സ്ക്രീനില്ലാത്ത കാലമാവാം. സ്ക്രീൻകളെ നിങ്ങളുടെ തൊലിപ്പുറത്തോ വസ്ത്രത്തോടോ മറ്റ് പ്രതലത്തോ ടോ ഇംപ്ലാന്റ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. നിങ്ങളുടെ പോക്കറ്റിൽ ഒരു ഉപകരണം പോലും ആവശ്യമായിവരില്ല.നിങ്ങൾക്കു വേണ്ടി ഓർഡർ ചെയ്യുന്ന ഫ്രിഡ്ജുകളുടെ കാലം
നിങ്ങളുടെ ഫ്രിഡ്ജിൽ സാധനം തീർന്നെങ്കിൽ ഫ്രിഡ്ജ് തന്നെ നിങ്ങൾക്കായി അവ ഓർഡർ ചെയ്യുന്ന ടെക്നോളജി നിലവിലുണ്ട്. ഭാവിയിൽ സൂപ്പർ മാർക്കറ്റിൽ പോകേണ്ട ആവശ്യമുണ്ടാവില്ല.സ്മാർട്ട് ടൂത് ബ്രഷുകൾ ഡെന്റിസ്റ്റിന് വിവരം നൽകും
നിങ്ങളുടെ ബ്രഷിംഗ് ടെക്നിക്കിനെ സൂക്ഷ്മമായി വിലയിരുത്തുന്ന കൂർമതയുള്ള ടൂത് ബ്രഷുകൾ ഇപ്പോൾ തന്നെ നിലവിലുണ്ട്. എന്നാൽ നിങ്ങളുടെ പല്ലുകളെ കുറിച്ചുള്ള വിവരങ്ങൾ പോലും നിങ്ങളുടെ ഡെന്റി സ്റ്റിന് അയയ്ക്കുന്ന ടൂത് ബ്രഷിന്റെ കാലം വന്നാലോ?
ആരോഗ്യം പരിശോധിക്കുന്ന സ്മാർട്ട് മിറാർ
കണ്ണാടി നിങ്ങളുടെ വിറ്റാമിൻ ദൗർ ബല്യമടക്കമുള്ള ആരോഗ്യപ്രശ്ന ങ്ങളെക്കുറിച്ച് പറയുന്ന കാലത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇത്തരം മുന്നറിയിപ്പുകൾ നിങ്ങൾക്ക് രോഗങ്ങളെക്കുറിച്ച് തയാറായിരിക്കാൻ സഹായിക്കും.രോഗം കണ്ടെത്തുന്ന ടോയ്ലറ്റ്
നിങ്ങളുടെ ടോയ്ലറ്റ് ഡിപ്പോസിറ്റ് പ രിശോധിച്ച് രോഗങ്ങൾ കണ്ടെത്താൻ കഴിവുള്ള വിധം അഡ്വാൻസ്ഡ് ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ടോയ്ലറ്റുകളായിരിക്കും വരുംകാല ത്തിന്റെ സവിശേഷത. ഉദര കാൻസറുകളും മറ്റ് രോഗങ്ങളും മുൻകൂട്ടി കണ്ടെത്താവുന്ന ഇത്തരം ടെക്നോളജി ആരോഗ്യപരമായി വളരെ ഒരു പ്രയോജനപ്രദമാകുമെന്നുറപ്പ്.5 ജി മൊബൈൽ കണക്ടിവിറ്റി
മികച്ച ഡൗൺലോഡിംഗ് സ്പീഡുമായി 5 ജി ഇന്ന് പല രാജ്യങ്ങളിലും കളം പിടിച്ച് തുടങ്ങിയിരിക്കുന്നു. മികച്ച കണക്ഷൻ സ്പീഡും അതിവേഗവുമായി വളരെ ഉയർന്ന കണക്ടിവിറ്റിയാണ് 5ജി വാഗ്ദാനം ചെയ്യുന്നത്. X50 ചിപ്പുമായി ക്വാൽ കോമാണ് പ്രധാനമായും 5 ജി മാർക്കറ്റിൽ എത്തിക്കാൻ മുൻകൈ യെടുത്തത്. ചിപ്പിന് 5 ജിബിപി എസ് വരെ ഡൗൺലോഡിംഗ് സ്പീഡുണ്ട്.ലൈ ഫൈ
ലൈ ഫൈ റേഡിയോതരംഗങ്ങൾ ഉപയോഗിച്ച് ഡേറ്റാ ട്രാൻസ്ഫർ നടത്തുമ്പോൾ ലൈ ഫൈ പ്രകാശമാണ് ഡേറ്റാ ട്രാൻസ്ഫറിന് ഉപയോ ഗിക്കുന്നത്. ഉയർന്ന സ്പീഡിൽ, തടസങ്ങളില്ലാതെ ഡേറ്റാ ട്രാൻസ്ഫർ സാധ്യമാകുന്നു എന്നതാണ് ലഫൈയുടെ പ്രത്യേകത. റേഡിയോ സ്പെക്ട്രത്തെക്കാൾ ലൈറ്റ് കടം പതിനായിരം മടങ്ങ് വലുതായതിനാൽ ബാൻഡ് വിഡ്തും മികച്ചതായിരിക്കും. ലൈ ഫൈയെ അപേക്ഷിച്ച് ലൈ ഫൈക്ക് വിലയും കുറവായിരിക്കും.എക്സോ സ്കെലിറ്റനുകൾ
റോബോട്ടിക് എക്സോലിറ്റനുകൾ സൈനികർ നിലവിൽ തന്നെ ഉപയോഗിക്കുന്നുണ്ട്. സൈനികരുടെ ജോലി സുഗമമാക്കുന്നതിനും അവർക്ക് കൂടുതൽ കരുത്ത് നൽകുന്നതിനും എക്സോ സ്കെലിറ്റനുകളുടെസംരക്ഷണം സഹായിക്കുന്നു. അംഗവൈകല്യം സംഭവിച്ചവരെ സഹായിക്കാനും മറ്റും ഇത്തരം റോബോട്ടിക് കവചങ്ങൾ പ്രയോജന പ്രദമാകുന്നു.
കൃഷിയിടങ്ങൾ ഇനി നഗരമധ്യത്തിലും
ഭൂമിയിൽ ജനസംഖ്യ വർധിച്ചു കൊണ്ടിരിക്കുന്നുവെങ്കിലും താമസിക്കാ നുള്ള ഇടം കുറയുന്നു. മനുഷ്യർക്ക് മാത്രമല്ല ജീവികൾക്കും സസ്യങ്ങൾ ക്കുമെല്ലാം ഇതുതന്നെ അവസ്ഥ. നഗരങ്ങൾക്ക് മധ്യത്തിൽ കൃഷിയിടങ്ങൾ തയാറാക്കേണ്ട സാഹചര്യമാണ് ഭാവിയിൽ വരാനിരിക്കുന്നത്.സൈക്ലിംഗും എൻജിനീയറിംഗും
പഴയ ടെക്നോളജിയെ റീ സൈക്കിൾ ചെയ്തും റീ യൂസ് ചെയ്തും റീ എൻജിനീയറിംഗ് ചെയ്തും വേസ്റ്റ് പരമാവധി കുറയ്ക്കുകയാണ് ഭാവിയിലെ ആളുകൾ ചെയ്യേണ്ടത്. ഉപയോഗിച്ച പ്ലാസ്റ്റിക് റീ സൈക്കിൾ ചെയ്ത് റോഡ് നിർമാണത്തിനും മറ്റും ഉപയോഗിക്കുന്നത് പോലെ പഴയ ടെക്നോളജിയെ റീ സൈക്കിൾ ചെയ്യാൻ ആളുകൾ നിരവധി പുതുവഴികൾ കണ്ടെത്തുന്നുണ്ടെന്നതാണ് രസകരമായ കാര്യം.റോബോട്ട് സോൾജിയേഴ്സ്
വ്യക്തികൾ യുദ്ധം ചെയ്യാനിറങ്ങുന്നതിന് പകരം റോബോട്ടുകൾ യുദ്ധക്ക ളത്തിലിറങ്ങുന്ന കാലത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ. മുറിവേൽക്കപ്പെ ടുമെന്ന ഭയമില്ലാത്തതും പരിക്കേറ്റാലും ചികിൽസ വേണ്ടി വരുന്നില്ലെന്നതും റോബോട്ടുകളെ വരും നാളുകളിൽ യുദ്ധഭൂമിയിലും പ്രിയങ്കരമാക്കും.ആരോഗ്യസംരക്ഷണത്തിന് നാനോബോട്ട്
ശാരീരികാരോഗ്യം പരിശോധിക്കുന്നതിനും ആന്തരാവയവങ്ങളെ നിരീ ക്ഷിക്കുന്നതിനുമായി വളരെ സൂക് ഷ്മതയാർന്ന മൈക്രോസ്കോപ്പിക് രൂപത്തിലുള്ള നാനോബോട്ടുകളെ ശരീരത്തിനുള്ളിൽ വയ്ക്കാനാകും. തകരാറിലായ ശരിയാക്കാനുമൊക്കെ ഇത്തരം നാനോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.മെഷീനുകളില്ലാതെ ഗെയിമിംഗ്
സിനിമയും സംഗീതവും കാണുകയും കേൾക്കുകയും ചെയ്യുന്നതു പോലെ, കമ്പ്യൂട്ടറുകളുടെ സേവനം ആവശ്യമില്ലാതെ ടിവിയിൽ ഗെയിം കളിക്കാനാവുന്ന കാലം വിദൂരമല്ല.ടെക്നോളജി എന്ന മൂലധനമുടക്ക്
ടെക്നോളജിക്കു വേണ്ടി കൂടുതൽ പണം മുടക്കുന്നതിൽ ചില സംരംഭകർ താൽപര്യം പ്രകടിപ്പിക്കാറില്ല. എന്നാൽ പുതിയ ദശാബ്ദത്തിൽ ടെക്നോളജിയെ ഒട്ടും അവഗണി ക്കാനാവില്ല. പ്രത്യേകിച്ച് ഇന്റർനെ റ്റുപയോഗിച്ചുള്ള ബിസിനസിലേർ പ്പെടുമ്പോൾ. ടെക്നോളജിക്ക് ചില മെച്ചങ്ങളുണ്ട്. ടെക്നോളജി ആൻഡ് ബിസിനസ് സ്ട്രാറ്റജി (Technology and Business എന്ന പുസ്തകത്തിൽ വില്യം വാട്സൺ എഴുതുന്നു. "ടെക്നോളജിയിൽ അധിഷ്ഠിതമായ സംരംഭങ്ങൾക്ക് വളരെ കുറച്ച് മൂലധനമുടക്കിൽ പ്രവർത്തിക്കാനാവും. കാരണം അത്തരം സ്ഥാപനങ്ങളിൽ ടെക്നോളജി തന്നെ വലിയൊരു മുടക്കാണ് (Investment).ണ്ടാകുന്ന വിപ്ളവം സംരംഭത്തി ന്റെ വളർച്ച ത്വരിതപ്പെടുത്തും, മാത്രമല്ല മൂലധനം വർദ്ധിപ്പിച്ച് വളരാൻ സ്ഥാപനത്തെ സഹായിക്കും വിധം കാഷ് ഫ്ളോ സൃഷ്ടിക്കുകയും ചെയ്യും.
സ്ഥാപനത്തിന്റെ വിജയത്തിന് അനുയോജ്യമായ വിധത്തിൽ ടെ ക്നോളജിയെ സ്വാംശീകരിക്കാൻ ഇന്റർനെറ്റ് സഹായിക്കും. എന്നാൽ സംരംഭകന് ടെക്നോളജിയിലെ അത്യാധുനിക പരിവർത്തനങ്ങൾ മനസിലാക്കാനും തനിക്കാവശ്യമായവ സ്വീകരിക്കാനുമുള്ള ടെക് നൈപുണ്യം ഉണ്ടായിരിക്കണം.
