ഇന്റർനെറ്റിലൂടെ വരുമാനത്തിനുള്ള മാർഗങ്ങൾ


ഇന്റർനെറ്റിലൂടെ എളുപ്പത്തിൽ വരുമാനം ഉണ്ടാക്കാനുള്ള മാർഗങ്ങൾ

ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കണമെങ്കിൽ റോക്കറ്റ് സയൻസ് പഠിക്കുകയൊന്നും വേണ്ട പരിശ്രമക്കാനുള്ള മനസുണ്ടായാൽ മതി. വിജയിക്കുമെന്നുള്ള ശുഭാപ്തിവിശ്വാസവും ലക്ഷ്യം മനസിൽ ദൃശ്യവൽ ക്കരിക്കാനുള്ള നൈപുണ്യവുമുണ്ടെങ്കിൽ കാര്യം എളുപ്പമായി. കൃത്യമായ ആസൂത്രണത്തോടെ വേണം മുന്നോട്ടു പോകാൻ, അതോടൊപ്പം ഇന്റർനെറ്റി ലൂടെ വരുമാനമുണ്ടാക്കാനുള്ള വ്യത്യസ്തമായ മാർഗങ്ങളെക്കുറിച്ച് ഏകദേശ ജ്ഞാനം നേടിയിരിക്കണം. ആദ്യത്തെ ദിവസം മുതൽ വലിയ വരുമാനം കിട്ടിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കരുത്. ഏത് രീതിയാണ് നിങ്ങളുടെ അഭിരുചിക്കിണങ്ങുന്ന തെന്ന് നന്നായി മനസിലാക്കുക. അതേക്കുറിച്ച് കൂടു തൽ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക. ഒരു ബിസിനസിന്റെ വിജയത്തിന് അത്യന്താപേക്ഷിതമായ കാര്യങ്ങളെക്കുറിച്ച് പരിശീലനം നേടുക.


ഓൺലൈനിൽ ചെയ്യാവുന്ന ബിസിനസ് ആശയങ്ങളെക്കുറിച്ച് സമഗ്രമായി അറിവുണ്ടായിരിക്കണം. കാരണം അറിവുള്ളവന് വിജയിക്കാൻ എളുപ്പമാണ്. വേഗം തെറ്റുകൾ തിരുത്താനാവും. വഴി തെറ്റുകയാണെങ്കിൽത്തന്നെ ശരിയായി ദിശയിലേക്ക് എളുപ്പം തിരിയാനുമാവും. ഓർക്കുക. അറിവ് (knowledge) ആണ് മനുഷ്യന്റെ ഇന്നോളമുള്ള എല്ലാ വിജയങ്ങളുടെയും ആധാരം.


ആമസോൺ , ആലിബാബ, ഇ-ബേ, ഫ്ളിപ്കാർട്ട്, യൂബർഡോട് കോം, റെഡ്ബസ്, എയർ ബിഎൻ ബി, ഓയോ റൂംസ്, മിൻ, മേക് മൈ ട്രിപ്, യാത്രാ ഡോട് കോം, ഫ്രീലാൻസർ ഡോട് കോം, കാൻ വാ ഡോട് കോം, 99 ഡിസൈൻ സ്... ഇനിയും എത്രയെങ്കിലുമുണ്ട് ഇന്റർനെറ്റ് ഉപയോഗിച്ച് ആഗോളബി സിനസ് ചെയ്യുന്ന വൻകിട സ്ഥാപനങ്ങൾ. ശതകോടികളാണ് ഇവരുടെ വരുമാനം.

ഇവരുടെയൊക്കെ പ്രത്യേകത എന്തെന്നോ? ലോകത്തെവിടെയും അവർക്ക് സാന്നിധ്യമുണ്ട്. എന്നാൽ വലിയ ഓഫീസ് എസ്റ്റാബ്ളിഷ്മെന്റ് വേണ്ട. സാധനങ്ങൾ സൂക്ഷിക്കാൻ സ്റ്റോർ വേണ്ട, ഇൻവെന്ററി കാത്തു സൂക്ഷിക്കേണ്ട. ആവശ്യക്കാരെയും സേവന ദാതാക്കളെയും തമ്മിൽ ബന്ധിപ്പിക്കുകയോ അല്ലെങ്കിൽ ആഗോളതലത്തിൽ ഗുണഭോക്താക്കളെ കണ്ടെത്തുകയോ ചെയ്താൽ മാത്രം മതി.

ബിസിനസിന്റെ രൂപവും ഭാവവും മാറുകയാണ്. ഗുണഭോക്താക്കളാകുന്നതുപോലെതന്നെ എല്ലാവർക്കും ബിസിനസും ചെയ്യാം. എന്തൊരു സൗകര്യം. എന്തൊരു ലാഭം. ഇതെല്ലാം ഇന്ന് നിരവധി പേരുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് അതിന് സാങ്കേതിക വിദഗ്ധനാ കേണ്ട. ഐ.ഐ.എമ്മിൽ നിന്ന് എം. ബി.എയും നേടേണ്ടതില്ല. ആകെ നിങ്ങൾക്ക് വേണ്ടത് ഒരു കംപ്യൂട്ടറും ഇന്റർനെറ്റ് സൗകര്യവും സമയവും മാത്രമാണ്.

ഓരോ ആഴ്ചയിലും നിങ്ങൾക്ക് എത്ര സമയം ഇതിനായി മാറ്റി വയ്ക്കാൻ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ വരുമാന സാധ്യത. ഇതിനുള്ള പരിശ്രമം തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പ്രതിമാസം 30,000 മുതൽ 50,000 രൂപവരെ ഉണ്ടാക്കുന്ന ആളുകളുണ്ട്.  ഓൺലൈനിലൂടെ വരുമാനം ഉണ്ടാക്കാൻ പ്രായം ഒരു ഘടകമേ അല്ലെന്നർഥം. അതിനായി, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ നിന്ന് വിരമിക്കുന്നതു വരെ കാത്തിരിക്കുകയും വേണ്ട.

ഓൺലൈനിലൂടെ പണമുണ്ടാക്കാ നുള്ള അവസരങ്ങൾക്കായി പെരുതുമ്പോൾ  മനോഹരമായി എഴുതിപ്പിടിപ്പിച്ച് ആയിരക്കണക്കിന് വെബ് സൈറ്റുകൾ നിങ്ങൾക്ക് കാണാൻ കഴിയും.


കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോകുക

എല്ലാ കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ടു പോയാലാണ് ഓൺലൈനിലൂടെ വരുമാനം ലഭിക്കുക. അച്ചടക്കത്തോടെ കാര്യങ്ങൾ ചെയ്യുകയും വേണം. ഒരു നിശ്ചിത ശൈലിയിൽ നിങ്ങളുടെ മനോഭാവം രൂപപ്പെടുത്തിയെടുക്കണം. വിജയം ഉറപ്പുതരുന്ന ചില മാർഗ നിർദേശങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കണം. ഒട്ടേറെ സംരംഭകർ വ്യക്തമായ പ്ലാനോ തന്ത്രങ്ങളോ ഇല്ലാതെ ഓൺലൈനിൽ വരുമാനം ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ വെറുതെ ഊഹിച്ച് കുറച്ചു കാര്യങ്ങൾ ചെയ്താൽ നല്ല വരുമാനം വരില്ല. ഓൺലൈനിലൂടെ വരുമാനമുണ്ടാക്കാനുള്ള മൂന്നു രീതികളെക്കുറി ച്ചാണ് ഇനി പറയുന്നത്. ഓരോ രീതിയുടെയും ഗുണവും ദോഷവും വിശദീകരിക്കുന്നുമുണ്ട്. ഇതിൽ നിങ്ങൾക്ക് താൽപര്യമുള്ള രീതി കണ്ടെത്തുക.


ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഇതുവരെ ആരും ചിന്തിച്ചിട്ടു പോലുമില്ലാത്ത രീതിയിൽ ഇന്റർനെറ്റിനെ ഉപയോഗപ്പെടുത്തി സമ്പത്തു ണ്ടാക്കാം. ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കാവുന്ന മാർഗങ്ങൾക്ക് കോട്ടങ്ങളൊന്നുമില്ല എന്നു കരുതരുത്. കോട്ടങ്ങളുണ്ട്. എന്നാൽ കോട്ടങ്ങളെക്കാൾ കൂടുതൽ നേട്ടങ്ങളാണ്. അതേപോലെ ഓരോന്നിനും ഓരോ പ്രവർത്തനരീതിയാണാവശ്യം. ഇതേക്കുറിച്ച് മനസിലാക്കാൻ മൂന്നു വ്യത്യസ്തമാർഗങ്ങളുടെ ഒരു താരതമ്യം താഴെ കൊടുക്കുന്നു.


1.പേ പെർ ക്ലിക്ക് (Pay per Click)

ആദ്യമായി നിങ്ങൾ കീവേഡ് ഫർസെസ് (key word phrases) ഉപയോ ഗിച്ച്, ആളുകൾ കൂടുതൽ സെർച് ചെയ്യുന്ന ഒരു ആവശ്യവും, ആ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്ന ഒരുൽപന്നവും കണ്ടെത്തുന്നു. ഈ ഉൽപന്നത്തിന്റെ വിൽപനക്കാർ ആരൊക്കെ എന്നു കണ്ടു പിടിച്ച്, ഉൽപന്നം വിറ്റു കൊടു ത്താൽ കമ്മീഷൻ നൽകുന്നവർ ആരാണ് എന്നു മനസിലാക്കുന്നു. അതിനുശേഷം നേരത്തെ തെരഞ്ഞെടുത്ത കീവേഡ് ഫെയ്സ് ഉപയോഗിച്ച് നിങ്ങളുടെ വെബ് പേജിലോ സോഷ്യൽ മീഡിയയിലോ നിങ്ങൾ ആ ഉൽപന്നത്തിന്റെ ഒരു പരസ്യം കൊടുക്കുന്നു. ഗൂഗിൾ ആഡ് വേഡ്സ്, ഓവർച്യൂർ എന്നിവയിലാണ് പരസ്യം ചെയ്യുന്നത്.

നിങ്ങളുടെ പരസ്യം ഈ ഉൽപന്ന ത്തിന്റെ ഗുണഭോക്താക്കൾ ഗൂഗിളിൽ ഒരു കാര്യത്തിനായി സെർച് ചെയ്യുമ്പോൾ അവരുടെ മോണിട്ടർ സ്ക്രീനിന്റെ വലതുവശത്തുള്ള കോളത്തിൽ പ്രത്യക്ഷപ്പെടും. തുടർന്ന് ഉൽപന്നത്തെക്കുറിച്ച് കൂടുതലറിയാൻ ഗുണഭോക്താക്കൾ ആ പരസ്യത്തിൽ ക്ലിക് ചെയ്യുന്നു വെന്നു വിചാരിക്കുക. അപ്പോൾ ഒരു നിശ്ചിത തുക റിവാഡായി നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും. അതായത് നിങ്ങൾ നൽകിയ പരസ്യത്തിൽ ഗുണഭോക്താവ് ചെയ്യുന്ന ഓരോ ക്ലിക്കിനും നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം വന്നു ചേരുന്നു എന്നർഥം. ഇനി, നിങ്ങളുടെ പരസ്യത്തിലൂടെയാണ് ഗുണഭോക്താവ് ഉൽപന്നം വാങ്ങാൻ ഓർഡർ നൽകുന്നതെന്നു വിചാരിക്കുക. അപ്പോൾ ഉൽപന്നത്തിന്റെ വിലയുടെ പത്തോ പതിനഞ്ചോ ശതമാനം കമ്മീഷനായി നിങ്ങളുടെ അക്കൗണ്ടിലേക്കു വന്നു ചേരും.


ആദ്യ പ്രതിഫലം കിട്ടാൻ എത്രനാൾ എടുക്കും?

നിങ്ങളുടെ പരസ്യബജറ്റിനെ ആശ്രയിച്ച്, സാധാരണ ഒരാഴ്ചയ്ക്കുള്ളിൽ ആദ്യ വരുമാനം ലഭിക്കും. ഇന്റർനെറ്റ് ആഗോളതലത്തിൽ ശൃംഖലിതമായിരിക്കുന്നതിനാൽ ചിലർക്ക് ആദ്യത്തെ അഞ്ചുമണി ക്കൂറിനുള്ളിൽ തന്നെ പ്രതിഫലം ലഭിച്ചിട്ടുണ്ട്.


ഗുണങ്ങൾ

1. നിങ്ങൾക്ക് സാങ്കേതിക വൈദഗ്ധ്യം ഒന്നുമാവശ്യമില്ല.


2. സ്വന്തം വെബ്സൈറ്റ് നിർബന്ധമില്ല.


3. ഓൺലൈനിലൂടെ പെട്ടെന്ന് വരുമാനമുണ്ടാക്കാം


4. നിലവിൽ ബിസിനസ് ഒന്നും ആരംഭിക്കാതെ നിങ്ങൾക്ക് പ്രതിഫലം ലഭിക്കുന്നു.


കോട്ടങ്ങൾ


1. പരസ്യത്തിനായി പണം വേണം. 

2. പണം നഷ്ടപ്പെടുന്നില്ല എന്നുറപ്പു വരുത്താൻ നിങ്ങളുടെ പരസ്യ കാമ്പയിനിന്റെ ഫലം മോണിട്ടർ ചെയ്തുകൊണ്ടിരിക്കണം.


പ്രവർത്തന രീതി

പ്രതത്തിൽ ഒരു പരസ്യം നൽകു മ്പോഴാണ് പ്രതിഫലം. എങ്കിൽ ഇവി ടെ നിങ്ങൾ നൽകിയ പരസ്യത്തിൽ ഓരോ തവണ ക്ലിക്ക് വരുമ്പോഴും പ്രതിഫലം ലഭിക്കും.

സ്റ്റെപ് 1

ഏതുൽപന്നത്തിന് എവിടെയാണ് വലിയ ആവശ്യം വരുന്നത് എന്ന് മനസിലാക്കാൻ കീവേഡ് റിസർച്ച് നടത്തുക. ഇതിനായി കീവേഡ് റിസർച് ടൂളുകൾ ഉപയോഗിക്കുക. അതിലൂടെ നിങ്ങൾ പരസ്യം ചെയ്യാൻ ഉദ്ദേശി ക്കുന്ന ഉൽപന്നത്തിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്ന കീവേഡു കളുടെയും ഫെയ്സുകളുടെയും വലിയ ഒരു പട്ടിക തയാറാക്കുക.

സ്റ്റെപ് 2

സ്റ്റെപ് 1 ലൂടെ നിങ്ങൾ കണ്ടെത്തിയ ആവശ്യങ്ങൾക്കിണങ്ങുന്ന ഉൽപന്നങ്ങൾ തെരഞ്ഞെടുക്കുക.

സ്റ്റെപ് 3

ഗൂഗിൾ ആഡ് അക്കൗണ്ട് തുടങ്ങുക.

സ്റ്റെപ് 4

ആകർഷകമായ ചെറിയ പരസ്യങ്ങൾ എഴുതുക. പേ പെർ ക്ലിക്കിന്റെ നിയമങ്ങൾക്കനുസൃതമായി ഇത്തരത്തിൽ പരസ്യങ്ങൾ എഴുതിയശേഷം നിങ്ങൾക്കു ചിലവഴിക്കാവുന്ന പരസ്യബജറ്റ് നിശ്ചയിക്കുക.

സ്റ്റെപ് 5

നിങ്ങളുടെ പരസ്യത്തിന്റെ ഫലപ്രാ പ്തിയെക്കുറിച്ച് ശ്രദ്ധാപൂർവം വില യിരുത്തുക. നിങ്ങൾക്ക് ലഭിക്കുന്ന വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ അതിനേക്കാൾ കൂടുതൽ തുക പരസ്യത്തിനായി ചിലവഴിക്കേണ്ടിവരില്ല എന്നുറപ്പാക്കണം.

സ്റ്റെപ് 6

ഒന്നിലേറെ ഉൽപന്നങ്ങൾക്കുവേണ്ടി ഇതേ രീതിയിലുള്ള പരസ്യ ക്യാമ്പയിൻ ആരംഭിക്കുക.


2. കണ്ടന്റ് റിച്ച് വെർച്വൽ റിയൽ എസ്റ്റേറ്റ്

വിപണികളെ ലക്ഷ്യമിട്ടുള്ള നിരവധി മിനി വെബ്സൈറ്റുകൾക്ക് നിങ്ങൾ രൂപം കൊടുക്കുന്ന രീതിയാണിത്. ഒരു യഥാർഥ റിയൽ എസ്റ്റേറ്റ് വമ്പനെ പോലെ ഓരോ പ്രോപ്പർട്ടിയും വാങ്ങുകയും വികസിപ്പിക്കുകയും ചെയ്യുന്നു. വെർച്വൽ റിയാലിറ്റിക്ക് പ്രാധാന്യം കൂടിക്കൂടി വരുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. വെർച്വൽ റിയാലിറ്റിയിലെ സാധ്യതകളെക്കുറിച്ചു ചിന്തി ച്ചപ്പോൾ, പെട്ടെന്നോർക്കുന്നത് മെറാകി എന്ന വെർച്വൽ റിയാലിറ്റി സ്റ്റുഡിയോയുടെ കഥയാണ്.


വെർച്വൽ കണ്ടന്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ നവംബർ 2015-ലാണ്. ആറു ചെറുപ്പക്കാർ ചേർന്ന് ഒരു വെർച്വൽ റിയാലിറ്റി സ്റ്റുഡിയോ ആരംഭിച്ചു. മെറാകി. വെർച്വൽ ലോകത്തിലേക്കുള്ള ഇൻഡ്യയുടെ പ്രയാണം മുൻകൂട്ടി മനസിലാക്കാൻ കഴിഞ്ഞതാണ് അവരുടെ വിജയം.ഉജ്ജയ്നിൽ നിന്നുള്ള അരവിന്ദ് എന്ന യുവാവിന്റെ സ്വപ്നമാണ് മെറാകി. ഇനിയുള്ള നാളുകളിൽ വെർച്വൽ കണ്ടന്റിന് ഇൻഫോ ട്ടെയ്ൻമെന്റ് വ്യവസായത്തിലും വിദ്യാഭ്യാസമേഖലയിലും അപാര സാധ്യതകളുണ്ടെന്ന് അരവിന്ദിന് തോന്നി. അദ്ദേഹം തന്റെ ആശയം സുഹൃത്തുക്കളുമായി ചർച്ച ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ കൂടെ സായ്റാം, പാർഥ ചോക്സി, അഗം ഗാർഗ് മുതലായവർ ചേർന്നു. ആറു പേരും അവരവരുടെ മേഖലകളിൽ പുതിയ ആശയങ്ങളുള്ളവർ. ദീർഘ ദർശികൾ. എല്ലാത്തിനും മേൽനോട്ട വുമായി അരവിന്ദും.അവരുടെ ശ്രമം ഫലം കണ്ടു. ഏറെടുത്ത പ്രോജക്ടുകളൊക്കെ ഉദ്ദേശി ച്ചതിനെക്കാൾ വിജയിച്ചു. അതു കൊണ്ടെന്താ, സ്റ്റാർ സ്പോർട്സ്, നെറ്റ്വർക് 18 മുതലായ വൻകിട സ്ഥാപനങ്ങളാണ് മെറാകിയുടെ മുഖ്യ ക്ലയന്റ് ലിസ്റ്റിലുള്ളത്.


വെർച്വൽ റിയാലിറ്റി: അനുഭവങ്ങൾ മാറുമ്പോൾ

കലാകാരന്റെ ഭാവനയിൽ വിരിയുന്ന അത്ഭുതങ്ങൾ നേരിട്ട് യഥാർഥ ലോകത്ത് ആവിഷ്കരിക്കാൻ കഴിയുമെങ്കിൽ അത് എത്രമാത്രം ആവേശഭരിതമായ അനുഭവങ്ങൾ നൽകുമെന്ന് ആലോചിച്ചു നോക്കൂ. ഉദാഹരണത്തിന് ഹോഴ്സ്റ്റ് കീഷിൽ Ga എന്ന കലാകാരൻ തന്റെ കംപ്യൂട്ടറിൽ കുറേ ഭ്രാന്തൻ ഡിസൈനുകൾ വെറുമൊരു കൗതുകത്തിനു വേണ്ടി ചെയ്തതാണ്. നമ്മുടെ ഭൗതിക ലോകം ഇങ്ങനെയൊക്കെ ആയെങ്കിൽ എന്നാണ് അദ്ദേഹം ചിന്തിച്ചത്. അത്ഭുതം. അദ്ദേഹം മനസിൽ കണ്ട ഭാവനകളൊക്കെ സിഡ്നിയിലെ ഒരു ഗാലറിയിൽ യാഥാർഥ്യമായി. നോർത് വെസ്റ്റ് വിൻഡ് മൈൽഡ് ടർബുലൻസ് എന്ന പേരിലാണ് ഗാലറിയിൽ അതിപ്പോൾ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഒരു വെർച്വൽ റിയാലിറ്റി മോഡലിലൂടെ പരസഹസം ആളുകൾ ഹോഴ്സ്റ്റിന്റെ ഭ്രാന്തൻ ആശയങ്ങൾ സ്വയം അനുഭവിച്ച് ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ ഏഷ്യാകപ്പിൽ ഇൻഡ്യയും ബംഗ്ളാദേശുമായുള്ള ക്രിക്കറ്റ് മത്സരം വെർച്വൽ റിയാലിറ്റിയിൽ സംപ്രേഷണം ചെയ്തത് മെറാകിയുടെ സഹായത്തോടെയാണ്. ക്രിക്കറ്റ് പോലുള്ള കളികളിൽ കാണികൾക്ക് 360 ഡിഗ്രി ലൈവ് ആക്ഷൻ അനുഭവം നൽകാൻ വി.ആറിനു കഴിയും. ക്രിയേറ്റിവിറ്റിക്ക് വളരെയധികം സാധ്യതകളുള്ള മേഖലയാണ് വെർച്വൽ റിയാലിറ്റി. സ്മാർട്ട് ഫോണിന്റെ ഉപയോഗം വർധിച്ചു വരുന്നതുകൊണ്ട്, വെർച്വൽ റിയാലിറ്റിക്ക് വളരെയധികം സാധ്യത ഇൻഡ്യയിലുണ്ടെന്നാണ് അരവിന്ദും സഹപ്രവർത്തകരും വിശ്വസിക്കുന്നത്.

കണ്ടല്ലോ, ഇതേ കാര്യം നിങ്ങൾക്ക് നിങ്ങളുടെ വെബ്സൈറ്റിലൂടെയും ചെയ്യാം. വരുമാനം വരുന്നത് ഗൂഗിൾ ആഡ്സെൻസ് പ്രോഗ്രാം പോലുള്ള പേ പെർ ക്ലിക്ക് പ്രോഗ്രാമിലൂടെയാണ്.

വെബ് പ്രവർത്തിക്കാതായാൽ

ഒരു ദിവസത്തേക്ക് ഇന്റർനെറ്റ് സംവിധാനം ലോകത്താകമാനം പ്രവർത്തനരഹിതമായി എന്ന് സങ്കൽപിച്ചു നോക്കൂ. എന്തായിരിക്കും അവസ്ഥ? ലോകത്തെ കോർപറേറ്റ് സെക്ടർ ചല നരഹിതമാകും. കാരണം അങ്ങനെയൊന്ന് സംഭവിച്ചാൽ 20,000 കോടിയിലധികം ഇ-മെയിലുകൾ അവ എത്തേണ്ട സ്ഥാനത്ത് എത്താതെയാകും. 300 കോടിയിലധികം ഗൂഗിൾ അന്വേഷകർ ഓരോരോ കാര്യങ്ങൾക്ക് ഉത്തരം കിട്ടാനാവാതെ അസ്വസ്ഥരായി കഴിയും. മറ്റു വിനോദങ്ങൾക്കായി ഇന്റർനെറ്റിൽ പരതുന്നവരും അസ്വസ്ഥരാകും. അങ്ങനെയുള്ള ഒരു ദിവസമായിരിക്കും മനുഷ്യർക്ക് ഏറ്റവും വലിയ 'മുഷിഞ്ഞ ദിനം.

എന്നുമുതൽ വരുമാനം ലഭിക്കും

സാധാരണനിലയിൽ നാലുമുതൽ ആറാഴ്ചയ്ക്കുള്ളിൽ വരുമാനം ലഭിച്ചുതുടങ്ങും. നിങ്ങളുടെ വെബ് സൈറ്റ്, സെർച് എൻജിനുകൾ ഇൻ ഡക്സ് ചെയ്യുകയും വെബ്സൈറ്റിലേക്ക് ആളുകൾ എത്തിത്തുടങ്ങുകയും ചെയ്യുമ്പോൾ വരുമാനവും വന്നു തുടങ്ങും. ആളുകളെ ആകർഷിക്കുന്ന ഡിസൈനും ഉള്ളടക്കവും നിങ്ങളുടെ സൈറ്റിനുണ്ടായിരിക്കണം.


ഗുണങ്ങൾ
  • വെബ്സൈറ്റുകളുടെ ശൃംഖല ഉണ്ടാക്കുന്നത് ക്രിയേറ്റീവ് മൈൻഡ്സെറ്റുള്ള ഒരാളെ സംബന്ധിച്ചിടത്തോളം വളരെ രസകരമാണ്. പുതിയ പുതിയ ആശയങ്ങളും സർഗാത്മകതയും പരീക്ഷിച്ചുനോക്കാനുള്ള ധാരാളം അവസരങ്ങൾ വെബ് ഡിസൈനിംഗിലുണ്ട്.
  • ആളുകളെ ആകർഷിക്കത്തക്ക രീതിയിലുള്ള ഡിസൈനിംഗ് നടത്താൻ കൂടുതൽ സമയം ആവശ്യമായേക്കാമെങ്കിലും രീതിയിൽ വരുമാനം ലഭിക്കും.


കോട്ടങ്ങൾ
  • വെബ്സൈറ്റ് ഉണ്ടാക്കാനും അത് നടത്തിക്കൊണ്ടുപോകാനുമുള്ള സാങ്കേതികജ്ഞാനം ഉണ്ടായിരിക്കണം.
  • വെബ്സൈറ്റിന് ഹോസ്റ്റിങ് ചാർജും മറ്റും ഉള്ളതിനാൽ പേ പെർ ക്ലിക്ക് പ്രോഗ്രാമിനെ പ്രമോട്ട് ചെയ്യുന്നതിനെക്കാൾ സ്റ്റാർട്ട് അപ് ചിലവ് കൂടുതലായിരിക്കും.

പ്രവർത്തന രീതി

സ്റ്റെപ് 1

ആദ്യം വെബ്സൈറ്റ് ഉണ്ടാക്കാൻ ഒരു തനത് വിപണി കണ്ടെത്തുക. നിങ്ങൾ തിരഞ്ഞെടുത്ത വിഷയത്തെക്കുറിച്ചുള്ള എല്ലാത്തരത്തിലുമുള്ള ഉള്ളടക്കത്തോടുകൂടിയ വെബ്സൈറ്റിനാണ് രൂപം കൊടുക്കേണ്ടത്. നിങ്ങളുടെ വെബ്സൈറ്റിൽ ഗൂഗിൾ ആഡ്സെൻസ് ഏർപ്പെടുത്തിയാണ് വരുമാനം നേടുന്നത്.

സ്റ്റെപ് 2

ഒരു ഡൊമെയ്ൻ നെയിം രജിസ്റ്റർ ചെയ്യുകയും വെബ് ഹോസ്റ്റിംഗ് ഏർപ്പെടുത്തുകയും വേണം.

സ്റ്റെപ് 3

ലക്ഷ്യമിടുന്ന വിപണിക്ക് യോജിച്ച രീതിയിലുള്ള കീവേഡ് റിസർച് നടത്തണം. കീവേഡ് റിസർച് ടൂളുകൾ ഉപയോഗിച്ച് കീവേഡുകളുടെയും ഫെയ്സുകളുടെയും വലിയ പട്ടിക ഉണ്ടാക്കണം.

സ്റ്റെപ് 4

ലക്ഷ്യമിടുന്ന വിപണിയെക്കുറിച്ച് 500-700 വാക്കുകളുള്ള ലേഖനങ്ങൾ എഴുതണം. മറ്റാരെയെങ്കിലും എഴുതിപ്പിച്ചാലും മതി.

സ്റ്റെപ് 5

സെർച്ച് എൻജിൻ ഓപ്റ്റിമൈസേഷൻ (SEO) ടൂൾ ഉപയോഗിക്കണം. ഫ്രണ്ട്ലി പേജ് ക്രിയേഷൻ സോഫ്റ്റ്വെയർ ഉപയോഗിച്ച് പുതിയ വെബ്സൈറ്റിന് നൂറു കണക്കിന് പുതിയ പേജുകൾ സൃഷ്ടിക്കണം.

സ്റ്റെപ് 6

പ്രോഡക്ട് റിവ്യൂ നടത്തണം. നിങ്ങളുടെ ലേഖനങ്ങൾ ഈ സൈറ്റിലൂടെ പ്രസിദ്ധീകരിക്കണം. മറ്റേതങ്കിലും ആർ.എസ്.എസ് അല്ലെങ്കിൽ ഡാറ്റാ ഫീഡും ഉപയോഗിച്ച് പുതിയ ഉള്ളടക്കം സൈറ്റിന് നൽകണം.

സ്റ്റെപ് 7

കൂടുതൽ വെബ്സൈറ്റുകളും നിർമിച്ച് കൂട്ടിച്ചേർക്കണം. ഇവ പരസ്പരം ബന്ധിപ്പിക്കണം. ഇത് നിങ്ങളുടെ സെർച് എൻജിൻ റാങ്കിംഗ് വളരെയധികം വർധിപ്പിക്കും.

സ്റ്റെപ് 8

സെർച് എൻജിൻ ഇൻഡക്സേഷൻ ലഭിക്കാൻ SEO അട്രാക്ഷൻ രീതികളും അവലംബിക്കണം.

സ്റ്റെപ് 9

വ്യത്യസ്തമായ ഒരു വിപണി കണ്ടെത്തി ഇതേ പ്രക്രിയ അവിടെയും ആവർത്തിക്കുക. നിലവിലുള്ള വെബ്സൈറ്റിന്റെ കൂടെ പുതിയവ സൃഷ്ടിച്ച് കൂട്ടിച്ചേർത്ത് വരുമാനം കൂട്ടാനാവും.


3. സ്വന്തം ഉൽപന്നം വിറ്റഴിക്കുക

ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ഇ-ബുക്ക്, ഓഡിയോ പ്രോഗ്രാം, ഡിവിഡി ഗൈഡ് തുടങ്ങിയ ഉൽപന്നങ്ങൾ നിർമിച്ച് ഓൺലൈനിൽ വിറ്റഴിക്കുന്ന രീതിയാണിത്. നിങ്ങളുടെ മാത്രം വിപണ നതന്ത്രങ്ങളിലൂടെ ഇത് വിറ്റഴിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി വിൽപന നടത്തുന്ന മറ്റുള്ളവരുടെ സഹായം തേടാം.


എപ്പോൾ ആദ്യവരുമാനം ലഭിക്കും?

ഉൽപന്നം ഉണ്ടാക്കാനുള്ള സമയം ഉൾപ്പെടെ സാധാരണ രണ്ട് മാസ ത്തിനുള്ളിൽ വരുമാനം ലഭിച്ചു തുടങ്ങും.


ഗുണങ്ങൾ

ദീർഘകാലത്തേക്ക് മികച്ച വരുമാനം തരുന്ന മാർഗമാണിത്. കാരണം മറ്റുള്ളവരുടെ ഉൽപന്നങ്ങൾ കമ്മീഷനടി സ്ഥാനത്തിൽ വിൽക്കുകയല്ല, സ്വന്തം ഉൽപന്നങ്ങൾ സ്വയം വിൽപന നടത്തി അതിൽനിന്ന് വരുമാന മുണ്ടാക്കുകയാണ്. പ്രതിമാസ കമ്മീഷൻ വ്യവസ്ഥയ്ക്ക് പകരം വിൽപന നടന്നാലുടനെ തന്നെ നിങ്ങളുടെ അക്കൗണ്ടിൽ പണം എത്തും.


കോട്ടങ്ങൾ

ഒരുൽപന്നമുണ്ടാക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ചും പുസ്തകരചന പോലുള്ളവ. ഇതിനായി ചിലവഴിക്കേണ്ട സമയവും വലുതായിരിക്കും. വളരെ പെട്ടെന്ന് ഫലപ്രാപ്തി പ്രതീ ക്ഷിക്കുന്നുണ്ടെങ്കിൽ ഈ മാർഗം അതിന് പോരാതെ വരും.


പ്രവർത്തന രീതി

കൽപിതമായ ഒരു റിയൽ എസ്റ്റേറ്റ് സാമ്രാജ്യം സൃഷ്ടിക്കുന്നതു പോലെയാണ് ഇതും. ഇവിടെ നിങ്ങൾ തന്നെയാണ് സ്വന്തം ഉൽപന്നം ഉണ്ടാക്കുന്നത്. അതിനുശേഷം അതേക്കുറിച്ച് ശക്തമായ ഒരു സെയിൽസ് ലെറ്റർ തയാറാക്കുന്നു. ഓരോ ഉൽപന്നത്തിനും ഓരോ ഡൊമെയ്ൻ നെയിം ഉണ്ടായിരി ക്കും. ഓരോ സെയിൽസ് ലെറ്ററും ഒരൊറ്റ ഉൽപന്നത്തിന്റെ വിൽപന മാത്രമേ ഉപയോഗിക്കൂ.

സ്റ്റെപ് 1

സവിശേഷമായ ഒരുൽപന്നം നിർമിക്കാൻ തനതായ ഒരു വിപണി കണ്ടെത്തുക.

സ്റ്റെപ് 2

ലക്ഷ്യമിടുന്ന വിപണിയെക്കുറിച്ച് കീവേഡ് റിസർച് നടത്തുക. ഇതിനായി കീവേഡ് റിസർച് ടൂളുകൾ ഉപയോഗിക്കുക. ഇന്റർനെറ്റ് ഉപയോക്താക്കൾ നിങ്ങളുടെ വിപണിയെക്കുറിച്ച് ഉപയോഗിക്കാൻ സാധ്യതയുള്ള കീവേഡുകളുടെ വലിയ പട്ടിക ഉണ്ടാക്കുക.

സ്റ്റെപ് 3

വിപണി എന്താണ് പ്രതീക്ഷിക്കുന്ന തെന്ന് വ്യക്തമായാൽ അതേക്കുറിച്ച് ഇ-ബുക്ക് എഴുതുക. എഴുതുന്ന ജോലി മറ്റാരെയെങ്കിലും ഏൽപിച്ചാലും മതി. നിങ്ങൾ കണ്ടെത്തിയ വസ്തുതകളെക്കുറിച്ച് ഓഡിയോ സ്റ്റോറിയോ ഡിവിഡി ട്യൂട്ടോറിയലോ ഉണ്ടാക്കാം.

സ്റ്റെപ് 4

ശക്തമായ ഒരു സെയിൽസ് ലെറ്റർ തയാറാക്കുക. നിങ്ങളുടെ ഉൽപന്നം വാങ്ങിയാൽ കിട്ടുന്ന പ്രയോജനങ്ങളെക്കുറിച്ച് അതിൽ വ്യക്തമായി പ്രതിപാദിച്ചിരിക്കണം.

സ്റ്റെപ് 5

ഓട്ടോമാറ്റിക്കായി മറുപടി അയയ്ക്കുന്ന ഇ-മെയിൽ സീരിസ് തുടങ്ങണം. നിങ്ങളുടെ ഉൽപന്നത്തെക്കുറിച്ച് അന്വേഷിക്കുന്നവർക്കെല്ലാം മറുപടി നൽകണം.

സ്റ്റെപ് 6

ഒരു പേമെന്റ് പ്രോസസർ ഉണ്ടാക്കുകയോ വാങ്ങുകയോ വേണം.അതിലൂടെ നിങ്ങളുടെ അക്കൗണ്ടി പണം എത്തും.

സ്റ്റെപ് 7

ആകർഷകമായ ഒരു അഫിലിയേറ്റ് പ്രോഗ്രാം ഉണ്ടാക്കുക. നിങ്ങളുടെ ഉൽപന്നം അതിലൂടെ മറ്റുള്ളവർ വിപണനം ചെയ്യും.

സ്റ്റെപ് 8

നിങ്ങളുടെ ഉൽപന്നത്തെക്കുറിച്ച് പത്രക്കുറിപ്പുകളും മറ്റും നൽകി ആളുകളുടെ ഇടയിൽ വേണ്ടത പ്രചാരം നൽകുക.

സ്റ്റെപ് 9

ഒരിക്കൽ ഉൽപന്നം വിപണിയിലിറക്കിക്കഴിഞ്ഞാൽ അതിനോടൊപ്പം വിൽക്കാവുന്ന അനുബന്ധ ഉൽപന്നങ്ങളും തയാറാക്കണം. 


അറിവിന്റെ പ്രാധാന്യം

ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കുന്ന മാർഗങ്ങളെക്കുറിച്ചുള്ള പൊതുവായ ചില കാര്യങ്ങളാണ് ഇതുവരെ പറഞ്ഞത്. ഇവയെ അടിസ്ഥാനമാക്കി, ഓൺലൈനിൽ ചെയ്യാവുന്ന ബിസിനസ് ആശയങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവുണ്ടാക്കിയിരിക്കണം. കാരണം അറിവുള്ളവന് വിജയിക്കാനെളുപ്പമാണ്. വേഗം തെറ്റുകൾ തിരുത്താനാവും. വഴി തെറ്റുകയാണെങ്കിൽ തന്നെ ശരിയായ ദിശയിലേക്ക് എളുപ്പം തിരിയാനാവും. ഓർക്കുക. അറിവ് (knowledge) ആണ് മനുഷ്യന്റെ എല്ലാ വിജയങ്ങളുടെയും ആധാരം.

സോഷ്യൽ മീഡിയയെക്കുറിച്ച്

ആലോചിച്ചു നോക്കിയാൽ ഓൺലൈനായി ചെയ്യാൻ പറ്റിയ ഇനിയു മെത്രയോ ബിസിനസ് ആശയങ്ങൾ നിങ്ങൾക്ക് വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നോ? അവയെക്കുറിച്ച് പറയുന്നിനു മുമ്പ് ഇന്റർനെറ്റുമായി ബന്ധപ്പെട്ട മറ്റൊരു മേഖലയെക്കുറിച്ച് അൽപം വിശദമായിത്തന്നെ പറയേണ്ടതുണ്ട്. സോഷ്യൽ മീഡിയ എന്നു പൊതുവായി പറയുന്ന ആശയവിനിമയ ടൂളുകളുടെ മേഖലയാണത്. ബ്ളോഗ്, ഫേസ് ബുക്, ട്വിറ്റർ, ലിങ്ക്ഡ് ഇൻ, യൂട്യൂബ് മുതലായ സോഷ്യൽ മീഡിയ കേവലം പരസ്പരസമ്പർക്കത്തിനുള്ള ടൂളുകൾ എന്ന നിലയിൽ നിന്ന്, മാർക്കറ്റിംഗ് ടൂളുകളായും മാറിയി ട്ടുണ്ട് ഇപ്പോൾ.

ഐബിഎമ്മും സോഷ്യൽ മീഡിയയും

പരമ്പരാഗത മാർക്കറ്റിംഗ് രീതികൾ കൊണ്ട് ഇക്കാലത്ത് മത്സരത്തിൽ പിടിച്ചു നിൽക്കാനാവില്ലെന്ന് എല്ലാവർക്കുമറിയാം. ലോകത്തിലെ വൻകിട ബ്രാൻഡുകൾ മിക്കതും സോഷ്യൽ മീഡിയയിൽ സജീവമാണ്. എടുത്തു പറയേണ്ട ഒരുദാഹരണം ഐബിഎം-ന്റേതാണ്. ഐബിഎം ഇപ്പോൾ നൂറിലധികം ബ്ളോഗുകളെങ്കിലും ഉപയോഗിക്കുന്നുണ്ട്. ഇവയിലധികവും മാർക്കറ്റിംഗാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതുപോലെ ഒന്നിലധികം ട്വിറ്റർ അക്കൗണ്ടു കളുമുണ്ട്. കമ്പനിക്ക്, മാത്രമോ, ഡവലപ്പർവർക്സ് എന്ന പോപ്പുലർ ഫോറം, ഓൺലൈൻ വെർച്വൽ വേൾഡായ സെക്കൻഡ് ലൈഫിൽ ഒരു ഡസനിലധികം ഐലൻഡുകൾ, യൂട്യൂബിൽ മെഷീനിമ (Machinima) എന്ന പേരിൽ കാർട്ടൂൺ വീഡിയോ സീരീസ്, സ്ലൈഡ്ഷെയർ എന്ന മീഡിയ ഷെയറിംഗ് സൈറ്റിൽ ജീവനക്കാരുടെ പ്രസന്റേഷനുകൾ. അതെ ഐബിഎം വളരെ ശക്തമായ സാന്നിധ്യവുമായി സോഷ്യൽ മീഡിയയിലുണ്ട്. ഏത് മാർഗമുപ യോഗിച്ചാലും ശരി, മാർക്കറ്റിൽ ഒരു പടി പോലും പിന്നോട്ടു പോകരുതെ ന്നാണ് അവരുടെ ആഗ്രഹം

വലിയ ബ്രാൻഡുകളും

ഇത് ഐബിഎമ്മിന്റെ മാത്രം കാര്യമല്ല. ലോകത്തിലെ പല വലിയ കമ്പനികളും സോഷ്യൽ മീഡിയ വളരെ ശക്തമായ രീതിയിൽ ഉപ യോഗിക്കുന്നുണ്ട്. ഡെൽ, മൈക്രോ സോഫ്റ്റ് ഡോമിനോസ് പിസ, മോട്ടിൻ, സാപ്പോസ് മുതലായ ബ്രാൻഡുകളൊക്കെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഉദാഹരണങ്ങൾ ദ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ബുക് (The Social Media Marketing Book) എന്ന പുസ്തകത്തിൽ ഡാൻ സാറെല്ല എഴുതുന്നുണ്ട്. ഈ വിഷയത്തിൽ ധാരാളം ഗവേഷണങ്ങൾ ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളിൽ നടക്കുന്നുണ്ട്. വികസിതരാജ്യങ്ങളിൽ സ്റ്റാർട്ട് അപ്, സ്മാൾ, മീഡിയം, ലാർജ് സൈസ് കമ്പനികളുൾപ്പടെ ഒട്ടു മിക്ക കമ്പനികളുടെയും ദൈനം ദിന പ്രവർത്തനങ്ങളിൽ സോഷ്യൽ മീഡിയ വളരെ തീവ്രമായിത്തന്നെ ഉപയോഗിച്ചു വരുന്ന കാര്യം പല ഗവേഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത് സോഷ്യൽ മീഡിയയുടെ പ്രാധാന്യം ബിസിനസ് രംഗത്തിന് അവഗണിക്കാനാവില്ലെന്നർഥം.

മറ്റുള്ളവരുടെ ഇടപെടലില്ലാതെ വീട്ടിൽ സ്വസ്ഥമായിരുന്ന് ചെയ്യാവുന്ന ജോലിയും ബിസിനസും ഇഷ്ടപ്പെടാത്തവരില്ല. ഇത്തരം ഹോം ബേസ്ഡ് ബിസിനസിന്റെ ഏറ്റവും വലിയ സവിശേഷത സ്വാതന്ത്ര്യമാണ്. നമ്മെ ഭരിക്കാനൊരാളില്ല. നമുക്കിഷ്ടമുള്ള സമയത്ത് ഓൺലൈനായി ചെയ്തുതീർത്താൽ മതി. ഉൽപന്നങ്ങളുടെ നേരിട്ടുള്ള വിൽപനയല്ലാതെ നിങ്ങളുടെ കഴിവുക ഉപയോഗിച്ചുള്ള ജോലികളും ഈ ഗണത്തിൽ പെടുന്നു. ഇതിന് അപ് വർക്കിംഗ് (Upworking) എന്നാണ് പറയുന്നത്. മാഡിസൺ ഹാൾ എന്ന ഓൺലൈൻ ബിസിനസ് കൺസൾ ട്ടന്റിന്റെ പ്രശസ്തമായ കംപ്ലീറ്റ് ഓൺലൈൻ ബിസിനസ് ഐഡിയാസ് മാന്വൽ (Complete Online Business Ideas Manual) എന്ന പുസ്തകത്തിൽ, “ഓൺലൈനായി തങ്ങളുടെ സേവനം നൽകാനും വീടിന്റെ സ്വാസ്ഥ്യമേഖല (comfort zone) യിലിരുന്ന് പണമുണ്ടാക്കാനും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ശരിയായ നല്ല ജോലിയാണ് അപ് വർക്ക്' എന്നു പറയുന്നു. എന്താണിതിന് കാരണമെന്ന് മാഡിസൺ ഹാൾ വ്യക്തമാക്കു ന്നതിങ്ങനെയാണ്.

  • നിങ്ങളുടെ യത്നത്തിന് ഉചിതമായ പ്രതിഫലം കിട്ടുന്നു.
  • പേമെന്റ് സുരക്ഷിതമാണ്.
  • നിങ്ങളുടെ വിജയത്തിൽ മാത്രം ദത്തശ്രദ്ധമായ ഒരു പ്ളാറ്റ് ഫോമുണ്ട്.

ഇന്റർനെറ്റിലൂടെ വരുമാനം നേടാനാ ഗ്രഹിക്കുന്നവർക്ക് ഇതൊരു ചെറിയ കാര്യമല്ല. അപ് വർക്കിംഗായാലും ബിസിന സായാലും വരുമാനമുണ്ടാക്കാൻ ഇന്റർനെറ്റ് ധാരാളം അവസരങ്ങളൊ രുക്കുന്നുണ്ടെന്ന് നിങ്ങൾക്ക് മനസി ലായിക്കാണുമല്ലോ. അത് മുതലെടു ക്കുക മാത്രം ചെയ്താൽ മതി.

ഇന്റർനെറ്റിനെക്കുറിച്ച് പഠിക്കുക

ഓർക്കുക, ദാഹിക്കുന്ന കുതിരയെ നദിക്കരയിൽ കൊണ്ടു ചെന്നു നിർത്താനേ കുതിരക്കാരനു കഴിയൂ. നദിയിൽ നിന്നും വെള്ളം കുടിക്കേണ്ടത് കുതിരയാണ്. അറിവിന്റെ പാരാവാരമാണ് ഇന്റർനെറ്റ്. ചോദ്യമായും സംശയമായും ചർച്ചയായും എന്നു വേണ്ട നാനാപ്രകാരത്തിൽ നമ്മുടെ സംശയങ്ങൾക്കെല്ലാമുള്ള ഉത്തരം ഇന്റർനെറ്റിലൂടെ ലഭിക്കും. ഈ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോഴുണ്ടാകുന്ന സംശയങ്ങളെല്ലാം (ആവശ്യമെങ്കിൽ) ഇന്റർനെറ്റിലൂടെത്തന്നെ ദൂരീകരിക്കാവുന്നതേയുള്ളു.


ഇന്റർനെറ്റിലൂടെ വരുമാനം തേടുമ്പോൾ ചില അടിസ്ഥാന കാര്യങ്ങൾ 

കാറ്റ് ഒരു കപ്പലിനെ കിഴക്കോട്ടു നയിക്കുകയും മറ്റൊന്നിനെ പടിഞ്ഞാറോട്ടെത്തിക്കുകയും ചെയ്യുന്നതുപോലെ ഓട്ടോസജഷന്റെ ലോകനിയമം ഒന്നുകിൽ നിങ്ങളെ വിജയത്തിലേ ക്ക് പിടിച്ചുയർത്തും. അല്ലെങ്കിൽ തള്ളിത്താഴെയിടും. രണ്ടായാലും, അത് നിങ്ങൾ നിങ്ങളുടെ ചിന്തകളുടെ പായ്മരം എങ്ങനെയാണുയർ ത്തുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങൾ തോൽക്കുന്നു എന്നു ചിന്തിച്ചാൽ നിങ്ങൾ തോൽക്കുക തന്നെ ചെയ്യും. വിജയിക്കുന്നു എന്നു ചിന്തിച്ചാൽ വിജയിക്കുകയും ചെയ്യും. കാരണമെന്തെന്നോ, ഏതെങ്കിലുമൊരു വികാരാനുഭവവുമായി കൂട്ടിക്കലർത്തുന്ന ചിന്തകൾ ഒരു കാന്തികശക്തി രൂപപ്പെടുത്തും. സദൃശമായതോ ബന്ധപ്പെട്ടതോ ആയ മറ്റു ചിന്തകളെ അത് ആകർ ഷിക്കും.

വികാരാനുഭവവുമായുള്ള ബന്ധത്താൽ കാന്തികശക്തിയാർ ജിച്ച ചിന്തയെ വിത്തിനോട് ഉപമിക്കാം. വളക്കൂറുള്ള മണ്ണിൽ നടുന്ന വിത്ത് മുളച്ച്, മരമായി, പൂവിട്ട് പിന്നീട് പതിനായിരക്കണക്കിന് വിത്തുകൾക്ക് ഉറവിടമായിത്തീരുന്നില്ലേ? അതുപോലെ മനസിലെ ചിന്തകൾ സമാനമായ പതിനായിരക്കണക്കിന് ചിന്തകളെ ആകർഷിക്കും. തന്റെ മനസിൽ ആധിപത്യം ചെലു ത്തുന്നവയുമായി താളപ്പൊരുത്തത്തിലുള്ള അനേകായിരം കമ്പനങ്ങളെ മനസ് ആകർഷിച്ചുകൊണ്ടിരിക്കും. അതായത് നിങ്ങൾ മനസിൽ സൂക്ഷിക്കുന്ന ഏതു ചിന്തയും ആശയവും പ്ലാനും ഉദ്ദേശ്യവും അവയോടു ബന്ധമുള്ള അനേകായിരം മനസുകളെ നിങ്ങളിലേക്ക് ആകർഷിക്കുന്നു എന്നർഥം. നിങ്ങളുടെ ബിസിനസ് വിജയിക്കുകയും അത് നിങ്ങൾക്ക് നിങ്ങളാഗ്രഹിക്കുന്ന വിധത്തിലുള്ള വരുമാനം നൽകുകയും ചെയ്യുന്നത് ആ ആകർഷണനിയമം പ്രവർത്തി ക്കുന്നതിനാലാണ്


ഇന്റർനെറ്റിലൂടെ ലോകമെമ്പാടു മുള്ള ലക്ഷക്കണക്കിനാളുകളുടെ മനസുമായാണ് നിങ്ങളുടെ ചിന്തകൾ സംവദിക്കുന്നത്. സമാനമായ തരംഗ ദൈർഘ്യം (wave length) ലഭിക്കുമ്പോൾ അവയെല്ലാം പോസി റ്റീവായി നിങ്ങളുടെ ബിസിനസിന്റെ വിജയത്തിനു കാരണമായ വിധത്തിൽ നിങ്ങളുടെ ജീവിതത്തിലേക്ക് എത്തിച്ചേരുന്നു.


 

വളരെ പുതിയ വളരെ പഴയ
Join WhatsApp