ഓൺലൈൻ ബിസിനസ് ആശയങ്ങൾ




റീട്ടെയിൽ മാർക്കറ്റ് എന്ന പ്രതിഭാസം ലോകത്തു നിന്നു തന്നെ അപ്രത്യക്ഷമാവുകയാണെന്നാണ് റിപ്പോർട്ടുകൾ. പകരം ഓൺലൈൻ മുഖേനയാണ് ഇനിയുള്ള കാലത്ത് എല്ലാത്തിന്റെയും വിൽപന നടക്കാൻ പോകുന്നത്. ലോകത്തെ വമ്പൻ ബിസിനസ് സ്ഥാപനങ്ങളൊക്കെ പൂർണമായോ ഭാഗികമായോ ഓൺലൈൻ മാർക്കറ്റിംഗ് തുടങ്ങിക്കഴിഞ്ഞു.

ഓൺലൈൻ ബിസിനസിന്റേതാണ് ഭാവികാലം. ഇന്റർനെറ്റിലൂടെ ബിസിനസ് ചെയ്യുന്നതിനെക്കുറിച്ച് സ്വപ്നം കാണാത്തവരില്ല. പക്ഷേ എന്ത്, എങ്ങനെ, എപ്പോൾ എവിടെ എന്നിങ്ങനെയുള്ള ചില ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി നിൽക്കുകയാണ് പലരും. ഏത് ബിസിനസ് ചെയ്താലാണ് വിജയിക്കുക എന്നതാണ് എല്ലാവരെയും അലട്ടുന്ന പ്രശ്നം. പൊതുവേ ഡിമാൻഡുള്ള ചില ബിസിനസ് ആശയങ്ങൾ കണ്ടെത്തുകയും അത് ഓൺലൈനായി നടത്തിക്കൊണ്ടു പോകുന്നതിനുള്ള പ്രായോഗികമാർഗങ്ങൾ പഠിക്കുകയുമാണ് ആദ്യം വേണ്ടത്.


അപ്പോൾ ഓൺലൈനായി ബിസിനസ് ചെയ്യാൻ നിങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. അല്ലേ?

നല്ല കാര്യം. പക്ഷേ മറക്കരുത്. ബിസിനസിനോടുള്ള താൽപര്യം പോലെ അഭിരുചി, അഭിനിവേശം, പ്രതിബദ്ധത, വിജയിക്കുമെന്നുള്ള ആത്മവിശ്വാസം മുതലായ വ്യക്തിപരമായ കാര്യങ്ങൾ കൂടി ഓൺലൈൻ ബിസിനസ് വിജയത്തിലെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. “ഇവയെല്ലാമുണ്ടെനിക്ക്. എങ്ങനെയാണ് ഓൺലൈൻ ബിസിനസ് തുടങ്ങേണ്ടത്? ഏത് ബിസിനസാണ് വിജയിക്കാൻ നല്ലത്. ഓൺലൈൻ ബിസിനസിനിറ ങ്ങുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ താഴെപ്പറ യുന്നു.

ഡിമാൻഡുള്ള പ്രോഡക്ട് കണ്ടുപിടിക്കുക. 


ഏത് പ്രോഡക്ടാണ് ഓൺലൈനായി വിപണനം ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ തീർച്ചയുണ്ടാകണം. സെർച്ച് എൻജിനുകളിൽ കൂടുതൽ തെരയപ്പെടുന്ന ഉൽപന്നമേത് എന്ന് റിസർച് ചെയ്ത് കണ്ടു പിടിക്കാവുന്നതാണ്. അതല്ലെങ്കിൽ നിങ്ങൾക്ക് പ്രത്യേക താൽപര്യമുള്ള നിങ്ങൾക്ക് നൈപുണ്യമുള്ള ഉൽപന്നത്തിനോ സേവനത്തിനോ ഡിമാൻഡ് എങ്ങനെയാണെന്ന് കണ്ടെത്തിയാലും മതി.


ഒരു നല്ല ഡൊമിൻ നെയിം 


നിങ്ങളുടെ ബിസിനസിന്റെ ഉൽപന്നം/സേവനം എന്താണെന്ന് തീരുമാനിച്ചല്ലോ. ഇനി കസ്റ്റമേഴ്സിന് ഉൽപന്നം എവിടെയാണ് വാങ്ങാൻ കിട്ടുന്നതെന്നറിയിക്കണം. മറ്റുള്ളവർ ഇതറിയുന്നത് സ്റ്റോറിന്റെ കടയുടെ പേരിലൂടെ യാണ്. അപ്പോൾ എല്ലാവരെയും ആകർഷിക്കുന്ന ഒരു ഡൊമയ്ൻ  (Domain name) നിങ്ങളുടെ ബിസിനസിന് കണ്ടുപിടിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. 

കസ്റ്റമർമാർക്ക് അതിവേഗം ബന്ധപ്പെടാൻ ഒരു വെബ്സൈറ്റ് 


അടുത്തതായി വേണ്ടത് എല്ലാ വർക്കും അനായാസമായി ബന്ധപ്പെടാൻ കഴിയുന്ന സൗകര്യങ്ങളോടു കൂടിയ ഒരു നല്ല വെബ്സൈറ്റാണ്. മനോഹരമായ വെബ്സൈറ്റുകൾ ഡിസൈൻ ചെയ്തു കൊടുക്കുന്ന നിരവധി വ്യക്തികളും സ്ഥാപനങ്ങളും നമുക്കു ചുറ്റുമുണ്ട്. അവരിലൊരാളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്താം.

മനസിലെ ചിന്തകൾ സമാനമായ പതിനായിരക്കണക്കിന് ചിന്തകളെ ആകർഷിക്കും. നിങ്ങൾ മനസിൽ സൂക്ഷിക്കുന്ന ഏത് ചിന്തയും ആശയവും സ്വപ്നവും പ്ലാനും ലക്ഷ്യവും അവയോടു ബന്ധമുള്ള അനേകായിരം മനസുകളെ നിങ്ങളിലേക്ക് ആകർഷിക്കുന്നു. നിങ്ങളുടെ ബിസിനസ് വിജയിക്കുകയും നിങ്ങളാഗ്രഹിക്കുന്ന വരുമാനം നൽകുകയും ചെയ്യുന്നത് ഈ ആകർഷണനിയമം പ്രവർത്തിക്കുന്നതിനാലാണ്.


വെബ്സൈറ്റ് അപ് ആക്കാൻ സഹായിക്കുന്ന ഒരു നല്ല ഹോസ്റ്റിംഗ് പ്രൊവൈഡർ .


നല്ല ഒരു ഹോസ്റ്റിംഗ് പ്രൊവൈ ഡർ (hosting provider) വേണം. ഇല്ലെങ്കിൽ കസ്റ്റമർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും പേമെന്റ് വാങ്ങാനും ഓർഡറുകളെക്കുറിച്ച് യഥാസമയം തന്നെ അറിയാനുമൊക്കെ സൈറ്റിൽ തടസമുണ്ടാകും. അത് ബിസിനസിനെ ബാധിക്കും. ഇക്കാര്യത്തിൽ ഒരു
എക്സ്പെർട്ടിന്റെ ഉപദേശം തേടേണ്ടതാണ്.


ബിസിനസ് പ്ലാൻ. 


മുകളിൽ പറഞ്ഞ കാര്യങ്ങൾ തീരുമാനിച്ചു കഴിഞ്ഞെങ്കിൽ, ഉചിതമായ ഒരു ബിസിനസ് പ്ലാൻ തയ്യാറാക്കണം. ഏത് മേഖലയിൽ, ഏത് പ്രോഡക്ട് സേവനമാണ് നൽകുന്നത്. അതിന് എന്തു പ്രതിഫലമാണ് നിങ്ങൾ ആവശ്യപ്പെടുക മുതലായ കാര്യങ്ങളൊക്കെ ബിസിനസ് പ്ലാനിൽ ഉണ്ടായിരിക്കണം.


കസ്റ്റമറെ മനസിലാക്കുക. 


ആരാണ് നിങ്ങളുടെ കസ്റ്റമർ, അവരുടെ ലൊക്കേഷനെവിടെയാണ്. അവരുടെ ക്രയശീല (purchasing behaviour)മെങ്ങനെയാണ് മുതലായ കാര്യങ്ങൾ നന്നായി മനസിലാക്കിയിരിക്കണം. അതായത് ആഴത്തിലുള്ള മാർക്കറ്റ് പഠനം നടത്തിയിരിക്കണമെന്നർഥം


സോഷ്യൽ മീഡിയ ശരിയായി ഉപയോഗിക്കുക.


ഉൽപന്നത്തെക്കുറിച്ച് കസ്റ്റമർമാരെ അറിയിക്കാനും മാർക്കറ്റിംഗ് തന്തങ്ങൾ നടപ്പാക്കാനും മറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമകൾ നന്നായി ഉപയോഗിക്കണം. അതിന് സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ പരിചയമുള്ള എതെങ്കിലും എക്സ്പെർട്ടിന്റെ സേവനം ഉപയോഗപ്പെടുത്താം.


ഇ-മെയിൽ ലിസ്റ്റ് സൂക്ഷിക്കുക. 


ഓൺലൈൻ ബിസിനസ് ആയതിനാൽ കസ്റ്റമർമാരുടെ മെയിലിംഗ് ലിസ്റ്റ് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സൈറ്റിലേക്കു വരുന്ന എല്ലാ മെയിലുകൾക്കും യഥാസമയം മറുപ ടി കൊടുക്കാൻ മറക്കരുത്.  

ബിസിനസ് മെയിന്റെയ്ൻ ചെയ്യുക.


ഏതു ബിസിനസും തുടങ്ങി വയ്ക്കാൻ എളുപ്പമാണ്. പക്ഷേ അത് നിലനിർത്തിക്കൊണ്ടു പോകുന്നതാണ് വിഷമം. അതിനാൽ ബിസിനസ് ഒരേ ശക്തിയിൽ നടത്തുന്നതിന് പ്രത്യേകം ശ്രദ്ധ കൊടുക്കണം.  

സേവനമേഖലയിൽ തുടങ്ങുക


ഏറ്റവും സുരക്ഷിതമായി ചെയ്യാവുന്ന ഓൺലൈൻ ബിസിനസ്, സേവനമേഖലയിലാണെന്നു പറയാറുണ്ട്. എന്നാൽ ഉൽപാദനവും അതിന്റെ വിതരണവും സേവനം തന്നെയാണെന്നു കരുതാവുന്ന കാലഘട്ടമാണിത്.


കഷ്ടമേറെ മനസിലാക്കുക


"നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ സ്റ്റോറിലേക്ക് ചെയ്തു. നിങ്ങളുടെ കസ്റ്റമർമാർക്ക് അതിന്റെ ഉത്തരങ്ങളറിയാം'' എന്ന് പറഞ്ഞത് സാം വാട്ടണാണ്. അതെ വാൾമാർട്ടിന്റെ സ്ഥാപകനായ സാം വാൾട്ടൺ തന്നെ. കസ്റ്റമർമാരുടെ പ്രാധാന്യം ഏറ്റവും നന്നായറിഞ്ഞ ബിസിനസുകാരനാണ് സാം വാൾട്ടൺ. വെറുതെയാണോ ലോകത്തിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായി വാൾമാർട്ട് വളർന്നത്.

 

1902 ജൂലൈ 2 നാണ് പാർട്ട് വാൾമാർട്ട് സ്ഥാപിച്ചത്. ഇപ്പോൾ ലോകത്താകമാനം 14-ലധികം സ്റ്റോറുകളുണ്ട് വാൾമാർട്ടിന് വരുമാ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനി. ഈ സ്ഥാനം നേടിത്തന്നത് 'സംതൃപ്തരായകമർമാരാണ് എന്ന് സാം വാൾട്ടൺ പറയുമായിരുന്നു. ഓൺലൈൻ ബിസിനസിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. സംതൃപ്തരായ ജീവനക്കാരും കസ്റ്റമർമാരു വാൾമാർട്ടിന്റെ വളർച്ചയുടെ പിന്നിൽ കസ്റ്റമറെയും ജീവനക്കാരെയും അവഗണിച്ചിട്ടുള്ള സ്ഥാപന ആളൊക്കെ പുരുങ്ങിയ സമയം കൊണ്ട് നിലം പൊത്തിയിട്ടുണ്ട്. നിങ്ങളുടെ ജോലി നിങ്ങൾ ഇഷ് പ്പെടുന്നുങ്കിൽ നിങ്ങൾക്ക് പറ്റുന്ന വിധത്തിൽ ഏറ്റവും നന്നായി അത് ചെയ്യാൻ ശ്രമിക്കുക. വൈകാരികതയുള്ളവരിലേക്കും നിങ്ങളുടെ ഈ പാഷൻ പടർന്നുകൊള്ളും. എന്ന് ടീം വർക്കിനെക്കുറിച്ച് വാൾട്ടൺ പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച  തൊഴിലാളി സൗഹൃദ സ്ഥാനങ്ങളിലൊന്നാണ് വാൾ മാർട്ട്.


ബിസിനസ് ആശയങ്ങൾ

മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു വായിച്ചല്ലോ. ഇനി നമുക്ക് ചില ബിസിനസ് ആശയങ്ങൾ നോക്കാം. സേവനമേഖലയിലും ഉൽപാദനമേഖലയിലും താല്പര്യമുള്ളവർക്ക് ഒന്നുപോലെ പ്രയോജനപ്പെടുന്ന ആശയങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഇവ നിങ്ങളുടെ ചിന്തയ്ക്കു മുന്നിൽ നിരത്തുന്ന കേവലം ആശയങ്ങൾ മാത്രമാണ്. ഓരോന്നും വികസിപ്പെച്ചടുക്കുന്നതിന് അതിന്റേതായ രീതികളുണ്ട്. 

ഇ-കോമേഴ്‌സ് 


ഇന്റർനെറ്റിലൂടെ ഉൽപന്നങ്ങളോ സേവനങ്ങളോ വിൽക്കുന്നത് വളരെ ഒരു സംരംഭ മാണ്. നിങ്ങൾക്ക് നിങ്ങളുടേതായ ഉൽപന്നങ്ങൾ ഉണ്ടാക്കിയശേഷം ഇ-കൊമേഴ്സ് സ്റ്റോർ തുടങ്ങുക യോ മറ്റുള്ളവരുടെ ഉൽപന്നങ്ങൾ വ്യത്യസ്തമായ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെ വിൽക്കുന്ന സംരംഭം ആരംഭിക്കുകയോ ചെയ്യാം.


മൾട്ടി-വെൻഡർ മാർക്കറ്റ്പ്ലേസ്


പ്രത്യേക മേഖലകളിലുള്ളവർക്ക് അവരുടെ ഉൽപന്നങ്ങൾ ഓൺ ലൈനിലൂടെ വിൽക്കാനാകുന്ന വെബ്സൈറ്റ് ഉണ്ടാക്കാം. അതിന് ലാഭമുണ്ടാക്കാൻ സാധിക്കുന്ന വ്യ ത്യസ്തമായ ഒരു മേഖല തെരഞ്ഞ ടുക്കുകയാണ് ആദ്യമായി വേണ്ടത്. വെബ്സൈറ്റ് തുടങ്ങിക്കഴിഞ്ഞാൽ ആ മേഖലയിലെ ആളുകളെ അതിലേക്ക് ആകർഷിച്ച് അവരുടെ ഉൽപന്നങ്ങൾ നിങ്ങളുടെ സൈറ്റിലൂടെ വിൽക്കാൻ തുടങ്ങാം. ഉൽപന്നങ്ങൾ വിൽക്കുമ്പോൾ ലാഭത്തിന്റെ നിശ്ചിത ശതമാനം നിങ്ങൾക്കുള്ളതാണ്.


യൂസ്ഡ് പ്രോഡക്റ്റ്സ് സെയിൽ


ഉപയോഗിച്ച ഫർണിച്ചറുകൾ, നല്ല കണ്ടീഷനിലുള്ള ഇലക്ട്രോണിക് ഉൽപന്നങ്ങൾ തുടങ്ങിയവയൊക്കെ വീണ്ടും വിൽക്കുന്ന പ്ലാറ്റ്ഫോം.


മൽസര പരീക്ഷകൾക്കുള്ള പഠനസഹായികൾ


നിങ്ങൾ ഏതെങ്കിലും മൽസരപ രീക്ഷകളിൽ വിജയിച്ചിട്ടുള്ളവരാണങ്കിൽ നിങ്ങളുടെ അനുഭവസമ്പത്ത് ഉപയോഗിച്ച് അത്തരം പരീക്ഷകൾ വിജയിക്കുന്നതിന് സഹായിക്കുന്ന പുസ്തക രൂപത്തിലോ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ രൂപത്തിലോ ഉള്ള പഠനസഹായികൾ തയാറാക്കാം.


ലൈവ് സ്കൂൾ ഓൺലൈനിൽ


ഡേ കെയർ. പ്രീ സ്കൂൾ തുടങ്ങിയിടങ്ങളിൽ ഏൽപിക്കുന്ന കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് ഏറെ ചോദ്യങ്ങൾ ഉയരുന്ന ഇക്കാലത്ത്, മാതാപിതാക്കൾക്ക് എവിടെയിരുന്നും തങ്ങളുടെ ഫോണിൽ കുട്ടികളുടെ തൽസമയ ദൃശ്യങ്ങൾ കാണാനാകുന്ന സംവിധാനം.


കുറഞ്ഞ നിരക്കിൽ ഹോം റിനൊവേഷൻ


വളരെ വലിയ തുക മുടക്കി പണിത ഭവനങ്ങൾ കാലം മാറുമ്പോൾ പഴയ രീതിയിലാകുന്നു. കണ്ടുമടുത്ത സാഹചര്യങ്ങൾ വീട്ടിലുള്ളവർക്ക് വിര സതയുമുളവാക്കുന്നു. ഏതാനും വർഷം കൂടുമ്പോൾ കുറഞ്ഞ ബജറ്റിൽ വീടിനെ പുതുമയുള്ളതാക്കി മാറ്റുന്ന ഹോം റിനൊവേഷൻ സംരംഭത്തിന് സാധ്യതകളേറെയാണ്.


ഫിറ്റ്നസ് വെബ്സൈറ്റ്


ആരോഗ്യത്തെക്കുറിച്ചും പ്രത്യേകിച്ച് ഫിറ്റ്നസിനെക്കുറിച്ചുമുള്ള അവ ബോധം കൂടിവരികയാണ്. ഫിറ്റ്നസ് സംബന്ധമായ വെബ്സൈറ്റിൽ നിന്ന് പലതരത്തിൽ വരുമാനമുണ്ടാക്കാനാകും. ഇ-ബുക്കായി അല്ലെങ്കിൽ വീഡിയോ സീരിസായി ഫിറ്റ്നസ് ട്രെയ്നിംഗ് കോഴ്സ് തയാറാക്കാം. അല്ലെങ്കിൽ നിങ്ങളുടെ തന്നെ പെഴ്സണൽ ഫിറ്റ്നസ് സർവീസിനെക്കുറിച്ച് സൈറ്റിൽ പരസ്യം ചെയ്യാം. മികച്ച വീഡിയോ കണ്ടന്റോടു കൂടിയ ടോപ്പ്ഫിറ്റ്ഹബ് എന്ന വെബ് സൈറ്റ് ഇതിന് നല്ലൊരു ഉദാഹരണമാണ്. പ്രോഡക്റ്റ് റിവ്യൂവും ഇതിലുണ്ട്.

 ഓൺലൈൻ ബിസിനസ് പരാജയപ്പെടുമോ?


പരാജയപ്പെടുകയില്ലേ? പരാജയപ്പെടും. ബിസിനസിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ  ഇത് അറിവില്ലെങ്കിൽ എത്ര വലിയ അവസരം പരാജയപ്പെടും. ഓൺലൈനിൽ ബിസിനസ് തുടങ്ങി. അധികം വൈകാതെ അടച്ചുപൂട്ടിയ എത്രയോ കഥകളുണ്ട്.

സർവീസിലെയും മുന്നേറ്റം ഏതൊരാൾക്കും ഓൺലൈൻ ബിസിനസ് തുടങ്ങാനുള്ള സാധ്യതകൾ തുറന്നി എന്നുണ്ട്. നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് തന്നെ ഉൽപന്നങ്ങൾ വിൽക്കാൻ സഹായിക്കുന്ന നിരവധി പ്ലാറ്റ്ഫോമുകളുണ്ട്. എന്നാൽ ബിസിനസിലെ അടിസ്ഥാനപരമായ കാര്യങ്ങൾ (ബിസിനസ് ഓപ്പറേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അറിത്തില്ലെങ്കിൽ നിങ്ങളുടെ സംരംഭം തകർന്നേക്കാം. ആഴ്ചയിൽ ആയിരംകണക്കിന്  ഡോറുകൾ നേടുന്ന ഒരു ഇ-കൊമേഴ്സ് സ്റ്റോർ നിങ്ങൾണ്ടെങ്കിലും ഓപ്പറേറ്റിംഗ് കോസ്റ്റ് യെന്ന് അറിയില്ലെങ്കിൽ വളരെ സാമ്പത്തികമായി തിരിച്ചടി കൾ നേരിടാൻ സാധ്യതയുണ്ട്. നടത്തുന്ന ബില്യനെ ഇവർ മൈൻഡ്സെറ്റ് പ്രോഗ്രാം ബിസിനസിന്റെ സമസ്ത മേഖലകളെയും കുറിച്ചുള്ള അറിവ് പകർന്നു നൽകുന്ന പരിശീലന പരിപാടിയാണ് ഈ പ്രോഗ്രാമിലെ പത്ത് വലുകളും അറ്റൻഡ് ചെയ്യുന്ന ഒരാൾക്ക് ബിസിനസ് നടത്തിപ്പിന്റെ ആവിഷങ്ങളെ അറിവു ലഭിക്കും. ബിസിനസ് മൈൻഡ്സെറ്റ ലീഡർഷിപ്പ്, മാർക്കറ്റിംഗ്, ഫണ്ടിംഗ ഇന്നവേഷൻ ഗ്ലോബൽ ബിസിനസ്, സി.ഇ.ഒ. സ്ട്രാറ്റജി ബിസിനസ് റിലേഷൻഷിപ്പ് തുടങ്ങി എല്ലാ വിഷയങ്ങളും സമഗ്രമായി പഠിപ്പിക്കുന്ന പരിശീലന പരിപാടിയാണ് ബില്യനെയർ മൈൻഡ്സെറ്റ് പ്രോഗ്രാം.


ഇബേയിലൂടെയുള്ള വിൽപന


ഇ-ബേയിൽ ലിസ്റ്റിംഗ് ചേർക്കാനും ഉൽപന്നം വിൽക്കാനുമൊക്കെ സമയമില്ലെങ്കിൽ ഇ-ബേയുടെ വാലറ്റ് സർവീസ് സേവനം പ്രയോജനപ്പെടുത്താം. ഇതിനായി വിൽക്കാൻ ഉദ്ദേശിക്കുന്ന നിങ്ങളുടെ ഉൽപന്നം ഇ-ബേയുടെ ഡ്രോപ്പ് ഓഫ് സെന്ററിൽ ഏൽപ്പിച്ചാൽ മതി. ഇ-ബേയുടെ അനുഭവസമ്പത്തുള്ള പ്രൊഫഷണലുകൾ വിൽപന നടത്തിക്കൊള്ളും. നിങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കുമ്പോൾ 80 ശതമാനം വരെ ലാഭം ലഭിക്കും.

പുസ്തകങ്ങളുടെ സംഗ്രഹം' വെബ്സൈറ്റ്


ലോകപ്രസിദ്ധമായ പുസ്തകങ്ങളുൾപ്പടെ വായനക്കാർ തിരയുന്ന പുസ്തകങ്ങളുടെ സംഗ്രഹം പ്രസിധീകരിക്കുന്ന വെബ്സൈറ്റിന് നല്ല ഡിമാൻഡുണ്ടായിരിക്കും. പഠിക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും സാധാരണ വായനക്കാർക്കും ഇത്തരം സൈറ്റുകളിൽ താൽപര്യമുണ്ടായി രിക്കും.


ലീഗൽ റൈറ്റിംഗ്

ലീഗൽ പാഷഫഷണലുകൾ ഉപയോഗിക്കുന്ന സാങ്കേതികമായ എഴുത്തുകളാണ് ഇത്. നിയമ വിദഗ്ധർക്ക് റെഫർ ചെയ്യാനുള്ളതായതിനാൽ നിർദിഷ്ട ശൈലിയിൽ വേണം എഴുതുവാൻ. തൊഴിൽ സംബന്ധമായ കരാറുകൾ, കമ്പനി നിയമങ്ങൾ, മീറ്റിംഗ് മിനിട്ടുകൾ, പ്രവർത്തന കരാറുകൾ, പരാതികൾ, ക്ലെയിമുകൾ തുടങ്ങിയ നിയമപരമായ രേഖകൾ എഴുതാൻ അറിയാ വുന്നവർക്ക് ഇത് ഒരു വരുമാന മാർഗമാക്കി മാറ്റാം. ഓൺലൈനിൽ നിരവധി അവസരങ്ങൾ ലഭിക്കും.


ഡോക്ടർ ഓൺലൈൻ


ക്ലിനിക്കിൽ പോയി ഡോക്ടർമാരെ നേരിട്ടു കൺസൾട്ടു ചെയ്യുന്ന കാലം പോയി. പ്രഗത്ഭരായ ഡോക്ടർമാരുടെ കൺസൾട്ടേഷൻ ഓൺലൈനായി ലഭിക്കുന്ന കാലം വന്നു കഴിഞ്ഞു. ഇപ്പോൾ ഏതു രോഗത്തിനും അതാതു മേഖലകളിലെ സ്പെഷ്യ ലിസ്റ്റ് ഡോക്ടർമാരെ രോഗികൾക്ക് തങ്ങളുടെ വീട്ടിലിരുന്ന് ഫോൺ, ടാബ് ലെറ്റ്, ലാപ്ടോപ് മുതലായ മാർഗങ്ങളിലൂടെ കൺസൾട്ടു ചെയ്യാൻ പറ്റും. ഡോക്ടർമാരെ ലഭ്യമാക്കുന്ന ഓൺലൈൻ സേവനത്തിന് അവസരമേറെയുണ്ട്. പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെങ്കിൽ നല്ല ബിസിനസ് ലഭിക്കും.


നിയമോപദേശം നൽകുന്ന ഹോട്ട്ലൈൻ


നിയമപരമായ സംശയങ്ങൾക്ക് ഉത്തരം പറയുന്ന ഹെൽപ്ലൈൻ സേവനം. അഭിഭാഷകർക്കും നിയമരംഗത്ത് അനുഭവസമ്പത്തുള്ളവർക്കും ആരംഭിക്കാം. ഓൺലൈനായും സേവനം നൽകാം. സേവനത്തിന് നിശ്ചിത തുക ഫീസായി ഈടാക്കാം.


ഓൺലൈൻ മനഃശാസ്ത്ര കൗൺസിലിംഗ്


ഇന്നത്തെ ജീവിതസാഹചര്യങ്ങൾ ആളുകളിൽ നിരവധി മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ മനഃശാസ്ത്രജ്ഞനെ നേരിട്ടുപോയി കാണുകയെന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരക്കാർക്ക് സ്വന്തം പേരുവിവരങ്ങൾ വെളിപ്പെടുത്താതെ വീഡിയോ കോളുകൾ വഴി കൗൺസിലിം ഗ് നടത്തുന്നതിനുള്ള സംവിധാനം.


പീഡിയാട്രിക് ക്ലിനിക്ക്


കുട്ടികൾക്ക് മാത്രമായുള്ള ക്ലിനിക്കുകൾക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. കേരളത്തിലെവിടെയും സാധ്യതകളുണ്ട്. ഓൺലൈനായി തദ്ദേശീയരായ പീഡിയാട്രിഷ്യന്മാരുടെ അപ്പോയിന്റ്മെന്റെടുക്കാൻ ഇതിൽ സൗകര്യമുണ്ടായിരിക്കണം. മാത്രമല്ല വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയും വേണം.


പെർഫക്ട് മാട്രിമൊണി


ഇപ്പോൾ കാണുന്ന മാട്രിമോണിയൽ വെബ്സൈറ്റുകളിൽ നിന്ന് വ്യത്യ സ്തമായ, വ്യക്തിഗതമായ സേവനമാണ് ഉദ്ദേശിക്കുന്നത്. വളരെ പ്രൊഫഷണലായി പ്രീമിയം ഉപഭോക്താക്കൾക്ക് സേവനം നൽകണം. മാട്രിമോണിയൽ വെബ്സൈറ്റുകളിൽ അനേകം പ്രൊഫൈലുകളിൽ തിരയാൻ സമയവും സൗകര്യവുമില്ലാത്തവർക്ക് അനുയോജ്യരായ വധു വരന്മാരെ കണ്ടെത്താൻ സഹായിക്കുന്ന സംവിധാനം.

മാർക്കറ്റിംഗ് ഇന്റർനെറ്റ് പ്ളാറ്റ്ഫോമിലൂടെ


സക്സസ് സീക്രട്ട്സ് ഓഫ് ദി ഓൺ ലൈൻ മാർക്കറ്റിംഗ് സൂപ്പർസ്റ്റാഴ്സ് (Success Secrets of the Online Market ing Superstars) എന്ന പുസ്തകത്തിൽ ഗാരി വെയ്നർ ചക്കിന്റെ കഥ പറയുന്നുണ്ട് ഗ്രന്ഥകാരനായ മിച്ച് മെയേഴ്സൺ.

ന്യൂ ജേഴ്സിയിൽ മാതാപിതാക്കളോടൊപ്പം വൈൻ ഷോപ്പു നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഗാരി. ബിസിനസ് വളർത്തുന്നതിന്റെ ഭാഗമായി ഗാരി, വൈലൈബ്രറി ഡോട് കോം എന്ന പേരിൽ ഒരു ഓൺലൈൻ പ്ളാറ്റ്ഫോം തുടങ്ങി. വൈനിനെക്കുറിച്ചുള്ള അറിവുകൾ കസ്റ്റമർമാരുമായി പങ്കുവയ്ക്കലായിരുന്നു സൈറ്റിന്റെ ഉദ്ദേശ്യം. അധികം വൈകാതെ ഗാരി ബെൻ ലൈബ്രറി ടിവി തുടങ്ങി എന്തിനെന്നോ? വൈനിന്റെ മഹത്വം, ഗുണമേന്മ, ഏതു വൈൻ തെരഞ്ഞെടുക്കണം മുതലായ കാര്യങ്ങൾ ടി.വി. യിലൂടെ നേരിട്ടു പറയാൻ. സംഗതി ക്ലിക്കായി. വൈൻ ലൈബ്രറി ടിവിക്ക് കാഴ്ചക്കാർ കൂടിയതോടെ ഗാരിയുടെ വൈൻ ബിസിനസ് 3 മില്യനിൽ നിന്ന് 45 മില്യനായി വളർന്നു. ഗാരി വെയർചക്കിന്റെ കഥ പറഞ്ഞുകൊണ്ട് മെയേഴ്സൺ പറയുന്നു. പരമ്പ രാഗത മാർക്കറ്റിംഗ് രീതിയിൽ നിന്നു വ്യത്യസ്തമായി ഇന്റർനെറ്റ് പ്ലാറ്റ്ഫോ മാണ് ഗാരിക്കു വേണ്ടി മാർക്കറ്റിംഗ് നടത്തിയത്. ഇതാണ് ഓൺലൈൻ ബിസിനസിന്റെ ഏറ്റവും വലിയ പ്രയോജനം.


ഓൺലൈൻ ഹെൽത്തി ഡയറ്റ്


ഒരു വ്യക്തിയുടെ ശരീരഭാരം, ഹെൽത്ത് ചെക്കപ്പ് റിപ്പോർട്ടുകൾ തുടങ്ങിയ വിശകലനം ചെയ്ത് അയാൾക്കുവേണ്ട ആരോഗ്യകരമായ ഡയറ്റ് നിർദേശിക്കുന്ന ഓൺ ലൈൻ പ്ലാറ്റ്ഫോം. ഒപ്പം കൃത്യമായ ഇടവേളകളിൽ പുരോഗതിയും പരിശോധിക്കുന്നു.

ഫ്രീ ചാർജ്: ഓൺലൈൻ മൊബൈൽ റീ-ചാർജിംഗ് സൈറ്റ്


ഏത് ബിസിനസ് ആശയമാണ് തനിക്കിണങ്ങുന്നതെന്ന് ആലോചി ച്ചുകൊണ്ട് നടക്കുന്നവരുണ്ട്. ഈ ആലോചന മാത്രമേ നടക്കൂ, സംരംഭം തുടങ്ങില്ല. എന്നാൽ യഥാർത്ഥ സംഭകത്വ മനോഭാവമുള്ളവർക്ക് ഏത് ആശയത്തിനുമേലും ഒരു സംരംഭം കെട്ടിപ്പടുക്കാനാവും. ഉദാഹരണത്തിന് ഫീചാർജ് എന്ന വെബ്സൈറ്റിന്റെ കഥ നോക്കൂ. പ്രശസ്തമായ (ഇന്ത്യൻ) ഓൺ ലൈൻ മൊബൈൽ റീചാർജിംഗ് സൈറ്റാണ് ഫ്രീചാർജ്. 2010 ഓഗസ്റ്റ് 15 ന് കുനാൽ ഷായും സന്ദീപ്ടാണ്ടിനും ചേർന്നാണ് കമ്പനി സ്ഥാപിക്കുന്നത്. തുടക്കത്തിൽ മൊബൈലുകൾ മാത്രം റീചാർജ് ചെയ്യാനുദ്ദേശിച്ച് തുടങ്ങിയ ഡിജിറ്റൽ പേമെന്റ് സ്ഥാപനമാണിത്. ഉപയോക്താക്കൾക്ക് മൊബൈൽ റീചാർജ് സൗജന്യമായാണ് ഇവിടെ ചെയ്യുന്നതെന്നു പറയാം. കാരണം റീചാർജ് ചെയ്യുമ്പോൾ, തുല്യമായ മൂല്യം തിരികെ ലഭിക്കുന്ന വിധത്തിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള കൂപ്പണും കമ്പനി നൽകുന്നു. ഈ സംവിധാനം വിപുലമാക്കിയതിലൂടെ ടി.വി, ഡേറ്റാ കാർഡ് റീചാർജുകളും ചെയ്തു കൊടുക്കാൻ തുടങ്ങി. അതുകൊണ്ടുതന്നെ ഫീചാർജിനെ ഇന്ത്യൻ ഡിജിറ്റൽ പേമെന്റ്സ് പ്ലാറ്റ്ഫോം' എന്നാണ് വിളിക്കുന്നത്. ഫീചാർജ് ഉപയോക്താക്കൾക്ക് മൊബൈൽ റീചാർജ് ചെയ്യുന്നതിനു പുറമേ, പല തരത്തിലുള്ള ബില്ലുകൾ പേ ചെയ്യുന്നതിനുള്ള സൗകര്യവും നൽകുന്നു.

സെക്കൻഡ് മാര്യേജ് മാട്രിമൊണി


ഡിവോഴ്സ് ചെയ്തവർക്ക് രണ്ടാം വിവാഹം നോക്കുന്നതിനുള്ള മാട്രി മണി സേവനം നൽകുന്ന സംരംഭം.  ലിസ്റ്റ് ചെയ്ത് വ്യക്തി ഗതസേവനം നൽകുന്ന സ്ഥാപനമായിരിക്കണം. ഓൺലൈൻ സേവനം നിർബന്ധമാണ്.


ബിസിനസ് ഡിട്സ് സൊല്യൂഷൻ


ഒരു ബിസിനസ് നടത്തിക്കൊണ്ടു പോകുന്നിനെക്കാളും ബുദ്ധിമുട്ടാണ് കസ്റ്റമർ, സപ്ലെയർ, ബിസിനസ് പാർട്ണർ, ജീവനക്കാർ മുതലായവരുമാരുമായുള്ള തർക്കങ്ങൾ പറഞ്ഞൊതുക്കൽ. ഇതിനു വേണ്ടി വരുന്ന സമയ നഷ്ടം, അതിനോടു ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക സമ്മർദ്ദം, ചെലവുകൾ എന്നിവയൊക്കെ ബിസിനസിനെ നെഗറ്റീവായി ബാധിക്കും. എന്നാൽ ഇത്തരം ബിസിനസ് തർക്കങ്ങൾ പരിഹരിച്ചു കൊടുക്കാൻ പ്രൊഫണൽ സപ്പോർ ട്ട് നൽകുന്ന ഒരു കൺസൾട്ടന്റ് കിലോ? പുതിയ കാലഘട്ടത്തിൽ വളരെയധികം അവസരങ്ങൾ ലഭിക്കാവുന്ന ബിസിനസ് മേഖലയാണ് ഓൺലൈൻ ബിസിനസ് ഡി ട്സ് സൊല്യൂഷൻ സർവീസ്, നെ ഗോസഷനുള്ള കഴിവും നേതൃത്വ പാടവവുമുണ്ടെങ്കിൽ ഈ ബിസിനസിൽ ഉയർന്ന വിജയം കൊയ്യാം. 

മൈക്രോ മാർക്കറ്റിംഗ് സർവീസ്


മാർക്കറ്റിംഗിൽ വേണ്ടത്ര പരിജ്ഞാന മില്ലാത്തവർക്കും അതിനുള്ള ടൂൾസ് ഇല്ലാത്തവർക്കും മാർക്കറ്റിംഗിന് സൗകര്യമൊരുക്കിക്കൊടുക്കുന്ന ഓൺലൈൻ സേവനമാണ് മൈക്രോ മാർക്കറ്റിംഗ്.


ഓൺലൈൻ ലാംഗ്വേജ് ട്യൂട്ടർ


മനസുണ്ടായാൽ മതി കൈനിറയെ നേടാം എന്നു പറഞ്ഞതുപോലെ, ഏതെങ്കിലും രണ്ട് ഭാഷയെങ്കിലും നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുമോ നിങ്ങൾക്ക്? അതു പോലെ, മറ്റുള്ളവരെ അനായാസം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിനുള്ള കഴിവുമുണ്ടെങ്കിൽ ഓൺലൈൻ ആയി ഭാഷ പഠിപ്പിക്കുന്നതിനുള്ള ഓൺലൈൻ സംരംഭം ആരംഭിക്കാം. കൈ നിറയെ കാശും നേടാം. ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾക്ക് ഏറെ ഡിമാന്റുണ്ട്. മലയാളം പഠിക്കാനും ഏറെ ആവശ്യക്കാരുണ്ട്. മികച്ച പാഠ്യപദ്ധതി തയാറാക്കിയ ശേഷം ഇതിലേക്കു കടക്കുക.


വെർച്വൽ ഇന്റീരിയർ ഡെക്കറേറ്റർ


വീടിന്റെ എല്ലാ മുറികളുടെയും ഫോട്ടോയും വീടിന്റെ ഉടമസ്ഥരുടെ താൽപര്യങ്ങളും നൽകിയാൽ ബജറ്റിൽ നിന്നുകൊണ്ട് വീടിന്റെ ഇന്റീരിയർ ഡിസൈനിംഗ് എങ്ങനെ ചെയ്യണമെന്ന് ഓൺലൈനായി നിർദേശിക്കുന്ന വെർച്വൽ ഇന്റീരിയർ ഡെക്കറേറ്റർ. സേവനത്തിന് നിശ്ചിത ഫീസ് ഈടാക്കാം.


ഹെൽത് ആൻഡ് വെൽനെസ് കോച്ചിംഗ്


ആരോഗ്യത്തെക്കുറിച്ചും സൗഖ്യ (wellness)ത്തെക്കുറിച്ചുമുള്ള ചിന്ത ആളുകൾക്കിടയിൽ വർധിച്ചിട്ടുണ്ട്. എന്നാൽ ആരോഗ്യവും സൗഖ്യവും എങ്ങനെയാണ് സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടതെന്നു മാത്രം പലർക്കുമറിയില്ല. ഈ പശ്ചാത്തലത്തിൽ ഇതിന് കോച്ചിംഗ് കൊടുക്കുന്ന പ്രൊഫ ഷണൽ വെൽനെസ് കോച്ചുകൾ നല്ല ഡിമാൻഡുണ്ട്. അവരവരുടെ സംസ്കാരവുമായി ബന്ധപ്പെട്ട സമ്പ്രദായങ്ങൾ കൂടി ചേർക്കുകയാ ണെങ്കിൽ ആഗോളതലത്തിൽ നല്ല ബിസിനസ് ലഭിക്കും.


ഓൺലൈൻ അക്കൗണ്ടിംഗ്


അക്കൗണ്ടിംഗ്, ഫിനാൻസ്, ഓഡി റ്റിംഗ്, ബില്ലിംഗ് തുടങ്ങിയ സേവ നങ്ങൾ ഓൺലൈനിലൂടെ വിവിധ കമ്പനികൾക്ക് നൽകുന്ന സേവന ങ്ങൾ ഈ രംഗത്ത് അവഗാഹമുള്ള വർക്ക് ആരംഭിക്കാം. സ്വതന്ത്രമായും വിവിധ വെബ്സൈറ്റുകളിലൂടെയും ജോലി ചെയ്യാം.


പ്രോഡക്ട് സോഴ്സിംഗ് ഏജന്റ്


മറ്റു ബിസിനസുകൾക്കാവശ്യമായ പ്രോഡക്ടുകൾ ബൾക്കായി സപ്ലൈ ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന് ധാരാളം സാധ്യതയുണ്ട്. തങ്ങൾക്കാ വശ്യമുള്ള ഉൽപന്നം എവിടെ കിട്ടും എന്ന് അന്വേഷിച്ചു നടക്കാൻ പലരും ഒരുക്കമല്ല. എല്ലാം ഒരു കുടക്കീഴിലെന്നവണ്ണം ലഭിക്കുമെങ്കിൽ നല്ലത് എന്നാണവർ വിചാരിക്കുക. നേരിട്ട് ഉൽപാദകരിൽ നിന്നോ ഹോൾസെയിൽ വ്യാപാരികളിൽ നിന്നോ ആവശ്യമുള്ള സംരംഭകർക്ക് ഉൽപന്നങ്ങൾ എത്തിച്ചു കൊടുത്താൽ മതി. സ്വന്തമായ ഗോഡൗണോ വെയർ ഹൗസോ ഒന്നും ആവശ്യമില്ല.

വയർകട്ടർ - പ്രോഡക്ട് റിവ്യൂ സൈറ്റ്


പ്രശസ്തമായ അഫിലിയേറ്റ് മാർക്കറ്റിംഗ് വെബ്സൈറ്റാണ് വയർകട്ടർ (Wirecutter). എൻജിനീയറായ ബ്രയാൻ ലാമാണ് വയർകട്ടർ സ്ഥാപിച്ചത്. വിവിധ കൺസ്യൂമർ ഉൽപന്നങ്ങളെക്കുറിച്ച് വസ്തുനി ഷ്ഠമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വയർകട്ടർ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. അതിൽ ഓരോ കാറ്റഗറിയിലും രണ്ട് ഐറ്റം ഉപഭോക്താക്കൾക്ക് വാങ്ങിക്കാനായി ശുപാർശ ചെയ്യും. ഈ ശുപാർശയനുസരിച്ച് ഉപഭോക്താക്കൾ ഉൽപന്നം വാങ്ങുമ്പോഴുള്ള അഫിലിയേറ്റ് കമ്മീഷനാണ് കമ്പനിയുടെ വരുമാനം.


ഉൽപന്നങ്ങളുടെയും സേവനത്തിന്റെയും ഗുണനിലവാരത്തെക്കുറി ച്ച് വയർകട്ടർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. അതുകൊണ്ട് വയർകട്ടറിൽ വരുന്ന ശുപാർശകൾക്ക് ഉപഭോക്താക്കൾ വലിയ വില കൽപിക്കുന്നു.


കമ്പനിയുടെ വളർച്ച പെട്ടെന്നായിരുന്നു. 2016-ൽ ന്യൂയോർക്ക് ടൈം സ് പ്രതഗ്രൂപ് 30 മില്യൻ ഡോളർ നൽകി ലാമിൽ നിന്ന് വയർകട്ടർ ഏറ്റെടുത്തു. ഇപ്പോൾ ന്യൂയോർക്ക് ടൈംസ് കമ്പനിയുടെ പ്രോഡ റിവ്യൂ വെബ്സൈറ്റായിട്ടാണ് വയർകട്ടർ പ്രവർത്തിക്കുന്നത്. ഇലക്ട്രോണിക്സ്, ഹോം & ഗാർഡൻ, കിച്ചൻ & ഡൈനിംഗ്, മണി ട്രാവൽ, ഗിഫ്റ്റ്സ്, അപ്ലയൻസസ് എന്നിങ്ങനെ നിരവധി കാറ്റ ഗറികളിലെ ഉൽപന്നങ്ങളെക്കുറിച്ച് വയർകട്ടർ റിവ്യൂ പ്രസിദ്ധീകരിക്കു അതാതു മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായമാരാഞ്ഞും റിസർച്ച് ചെയ്തുമാണ് ഓരോ പ്രോഡക്ടിനെക്കുറിച്ചും വയർ കട്ടർ റിവ്യൂ എഴുതുന്നത്.


ഓൺലൈൻ ക്ലാസിഫൈഡ് ഡയറക്ടറി


നൂറുകണക്കിന് വ്യത്യസ്തമായ ഉൽപന്നങ്ങളെ അക്ഷരമാലാ ക്രമത്തിൽ തരംതിരിച്ച് തയാറാക്കുന്ന ഓൺ ലൈൻ ക്ലാസിഫൈഡ് ഡയറക്ടറികൾക്ക് നല്ല ഡിമാൻഡുണ്ട്. ഈ ഡയറക്ടറിയിൽ പേരും ഫോൺ നമ്പറും ലിസ്റ്റ് ചെയ്യുന്നതിന് ഫീസ് ഈടാക്കാം. അതുപോലെ ഡയറക്ടറി ഉപയോഗിച്ച് കസ്റ്റമർ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ, ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ നിന്ന് കമ്മീഷനും ഈടാക്കാം.


അപർക് സർവീസ്


കൂടുതൽ സ്ഥാപനങ്ങൾ ജോലികൾ ഔട്ട്സോഴ്സ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്. ഈ സമയത്ത് ഏതു ജോലിയും ഫ്രീലാൻസായി ചെയ്തു കൊടുക്കുന്ന അപർക് ബിസിനസിന് നല്ല സാധ്യതയുണ്ട്. ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവരുണ്ടെങ്കിൽ ആഗോളതലത്തിൽ അവസരങ്ങൾ ലഭിക്കും.


ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെടുന്ന ബിസിനസ് മാനേജ്മെന്റ് പദം


പുതിയതും പഴയതുമായ ലക്ഷക്കണക്കിന് ബിസിനസ് സ്ഥാപനങ്ങൾ ലോകത്തുണ്ട്. പ്രഗത്ഭരും അല്ലാവരുമാണ് ഈ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളത്. എങ്കിലും ബിസിനസ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ തെരയപ്പെടുന്ന കീവേഡുകൾ എന്താണെന്നറിയാ GOO? What is Customer Relationship Management.

രണ്ടാം സ്ഥാനത്ത് പ്രോജക്ട് മാനേജ്മെന്റ് എന്ന പദങ്ങളാണ്. മാനേ ജിംഗ് സ്ട്രെസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, റിസ്ക് മാനേജ്മെന്റ്, സപ്ളൈ ചെയിൻ മാനേജ്മെന്റ്, വർക്കിംഗ് കാപ്പിറ്റൽ, ടൈം മാനേജ്മെന്റ് മുതലായവയും കൂടുതൽ തെരയപ്പെടുന്ന ആദ്യത്തെ പത്തു വാക്കുകളിൽപ്പെടുന്നു.

How to Manage Your Money, How to Manage Anxiety, What is Knowledge Management, What is Total Qual ity Management, What is Change Management, What is Portfolio Man agement

മുതലായ ചോദ്യങ്ങളുടെ ഉത്തരം തേടി ധാരാളം പേർ സെർച് എൻജിനുകളിൽ കയറിയിറങ്ങുന്നു. നവസംരംഭകർ മാത്രമല്ല, പ്രമോഷൻ കിട്ടി മാനേജ്മെന്റിന്റെ മേൽത്തട്ടിലേക്ക് എത്തുന്നവരും തങ്ങളുടെ നോള ജ് ബേസ് വർധിപ്പിക്കാനായി സെർച്ച് എൻജിനുകൾ പരതുന്നു. മാനേജ് മെന്റ് മേഖലയിൽ ഓൺലൈനായി സേവനദാതാക്കളാകാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ സേവനരംഗം തെരഞ്ഞെടുക്കുന്നത്, ആളുകൾ കൂടുതൽ തെരയുന്നത് എന്താണെന്ന് മനസിലാക്കിയിട്ടായാൽ നന്ന്.


വളരെ പുതിയ വളരെ പഴയ
Join WhatsApp