ഏതെങ്കിലുമൊരു പ്രത്യേക നൈപുണ്യം നിങ്ങൾക്കു ഉണ്ടെങ്കിൽ, ആ നൈപുണ്യത്തിന് അനുസൃതമായ ഒരു ജോലി ചെയ്ത് വരുമാനമുണ്ടാക്കാൻ ഫ്രീലാൻസിംഗ് സഹായിക്കും. നിങ്ങൾക്ക് നൈപുണ്യമുള്ള മേഖലയിൽ ജോലിക്കാരെ ആവശ്യമുള്ള ധാരാളം ബിസിനസ് സംരംഭങ്ങളും വ്യക്തികളും ലോകത്തുണ്ട്. അവരുമായി ബന്ധപ്പെടാൻ നല്ല മാർഗം ഫ്രീലാൻസിംഗ് തൊഴിലുകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുക എന്നതാണ്. ഇന്റർനെറ്റിലൂടെ അധികവരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഫ്രീലാൻസിംഗ് ഉപയോഗിക്കാം. ഫ്രീലാൻസിംഗിന്റെ പ്രധാന ഗുണം നിങ്ങളുടെ സമയ സ്ഥലസൗകര്യം ഉപയോഗിച്ച് ജോലി ചെയ്യാനാവുമെന്നതാണ്.
പ്രതിഭയുള്ളവർക്ക് മറ്റൊരാളിന്റെ കീഴിൽ ജോലി ചെയ്യാനിഷ്ടമു ണ്ടാവില്ല. അവർക്ക് ഫ്രീലാൻസിംഗ് ആണ് ഏറ്റവും ഉചിതം. വീടിന്റെ സ്വകാര്യതയിലിരുന്ന് ജോലി ചെയ്യാമെന്നതാണ് ഫ്രീലാൻസിംഗ് ജോലികളുടെ മെച്ചം. നല്ലൊരു വർക്-ലൈഫ് ബാലൻസ് അതിലുണ്ട്. സർഗശേഷിയുള്ളവർക്ക് പുതിയ ലോകസാമ്പത്തിക വ്യവസ്ഥയിൽ ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗം ഫ്രീലാൻസിംഗാണ്.
ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? പുതിയ കാലഘട്ടത്തിൽ എന്തു ബിസിനസ് ചെയ്യുമ്പോഴും അവിടെ ഇൻഫർ മേഷൻ ടെക്നോളജിയുടെ ഏതെങ്കിലും ഒരു മേഖലയ്ക്ക് വലുതായ സ്ഥാനമുണ്ട്. അതിനാൽ പുതിയ കാലഘട്ടത്തിലെ സംരംഭകൻ തന്റെ സംരംഭത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സ്ഥാനമെന്തെന്ന് കണ്ടെത്തണം.
റിലവൻ നോളജ്
അറിവാണ് ശക്തി എന്നു പറയാമെങ്കിലും അതിന് ഒരു വിശേഷണം കൂടി ചേർക്കേണ്ടി വരുന്നു. വെറും അറിവല്ല, പ്രസക്തമായ അറിവാണ് (relevant knowledge) വേണ്ടത്. കാലാനുസൃതമായ വിജ്ഞാനശാഖകൾ കൈകാര്യം ചെയ്യാനുള്ള പാടവം സംരംഭകന് വേണം. അറിവ് കാലാനുസൃതമല്ലെങ്കിൽ ഒബ്ലേജ് എന്ന അവസ്ഥയുണ്ടാകും. ആശയങ്ങളും ഉൽപാദനപ്രക്രിയയും വിപ ണനപദ്ധതികളും പരസ്യമാർഗങ്ങളുമൊക്കെ കാലാനുസൃതമല്ലെങ്കിൽ സംരംഭകന് വിപണിയിൽ പിടിച്ചു നിൽക്കാനാവില്ല. അറിവ് (സുപ്പീരിയർ നോളജ്) ഉള്ളവർ സമ്പത്തുണ്ടാക്കുന്ന കാലഘട്ടമാണിത്.ഫീലാൻസിംഗിന്റെ മെച്ചം
അറിവിന്റെ മഹത്വത്തെക്കുറിച്ചു പറയുമ്പോൾ ചിന്തിക്കാവുന്ന മേ ഖലയാണ് ഫ്രീലാൻസിംഗ്. പുതിയ ലോകസാമ്പത്തികവ്യവസ്ഥയിൽ, ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കാനുള്ള ഏറ്റവും നല്ല ഒരുപാധിയായി ഫ്രീലാൻസിംഗ് മാറിയത് അറിവിന്റെ കാര്യത്തിൽ അത് ഉൽകൃഷ്ടമായ സ്ഥാനത്ത് നിൽക്കുന്നതുകൊണ്ടാണ്. സർഗാത്മക പ്രതിഭയുള്ളവർക്ക് മറ്റൊരാളിന്റെ കീഴിലും ജോലി ചെയ്യേണ്ടതില്ല. സ്വന്തം പുണ്യം പ്രകടിപ്പിക്കാനുള്ള അവസരം ഫ്രീലാൻസിംഗ് ഒരുക്കുന്നു.വീടിന്റെ സ്വകാര്യതയിലിരുന്ന് ജോലി ചെയ്യാമെന്നതാണ് ഫ്രീലാൻ സിംഗ് ജോലികളുടെ ഏറ്റവും വലിയ മെച്ചം. മാത്രമല്ല, നിങ്ങളുടെ ആവശ്യമനുസരിച്ച് ജോലി ചെയ്യാൻ അതിൽ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. നല്ലൊരു വർക് ലൈഫ് ബാലൻസ് കൂടി അതിലുണ്ട്. അതുതന്നെയാണ് ഓൺലൈൻ ഫ്രീലാൻസിംഗ് ജോലികളുടെ സവിശേഷത.
ഫ്രീലാൻസിംഗ് ജോലികൾ നൽകുന്ന നിരവധി വെബ്സൈറ്റുക ളുണ്ട്. എന്നാൽ പലതിലും പ്രതിഫലം കുറവാണ്. പക്ഷേ അവയിലുള്ള ജോലികൾ ചെയ്യുന്നത് തുടക്കം എന്ന നിലയിൽ അനുഭവസമ്പത്ത് നേടാൻ നിങ്ങളെ സഹായിക്കും. അതിനുശേഷം ഈ മേഖലയിലേക്ക് ഗൗരവമായി ഇറങ്ങാം. സ്വന്തമായി ഒരു വെബ്സൈറ്റ് ആരംഭിക്കുകയാ ഏറ്റവും മികച്ച മാർഗങ്ങളിലൊന്ന്. ഇതുവഴി നിങ്ങളുടെ സേവനങ്ങൾ പ്രമോട്ട് ചെയ്യുന്നതിനും നിങ്ങളുടെ വർക്കും ക്ലൈന്റ്സിന്റെ ടെസ്റ്റിമോണിയലുമൊക്കെ കാണിച്ച് കൂടുതൽ വർക്ക് നേടുന്നതിനും സഹായിക്കും. ഓൺലൈനിൽ പേരെടുത്ത് കഴിഞ്ഞാൽ നിരവധി വർ ക്കുകൾ നിങ്ങളെത്തേടിയെത്തും.
ഒരു ഫ്രീലാൻസെർ എന്ന നിലയിൽ നിങ്ങൾക്ക് വരുമാനമുണ്ടാകാനാകുന്ന മാർഗങ്ങൾ
വെബ്സൈറ്റ് റീലോഞ്ചിംഗ് സേവനം
എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ഓൺലൈൻ സാന്നിധ്യം ഏറ്റവും മികച്ചതാക്കാനുള്ള വഴികളാണ് തേടുന്നത്. അതുകൊണ്ടുതന്നെ അവർ തങ്ങളുടെ വെബ്സൈറ്റ് ഇടയ്ക്കിടെ നവീകരിക്കുന്നു. വെബ്സൈറ്റ് റീലോഞ്ചിംഗിൽ നിങ്ങളുടേതായ കൈയ്യൊപ്പ് ചാർത്താനാകുന്ന സേവനം നൽകിയാൽ ഈ മേഖലയിൽ വിജയിക്കാനാകും.ഫോറിൻ എഡ്യുക്കേഷൻ കൺസൾട്ടൻസി
വിദേശ യൂണിവേഴ്സിറ്റികളിൽ ബിരുദമോ ബിരുദാനന്തരബിരുദമോ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിൽ ഗൈഡൻസ് നൽകുകയും അഡ്മിഷൻ വാങ്ങിക്കൊടുക്കുകയും ചെയ്യുന്ന സ്ഥാപനം. നിരവധി വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കരാർ ഉണ്ടാക്കാൻ കഴിയണം.ആമസോൺ അഫിലിയേറ്റ് മാർക്കറ്റിംഗ്
നിങ്ങളുടെ ബ്ലോഗിൽ നിന്ന് പണം നേടാനുള്ള ഏറ്റവും വിജയകരമായ വഴിയാണ് ആമസോൺ മുഖേന അഫിലിയേറ്റ് മാർക്കറ്റിംഗ് നടത്തു കയെന്നത്. നിങ്ങളുടെ ആമസോണിലെ ഉൽപന്നങ്ങളുടെ ലിങ്കുകൾ നിങ്ങളുടെ വെബ്സൈറ്റിൽ ചേർക്കുകയും ആ ഉൽപന്നങ്ങൾ നിങ്ങളുടെ സൈറ്റ് വഴി പ്രമോട്ട് ചെയ്യുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ സൈറ്റിൽ വരുന്ന സന്ദർശകർ ആ ഉൽപന്നത്തിൽ ക്ലിക്ക് ചെയ്യുകയും അതിലൂടെ ആമസോണിൽ നിന്ന് ഉൽപന്നം വാങ്ങുകയും ചെയ്താൽ നിങ്ങൾക്ക് വിൽപനയുടെ നിശ്ചിത ശതമാനം വിഹിതം ലഭിക്കും. ഇത് തുടങ്ങാനായി ആദ്യം ആമസോൺ അഫിലി യേറ്റ്സിൽ സൈൻ അപ്പ് ചെയ്യുക. അതിനുശേഷം നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട, നിങ്ങളുടെ വായനക്കാർക്ക് താൽപര്യമുള്ള ഉൽപന്നങ്ങൾ വൈബ്സൈറ്റിലൂടെ പ്രമോട്ട് ചെയ്യുക. ഉന്നതനിലവാരമുള്ള ഉൽപന്നങ്ങൾ മാത്രം പ്രമോട്ട് ചെയ്യാൻ ശ്രദ്ധിക്കുക. കാരണം നിങ്ങളുടെ സൈറ്റ് വഴി പർച്ചേസ് നടത്തിയവർ അതിൽ തൃപ്തരല്ലെങ്കിൽ നിങ്ങൾക്ക് ഫോളോവേഴ്സിനെ നഷ്ടമാകും.ഓൺലൈൻ അക്കാഡമിക് ബുക്സ്റ്റോർ
ടെക്സ്റ്റ് ബുക്കുകൾ, ഗൈഡുകൾ തുടങ്ങി അക്കാഡമിക് പുസ്തകങ്ങൾ മാത്രം ലഭ്യമാക്കുന്ന ഓൺ ലൈൻ ബുക്ക് സ്റ്റോർ ആരംഭിക്കാം. വിപണിയിൽ ലഭിക്കാൻ പ്രയാസമുള്ള എന്നാൽ വിദ്യാർഥികൾക്ക് ഏറെ ആവശ്യമായ പുസ്തകങ്ങൾ ലഭ്യമാക്കുമ്പോഴാണ് ഇത്തരമൊരു സംരംഭത്തിന് പ്രസക്തിയേറുന്നത്.പെയ്ഡ് കോഴ്സുകൾ നടത്തുക
നിങ്ങൾക്ക് വൈദഗ്ധ്യമുള്ള മേഖലകളിൽ കോഴ്സുകൾ തയാറാക്കാം. പക്ഷേ അത് നിങ്ങളുടെ ബ്ലോഗിലെ വിഷയവുമായി ചേർന്നതും വായനക്കാർക്ക് ആവശ്യമുള്ള വിഷയങ്ങളിലുള്ളതുമായിരിക്കണം. കോഴ്സ് തയാറാക്കുന്ന ആദ്യത്തെ ഘട്ടം 'അൽപം ബുദ്ധിമുട്ടേറിയതാണങ്കിലും അത് പൂർത്തിയാക്കിക്കഴിഞ്ഞാൽ ആ കോഴ്സ് ഓരോ പ്രാവിശ്യം വിൽക്കുമ്പോഴും നിങ്ങൾക്ക് ലഭിക്കും. ലേൺഡാഷ് എന്ന പഗിൻ പ്രൊഫഷണലായ ഓൺലൈൻ കോഴ്സുകളുണ്ടാക്കുന്നതിന് സഹായിക്കും.നിങ്ങൾക്കൊരു വെബ്സൈറ്റ് ഇല്ലെങ്കിലും ഓൺലൈൻ കോഴ്സുകൾ തയാറാക്കി വിൽക്കാം. ടീച്ചബിൾ എന്ന സോഫ്റ്റ്വെയറിലൂടെ അത് സാധ്യമാക്കാം. കോഴ്സുകളെ വിവിധ അധ്യായങ്ങളായി തിരിക്കുക, ക്വിസുകൾ ഒരുക്കുക, സർട്ടിഫിക്കറ്റുകൾ കൊടുക്കുക.
എംപ്ലോയി മോണിറ്ററിംഗ് സേവനം
ജീവനക്കാരുടെ ഓൺലൈൻ, ഓഫ് ലൈൻ പ്രവർത്തനങ്ങൾ നീരിക്ഷി ക്കുകയും അതിൽ റിപ്പോർട്ട് ഉണ്ടാക്കുകയും ചെയ്യുന്ന വെബ് അധിഷ്ഠിത സേവനം. രഹസ്യസ്വഭാവമുള്ളതും പ്രധാന്യമർഹിക്കുന്നതുമായ വിവരങ്ങൾ പുറത്തുപോകുന്നുണ്ടോയെന്ന് കണ്ടെത്തുകയെന്നത് കമ്പനികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.ഓൺലൈൻ മാർക്കറ്റിംഗ് കൺസൾട്ടന്റ്
മാർക്കറ്റിംഗിനോട് പാഷനും ആ രംഗത്ത് അനുഭവസമ്പത്തും ഉള്ള വ്യ ക്തിയാണ് നിങ്ങളെങ്കിൽ ഫ്രീലാൻസ് മാർക്കറ്റിംഗ് കൺസൾട്ടന്റ് ആകാൻ നിരവധി അവസരങ്ങളുണ്ട്. പുതിയ തന്ത്രങ്ങൾ മെനയുക, നിലവിലുള്ള ബിസിനസ് മാർക്കറ്റിംഗ് സ്ട്രാറ്റജികൾ പരിശോധിച്ച് അത് ആവശ്യമെങ്കിൽ മെച്ചപ്പെടുത്തുക തുടങ്ങി ഓൺലൈനിലൂടെ ഒരു സ്ഥാപനത്തിന്റെ ഉൽപന്നത്തിന്റെ അല്ലെങ്കിൽ സേവനത്തിന്റെ വിൽപന കൂട്ടാൻ സഹായിക്കുകയാണ് കൺസൾട്ടന്റിന്റെ പ്രാഥമികമായ ഉത്തരവാദിത്തം.രാഷ്ട്രീയക്കാർക്കുള്ള ഗ്രൂമിംഗ് സേവനം
രാഷ്ട്രീയത്തിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ സജീവമായവർക്കും തങ്ങളുടെ വ്യക്തിത്വം എങ്ങനെ കൂടുതൽ ആകർഷകമാക്കാം, ആളുകളോട് ഇടപഴകേണ്ട രീതി, പ്രസംഗശൈലി തുടങ്ങിയവയൊക്കെ പരിശീലിപ്പിക്കുന്ന ഓൺലൈൻ സംരംഭം, രാഷ്ട്രീയ കാംപെയ്നുകൾ ഏറ്റെടു ത്ത് വിജയിപ്പിക്കുന്ന സേവനവും ഇതിന്റെ ഭാഗമായി ആരംഭിക്കാം.പ്രീമിയം റിയൽ എസ്റ്റേറ്റ് പോർട്ടൽ
ആഡംബര ഭവനങ്ങൾ വെക്കേഷൻ ഫാം ഹൗസുകൾ, എസ്റ്റേറ്റുകൾ തുടങ്ങിയവ മാത്രം ഉൾക്കൊള്ളിക്കുന്ന പ്രീമിയം റിയൽ എസ്റ്റേറ്റ് പോർട്ടൽ തുടങ്ങാം.ഓൺലൈൻ ഡിസ്കൗണ്ട് ബ്രോക്കറേജ്
ക്ലോസിംഗ് സമയമില്ലാത്ത, ലോകത്തുള്ള എല്ലാ എക്സ്ചേഞ്ചുകളിലേക്കും പ്രവേശിക്കാവുന്ന വിശാലമായ സേവനങ്ങൾ നൽകുന്ന ഓൺലൈൻ ഡിസ്കൗണ്ട് ബ്രോക്കറേജ്, സാധാരണ ഓഹരി വിപണിയിലെ ബ്രോക്കർമാരിൽ നിന്ന് വ്യത്യസ്തമായി ഡിസ്കൗണ്ട് ബ്രോക്കർ കുറഞ്ഞ കമ്മീഷനാണ് ഈടാക്കുന്നത് എന്നതാണ് പ്രത്യേകത.സോഷ്യൽ മീഡിയ മാർക്കറ്റിംഗ് മാനേജർ
സോഷ്യൽ മീഡിയ മാർക്കറ്റിംഗിന് സാധ്യതകൾ കൂടിവരുന്ന സാഹചര്യ മാണുള്ളത്. പുതിയ ഉപഭോക്താക്കളെ ലഭിക്കാനും തങ്ങളുടെ ഉൽപന്ന ങ്ങളുടെ അല്ലെങ്കിൽ സേവനങ്ങളുടെ പ്രചാരം വർധിപ്പിച്ച് ബിസിനസ് വളർത്താനും ഏറ്റവും നല്ല മാർഗമായി സോഷ്യൽ മീഡിയയെ ബിസിനസ് സ്ഥാപനങ്ങൾ കരുതുന്നു.എന്നാൽ ഇത് ഫലപ്രദമാകണമെങ്കിൽ ഈ രംഗത്ത് വൈദഗ്ധ്യം നേടിയ പ്രൊഫഷണലുകളെ ആവശ്യമാണ്. അതുകൊണ്ടുതന്നെ കൂടുതൽ ബിസിനസുകൾ തങ്ങളുടെ മൊത്തം സോഷ്യൽ മീഡിയ പ്രൊഫൈലുകളും പേജുകളുമൊക്കെ മാനേജ് ചെയ്യാൻ സോഷ്യൽ മീഡിയ മാനേജർമാരെ നിയമിക്കുന്നു. സോഷ്യൽ മീഡിയ പോസ്റ്റുകൾ, പരസ്യപ്രചരണങ്ങൾ തയാറാക്കുക, മൽസരങ്ങൾ നടത്തുക തുടങ്ങി സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടതെല്ലാം സോഷ്യൽ മീഡിയ മാനേജരുടെ ഉത്തരവാദിത്തത്തിൽപ്പെടും. ഈ രംഗത്ത് ഫ്രീലാൻസ് ചെയ്യുന്നതിന് നിരവധി അവസരങ്ങളുണ്ട്. സോഷ്യൽ മീഡിയ പ്രോജക്റ്റുകൾ തയാറാക്കി അനുഭവസമ്പത്ത് നേടുമ്പോൾ ഈ രംഗത്തെ വിദഗ്ധനെന്ന നിലയിൽ നിങ്ങൾക്ക് നിങ്ങളെത്തന്നെ പരസ്യം ചെയ്യാം.
മറ്റുള്ളവർ വഴിയുള്ള അഫിലിയേറ്റ് മാർക്കറ്റിംഗ്
ആമസോൺ വഴിയുള്ള അഫിലിയേറ്റ് മാർക്കറ്റിംഗ് വളരെ എളുപ്പമാണ്. എന്നിരുന്നാലും മറ്റ് ബിസിനസുകളും വെബ്സൈറ്റുകളും ഈ സേവനം ലഭ്യമാക്കുന്നുണ്ട്. നിങ്ങളുടെ വെബ്സൈറ്റിന്റെ കണ്ടന്റുമായി ചേർന്ന ഉൽപന്നമോ സേവനമോ തെരഞ്ഞെടുത്തശേഷം അവരുടെ കോണ്ടാക്റ്റ് പേജിൽ നിന്ന് വിവരങ്ങളെടുത്ത് നേരിട്ട് ബന്ധപ്പെട്ടശേഷം അവർ ഏതെങ്കിലും അഫിലിയേറ്റ് മാർക്കറ്റിംഗ് പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കുക. ഓരോ ബിസിനസിനെയും ഇങ്ങനെ ബന്ധപ്പെടുന്നത് സമയ മെടുക്കുമെങ്കിലും സ്വതന്ത്രരായ വെൻഡർമാർ ആമസോണിനെക്കാൾ മികച്ച ഫീസ് തരും. അത് നിങ്ങൾക്ക് കൂടുതൽ ലാഭകരമാണ്.ലോഗോ ഡിസൈനിംഗ്
ചെറുതോ വലുതോ ആകട്ടെ ലോഗോ എന്നത് ഏതൊരു ബിസിനസിന്റെയും നിർണായകമായ ഘടകമാണ്. ആകർഷകമായ ലോഗോകൾ സൃഷ്ടിക്കാൻ സാധിക്കുന്ന കഴിവുള്ള ഗ്രാഫിക് ഡിസൈനർമാർക്ക് വലിയ ഡിമാന്റുണ്ട്. ക്രിയാത്മകത തന്നെയാണ് ഈ ജോലിക്ക് ഏറ്റവും ആവശ്യമായ സ്കിൽ. ആഗോളതലത്തിലെ ലോഗോ ഡിസൈനിംഗ് ട്രെൻഡുകൾ മനസിലാക്കുക.വെബിനാറുകൾ നടത്തുക
നിങ്ങൾക്ക് വൈദഗ്ധ്യമുള്ള മേഖലകളിൽ നിന്ന് വരുമാനമുണ്ടാക്കാനുള്ള വഴിയാണ് വെബിനാറുകൾ. നിങ്ങളുടെ മേഖലയുമായി ബന്ധപ്പെ ട്ട വെബിനാറുകൾ സംഘടിപ്പിക്കാം. എന്നാൽ അത്ര എളുപ്പമല്ല. കൃത്യമായ മുന്നൊരുക്കത്തോടെ മാത്രമേ സാധ്യമാകൂ. അതിനായി ആദ്യം അത് പ്രമോട്ട് ചെയ്യണം, പങ്കെടുക്കുന്നവർക്ക് പ്രയോജനപ്രദമായ വിവരങ്ങൾ നൽകാൻ കഴിയണം. കേൾക്കുന്നവർക്ക് സംശയങ്ങൾ ഉന്നയിക്കാൻ കഴിയുന്ന രീതിയിൽ ഇന്ററാക്റ്റീവ് ആയിരിക്കണം. നിരവധി ഫോളോ വേണ്ടെങ്കിൽ വെബിനാർ വിജയിപ്പിക്കാൻ സാധിക്കും.ഗ്രാഫിക് ഡിസൈൻ
ഓൺലൈൻ മാർഗങ്ങളിലൂടെ പണമുണ്ടാക്കാനുദ്ദേശിക്കുന്ന ഗ്രാഫിക് ഡിസൈനർമാർക്ക് മുന്നിൽ പല അവസരങ്ങളുമുണ്ട്. പ്രമോഷണൽ മെറ്റീരിയൽ, കോർപ്പറേറ്റ് റിപ്പോർട്ടുകർ, മാഗസിൻ, ബുക്ക് കവറുകൾ എന്നിവയ്ക്കുള്ള ലേഔട്ടുകളും ഗ്രാഫിമൊക്കെ തയാറാക്കുകയാ ഗ്രാഫിക് ഡിസൈനറുടെ ജോലി ക്രിയാത്മകതയ്ക്കൊപ്പം ഈ മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകൾ അറിഞ്ഞ മുന്നേറുന്നവർക്ക് വിജയിക്കാനാകും.
ഇൻഫോഗ്രാഫിക്സ് സർവീസ്
നിങ്ങൾക്ക് വൈദഗ്ധ്യമുള്ള മേഖലകളിൽ നിന്ന് വരുമാനമുണ്ടാക്കാനുള്ള വഴിയാണ് വെബിനാറുകൾ, നിങ്ങളുടെ മേഖലയുമായി ബന്ധപ്പെ ട്ട വെബിനാറുകൾ സംഘടിപ്പിക്കാം. എന്നാൽ അത്ര എളുപ്പമല്ല. കൃത്യമായ മുന്നൊരുക്കത്തോടെ മാത്രമേ സാധ്യമാകൂ. അതിനായി ആദ്യം അത് പ്രമോട്ട് ചെയ്യണം. പങ്കെടുക്കുന്നവർക്ക് പ്രയോജനപ്രദമായ വിവരങ്ങൾ നൽകാൻ കഴിയണം, കേൾക്കു അവർക്ക് സംശയങ്ങൾ ഉന്നയിക്കാൻ കഴിയുന്നരീതിയിൽ ഇന്ററാക്റ്റീവ് ആയിരിക്കണം. നിരവധി ഫോളോ വേണ്ടെങ്കിൽ വെബിനാർ വിജയിപ്പിക്കാൻ സാധിക്കും.ഡിജിറ്റൽ കളറിംഗ് ബുക്ക്
കുട്ടികളുടെ ഭാവനയും ചിത്രരചതാൽപര്യവുമൊക്കെ വർദ്ധിപ്പിക്കുന്ന ഡിജിറ്റൽ കളറിംഗ് ബുക്ക് ആപ്ലിക്കേഷൻ രൂപത്തിൽ അവതരിപ്പിക്കാംഹൈബ്രിഡ് ഫ്രൂട്ട്സ് കമ്പനി
ഇവിടത്തെ കാലാവസ്ഥയിൽ വളരുന്ന സങ്കരയിനം പഴവർഗങ്ങൾ വി കസിപ്പിച്ചെടുക്കുന്നലാണ് പട്ടികളി ടെറസിലുമൊക്കെ വളർത്താൻ സാധിക്കുന്ന മരതകൾക്ക് മികച്ച ഡിമാൻഡുംണ്ട്.എൽഡേർലി എംപ്ലോയ്മെന്റ് ഏജൻസി
ഏറെ അനുഭവസമ്പത്തും കഴിവുമുള്ള, വിവിധ തസ്തികകളിൽ നിന്ന് റിട്ടയേർഡ് ആയ മുതിർന്ന പൗരന്മാർക്ക് അവർക്ക് താൽപര്യമുള്ള മേഖലകളിൽ വീട്ടിലിരുന്നും മറ്റും ചെയ്യാവുന്ന ജോലികൾ നേടിക്കൊ ടുക്കുന്ന സ്ഥാപനം.പോഡ്കാസ്റ്റുകൾ തയാറാക്കുക
ശ്രോതാക്കൾക്കായി ഓഡിയോ ഫയലുകൾ ഓൺലൈനിൽ അപ് ലോഡ് ചെയ്യുന്നതിനെയാണ് പോഡ്കാസ്റ്റിംഗ് എന്നു പറയുന്നത്. ഏതൊരു വിഷയത്തെക്കുറിച്ചുമുള്ള ഓഡിയോ പ്രക്ഷേപണങ്ങൾ സാധാരണക്കാരനും സാധ്യമാക്കുന്ന സംവിധാനമാണിത്. വീഡിയോ പോലെ തന്നെ ഇവയ്ക്കും ഡിമാന്റ് വർധിച്ചു വരുന്ന സാഹചര്യമാണുള്ളത്. നിങ്ങളുടെ ഫോളോവേഴ്സിനെ വർധിപ്പിക്കാനും പുതിയ ആളുകളിലേ എത്താനുമുള്ള വഴിയാണ് പോ ഡ്കാസ്റ്റുകൾ. പ്രത്യേകിച്ച് നിങ്ങൾ ഐട്യൂൺസിൽ ആണ് അത് പോസ്റ്റ് ചെയ്യുന്നതെങ്കിൽ, പക്ഷേ ഐട്യൂൺസിൽ നിരവധി പോഡ്കാസ്റ്റുകൾ സൗജന്യമായി ലഭ്യമായ സ്ഥിതിക്ക് നിങ്ങളുടെ പോഡ്കാസ്റ്റിന് എങ്ങനെ നിരക്ക് ഏർപ്പെടുത്തും എന്നാലോചിക്കണം.ബിസിനസുകൾ പരസ്യം ചെയ്യുക
നിങ്ങളുടെ പോഡ്കാസ്റ്റിൽ ബിസിനസുകൾ പരസ്യം ചെയ്യുകയാണ് ഇതിനുള്ള വഴി. ഒന്നുകിൽ പരസ്യം വരുന്നത് തുടക്കത്തിലായിരിക്കും അല്ലെങ്കിൽ അവസാനമായിരിക്കും. രണ്ടും മികച്ച വരുമാനമാർഗമാണ്. പക്ഷേ നിങ്ങളുടെ പോഡ്കാസ്റ്റിന് നിരവധി പ്രേക്ഷകർല്ലെങ്കിൽ അതിൽ ആരും പരസ്യം ചെയ്തെന്നു വരില്ല. അതുകൊണ്ടുതന്നെ ആദ്യം മികച്ച പോഡ്കാസ്റ്റുകൾ ചെയ്ത് പ്രേക്ഷകർ ആകർഷിച്ചതിനുശേഷം മാത്രമേ പരസ്യം വിൽക്കാൻ കഴിയു.
ലോകത്ത് ഇന്നു പോഡ്കാസ്റ്റ് രീതിയിൽ നിലവിലുള്ളത് വിവിധ വിഷ യത്തിലുള്ള ആറു കോടിയിലേറെ ഓഡിയോ എപ്പിസോഡുകളാണ്. കൊച്ചി സ്വദേശിയായ രാഹുൽ നായർ സ്റ്റോറിയോ എന്ന ആപ്ലിക്കേഷനിലൂടെ പോഡ്കാസ്റ്റിന്റെ സാധ്യതകൾ ലോകത്തിനു മുന്നിൽ പരി ചയപ്പെടുത്തുന്നുണ്ട്. നിങ്ങൾക്ക് ഇതിലൂടെ പ്രക്ഷേപണം ചെയ്യേണ്ട കണ്ടകൾ തീരുമാനിക്കാനും യുട്യൂബിൽ എന്ന പോലെ അപലോഡ് ചെയ്യാനും കഴിയുന്നു. ഏത് വിഷ യത്തിലുമുള്ള ഓഡിയോ കണ്ടന്റു കർ സ്റ്റോറി വഴി കേൾക്കാനാകും. സ്റ്റോറിയോ എന്ന ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പിൾ നിന്നോ ഡൗൺലോഡ് ചെയ്തെടുത്ത് അതിൽ നിങ്ങളുടെ പ്രാഫൈൽ ഉണ്ടാക്കുക. സുഹൃത്തുക്കളുടെ പ്രൊഫൈലുകളും ഉൾപ്പെടുത്താം. ഈ ആപ്ലിക്കേഷനിൽ ഇഷ്ടപ്പെട്ട വിഷയങ്ങളിലുള്ള പോഡ് കാസ്റ്റുകൾ ഉൾപ്പെടുത്തി പ്ലേലിസ്റ്റ് ഉണ്ടാക്കി ഇഷ്ടമുള്ളപ്പോൾ കേൾക്കാ കഴിയും. സ്ഥിരമായി കേൾക്കുന്നവയുടെ തുടർ എപ്പിസോഡുകൾ ഓട്ടോമാറ്റിക്കായി ആപ്പിൽ എത്തിക്കുന്ന സ്മാർട്ട് പ്ലേലിസ്റ്റ് സംവിധാന ഇതിലുണ്ട്.
തീർച്ചയായും എന്നാണെന്റെ ഉത്തരം. കാരണം ഫ്രീലാൻസിംഗിലൂടെ സമ്പ ന്നനായിത്തീരുന്നത് നിങ്ങൾ മനസിൽ ദൃശ്യവൽക്കരിച്ചാൽ മതി.
മനസിലെ ദൃശ്യവൽക്കരണം അതിശക്തമായ പ്രചോദനമാണ്. മാത്രമല്ല അത് നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശക്തമായ ഉപാധിയുമാണ്. നിങ്ങൾ, നിങ്ങളാഗ്രഹിച്ചത് നിങ്ങൾക്കൊപ്പമുണ്ട് എന്നൊരു ദൃശ്യം മനസിൽ സൃഷ്ടിക്കുകയാണല്ലോ ചെയ്യുന്നത്. അപ്പോൾ എന്താണ് സംഭവിക്കുന്നത്? നിങ്ങളാഗ്രഹിക്കുന്നത്. അങ്ങനെ തന്നെ നിങ്ങൾക്കൊപ്പമുണ്ട് എന്ന ചിന്തകളും വികാരാനുഭവങ്ങളും ഉൽപാദിപ്പിക്കുന്നു. എന്താണ് മനസിലെ ദൃശ്യം? നിങ്ങളുടെ ചിന്തകളുടെ സാക്ഷാത്കരണം തന്നെയാണത്. അത് ശക്തമായ വികാരാനുഭവങ്ങളുണ്ടാക്കുന്നു. അപ്പോൾ ഈ പ്രപഞ്ചത്തിലേക്ക് നിങ്ങളുടെ ചിന്തകൾ ആ ദൃശ്യങ്ങളെ പ്രസരിപ്പിക്കുന്നു. ആകർഷണനിയമത്തിൽ പ്രപഞ്ചശക്തി അവ പിടിച്ചെടുത്ത് നിങ്ങൾ മനസിൽ കണ്ട ദൃശ്യം അതേ പടി നിങ്ങളുടെ ജീവിതത്തിൽ പ്രത ക്ഷവൽക്കരിക്കുന്നു.
ലോകത്ത് ഇന്നു പോഡ്കാസ്റ്റ് രീതിയിൽ നിലവിലുള്ളത് വിവിധ വിഷ യത്തിലുള്ള ആറു കോടിയിലേറെ ഓഡിയോ എപ്പിസോഡുകളാണ്. കൊച്ചി സ്വദേശിയായ രാഹുൽ നായർ സ്റ്റോറിയോ എന്ന ആപ്ലിക്കേഷനിലൂടെ പോഡ്കാസ്റ്റിന്റെ സാധ്യതകൾ ലോകത്തിനു മുന്നിൽ പരി ചയപ്പെടുത്തുന്നുണ്ട്. നിങ്ങൾക്ക് ഇതിലൂടെ പ്രക്ഷേപണം ചെയ്യേണ്ട കണ്ടകൾ തീരുമാനിക്കാനും യുട്യൂബിൽ എന്ന പോലെ അപലോഡ് ചെയ്യാനും കഴിയുന്നു. ഏത് വിഷ യത്തിലുമുള്ള ഓഡിയോ കണ്ടന്റു കർ സ്റ്റോറി വഴി കേൾക്കാനാകും. സ്റ്റോറിയോ എന്ന ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പിൾ നിന്നോ ഡൗൺലോഡ് ചെയ്തെടുത്ത് അതിൽ നിങ്ങളുടെ പ്രാഫൈൽ ഉണ്ടാക്കുക. സുഹൃത്തുക്കളുടെ പ്രൊഫൈലുകളും ഉൾപ്പെടുത്താം. ഈ ആപ്ലിക്കേഷനിൽ ഇഷ്ടപ്പെട്ട വിഷയങ്ങളിലുള്ള പോഡ് കാസ്റ്റുകൾ ഉൾപ്പെടുത്തി പ്ലേലിസ്റ്റ് ഉണ്ടാക്കി ഇഷ്ടമുള്ളപ്പോൾ കേൾക്കാ കഴിയും. സ്ഥിരമായി കേൾക്കുന്നവയുടെ തുടർ എപ്പിസോഡുകൾ ഓട്ടോമാറ്റിക്കായി ആപ്പിൽ എത്തിക്കുന്ന സ്മാർട്ട് പ്ലേലിസ്റ്റ് സംവിധാന ഇതിലുണ്ട്.
ലാൻഡിംഗ് പേജ് ഡിസൈൻ
നല്ലൊരു ലാൻഡിംഗ് പേജ് ഒരു ബിസിനസ് സംരംഭത്തിന്റെ വിജയത്തിന് നിർണായകമാണ്. അതുകൊണ്ടുതന്നെ ആകർഷകമായ പേജ് സൃ ഷ്ടിക്കുന്നതിന് പ്രതിഫലം കൂടുതൽ നൽകാനും സ്ഥാപനങ്ങൾ തയാറാകും. ഉപഭോക്താക്കളെ ആകർഷിച്ചുവരുത്തുന്ന ലാൻഡിംഗ് പേജ് ഡിസൈൻ ചെയ്യുന്നത് ഒരു കലയാണ്. ഇതിലൂടെ മാത്രം പ്രതിമാസം ലക്ഷങ്ങൾ വരുമാനമുണ്ടാക്കുന്നവരുണ്ട്. ക്ലിക്ക് ഫണൽസ്, ഓപ്റ്റിൻ മോൺസ്റ്റർ തുടങ്ങിയ ഓൺലൈൻ സോഫ്റ്റ്വെയറുകൾ ലാൻഡിംഗ് പേജ് ഡിസൈൻ എളുപ്പമാക്കിത്തീർക്കുന്നു. ക്ലിക്ക് ഫണൽ പുതിയ ഉപഭോക്താക്കൾക്ക് 14 ദിവസത്തെ സൗജന്യ ട്രയൽ അവസരം നൽകുന്നുണ്ട്. ഓപ്റ്റിൻമോൺസ്റ്റർ ഏഴു ദിവസത്തെ ട്രയൽ തരുന്നുണ്ട്.വെബ്സൈറ്റ് ഡിസൈൻ
ഡിസൈനിംഗിനുള്ള കഴിവും ക്രിയാത്മകതയും പിന്നെ വെബ്സൈറ്റുകൾ സൃഷ്ടിക്കാനുള്ള അനുഭവസമ്പത്തുമുണ്ടെങ്കിൽ ഫ്രീലാൻസ് വെബ് ഡിസൈനറാകാം. ആദ്യം നിങ്ങളുടേതായ ഒരു ആകർഷകമായ വെബ്സൈറ്റ് ഉണ്ടാക്കി ക്ലയന്റ്സിൽ മതിപ്പുളവാക്കുക. നിങ്ങൾ നേരത്തെ ചെയ്തിട്ടുള്ള നല്ല വർക്കുകളും അവരെ കാണിച്ച് നിങ്ങളുടെ കഴിവിൽ ബോധ്യമുണ്ടാക്കുക. ആദ്യത്തെ കുറച്ചുകാലം ഇ-മെയിൽ, സോഷ്യൽ മീഡിയ തുടങ്ങിയവയിൽ പ്രചാരം നൽകി ക്ലയന്റ്സിനെ നേടേണ്ടിവരും. ചെറിയ സ്ഥാപ നങ്ങളെയാണോ അതോ വലിയ ബജറ്റുള്ള വൻകിട സ്ഥാപനങ്ങളെയാണോ ലക്ഷ്യം വയ്ക്കേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കണം. വെബ്സൈറ്റ് ഡിസൈൻ പ്രോജ അധിഷ്ഠിതമായ ജോലിയാണ്. എന്നിരുന്നാലും വാർഷിക മെയ്നൻസ് സേവനം നേടാനായാൽ സ്ഥിരവരുമാനം ഉറപ്പാക്കാനാകും.ഓൺലൈൻ പി.എ.
തങ്ങളുടെ ബിസിനസും വ്യക്തിഗത കാര്യങ്ങളും ക്രമപ്പെടുത്താൻ ഒരാളുടെ സഹായം എല്ലാ ബിസിനസ് സംരംഭകർക്കും ആവശ്യമായി വരുന്നു. ഇ-മെയിലുകൾ അയയ്ക്കുക, പണസംബന്ധമായ കാര്യങ്ങൾ കെകാര്യം ചെയ്യുക, ഫ്ളൈറ്റ് ബുക്കിംഗ്, ദിവസേനയുള്ള കാര്യങ്ങൾ ക്രമപ്പെടുത്തുക... തുടങ്ങിയവയൊക്കെയാണ് ഒരു പെഴ്സണൽ അസിസ്റ്റന്റിന്റെ ജോലി. പെഴ്സണൽ അസിസ്റ്റന്റ്, സെക്രട്ടറി, അഡ്മിൻ അസിസ്റ്റന്റ് തുടങ്ങിയ ഏതെങ്കിലും മേഖലകളിൽ അനുഭവസമ്പത്തുള്ളവർക്ക് ഓൺലൈൻ പെഴ്സണൽ അസിസ്റ്റന്റ് ആകാം.അക്കോമഡേഷൻ കൺസൾട്ടന്റ് ആപ്പ്
അറിയാത്ത പുതിയ സ്ഥലങ്ങളിൽ കുറച്ചുനാൾ താമസിക്കേണ്ടിവരുന്ന വരുടെ താമസസൗകര്യം ഓരോരുത്തരുടെയും വ്യക്തിഗത ആവശ്യങ്ങൾ മനസിലാക്കി നിർദ്ദേശിക്കുന്ന പ്ലാറ്റ്ഫോം നല്ലൊരു ബിസിനസ് അവസരമാണ്. പുതിയ കോളേജിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്കും പുതിയ സ്ഥലത്തേക്ക് ജോലിക്കായി വരുന്നവർക്കുമൊക്കെ വിശ്വാസത്തോടെ സമീപിക്കാനാകുന്ന വെബ്സൈറ്റ്/മൊബൈൽ ആപ്ലിക്കേഷനായിരിക്കണം. താമസ സൗകര്യം ഒരുക്കുന്നവർക്ക് തങ്ങളുടെ പ്രോപ്പർ ട്ടി വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്യാൻ കഴിയണം.സ്പേസ് റെന്റിംഗ്
വീടുകളുടെയോ ഓഫീസുകളുടെയോ ഭാഗമായി ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം മീറ്റിംഗുകൾ, പാർട്ടി തുടങ്ങിയവ നടത്താനോ വെയർ ഹൗസിംഗിനായോ ഒക്കെ വാടകയ്ക്ക് നൽകി വരുമാനം നേടാനാകും. ഇത്തരത്തിലുള്ള റെന്റ് ഔട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ ലിസ്റ്റ് ചെയ്യുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിക്കാം.ഓൺലൈൻ തയ്യൽ
ഫാഷൻ ലോകത്തെ മാറ്റങ്ങൾ ക്കനുസരിച്ച് തയ്യൽക്കാരുടെ ഡിമാന്റ് കൂടിക്കൊണ്ടിരിക്കുകയാ ണ്. ഈ അസംഘടിത മേഖലയിൽ തയ്യൽക്കാരെ കോർത്തിണക്കി വെബ്സൈറ്റും സ്മാർട്ട്ഫോൺ ആപ്ലിക്കേഷനും ഉണ്ടാക്കാം. ആവ ശ്യക്കാരുടെ വീട്ടിലെത്തി അളവുക ളെടുത്ത് തയ്യൽക്കാരെ ഏൽപ്പിക്കുക യും അതിനുശേഷം തയ്ച്ച വസ്ത്രം കൃത്യസമയത്ത് ഹോം ഡെലിവറി നടത്തുകയും ചെയ്യാം.മാർക്കറ്റ് സ്റ്റഡി/സർവേ
പുതിയ സംരംഭം ആരംഭിക്കുമ്പോഴും നിലവിലുള്ള ബിസിനസ് സ്ഥാ പനങ്ങൾ പുതിയ ഉൽപന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതി നുമുമ്പുമൊക്കെ വിപണി പഠനം നടത്താറുണ്ട്. കൂടാതെ ഉപഭോക്താവിന്റെ ആവശ്യങ്ങളും താൽപര്യങ്ങളും അറിയാൻ ഇടയ്ക്കിടെ സർവേ നടത്തേണ്ടതും വളരെ പ്രധാനമാണ്. വിശ്വസനീയമായും മികച്ച രീതിയിലും ഇവ ചെയ്തുകൊടുക്കുന്ന സ്ഥാപനങ്ങൾക്ക് മികച്ച അവസരമുണ്ട്.പോസിറ്റീവ് ന്യൂസ് ചാനൽ
നെഗറ്റീവ് ചിന്തകളും വാർത്തകളും മനസിനെ ദോഷകരമായി ബാധിക്കു മെന്ന യാഥാർത്ഥ്യം ഇപ്പോൾ പലരും മനസിലാക്കിത്തുടങ്ങുകയാണ്. പോസിറ്റീവായതും ജനോപകാരപ്രദമായതുമായ വാർത്തകൾ മാത്രം കാണിക്കുന്ന ടെലിവിഷൻ ന്യൂസ് ചാനലോ വെബ് പോർട്ടലോ ആരംഭിക്കാം.ഹോം സ്റ്റേ
ഹോം സ്റ്റേ തുടങ്ങാൻ നിങ്ങൾ ടൂറിസത്തിന് പ്രാധാന്യമുള്ള സ്ഥലത്താ യിരിക്കണമെന്ന് നിർബന്ധമില്ല. അത്യാവശ്യം തിരക്കേറിയ പട്ടണങ്ങളും നഗരങ്ങളുമൊക്കെ അതിന് തെരഞ്ഞെടുക്കാം. ബാത്ത് അറ്റാച്ച്ഡ് ആയ, ആധുനിക സൗകര്യങ്ങളോടെയുള്ള ഒരു മുറി മാറ്റിവെച്ച് അധിക വരുമാനം കണ്ടെത്താം. എയർ ബി എൻ.ബി. പോലുള്ള ഓൺലൈൻ സൈറ്റുകളിൽ ലിസ്റ്റ് ചെയ്യണം. ഗവൺമെന്റ് അംഗീകാരം നേടുകയും വേണം.കാർ പൂളിംഗ് ആപ്പ്
ഒരേ സ്ഥലത്തുനിന്നും വരുന്നവർക്ക് ഷെയറിംഗ് രീതിയിൽ കുറഞ്ഞ ചെലവിൽ ഒരുമിച്ചു വരാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ. വിദേശരാജ്യങ്ങളിലും മറ്റും ഇവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു ണ്ടെങ്കിലും ഇൻഡ്യയിൽ അത്ര വ്യാപകമല്ല. അതുകൊണ്ടു തന്നെ വിജയ സാധ്യത വളരെക്കൂടുതലാണ്.റെന്റ് എ കാർ സേവനം
വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന കാറുകൾ വാടകയ്ക്ക് കൊടു ക്കാൻ സഹായിക്കുന്ന ഓൺലൈൻ ഏജൻസി. അതുപോലെതന്നെ സ്വകാര്യവ്യക്തികളുടെ പ്രീമിയം കാറുകൾ ഡ്രൈവർ ഉൾപ്പടെയോ അല്ലാതെയോ വിവാഹ ആവശ്യങ്ങൾ മറ്റും ലഭ്യമാക്കുന്ന സേവനവും ഉൾപ്പെടുത്താം. ജി.പി.എസ്. സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കാറുകളുടെ സുരക്ഷിതത്വം പൂർണമായി ഉറപ്പാക്കാൻ സാധിക്കണം.റിമോട്ട് കംപ്യൂട്ടർ ടെക്നീഷ്യൻ
കംപ്യൂട്ടറിന്റെ അല്ലെങ്കിൽ ലാപ്ടോപ്പിന്റെ സോഫ്റ്റ്വെയർ പ്രശ്നങ്ങൾ എവിടെയിരുന്നും ഓൺലൈനായി പരിഹരിക്കുന്ന സംരംഭം.മാർക്കറ്റിംഗിനെക്കുറിച്ച്
വ്യത്യസ്തങ്ങളായ ബിസിനസ് ആശയങ്ങളെക്കുറിച്ച് ഇതുവരെ പറഞ്ഞു. “കേട്ടപാതി കേൾക്കാത്ത പാതി ഓടുന്നവന് ഒന്നും കിട്ടില്ല എന്ന് പറഞ്ഞതുപോലെ, ആശയങ്ങളെക്കുറിച്ച് വെറുതെ വായിച്ചതു കൊണ്ട് മാത്രം കാര്യമില്ല. ആവശ്യമായ മൂലധനം ഉണ്ടെങ്കിൽ ഉൽപാദനം തുടങ്ങാം. പക്ഷേ അത് വിൽക്കുകയും അതിൽനിന്ന് ലാഭം നേടുകയും വേണമെങ്കിൽ ആധു നിക മാർക്കറ്റിംഗ് തന്ത്രങ്ങൾ അറിഞ്ഞിരിക്കണം. സാധാരണ വിപണി പോലെയല്ല ഇന്റർനെറ്റിലൂടെ നമ്മുടെ മുന്നിലെത്തുന്ന ഓൺലൈൻ വിപണി. അതിന്റെ സവിശേതകളെക്കുറിച്ച് മനസിലാക്കിയാൽ മാത്രമേ ഉൽപന്നം വിറ്റുപോകൂ.ഫ്രീലാൻസിന്റെ സൗകര്യങ്ങൾ
ഫ്രീലാൻസിംഗ് ജോലികൾ നവസംരംഭകർക്ക് വളരെ ഇഷ്ടമാണ്. സ്വന്തം കഴിവുകൾ യഥേഷ്ടം പ്രദർശിപ്പിക്കുന്നതിനുള്ള അവസരം ഫ്രീലാൻസിംഗ് നൽകും. ദി പ്രിൻസിപ്പിൾസ് ഓഫ് സക്സസ്ഫുൾ ഫ്രീലാൻസിംഗ് (The Principles of Successful Freelancing) എന്ന പുസ്തകത്തിൽ മൈൽസ് ബർക് ഫ്രീലാൻസിംഗിന്റെ സൗകര്യങ്ങൾ എടുത്തു പറയുന്നുണ്ട്.- ജോലിസ്ഥലത്തിലുള്ള ഫ്ളെക്സിബിലിറ്റി.
- പ്രോജക്ടുകൾ തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം,
- വ്യത്യസ്തമായ നിരവധി പ്രോജക്ട കൾ നൽകുന്ന വൈവിധ്യം.
- ജോലി ചെയ്യുമ്പോഴും കൂടുതൽ പഠിക്കാനുള്ള സൗകര്യം
- ഇഷ്ടമുള്ള വേഷം ധരിച്ചിരുന്ന് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം.
- തന്നെ ഭരിക്കാൻ മറ്റൊരാളില്ല എന്ന ബോധം നൽകുന്ന സന്തോഷം.
ബ്ളോഗെഴുത്ത്: ചില പൊടിക്കൈകൾ
- നിങ്ങൾക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്ന ബ്ളോഗുകൾ തിരിച്ചറിയുക.
- നിങ്ങളുടെ വായനക്കാരെ മനസിലാക്കി അവർക്കായി പ്രത്യേകം എഴുതുക (targeted posts),
- ഒരു സമയം ഒരാശയം മാത്രം ബ്ളോഗിൽ കൈകാര്യം ചെയ്യുക.
- വായനക്കാർക്ക് സഹായകരവും ഉപകാരപ്രദവുമായിരിക്കണം പോസ്റ്റുകൾ.
- വായനക്കാരുടെ ശ്രദ്ധപെട്ടെന്നു പിടിച്ചു പറ്റുന്ന തരത്തിലുള്ള ഹെഡിംഗും സബ്ഡിംഗും കൊടുക്കണം.
- ട്വിറ്റർ പേജിലാണെങ്കിൽ ഏറ്റവും മുകളിൽത്തന്നെ പിൻ ചെയ്യാൻ ശ്രദ്ധിക്കണം.
ഫ്രീലാൻസിംഗിനെ ദൃശ്വവൽക്കരിക്കുക
പ്രൊഫഷൻ എന്തായാലും, ഫ്രീലാൻ സിംഗിലൂടെ നിങ്ങളാഗ്രഹിക്കുന്ന തുപോലെ വരുമാനമുണ്ടാക്കാൻ പറ്റുമോ?തീർച്ചയായും എന്നാണെന്റെ ഉത്തരം. കാരണം ഫ്രീലാൻസിംഗിലൂടെ സമ്പ ന്നനായിത്തീരുന്നത് നിങ്ങൾ മനസിൽ ദൃശ്യവൽക്കരിച്ചാൽ മതി.
മനസിലെ ദൃശ്യവൽക്കരണം അതിശക്തമായ പ്രചോദനമാണ്. മാത്രമല്ല അത് നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശക്തമായ ഉപാധിയുമാണ്. നിങ്ങൾ, നിങ്ങളാഗ്രഹിച്ചത് നിങ്ങൾക്കൊപ്പമുണ്ട് എന്നൊരു ദൃശ്യം മനസിൽ സൃഷ്ടിക്കുകയാണല്ലോ ചെയ്യുന്നത്. അപ്പോൾ എന്താണ് സംഭവിക്കുന്നത്? നിങ്ങളാഗ്രഹിക്കുന്നത്. അങ്ങനെ തന്നെ നിങ്ങൾക്കൊപ്പമുണ്ട് എന്ന ചിന്തകളും വികാരാനുഭവങ്ങളും ഉൽപാദിപ്പിക്കുന്നു. എന്താണ് മനസിലെ ദൃശ്യം? നിങ്ങളുടെ ചിന്തകളുടെ സാക്ഷാത്കരണം തന്നെയാണത്. അത് ശക്തമായ വികാരാനുഭവങ്ങളുണ്ടാക്കുന്നു. അപ്പോൾ ഈ പ്രപഞ്ചത്തിലേക്ക് നിങ്ങളുടെ ചിന്തകൾ ആ ദൃശ്യങ്ങളെ പ്രസരിപ്പിക്കുന്നു. ആകർഷണനിയമത്തിൽ പ്രപഞ്ചശക്തി അവ പിടിച്ചെടുത്ത് നിങ്ങൾ മനസിൽ കണ്ട ദൃശ്യം അതേ പടി നിങ്ങളുടെ ജീവിതത്തിൽ പ്രത ക്ഷവൽക്കരിക്കുന്നു.
ഇന്റർനെറ്റിന് അടിമയാകുമോ?
ഇന്റർനെറ്റിൽ കൂടുതലായി വീഡിയോ ഗെയിം കളിക്കുന്ന ഒരാളാണോ നിങ്ങൾ നിങ്ങൾക്ക് ഫേസ് ബുക്ക് പേജ് നോക്കാതിരിക്കാൻ പറ്റുന്നില്ലേ? ഇന്റർനെറ്റ് ഉപയോഗം, കൊണ്ട് നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടാകുന്നുണ്ടോ? ഈ മൂന്നു ചോദ്യങ്ങൾക്കും അതെ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ സൂക്ഷിക്കുക! നിങ്ങൾ ഇന്റർനെറ്റിന് അഡിക്റ്റ് ആയിക്കൊണ്ടിരിക്കുകയാണ്. ഐ ഡിസോർഡർ (iDisorder) എന്നാണ് ഈ വൈകല്യത്തിന് പറയുന്നത്. ഉണർന്നിരിക്കുന്ന സമയമത്രയും കംപ്യൂട്ടറിലോ മൊബൈൽ ഫോണിലോ ഉള്ള ഇന്റർനെറ്റിൽത്തന്നെ വ്യാപരിക്കുന്നതുകൊണ്ട് കുഴപ്പം വല്ലതുമുണ്ടോ? തീർച്ചയായും ശ്രദ്ധിക്കേ കാര്യമാണിത്. ഇന്റർനെറ്റ് കൂടുതൽ ഉപയോഗിക്കുന്നവർ അറ്റൻഷൻ ഡഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ (Attention Deficit Hyperactivity Disorder - ADHD) എന്നു പറയുന്ന മനോവൈകല്യത്തിന് അടിമപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ ഇന്റർനെറ്റിനോട് വിധേയത്വം വന്നവരെ ചികിത്സിക്കാനായി ചൈനയിൽ ട്രീറ്റ്മെന്റ് ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ബെയ്ജിംഗിലെ ഒരു മിലിട്ടറി ഹോസ്പിറ്റലിനോടനുബന്ധിച്ചുള്ള അഡിക്ഷൻ സെന്ററിന്റെ ഡയറക്ടർ താവോറാനിന്റെ അഭിപ്രായത്തിൽ, അവിടെ പരിശോധനയ്ക്കെത്തുന്ന വരിൽ നാൽപതു ശതമാനം പേരും ADHD-യ്ക്കു വേണ്ടിയാണ് ചികിത്സ തേടുന്നത്. കൂടുതലും 15-നും 35-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്.
അമിത് അഗർവാൾ ബ്ലോഗിംഗിലൂടെ ലക്ഷങ്ങൾ
ഇൻഡ്യയിലെ പ്രശസ്തരായ ബ്ലോഗെഴുത്തുകാരിൽ ഒരാളാണ് ഡൽഹിക്കാ രനായ അമിത് അഗർവാൾ, കംപ്യൂട്ടർ സയൻസിൽ എൻജിനിയറിംഗ് ബിരുദ മുള്ള അമിതിന് ജന്മനാ സാഹിത്യവാസനയുണ്ടായിരുന്നു. ബിരുദം നേടിയ ശേഷം ചില ഐ.ടി കമ്പനികളിൽ ജോലി ചെയ്തശേഷമാണ് അമിത് മുഴുവൻ സമയ ബ്ളോഗെഴുത്തുകാര നായത്.Make Instagram Slideshows with Google Slides, How to e-mail Spreadsheets Automatically on a Recurring Schedule, Essential Tools for Programmers, How to Block Jio from Showing Ads on your Android Phone മുതലായ ടെക്നിക്കൽ വിഷയങ്ങളാണ് അമിത് കൂടുതലായും കൈകാര്യം ചെയ്യുന്നത്. ഡിജിറ്റൽ ഇൻസ്പിറേഷൻ എന്ന വെബ്സൈറ്റിലൂടെ ബ്ളോഗുകളെഴുതി പ്രതിമാസം കുറഞ്ഞത് 6000 ഡോളറെങ്കിലും അമിത നേടുന്നുണ്ട്.
ആഗ്രഹമുണ്ടെങ്കിലേ സമ്പത്തുണ്ടാകൂ
എങ്ങനെയാണ് സമ്പത്തുണ്ടാകുന്നതെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ആഗ്രഹ (desire)ത്തിൽ നിന്നാണ് സമ്പത്തുണ്ടാകുന്നത്. മനുഷ്യന്റെ സു ഖാനുഭവത്വരയുടെ പ്രത്യക്ഷഭാവമാണ് ആഗ്രഹം, ആഗ്രഹസാഫല്യത്തിന് ഇന്ന് പണം കൂടിയേ തീരു. ഉദാഹരണത്തിന് വിശപ്പടങ്ങാൻ കാട്ടുകിഴങ്ങു തിന്നാൽ മതിയെങ്കിലും, ഫൈവ് സ്റ്റാർ ഹോട്ടലിലെ റസ്റ്റോറന്റിലിരുന്ന് ബാർബിക്യൂഡ് സ്ട്രോബറി ചിക്കനോ അല്ലെങ്കിൽ ഹൈസ്ഡ് ഫിഷ് ക്യൂബ്സോ അതുമല്ലെങ്കിൽ വെറും ചിക്കൻ വിന്താലുവോ കഴിക്കണമെന്ന് നാം ആഗ്രഹിക്കുകയാകണങ്കിൽ ആദ്യം അത് വാങ്ങാനുള്ള പണമുണ്ടാക്കേണ്ടേ? അതായത് നമ്മുടെ ജീവിതത്തിലെ ഓരോ മേഖലയിലും നാം ആഗ്രഹിക്കുന്ന സുഖം വേണമെ ങ്കിൽ അതിനെല്ലാം പണമുണ്ടായേ പറ്റൂ. എന്നാൽ ആഗ്രഹം കൊണ്ടു മാത്രം കാര്യമില്ല. ആ ആഗ്രഹം യഥാർഥ ആവശ്യ(need)മായി പരിണമിച്ചെങ്കിലേ നാം പണമുണ്ടാക്കാൻ പരിശ്രമിക്കൂ. അപ്പോൾ സമ്പത്തുണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗം ആഗ്രഹം വർധിപ്പിക്കലാണ്. അതായത് ആവശ്യം സൃഷ്ടിക്കണം. കേരളത്തിന്റെ കാര്യത്തിൽ ജനങ്ങളുടെ ആഗ്രഹം വർധിപ്പിക്കുന്നതിനോ ആവശ്യം സൃഷ്ടിക്കുന്നതിനോ ഉള്ള പരിശ്രമങ്ങളൊന്നും ഗവൺമെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നില്ല. നേരേ മറിച്ച് ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് മുതലായ മറ്റു പല സംസ്ഥാനങ്ങളുടെയും സാമ്പത്തികവളർച്ചയ്ക്കു കാരണം. അവിടെ പുതിയ പുതിയ ആവശ്യങ്ങൾ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ്. ആവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള സമ്പത്തിനായി വലിയ പദ്ധതികൾ പ്ലാൻ ചെയ്തു. വ്യവസായങ്ങൾ തുടങ്ങി. വലിയ പ്രോജക്ടുകൾ വികസിപ്പിക്കപ്പെട്ടു.ഉള്ളതുകൊണ്ട് ഓണം പോലെ കഴിയാനുള്ള മലയാളിയുടെ മനോഭാവത്തിൽ കാതലായ മാറ്റം വരാതെ നമുക്ക് സമ്പ ത്തുണ്ടാക്കാനാവില്ല. നമ്മുടെ ആഗ്രഹങ്ങൾ കൂടണം. ഇവിടെ ബിസിനസ് ചെ യ്തിട്ടായാലും അവസരങ്ങളേറെയുള്ള വിദേശത്ത് പോയിട്ടായാലും തനിക്കും വലിയ സമ്പത്തുണ്ടാക്കണം എന്ന് ഓരോരുത്തരും ആഗ്രഹിക്കണം. ആഗ്രഹം സഫലമാക്കാൻ യത്നിക്കുകയും വേണം.
