സാഹിത്യത്തിൽ അഭിരുചിയുള്ളവർക്ക് ഓൺലൈൻ അവസരങ്ങൾ




ക്രിയേറ്റീവ് റൈറ്റിംഗിൽ (Creative writing) അഭിരുചിയും നൈപുണ്യവുമുള്ള വർക്ക് തങ്ങളുടെ സർഗശേഷി പ്രകടിപ്പിക്കുന്നതിനും അതിൽ നിന്ന് വരു മാനമുണ്ടാക്കുന്നതിനും ഓൺലൈനിൽ വളരെയധികം അവസരങ്ങളുണ്ട്. എഴുതുന്ന കാര്യങ്ങൾ പ്രശസ്തമായ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ പബ്ളിഷ് ചെയ്യുകയോ അല്ലെങ്കിൽ സ്വന്തമായി പ്രസിദ്ധീകരിക്കുകയോ ചെയ്യാം. ബ്ളോഗെഴുത്തിനു പുറമേ, ഇ-ബുക്കുകളും പുസ്തകങ്ങളുടെ കിൻഡിൽ എഡിഷനുകളും പ്രസിദ്ധീകരിക്കാം. അതുകൊണ്ട് തന്നെ സാഹിത്യത്തിൽ അഭിരുചിയുള്ളവർക്ക് അത് കഥ, കവിത, നാടകം, ലേഖനം എന്നിങ്ങനെ ഏതു വിഭാഗവുമായിക്കൊള്ളട്ടെ - ഓൺലൈനിലൂടെ വരുമാനമുണ്ടാക്കാൻ എളുപ്പമാണ്.

ക്രിയാത്മകരചനയിൽ ജന്മസഹജമായ വാസനയുള്ളവർക്ക് സ്വന്തം പ്രതിഭ തെളിയിക്കാനും പ്രശസ്തരാകാനും നല്ല വരുമാനമുണ്ടാക്കാനും ധാരാളം അവസരങ്ങളുണ്ട്. ആളുകളെ ആകർഷിക്കുന്ന രസകരമായ വിഷയങ്ങൾ കണ്ടെത്താനുള്ള നൈപുണ്യവും ലളിതവും ശക്തവുമായ ഭാഷാശൈലിയുമുണ്ടെങ്കിൽ നല്ലൊരു ഫീലാൻസ് റൈറ്ററായി പ്രവർത്തിച്ച് ഇന്റർനെറ്റിലൂടെ നല്ല വരുമാനമുണ്ടാക്കാം.

ഹിത്യരചനയിൽ അഭിരുചിയുള്ളവർ ധാരാളമുണ്ട്. പുസ്തകങ്ങൾ, ലേഖനങ്ങൾ, ബ്ലോഗുകൾ, പ്രതക്കുറിപ്പുകൾ, വിവർത്തനങ്ങൾ, റിപ്പോർട്ടുകൾ തയാറാക്കൽ എന്നിങ്ങനെ വിവിധ മേഖലകളിൽ സർഗാത്മകരചന (creating writing) ഒരു തൊഴിലായോ ബിസിനസായോ ഉപയോഗിക്കാൻ താൽപര്യമുള്ളവർക്ക് വളരെയധികം അവസരങ്ങൾ ഓൺലൈനിലുണ്ട്. സാഹിത്യസ ഷ്ടികൾ സ്വന്തം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയും തുടർച്ചയായി ബ്ലോഗുകൾ എഴുതിയും സ്വന്തം രചനാവൈഭവം പ്രകടിപ്പിക്കാം. 

കോപ്പിറൈറ്റിംഗ്

പരസ്യങ്ങൾക്കായി ആകർഷകമായ വരികൾ എഴുതി ഉപഭോക്താക്കളെ ആകർഷിക്കുകയാണ് കോപ്പിറ്റിംഗ് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ വെബ്സൈറ്റുകൾക്കായി എഴുതുക, പ്രസ് റിലീസ് തയാറാക്കുക, ലീറ്റ്, ബ്രോഷറുകൾ എന്നീ പ്രമോഷണൽ ഓഫ് ലൈൻ എഴുത്തുകൾ, തുടങ്ങി
ബിസിനസിനെ സഹായിക്കുന്ന ഏത് തരത്തിലുള്ള എഴുത്തും ഇതിൽപ്പെടും. ബ്ലോഗ് എഴുത്തിനെക്കാൾ പ്രതിഫലവും കിട്ടും. എന്നാൽ ക്ലയന്റ് തങ്ങളുടെ വെബ്സൈറ്റിനും പരസ്യപ്രചരണത്തിനുമൊക്കെയായി ഉന്നതനിലവാരത്തിലുള്ള കണ്ടന്റ് തന്നെ ആവശ്യപ്പെടും. മിക്ക ഫ്രീലാൻസ് എഴുത്തുകാരും കോപ്പി റൈറ്റിംഗ്, ബ്ലോഗ് എഴുത്ത് സേവനങ്ങൾ ഒരുമിച്ചു കൊടുക്കുന്നവരാണ്. ഉൽപന്നങ്ങളെ അവയുടെ സവിശേഷതകളെ, രസകരമായി ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കും വിധത്തിൽ എഴുത്തിലൂടെ അവതരിപ്പിക്കുകയാണ് കോപ്പി റൈറ്ററുടെ ജോലി. വിപണിയിലെത്തുന്ന സാധനങ്ങളെയും സേവനങ്ങളെയും വിവിധ മാധ്യമങ്ങളിലൂടെ പുതുമയോടെയും ആകർഷകമായും അവ തരിപ്പിക്കുകയാണു കോപ്പി റൈറ്റർ. കോപ്പി റൈറ്ററുടേത് ക്രിയാത്മകമായ ജോലിയാണ്. ഉന്നത ബിരുദങ്ങൾ ഉള്ളയാൾക്ക് നല്ല പരസ്യ വാചകങ്ങൾ സൃഷ്ടിക്കാൻ കഴിയണമെന്നില്ല. ഒരു തൊഴിൽരംഗമെന്ന നില പരസ്യമേഖലയിൽ കോപ്പിറൈറ്റിംഗിൽ പ്രത്യേക പരിശീലനം നേടണം.

എഡിറ്റിംഗ്

നിങ്ങളൊന്ന് കൈതൊട്ടാൽ എത്ര വിരസമായ കണ്ടന്റും ആകർഷകമായി മാറുമെന്ന ആത്മവിശ്വാസമുണ്ടോ? വ്യാകരണത്തിലും ഭാഷയിലും പ്രാവീണ്യവും വേഗത്തിൽ വായിക്കാനുള്ള കഴിവുമുണ്ടെങ്കിൽ ധൈര്യമായി എഡിറ്റിംഗ് രംഗത്തേക്ക് കടക്കാം. ഓൺലൈനിലൂടെ പണമുണ്ടാക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് എഡിറ്റിംഗ്. കാരണം എഴുത്തുകാരെക്കാൾ പ്രതിഫലം നല്ല എഡിറ്റർമാർക്ക് ലഭിക്കാറുണ്ട്. വാക്കിന്റെ എണ്ണമനുസരിച്ചാണ് പണം. എത്രത്തോളം വേഗത്തിൽ ചെയ്യാനാകും അത്രത്തോളം പണം നേടാം. ഫ്രീലാൻസ് ജോബ് വൈബ്സൈറ്റുകളിൽ എഡിറ്റിംഗ് ജോലി ലഭ്യമാണ്. വിശ്വാസയോഗ്യമായ സൈറ്റുകൾ കണ്ടെത്തി ജോലി ചെയ്യാം.

പ്രസ് റിലീസ്

പത്രപ്രവർത്തന രംഗത്ത് പ്രവർത്തന പരിചയമുള്ളവർക്ക് ഓൺലൈനിലൂടെ വരുമാനം കണ്ടെത്താൻ നിരവധി അവസരങ്ങളുണ്ട്. അതിൽ ഒന്നാണ് പ്രസ് റിലീസ് തയാറാക്കൽ. ഒരു സ്ഥാപനത്തിന്റെ ഉൽപന്നങ്ങൾ, സേവനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാനാണ് പ്രസ് റിലീസുകൾ ഉപയോഗിക്കുന്നത്. വാർത്താമൂല്യം ഉള്ളതും ആളുകളിൽ കൗതുകം ഉണർത്താൻ തക്ക വിവരങ്ങൾ അടങ്ങിയതും ആയിരിക്കണം ഇത്. പത്രവാർത്തകൾക്ക് ഉപയോഗിക്കുന്ന ശൈലി വേണം പിന്തുടരാൻ. ആര്, എന്ത്, എവിടെ, എപ്പോൾ, എങ്ങനെ എന്നീ ചോദ്യങ്ങൾക്ക് എല്ലാമുള്ള ഉത്തരം ഇതിൽ ഉണ്ടായിരിക്കണം.

പ്രൂഫ് റീഡിംഗ്

മികച്ച ഭാഷാ പ്രാവീണ്യം ഉള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മേഖലയാണിത്. പ്രസിദ്ധീകരണത്തിന് മുമ്പ് ഉള്ളടക്കത്തിലെ വ്യാകരണ തെറ്റുക ളും അക്ഷരത്തെറ്റുകളും കണ്ടെത്തി തിരുത്തി ഭാഷാപരമായ പ്രശ്നങ്ങൾ ഒഴിവാക്കുകയാണ് പ്രൂഫ് റീഡറുടെ ജോലി, ഓൺലൈനിൽ പ്രൂഫ് റീഡർ മാർക്ക് മികച്ച അവസരങ്ങൾ ആണ് ഉള്ളത്. ഓൺലൈനിലൂടെ പൂഫ് റീഡിംഗിന് അവസരം നൽകുന്ന നിരവധി പുസ്തക പ്രസാധകർ ഉണ്ട്. പ്രൂഫ് റീഡർമാരെ സഹായിക്കാൻ ഇപ്പോൾ നിരവധി സോഫ്റ്റ് വെയർ പ്രോഗ്രാമുകളും ലഭ്യമാകും.

റിപ്പോർട്ട് തയാറാക്കൽ

പ്രോജക്ട് റിപ്പോർട്ടുകൾ, പ്രോജ പ്രൊപ്പോസലുകൾ, പ്ലാനുകൾ, തിസീസുകൾ മുതലായവ എഴുതി തയാറാക്കാൻ സർഗാത്മകരചനയിൽ അഭിരുചിയുള്ളവർക്ക് അവസരങ്ങളുണ്ട്. കണ്ടന്റ് മഹത്തരമാണെന്ന് തോന്നിക്കുന്ന തരത്തിലും വായിക്കുന്നവർക്ക് ഇഷ്ടപ്പെടുന്ന രീതിയിലും റിപ്പോർട്ടുകൾ എഴുതാനറിയാമെങ്കിൽ ഓൺലൈനായി നിരവധി ഓഫറുകൾ ലഭിക്കും. ഇംഗ്ളീഷിൽ നന്നായി എഴുതാനറിയാമെങ്കിൽ ലോകത്തെവിടെനിന്നുമുള്ള പ്രോജക്ടുകൾ ഏറ്റെടുക്കാനാവും.

ഇന്ററാക്ടീവ് റൈറ്റിംഗ്

ഇന്ററാക്ടീവ് മീഡിയകൾക്കുവേണ്ടി സ്ക്രിപ്റ്റുകളും, കണ്ടന്റുകളും സൈറ്റ്മാപ്പുകളുമൊക്കെ തയാറാക്കാനുള്ള ധാരാളം അവസരങ്ങൾ ഓൺലൈനായി ലഭിക്കും. ഓരോന്നിനും അതിന്റേതായ സ്ട്രക്ചർ ഉണ്ടെങ്കിലും ക്രിയേറ്റീവ് റൈറ്റിംഗിൽ അഭിരുചിയുള്ളവർക്ക് എല്ലാം കൈ കാര്യം ചെയ്യാനാവും. നല്ല രീതിയിൽ പ്രൊഫഷനൽ ഫീസ് വാങ്ങാമെന്നു ള്ളതിനാൽ ഇന്ററാക്ടീവ് മീഡിയ റൈറ്റിംഗിലൂടെ നല്ല വരുമാനമുണ്ടാ ക്കാനാവും.

ട്രാൻസ്ലേഷൻ

ഓൺലൈനിൽ ട്രാൻസ്ലേഷൻ സാധ്യതകൾ കൂടി വരികയാണ്. അതുകൊണ്ട് തന്നെ ഇത് ഒരു വരുമാന മാർഗമാക്കി മാറ്റാൻ എളുപ്പമാണ്. ഒന്നിലേറെ ഭാഷകളിൽ പ്രാവീണ്യം ഉള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന രംഗമാണിത്. ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നതിന് ഇരുഷ കളിലും ഒരുപോലെ അറിവ് ആവശ്യമാണ്. യഥാർഥ ഉള്ളടക്കത്തിന്റെ അർത്ഥവും ഭാവവും മാറാതെ വേണം വിവർത്തനം ചെയ്യുന്നത്. നിയമം, മെഡിസിൻ, സയൻസ്, ഹിത്യം തുടങ്ങി ട്രാൻസ്ലേഷൻ സേവനം ആവശ്യമായ മേഖലകൾ ഇന്ന് നിരവധിയാണ്. ബിസിനസ് മേഖലയിൽ വിവിധ തരത്തിലുള്ള ഡോക്യുമെന്റുകൾ ഇംഗ്ലീഷിൽ നിന്നും പ്രാദേശിക ഭാഷകളിലേ നേരേ തിരിച്ചും വിവർത്തനം ചെയ്യാൻ അവസരം ഉണ്ട്. അതുപോലെ സാഹിത്യ വാസന ഉള്ളവർക്ക് പ്രശസ്തരായ എഴുത്തുകാരുടെ സൃഷ്ടികൾ തർജ്ജിമ ചെയ്യാനുള്ള അവസരം ലഭിക്കും. ഇതിൽ നിങ്ങളുടെ  അഭിരുചിക്ക് അനുസരിച്ചുള്ള രംഗം തിരഞ്ഞെടുക്കാം.

ട്രാൻസ്ക്രിപ്ഷൻ

വീഡിയോകളും ഓഡിയോകളും എഴുത്ത് രൂപത്തിലേക്ക് മാറ്റുന്നതാണ് ട്രാൻസ്ക്രിപ്ഷൻ, ഓൺലൈനിൽ ഇന്ന് ട്രാൻസ്ക്രിപ്ഷൻ ജോലിക്ക് നിരവധി അവസരങ്ങൾ ഉണ്ട്. ഈ രംഗത്ത് പ്രവർത്തിച്ചു തുടങ്ങുന്നതിന് ട്രാൻസ്ക്രിപ്ഷൻ സോഫ്റ്റ് വെയറുകൾ, ഹാൻഡ്സെറ്റുകൾ, വേഡ് പ്രോസസിംഗ് പ്രോഗ്രാം എന്നിവ ആവശ്യമാണ്. ഓഡിയോകളിലെ ഉച്ചാരണങ്ങൾ മനസിലാക്കി എഴുതുക എന്നത് ചിലപ്പോൾ വെല്ലുവിളി ആയിരിക്കും. ഓഡിയോകൾ കേട്ട് മനസിലാക്കി വളരെ വേഗം എഴുതാനുള്ള കഴിവുണ്ടെങ്കിൽ ഈ രംഗത്തേക്ക് കടക്കാം. മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ഇന്ന് വളരെ പ്രചാരം നേടിയ മേഖല ആണ്. എക്സ്പ്രസ് സ്ക്രൈബ്, ട്രാൻസ് കബ് പ്രോ എന്നിവ ട്രാൻസ് ക്രിപ്ഷൻ സോഫ്റ്റ്വെയറുകൾക്ക് ഉദാഹരണമാണ്.

പബ്ലിക് റിലേഷൻസ് റൈറ്റിംഗ്

വലിയ കോർപറേറ്റ് സ്ഥാപനങ്ങൾക്കു വേണ്ടി പബ്ളിക് റിലേഷൻസ് റൈറ്റ് അപ്പുകൾ എഴുതാനുള്ള ധാരാളം അവസരങ്ങളുണ്ട്. സ്ഥാപനത്തക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ കമ്പനികൾ നൽകും. അവയുയോഗിച്ച് പൊതുജനത്തെ സ്വാധീനിക്കുന്ന കോർപറേറ്റ് റിലീസുകൾ തയാറാക്കിക്കൊടുക്കണം. നല്ല ഭാഷാ പരിജ്ഞാനവും പൊതുവി ജ്ഞാനവുമുള്ളവർക്ക് വലിയ അവസരങ്ങളുണ്ട് ഈ മേഖലയിൽ

റെസ്യൂം കവർ ലറ്റർ

പ്രൊഫഷണലുകളെ സംബന്ധിച്ച് പലപ്പോഴും നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് റെസ്യൂം തയാറാക്കൽ. ഓൺലൈനിൽ റെസ്യൂം തയാറാക്കി നൽകുന്നവർക്ക് ഇപ്പോൾ നല്ല ഡിമാൻഡ് ആണ്. അനുയോജ്യമായ ഘടനയിൽ വ്യാകരണപ്പിഴവും അക്ഷരത്തെറ്റും ഒഴിവാക്കി തൊഴിൽ ദാതാവിൽ മതിപ്പുണ്ടാക്കുന്ന റെസ്യൂം തയാറാക്കി നൽകണം. അപേക്ഷിച്ചിരിക്കുന്ന തസ്തികയ്ക്ക് അനുയോജ്യരാണ് എന്ന തരത്തിൽ ഉദ്യോഗാർഥിയുടെ കഴിവുകൾ എടുത്ത്  പറയുന്ന വിധത്തിൽ വേണം കവർ ലെറ്റർ തയാറാക്കാൻ,

ഡിജിറ്റൽ ട്രാൻസ്ഫർമേഷനെ അവഗണിക്കരുത്

ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കുന്നതിനുള്ള ഓരോ മാർഗവും പറയു മ്പോൾ എന്റെ മനസിൽ ലോകത്ത് ഇപ്പോഴുണ്ടായിരിക്കുന്ന വിപ്ളവകരമായ മാറ്റത്തിന്റെ ചിത്രമാണുള്ളത്. ഈ മാറ്റത്തിനാധാരമായ അറിവാ ആധുനിക മനുഷ്യന്റെ ശക്തി. അറിവാർജിക്കാനുള്ള ഉപാധികളും വേദികളും മുമ്പെങ്ങുമില്ലാത്തവിധം വർധിച്ചിരിക്കുന്നു. നിങ്ങൾക്കറിഞ്ഞു കൂടാത്ത ഏത് കാര്യവും പഠിക്കാനും പരിശീലിക്കാനും ഇപ്പോൾ വളരെ എളുപ്പമാണ്. കാരണം ലോകവ്യവഹാരങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്തിരിക്കുന്നു. കുറഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിലും കൂടുതൽ വിവരങ്ങൾ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും എങ്ങോട്ടും ട്രാൻസ്ഫർ ചെയ്യാൻ എളുപ്പത്തിൽ സാധിക്കും. അതുകൊണ്ടാണ് ഇനിയുള്ള കാലത്ത് വിജയിക്കണമെങ്കിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷനെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് പറയുന്നത്.


ഡിജിറ്റൽ ട്രാൻസ്ഫർമേഷനും സോഷ്യൽ മീഡിയയും

ഫേസ്ബുക്, യൂട്യൂബ്, ട്വിറ്റർ, ലിങ്ക്ഡ്ഇൻ മുതലായ സാമൂഹ്യമാ ധ്യമങ്ങളൊക്കെ ലോകമാകമാനം ഗ്രസിക്കുന്ന ഡിജിറ്റൽ പരിവർത്തനത്തിന്റെ ശക്തി വിളിച്ചോതുന്നു. എല്ലാ തരത്തിലുമുള്ള അറിവിന്റെ വ്യാപനത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വലിയ പങ്ക് വഹിച്ചു. 

ഇന്ററാക്ടീവ് റൈറ്റിംഗ്: ചില വസ്തുകൾ

തിമോത്തി ഗരാൻഡ് എഴുതിയ റൈറ്റിംഗ് ഫോർ മൾട്ടിമീഡിയ ആൻഡ് ദി വെബ് (Writing for Multimedia and the Web) എന്ന പുസ്തകത്തിൽ ഒരു ഇന്ററാക്ടീവ് എഴുത്തുകാരന് കൈകാര്യം ചെയ്യേണ്ടി വരുന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
  • ഔട്ട് ലൈനുകൾ (Outlines)
  • പ്രൊപ്പോസലുകൾ (Proposals)
  • സൈറ്റ് മാപ്പുകൾ (Site Maps)
  • വാകൾ (Walkthroughs) ഡിസൈൻ ഡോക്യുമെന്റുകൾ
  • (Design Documents) സ്ക്രിപ്റ്റുകൾ (Scripts)
  • വെബ്സൈറ്റ് കണ്ടന്റ് (Website Contents)
  • സ്റ്റോറി ലൈൻ (Storyline) ഇവയോരോന്നും വ്യത്യസ്തമായ സ്കില്ലുകൾ ആവശ്യമുള്ള കാര്യങ്ങളാണ്.

ഫ്രീലാൻസ് റൈറ്റിംഗിന്റെ കരുത്ത്

ഫ്രീലാൻസറായി എഴുതിത്തുടങ്ങിയതിന്റെ അഞ്ചാമത്തെ മാസത്തിൽ അമ്പതിനായിരത്തിലധികം രൂപ നേടുകയെന്നത് ചെറിയൊരു കാര്യമല്ല. പക്ഷേ ദൃഢനിശ്ചയത്തോടെ ചാവി അഗർവാൾ എന്ന യുവതി എഴുതി നേടിയത് അതിലും കൂടുതലാണ്. 82,000 രൂപ.ക്രിയേറ്റീവ് റൈറ്റിംഗിൽ അഭിരുചിയു ഉണ്ടായിരുന്ന കാവി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം കുറച്ചുനാൾ ഒരു കൗൺസലായി പ്രാക്ടീസ് ചെയ്തു. പക്ഷേ അത് വേഗം മടുത്തു. നേരത്ത മുതൽ അവൾ ബ്ലോഗുകളെഴുതിയി രുന്നു. അതുകൊണ്ട് ഭർത്താവിന്റെ സഹായം കൂടി ലഭിച്ചതോടെ കാര്യം എളുപ്പമായി. വെറുമൊരു കണ്ടന്റ് റൈറ്ററായി അറിയപ്പെടാനല്ല ഛാവി ആഗ്രഹിച്ചത്. തനിക്ക് പണിയറിയാമെന്ന് മാലോകരെ ബോധ്യപ്പെടുത്താനായിരുന്നു അവളുടെ ആദ്യശ്രമം. അങ്ങനെയാണ് Mrs. Daaku Studio എന്ന വൈബ്സൈറ്റ് തുടങ്ങിയത്.


പ്രൊഫഷണൽ റൈറ്റിംഗ് മേഖലയിലാണ് പ്രവർത്തിക്കുന്നതെന്നതിനാൽ അവൾ താഴെപ്പറയുന്ന ചില തീരുമാനങ്ങളെടുത്തു.


1. ഉപയോഗിച്ചു പഴകിയ വാക്കുകൾ ഉപയോഗിക്കുകയില്ല.


2. സാധാരണക്കാരന് മനസിലാകാത്ത വാക്കുകൾ ഉപയോഗിക്കുകയില്ല.


3. എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഏറ്റവും ലളിതമായി എഴുതുക


പക്ഷേ ഇതൊക്കെ എങ്ങനെ ജനം അറിയും? ഛാവി എന്തു ചെയ്തന്നോ, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ സജീവമായി. ലിങ്ക്ഡ്-ഇനും ട്വിറ്ററുമാ ണ് കൂടുതലായി ഉപയോഗിച്ചത്. ഫേസ്  ബുക്കിൽ പ്രത്യേകം കമ്യൂണിറ്റിയും തുടങ്ങി. മറ്റുള്ളവരുടെ പോസ്റ്റുകളിൽ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് അവൾ എപ്പോഴും സജീവസാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരുന്നു. അത് ഫലം കണ്ടു. അഞ്ചു മാസമായപ്പോഴേക്കും അവളുടെ വരുമാനം എൺപതിനായിര രൂപയിലധികമായി. ഇന്ന് ഇൻഡ്യയിൽ പരക്കെ അറിയപ്പെടുന്ന ഫ്രീലാൻസ് റൈറ്ററാണ് Mrs. Daaku Studio യുടെ ഛാവി അഗർവാൾ,

ഇന്റർനെറ്റിന്റെ വ്യാപ്തി

ഇന്റർനെറ്റിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ? നോക്കൂ. ലോകത്ത് ആകെ 770 കോടി ജനങ്ങളാണുള്ളത്. ഇതിൽ 400 കോടിയിൽ പരം ആളുകൾ തങ്ങളുടെ ഏതെങ്കിലും ഒരാവശ്യത്തിനു വേണ്ടി, ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇതിൽ 200 കോടിയിലധികം ഉപയോക്താക്കളും ഏഷ്യൻ രാജ്യങ്ങളിലുള്ളവരാണ്. ഇന്റർനെറ്റ് ഉപയോ ഗിക്കുന്നവരുടെ എണ്ണം പ്രതിവർഷം വർധിച്ചുകൊണ്ടുമിരിക്കുകയാണ്.

ഇന്റർനെറ്റ് തീരെ ഉപയോഗിക്കാത്ത വരുണ്ടോ എന്നു ചിലർ ചോദിക്കും. തീർച്ചയായും, ഇംഗ്ളണ്ടിലെ 9 മില്യൻ പേരും ഇറ്റലിയിലെ ജനസംഖ്യയുടെ മൂന്നിലൊന്നും ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ല എന്ന് ഒരു റിപ്പോർട്ടിൽ കണ്ടു. നമ്മുടെ നാട്ടിലുമുണ്ടല്ലോ, ഇന്റർനെറ്റ് ഒട്ടും ഉപയോഗിക്കാത്തവർ, ഇന്റർനെറ്റിന്റെ ഉപയോഗത്തിൽ ഇൻഡ്യ ഒട്ടും പിറകിലല്ല. ഇൻഡ്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 560 മില്യൻ കഴിഞ്ഞതായാണ്
പുതിയ കണക്കുകൾ. ലോകത്തിലെ രണ്ടാമത്തെ വലിയ ഓൺലൈൻ മാർക്കറ്റാണ് നമ്മുടേത്. ചൈനയാണ് നമ്മുടെ മുന്നിലുള്ളത്.

മറ്റൊരു പ്രത്യേകത ഇൻഡ്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 71 ശതമാനവും പുരുഷന്മാരാണ്. മൊബൈലിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം 310 മില്യൺ വരും. മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 2015-ൽ 242 മില്യനായിരുന്നെങ്കിൽ മുന്നു വർഷം കൊണ്ട് അത് 448 മില്യൻ ആയിരിക്കുന്നു. അധികം വൈകാതെ ജനസംഖ്യയുടെ തൊണ്ണൂറ്റഞ്ചു ശതമാനവും ഇന്റർനെറ്റ് ഉപയോഗിക്കുന്ന വരാകുമെന്നാണ് ഈ വളർച്ചയുടെ ഗതിവേഗം സൂചിപ്പിക്കുന്നത്.

വെബ് പേജ് വായിക്കുമ്പോൾ

ഒരു വെബ് പേജ് എങ്ങനെയാണ് നിങ്ങൾ വായിക്കുക? തീർച്ചയായും ഒരു പുസ്തകം വായിക്കുന്നതുപോലെയല്ല. നിങ്ങൾക്കാവശ്യമുള്ളതെവിടെയാണ് എന്ന് ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാനാണ് നിങ്ങൾ ശ്രമിക്കുക. ഹൗ യൂസേഴ്സ് റീഡ് ഓൺ ദി വെബ് എന്ന വെബ് കോളത്തിൽ ജേക്കബ് നീൽസൺ പറയുന്നത്. വായനക്കാർ വെബ്പേജ് ആകെയൊന്ന് സ്കാൻ ചെയ്ത്, തങ്ങൾക്കാവശ്യമുള്ള വാക്കുകളും വാക്യഭാഗങ്ങളും കണ്ടുപിടിച്ച് ഒരാശയം രൂപീകരിക്കാൻ ശ്രമിക്കുന്നുവെന്നാണ്.

വെബ്പേജ് വായനയിൽ സാമർഥ്യമുള്ള വർക്ക് ഇത്തരം സ്കാനിംഗ് അതിവേഗ തയിൽ പൂർത്തിയാക്കാനാവും. അവർക്കാവശ്യമുണ്ടെങ്കിൽ മാത്രമേ അവർ ഒരു പേജിൽ രണ്ടാമതൊരു വട്ടം നോക്കുക പോലുമുള്ളൂ. അപ്പോൾ വെബിനു വേണ്ടി എഴുതുന്നവർ ഓരോ വാക്കും ഉപയോഗിക്കുന്നത് അതീവ ശ്രദ്ധയോടെ വേണം എന്ന് നീൽസൺ മുന്നറിയിപ്പു നൽകുന്നു.
വളരെ പുതിയ വളരെ പഴയ
Join WhatsApp