ബിസിനസ് മെച്ചപ്പെടുത്താൻ സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ നീരാളിയെപ്പോലെ ലോകമെമ്പാടും പിടിമുറുക്കുകയാണ്. പകരം വയ്ക്കാനില്ലാത്ത ആശയവിനിമയോപാധി യായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു. ആഴ്ചയിൽ ആറ് മണിക്കൂറോ അതിൽ കൂടുതലോ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും. അതിൽത്തന്നെ 70 ശതമാനത്തോളം പേർ ഭാവിയിൽ ട്വിറ്റർ, യൂട്യൂബ്, ലിങ്ക്ഡ്ഇൻ എന്നിവയുടെ ഉപയോഗം ഉയർത്താൻ പദ്ധതിയിടു ന്നുണ്ടെന്നാണ് കണക്ക്. ഈ നിമിഷത്തിലും ദശലക്ഷക്കണക്കിന് ബിസിനസ് സംരംഭങ്ങൾ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ചേർന്ന് തങ്ങ ളുടെ സാന്നിധ്യം വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. പരസ്യപ്രചാരണ ലോകത്തിന്റെ ഈ പുത്തൻ സാധ്യതകളിൽ നിന്നും മാറി നിൽക്കുക എന്നത് ഒരു സംരംഭകനെ സംബന്ധി ച്ചിടത്തോളം ചിന്തിക്കാൻ പോലും സാധിക്കുന്നതല്ല.

ഡിജിറ്റൽ മീഡിയയുടെ സ്വാധീനം വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് സോഷ്യൽ മീഡിയയെ ഒരു സ്ഥാപനത്തിനും അവഗണിക്കാനാവില്ല. എന്നാൽ സ്ഥാപനത്തിന്റെ ഉപഭോക്താക്കളാരാണ് എന്നു മനസിലാക്കി വേണം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുപയോഗിച്ചുള്ള മാർക്കറ്റിംഗ് സ്ട്രാറ്റജി ആസൂത്രണം ചെയ്യാൻ. ഓർക്കുക. സോഷ്യൽ മീഡിയ മാർക്കറ്റിംഗിന്റെ അടിസ്ഥാനം സർഗാത്മകതയാണ്.

മാർക്കറ്റിംഗ് തന്ത്രങ്ങൾ നിരന്തരം മാറ്റത്തിന് വിധേയമാകുന്ന ഈ കാലത്ത് പഴയ മട്ടിലുള്ള അഗ്രസീവ് മാർക്കറ്റിംഗ് (aggressive marketing) നിങ്ങളെ സഹായിക്കാൻ പോകുന്നില്ല. പക്ഷേ പരമ്പരാഗത ശൈലികളിൽ നിന്നും വ്യത്യസ്തമായതും നൂതനവുമായ സ്ട്രാറ്റജികൾ (തന്ത്രങ്ങൾ) ബിസിനസിനെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് നയിക്കും. സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ തിളങ്ങാൻ നിങ്ങളെ സഹായിക്കുന്ന അത്തരമൊരു മാജിക് സ്ട്രാറ്റജിക്ക് ആവശ്യമായ നിർദേശങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.


1. ബ്രാഞ്ച് ഔട്ട്

സോഷ്യൽ മീഡിയയിൽ മാർക്ക റ്റിംഗ് നടത്തുമ്പോൾ നിങ്ങളുടെ ബിസിനസ് മേഖലയിൽ ഉറച്ചുനിൽക്കാനാണ് പലരും നിർദേശിക്കുക. സുരക്ഷിതമായൊരു ആശയമാണിതെങ്കിലും വേഗത്തിൽ കാലിടറി വീഴാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഇതിൽ നിന്നും വ്യത്യസ്തമായി സ്വന്തം ബിസിനസ് മേഖലയിൽ നിന്നുകൊണ്ട് മറ്റു മേഖലകളിലെ വിവിധങ്ങളായ സാധ്യതകൾ പ്രയോജനപ്പെടുത്താം. ഇതിനെയാണ് ബ്രാഞ്ച്ഔട്ട് (Branchout) എന്നു പറയുന്നത്. ബ്രാഞ്ച്ഔട്ട് ചെയ്യാൻ തീരുമാനിക്കുമ്പോൾ തീർച്ചയായും പതിവിലും കൂടുതൽ സമയം ഇതിനായി ഉപയോഗിക്കേണ്ടിവരും. ഇതിനായി സോഷ്യൽ മീഡിയ ഓട്ടോമേഷന്റെയും ക്രിയേറ്റീവ് സോഷ്യൽ മീഡിയ കണ്ടെന്റ് ജനറേഷന്റെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. നിങ്ങൾ എഴുതുന്നത് വായനക്കാരെ സംബന്ധിച്ച് പ്രസക്തമാണോ എന്നത് മാത്രമാണ് നിങ്ങൾ സ്വയം ചോദിക്കേണ്ട ഒരേയൊരു ചോദ്യം. നിങ്ങൾ ഒരു റെസ്റ്റോറന്റ് ചെയിൻ ആണെന്നിരിക്കട്ടെ. നിങ്ങളെ ഫോളോ ചെയ്യുന്നവരിൽ ഭൂരിഭാഗവും ഫുട്ബാൾ കളി ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഫുട്ബോളിനെ പറ്റിയുള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യാൻ മടി കാണിക്കേണ്ട.

2. പ്രേക്ഷകരുമായി ബന്ധപ്പെടുക

പ്രേക്ഷകരുമായി സംവദിക്കാൻ കിട്ടുന്ന ഒരവസരവും ഉപേക്ഷിക്കരുത്. ഷോപ്പിംഗ് വെബ്സൈറ്റുകളിൽ മോഡലുകൾക്ക് പകരം ഉപഭോക്താക്കളുടെ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്ന ചില ഇ-കൊമേഴ്സ് കമ്പനികളുണ്ട്. ക്രൗഡ്സോഴ്സിംഗിന്റെ സർഗാത്മകമായ ആവിഷ്കാരമാണത്.

വെൽച്ച് എന്ന പ്രശസ്ത ജ്യൂസ് കമ്പനി സംഘടിപ്പിച്ച പാസ് ദി ഗ്ലാസ് രസകരമായൊരു സോഷ്യൽ മീഡിയ ക്യാമ്പയിൻ ആയിരുന്നു. ഉപഭോക്താക്കളോട് ഒരു ഗ്ലാസ് സ്വീകരിക്കുന്ന വീഡിയോറെക്കോർഡ് ചെയ്ത പോസ്റ്റ് ചെയ്യാനാണ് അവർ ആവശ്യപ്പെട്ടത്. ഈ വീഡിയോകളെല്ലാം കോർത്തിണക്കി അവർ ക്യാമ്പയിൻ പൂർത്തിയാക്കി. വളരെ മനോഹരമായ ആശയം. അല്ലേ? ഇങ്ങനെ ഒട്ടനവധി ക്രൗഡ് സോഴ്സ് ക്യാമ്പകൾ ഉണ്ട്. മിക്കതും ഗംഭീര വിജയമാണ്. ഉപഭോക്താക്കളുമായുള്ള ബന്ധം വർധിപ്പിക്കുന്നതിനൊപ്പം ബാൻഡ് വാല്യൂ കൂട്ടുന്നതിനും ഇത്തരം ക്യാമ്പയിനുകൾ സഹായിക്കും.അടുത്ത തവണ നിങ്ങളുടെ കമ്പനി ലോഗോ പുതുക്കുന്നതി നോ ടാഗ് ലൈൻ മാറ്റുന്നതിനോ ശ്രമിക്കുമ്പോൾ ആശയങ്ങൾക്കായി ഇത്തരത്തിൽ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു നോക്കൂ. ആളുകൾ മികച്ച രീതിയിൽ പ്രതികരിക്കുന്നതായി കാണാം. ഇങ്ങനെ ചെയ്യുമ്പോൾ ഒരു കമ്പനി എന്ന നിലയിൽ നിങ്ങളുടെ പ്രശസ്തി ആളുകളുമായി പങ്കിടുകയാണ്. അല്ലെങ്കിൽ അവർക്കായി സമർപ്പിക്കുകയാണ്.

3. ക്ലോസ്  ചാനൽ പ്രമോഷനുകൾ

സോഷ്യൽ മീഡിയ എന്നാൽ ഫെയ്സ്ബുക്കും ട്വിറ്ററും ഇൻസ്റ്റാഗ്രാമും മാത്രമല്ലെന്നും ആ കുടക്കീഴിൽ വ്ളോഗുകൾ, ബ്ലോഗുകൾ, യൂ ട്യൂബ്, പോഡ്കാസ്റ്റുകൾ, പിൻസ്റ്റ്, വൈൻസ് തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട്. ആ നിരയിലാണ് നിങ്ങളുടെ അവസരങ്ങളും, അധികം ഫോളോവേഴ്സ് ഇല്ലാത്ത സംരംഭങ്ങൾക്ക്, കൂടുതൽ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടുന്നതുമൂലം കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാനാവും. നിങ്ങൾ മികച്ചു നിൽക്കുന്ന ഒരു പ്ലാറ്റ് ഫോം നിങ്ങളുടെ മറ്റു പ്ലാറ്റ് ഫോമുകളെ മെച്ചപ്പെടുത്തുന്നതിന് ഉപയോഗപ്പെടുത്താം. ഉദാഹരണത്തിന് നിങ്ങൾ ഒരു അറിയപ്പെടുന്ന വീഡിയോ ബ്ലോഗർ (വ്ളോഗർ) ആണെന്നു വിചാരിക്കുക. എങ്കിൽ വീഡിയോകളിലൂടെ നിങ്ങൾക്ക് നിങ്ങളുടെ മറ്റു പ്ലാറ്റുഫോമുകൾ പ്രൊമോട്ട് ചെയ്യാം. ഇതിനെ ഇന്റഗ്രേറ്റഡ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ് എന്ന് പറയുന്നു.

അതുപോലെ, നിങ്ങൾ ഫേസ്ബുക്കിൽ മികച്ച രീതിയിൽ സാന്നിധ്യ ഈ മുറപ്പിച്ചു എന്നിരിക്കട്ടെ. പുതുതായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കു കയാണെങ്കിൽ ഫേസ്ബുക്ക് വഴി നിങ്ങളുടെ ചാനലിലേക്ക് ആളുകളെ ആകർഷിക്കാം. ക്യാമ്പയിനുകളുടെയും മറ്റും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവയിൽ പോസ്റ്റ് ചെയ്യാം. നിങ്ങളുടെ പോഡ്കാസ്റ്റു കളെക്കുറിച്ച് ട്വീറ്റ് ചെയ്യാം. അവയെക്കുറിച്ച് ഫേസ്ബുക്ക്, ലിങ്ക്ഡ് ഇൻ തുടങ്ങിയവയിൽ പോസ്റ്റുചെയ്യാം. അങ്ങനെയൊക്കെ കൂടുതൽ പേരിലേക്ക് നിങ്ങളുടെ കണ്ടന്റ് എത്തിക്കാം.

2. എക്സ്പെരിമെന്റൽ മാർക്കറ്റിംഗ്

ഹോണസ്റ്റ് എന്ന തേയിലക്കമ്പനി ഒരു സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തിയത് ഓർക്കുന്നു. അമേരിക്കയിലുടനീളമുള്ള എല്ലാ നഗരങ്ങളിലും, തങ്ങളുടെ കടകളിൽ നിന്നും ഉപയോക്താക്കൾ വാങ്ങുന്ന ഓരോ കപ്പ് ചായയ്ക്കൊപ്പവും ഒരു ഡോളർ സംഭാവന ചെയ്യാനുള്ള അവസരം നൽകി. കസ്റ്റമർമാരുടെ പ്രതികരണമറിയുക എന്നതായിരുന്നു ഹോണസ്റ്റിന്റെ ലക്ഷ്യം.

Refreshingly Honest എന്ന ഈ ക്യാമ്പയിൻ വൻ വിജയമായി. പ്രാദേശികമായി നടപ്പിലാക്കിയ ഒരു ഇവെന്റിന്റെ സ്വാധീനം സോഷ്യൽ മീഡിയ വഴി ലോകമെമ്പാടും പ്ര രിപ്പിക്കാൻ അവർക്കു സാധിച്ചു. എക്സ്പെരിമെന്റൽ മാർക്കറ്റിംഗിന്റെ വിജയത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഹോണസ്റ്റ് എന്ന് മാർക്കറ്റിംഗ് വിദഗ്ധന്മാർ പറയുന്നു. പല കമ്പനികളും ഇത്തരം ക്യാമ്പ യിനുകൾ സ്ഥിരമായി പരീക്ഷിക്കുന്നുണ്ട്. ഇങ്ങനെ ലഭ്യമാകുന്ന പ്രതി കരണങ്ങളുടെ വീഡിയോകൾ, വ്യത്യസ്താഭിപ്രായങ്ങൾ തുടങ്ങിയവയെല്ലാം മാർക്കറ്റിൽ സ്വാധീനം വളർത്താൻ ഉപയോഗിക്കപ്പെടുന്നു.

5. വിദഗ്ധ സഹായം തേടാം

സോഷ്യൽ മീഡിയ മാർക്കറ്റിംഗിന്റെ അടിസ്ഥാനം സർഗാത്മകതയാണ്. കമ്പനിയുടെ പേരും പ്രശസ്തിയും ഉയർത്താനും ജനശ്രദ്ധ നേടാനും ഏറ്റവും ക്രിയേറ്റീവ് ആയി സോഷ്യൽ മീഡിയ ഉപയോഗിക്കുക എന്നത് തന്നെയാണ് മാർഗം. ഈ മേഖലയിലെ വിദഗ്ധരെ കണ്ടെത്തി സോഷ്യൽ മീഡിയ മാർക്കറ്റിംഗിനായി അവരെത്തന്നെ ചുമതലപ്പെടുത്തുന്ന ഔട്ട് സോഴ്സിംഗ് പ്രക്രിയയാണ് ഉചിതം.

ഇവിടെ ഒരു ചോദ്യമുയരാം. പുറമെയുള്ളൊരു സ്ഥാപനത്തിന് നിങ്ങളുടെ സംരംഭത്തെ പൂർണമായും മനസിലാക്കാൻ സാധിക്കുമോ? തീർച്ചയായും. പൂർണമായും ഈ ചുമതലകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതിനു പകരം, അവരുമായി സഹകരിച്ച് പ്രവർത്തിക്കുക. കമ്പനിയെയും ജീവനക്കാരെയും മനസിലാക്കാനും അനുഭവങ്ങൾ പങ്കു വയ്ക്കാനും സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ടീമിലെ വിദഗ്ധരെ ഉൾപ്പെടുത്തി മീറ്റിംഗുകൾ സംഘടിപ്പിക്കണം.

ശക്തമായ മത്സരത്തെ അതിജീവി ച്ചു മാത്രമേ നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഇന്നൊരു ഇടം കണ്ടത്താനാവൂ. കൂടുതൽ പ്ലാറ്റുഫോമുകൾ കണ്ടെത്തുന്നതിലുപരി, നമ്മുടെ ഓൺലൈൻ സാന്നിധ്യത്തെ കൂടുതൽ സ്മാർട്ട് ആയ സ്ട്രാറ്റജികളിലൂടെ കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് ആധുനിക മാർക്കറ്റിംഗ് തന്ത്രം! പൊരുതുക. നേരിടുക. വിജയിക്കുക


വിപണിയിലേക്ക് കുറഞ്ഞ ചെലവിൽ

അതിരുകളില്ലാത്ത വിപണിയുടെ ലോകത്തേക്ക്, കൂടുതൽ ഉപഭോ ക്താക്കളിലേക്ക്, കുറഞ്ഞ ചെലവിൽ എത്തപ്പെടാൻ ഇന്ന് ഇന്റർനെറ്റിനെ യും സോഷ്യൽ മീഡിയ നെറ്റ്വർക്കുകളെയും ആശ്രയിക്കേണ്ടതുണ്ട്. ഇ-മെയിൽ, സെർച്ച് എൻജിൻ, സോഷ്യൽ മീഡിയ തുടങ്ങിയവയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം.

ഉദാഹരണമായി, കമ്പനിയുടെ വെബ്സൈറ്റ് ആരംഭിച്ച് സോഷ്യൽ മീഡിയ സൈറ്റുകളിൽ അക്കൗണ്ട് തുറക്കണം. ഇന്റർനെറ്റിലുള്ള മറ്റു കമ്പനികളിൽ നിന്നും നിങ്ങളുടെ സംരംഭം വേറിട്ടു നിന്നെങ്കിലേ ശ്രദ്ധിക്കപ്പെട്ടു. അതിനു സാധ്യമായ വിധത്തിൽ വേണം ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ചെറുപ്പക്കാരും പ്രായമുള്ളവരും പോലും സമയത്തിന്റെ മുക്കാൽപങ്കും ചെലവഴിക്കുന്ന മാധ്യമമെന്ന നിലയിൽ സോഷ്യൽ മീഡിയയ്ക്ക് പ്രാധാന്യം നൽകണം. ചിലപ്പോൾ ഭാവി ലക്ഷ്യമിട്ട് മാർക്കറ്റിംഗ് ബജറ്റിന്റെ നല്ലൊരു ശതമാനം ഡിജിറ്റൽ മാർക്കറ്റിംഗിനായി മാറ്റിവയ്ക്കേണ്ടി വന്നേക്കാം.


ഓഡിയൻസിനെ മനസിലാക്കുക

നിങ്ങളുടെ കമ്പനിയുടെ ടാർഗറ്റ് ഓഡിയൻസ് ആരാണെന്ന് മനസിലാക്കി കാര്യങ്ങൾ പ്ലാൻ ചെയ്യുക. ഓഡിയൻസിനെ വ്യക്തമായി തിരിച്ചറിയണം. ഫോക്കസ് അവരിൽ ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുന്നതെന്തും വെബ്സൈറ്റിൽ പരീക്ഷിക്കാം. വെബ്സൈറ്റ് ലളിതവും മൊബൈൽ ഫ്രിയുമായിരിക്കണം. സങ്കീർണമായ കാര്യങ്ങളിലേക്ക് ഓഡിയൻസ് ആകർഷിക്കപ്പെടണമെന്നില്ല. അവർക്ക് വീണ്ടും വീണ്ടും സന്ദർശിക്കാൻ തോന്നുകയും വേണം. ലക്ഷ്യമിടുന്ന ഓഡിയൻസിനെ ആകർഷിക്കുന്ന പ്രസക്തവും വ്യത്യസ്തവുമായ ഉള്ളടക്കം വേണം സൃഷ്ടിക്കാൻ.

വിപണിയിലെ നിങ്ങളുടെ എതിരാളികളെ തിരിച്ചറിയാൻ കൃത്യമായ മാർക്കറ്റ് അനാലിസിസ് നടത്തണം. അതുപോലെ എതിരാളികളുടെ ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജി കൃത്യമായി വിശകലനം ചെയ്യുകയും വേണം. അതിൽ നിന്ന് വേറിട്ട് നിൽക്കുന്നതും ബിസിനസിന്റെ ഓഡിയൻസിലേക്ക് ശക്തമായി കടന്നെത്തുകയും ചെയ്യുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് രീതിയായിരിക്കണം സ്വീകരിക്കേണ്ടത്.


മികച്ച ആർ.ഒ.ഐ. നേടാൻ

സോഷ്യൽ മീഡിയ മാർക്കറ്റിംഗിലൂടെ നിങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്തെന്ന് ആദ്യം തന്നെ തീരുമാനിക്കണം. നിങ്ങളുടെ പ്രോഡക്ടിനെ ഉപഭോക്താക്കളുടെ മുന്നിലെത്തിക്കകയാണല്ലോ പ്രധാനം. അതിനായി Meta Tags എന്നു പറയുന്ന മാർഗത്തിലൂടെ നിങ്ങളുടെ പ്രോഡക്ടുമായി ബന്ധപ്പെട്ട വാക്കുകൾ കണ്ടത്താം. അത് ഉൽപന്നത്തെ കൂടുതൽ പേരിലെത്തിക്കാൻ സഹായിക്കുന്നു.

ഉദാഹരണത്തിന്, നിങ്ങളുടെ പ്രോഡക്റ്റ്  ഒരു ഇലക്ട്രിക്കൽ ഉപകരണമാണ് സെർച് എൻജിനുമായി ബന്ധിപ്പിക്കേണ്ടതെങ്കിൽ ഇലക്ട്രിക്കൽ അപ്ലയൻസ്, ഇലക്ട്രിഷ്യൻ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് പ്രോഡക്ടിനെ സേവ് ചെയ്യണം. ഗൂഗിളിൽ കസ്റ്റമേഴ്സ് ഇത്തരത്തിലുള്ള വാക്കുകൾ സെർച്ച് ചെയ്യുമ്പോൾ നിങ്ങളുടെ ഉൽപന്നത്തിലേക്കോ വെബ്സൈറ്റിലേക്കോ എത്തും.

മറ്റൊരു കാര്യം സോഷ്യൽ മീഡിയ മാർക്കറ്റിംഗിലൂടെ നിങ്ങൾ എന്താണ് ലക്ഷ്യമിടുന്നതെന്നതിൽ വ്യക്തത വേണമെന്നതാണ്. ഉപഭോക്താക്കളിൽ ബ്രാൻഡ് അവബോധം ഉണ്ടാക്കുകയാണോ, വിൽപന വർധിപ്പിക്കുകയാണോ, വെബ്സൈറ്റ് ട്രാഫിക് വർധിപ്പിക്കുകയാണോ, കസ്റ്റമേഴ്സിന്റെ വിശ്വാസം നേടിയെടുക്കുകയാണോ? അല്ലെങ്കിൽ അവരെ നിലനിർത്തുകയാണോ? എന്താണ് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കണം. പല ലക്ഷ്യങ്ങളിൽ കേന്ദ്രീകരിക്കാതെ ഒന്നോ രണ്ടോ ലക്ഷ്യങ്ങളിൽ ശ്രദ്ധി ക്കുന്നതാണ് നല്ലത്.

നിശ്ചിത സമയപരിധി നിശ്ചയിച്ച് വേണം ലക്ഷ്യം തീരുമാനിക്കാൻ. വിൽപന വർധിപ്പിക്കുകയാണ് ഉദ്ദേശ്യമെങ്കിൽ ഒരു മാസം കൊണ്ട്  വിൽപന നടത്തുമെന്ന് തീരുമാനിക്കുക. ആ ലക്ഷ്യം നേടുക. ബ്രാൻഡ് അവബോധം വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെങ്കിൽ ബ്രാൻഡ് നാമം സോഷ്യൽ മീഡിയയിൽ മുപത്തെക്കാൾ എഴുപത് ശതമാനം കൂടുതലായി പ്രചരിക്കണം എന്നു തീരുമാനിക്കുക.

ഏതുതരം ഉപഭോക്താക്കളെയാണ് നിങ്ങൾ ലക്ഷ്യം വയ്ക്കുന്നത്? ഇരു പതിനും നാൽപത് വയസിനും ഇടയിലുള്ളവരെന്ന് പറഞ്ഞാൽ പോരാ, അവരുടെ ഇഷ്ടങ്ങൾ, വിവാഹിതരോ അവിവാഹിതരോ, ഏത് ജോലി ചെയ്യുന്നു തുടങ്ങി നിങ്ങൾ ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കളുടെ പൂർണമായ രൂപം മനസിലാക്കിയിരിക്കണം.


ഏത് പ്ലാറ്റ്ഫോം തിരഞ്ഞെടുക്കണം?

നിങ്ങൾ ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കൾ ഉപയോഗിക്കാനിടയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏതെന്നറിഞ്ഞ് അതിന് പ്രാധാന്യം കൊടുക്കണം. ജനപ്രിയ പ്ലാറ്റ്ഫോമുകളെക്കാൾ നിങ്ങളുടെ പ്രോഡക്ട് ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കൾ ഉപയോഗിക്കാനിടയുള്ള പ്ലാറ്റ് ഫോമാണ് തിരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന് ഫാഷൻ ഉൽപന്നങ്ങളാണ് ലക്ഷ്യമിടുന്നതെങ്കിൽ 'പിന്ററസ്റ്റ്' നല്ലൊരു പ്ലാറ്റ്ഫോമാണ്. ബിസിന ബിസിനസ് സെയിൽസിന് “ലിങ്ക്ഡ്ഇൻ' ഉപയോഗിക്കാം. വ്യത്യസ്ത തരത്തിലുള്ള ഉൽപന്നങ്ങളുടെ വിപണനത്തിന് വൈവിധ്യ മാർന്ന ഡിജിറ്റൽ മീഡിയ സങ്കേതങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്.


വ്യക്തമായ ലക്ഷ്യം വേണം

വ്യക്തമായ ലക്ഷ്യങ്ങളും പ്രതീക്ഷകളുമില്ലെങ്കിൽ ബിസിനസ് പരാജ യപ്പെടും. ഓൺലൈൻ വിൽപനയിലൂടെ കുറേ പണമുണ്ടാക്കാം എന്നൊരു ലക്ഷ്യം നിങ്ങൾക്കുണ്ടായിരിക്കാം. പക്ഷേ അത് മാത്രം പോരാ. നിങ്ങളുടെ ബിസിനസിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടാകണം. ഒരുദാഹരണം പറയാം. ഓൺലൈനിലൂടെ കുഞ്ഞുങ്ങൾക്കാവശ്യമുള്ള ഉൽപന്നങ്ങളുടെ വിൽപന യാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിമാസം അറുപതിനായിരം രൂപയുടെയെങ്കിലും ഓൺലൈൻ സെയിൽസ് മാസം നടത്തുമെന്നോ 5000 പാക്കേജ് ഡയപ്പറുകൾ വിൽപന ചെയ്യുമെന്ന് ലക്ഷ്യമിടുക. പുതിയ ബിസിനസ് തുടങ്ങുന്നുവെങ്കിൽ ലളിതമായി തുടങ്ങുക. വ്യക്തമായ ലക്ഷ്യങ്ങളില്ലെങ്കിൽ വിജയിക്കാനാവില്ല. നിങ്ങളുടെ പ്രതീക്ഷകൾ യാഥാർഥ്യബോധത്തോട് ചേർന്നുനിൽക്കട്ടെ. എന്നിട്ട് ആദ്യത്തെ മാസം 25 സെയിൽസ് എന്ന് തീരുമാനിച്ച് ആ ലക്ഷ്യം നേടിയെടുക്കുക. അത് പൂർത്തീകരിച്ചാൽ അടുത്തമാസം കുറേക്കൂടി ഉയർന്ന ലക്ഷ്യം നിശ്ചയിച്ച് അത് നേടാനായി ശ്രമിക്കുക. അങ്ങനെ മെല്ലെ മെല്ലെ വളരുക

ലക്ഷ്യത്തോടൊപ്പം നിങ്ങളുടെ മൂല്യവും

ഇന്റർനെറ്റിലൂടെ വലിയ സമ്പത്തുണ്ടാക്കുന്നതിനെക്കുറിച്ച് പറഞ്ഞല്ലോ? എന്നാൽ ഈ സമ്പത്ത് നേടാനുള്ള മൂല്യം നിങ്ങൾക്കുണ്ടോ? ആലോചിക്കേണ്ട വിഷയമാണ്. നാനാ പ്രകാരത്തിൽ നിങ്ങൾക്ക് മറ്റുള്ളവർ കൽപിച്ചിരിക്കുന്ന ഒരു മൂല്യമുണ്ട്. അതെത്രയാണെന്ന് തിരിച്ചറിയണം. സ്നേഹസമ്പന്നനായ ഭർത്താവ് എന്ന നിലയിൽ നിങ്ങൾക്ക് ചിലപ്പോൾ നല്ല മൂല്യമുണ്ടായിരിക്കാം. എന്നാൽ ഓഫീസിലെ ജോലി കൃത്യനിഷ്ഠയോടെ തെറ്റില്ലാതെ ചെയ്യുന്ന കാര്യത്തിൽ സഹപ്രവർത്തകർ നിങ്ങൾക്ക് നൽകുന്ന മൂല്യം വളരെ കുറവായിരിക്കും. ചില സന്ദർഭങ്ങളിൽ നിങ്ങളുടെ തലച്ചോറിനാണ് കൂടുതൽ മൂല്യമനുഭവപ്പെടുക. നിങ്ങൾക്കുൽപാദിപ്പിക്കാൻ കഴിയുന്ന വരുമാനത്തിന്റെ തുകയാലാണ് നിങ്ങളുടെ തലച്ചോറിന്റെ യഥാർഥമൂല്യം നിർണയിക്കപ്പെടുക. നോക്കൂ. 50 കിലോഗ്രാം സിമന്റിന്റെ വിലയാണോ 8 ഗ്രാം സ്വർണത്തിനുള്ളത്. പണമെന്നത് തലച്ചോറിനെക്കാൾ ഒട്ടും വില കൂടിയ ഒരു സാധനമല്ല.

തലച്ചോറെന്ന മൂലധനം

അപ്പോൾ നിങ്ങളുടെ പക്കലുള്ള കഴിവും തലച്ചോറ് മാർക്കറ്റ് ചെയ്താലോ? നിങ്ങൾക്ക് എന്തെല്ലാം നേടാനാവും. വെറും ചരക്കുകൾ കൈകാര്യം ചെയ്യുന്ന ബിസിനസു നടത്താൻ വേണ്ടിവരുന്ന മൂലധനത്തെക്കാൾ കൂടുതൽ വിലയുള്ള മൂലധനമാണ് "തലച്ചോറ്.' മാന്ദ്യമുണ്ടായി നിരന്തരം മൂല്യശോഷണം സംഭവിക്കുന്ന ഒരു മുലധനരൂപമല്ല തലച്ചോറെന്ന് ഡോ ജോസഫ് മർഫി പറയുന്നുണ്ട്. ആ രൂപത്തിലുള്ള മൂല ധനത്തെ മോഷ്ടിക്കാനോ ചെലവാക്കിത്തീർക്കാനോ സാധ്യവുമല്ല. ഒരു സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ഫലപ്രദ ബിസിനസു നടത്താൻ ആവശ്യമായ പണം, അതിനെ ഫലപ്രദമായ തല ച്ചോറുമായി കൂട്ടിച്ചേർക്കുന്നതുവരെ, മണൽക്കൊട്ടാരം പോലെ വിലയില്ലാത്തതാണ്.

വിദഗ്ധമായ പ്ലാനിംഗിലൂടെയാണ് നിങ്ങളുടെ തലച്ചോറിന്റെ യഥാർഥ മൂല്യം കണ്ടെത്താനാവുക. ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കാൻ വഴി തേടുന്ന നിങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല പ്ലാനിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗമാണ്. ഏറ്റവും പ്രധാനം നിങ്ങളുടെ തലച്ചോറ് ഇക്കാര്യത്തിൽ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളതാണ്. നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ഓൺലൈൻ ബിസിനസ് വളർത്തുന്ന തിനാവശ്യമായ അറിവുകൾ എവിടെ നിന്നും ലഭിച്ചാലും അത് സ്വീകരിക്കാൻ തയാറാകണം. ഓൺലൈനായി പല അറിവുകളും നിങ്ങൾക്ക് സ്വായത്തമാക്കാൻ പറ്റും. എന്നാൽ ചിലപ്പോൾ പണം കൊടുത്തു പഠിക്കേണ്ടി വന്നേക്കാം. അതിനു തയാറാകണം. ബിസിനസിനെക്കുറിച്ച് പഠിക്കുന്നതുപോലെ തന്നെ പ്രാധാന്യ മർഹിക്കുന്ന കാര്യമാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ കൈകാര്യം ചെയ്യാൻ പഠിക്കുന്നതും. അതിൽ ഉപേക്ഷ കാട്ടരുത്.


സർഗശേഷിയും ഇന്റർനെറ്റും

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മിക്കതും സർഗശേഷിയുള്ള വർക്ക് പറ്റിയതാണ്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് മുതലായവയെല്ലാം പ്രതിഭാസമ്പന്നരായ വർക്ക് വിഹരിക്കാൻ പറ്റിയ പ്ലാറ്റ് ഫോമുകളാണ്.
വളരെ ശ്രദ്ധേയമായ ഒരു ശാഖയാണ് ബ്ലോഗുകൾ. ലളിതമായ ഭാഷയിൽ എഴുതാൻ കഴിവുണ്ടെങ്കിൽ ബ്ലോഗിംഗിലൂടെ നല്ല വരുമാനമുണ്ടാക്കാം. 


വിവിധ ചാനലുകൾ ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ

ചില പഠനങ്ങളിൽ, ചില ചാനലുകൾ തമ്മിൽ ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ കൂടുതൽ ഫലപ്രദമാകുന്നുവെന്നു കണ്ടു. പ്രശസ്ത ഓൺലൈൻ പബ്ളിഷിംഗ് റിസോഴ്സ് ആയ മീഡിയാ പോസ്റ്റ് ഈ വിഷയത്തിൽ നടത്തിയ ഒരു പഠനമ നുസരിച്ച് ഏറ്റവും നന്നായി ഒന്നിച്ചു കാസ് ചാനൽ മാർക്കറ്റിംഗിന്റെ സവി ശേഷത ഒന്നിലധികം ചാനലുകളിൽ ഒരേസമയം ബാൻഡിംഗും പ്രോഡക്ട് ഇൻഫർമേഷനും സാധ്യമാകുമെന്നുള്ളതാണ്. ഇതു സംബന്ധിച്ചു നടത്തിയ
പ്രവർത്തിക്കുന്ന മാർക്കറ്റിംഗ് ചാനലുകളുടെ പെയറിംഗ് (pairing) മുൻഗണന താഴെപ്പറയും പ്രകാരമാണ്.

  • കംപ്യൂട്ടർ മൊബൈൽ
  • ടി.വി. മൊബൈൽ
  • കംപ്യൂട്ടർ/ടി.വി.
  • റേഡിയോ മൊബൈൽ
  • കംപ്യൂട്ടർ/റേഡിയോ


ബ്രാഞ്ച്ഔട്ട് :പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ

  • നിങ്ങളുടെ കമ്പനിയുമായിബന്ധപ്പെട്ട സാമൂഹിക വിഷയങ്ങളെപ്പറ്റി സംസാരിക്കുക. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഓർഗാനിക് കോസ്മെറ്റിക്സ് (Organic cosmetics) കമ്പനിയാണെങ്കിൽ, മൃഗങ്ങളിലെ പരീക്ഷണങ്ങളെകുറിച്ച് സംസാരിക്കുക. 

  • നിങ്ങളുടെ സ്ത്രീകൾക്കുള്ള ഫാഷൻ വസ്ത്രങ്ങൾ വിൽക്കുന്ന ഓൺലൈൻ കമ്പനിയാണെങ്കിൽ പുതിയ ഫാഷൻ ട്രെൻഡുകളെക്കുറിച്ചുള്ള കണ്ടന്റുകൾ പ്രസിദ്ധീക്കുക


  • അതാതു സമയങ്ങളിൽ നിലവിലുള്ള ട്രെൻഡുകളിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുക. 

  • ഓരോ കാര്യത്തെക്കുറിച്ചും തങ്ങൾക്കുള്ള അഭിപ്രായത്തിന് സാധുതയുണ്ടെന്ന് അറിയുന്നതിൽ കസ്റ്റമർ മാർക്ക് സന്തോഷമായിരിക്കും.

  • പ്രചോദനപ്രദമായ വിഷയങ്ങളെക്കുറിച്ച് നിങ്ങളുടെ ചിന്തകളും നിർദേശങ്ങളും പോസ്റ്റ് ചെയ്യുക. 

  • ബിസിനസ് ട്രെൻഡുകളെക്കുറിച്ച് സംസാരിക്കുക.


  • ഏതെങ്കിലും മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, അതാതു പ്ലാറ്റ്ഫോമുകൾക്ക് അനുയോജ്യമായ രീതിയിൽ പോസ്റ്റുകൾ തെരഞ്ഞെടുക്കണം. ഉദാഹരണത്തിന്, ട്വിറ്റർ, ഫേസ്ബു പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിങ്ങൾക്ക് എന്തിനെക്കുറിച്ചും പോസ്റ്റുചെയ്യാൻ കഴിയും, പക്ഷേ ലിങ്ക്ഡ്ഇൻ പോലുള്ള പ്രഫഷണൽ നെറ്റ്വർക്കുകളിൽ കൂടുതൽ സംയമനം പാലിക്കേണ്ടി വരും


  • ഇ-മെയിൽ നല്ലൊരു ബ്രാഞ്ച് ഔട്ട് ടൂളായി ഉപയോഗിക്കാം. കസ്ടമെർക്ക്  കൺഫർമേഷൻ ഇ-മെയിലുകൾ അയയ്ക്കുന്നത് നല്ലൊരു മാർഗമാണെന്ന് മാർക്കറ്റിംഗ് വിദഗ്ധൻമാർ പറയുന്നു.


ടെക്നിക്കലായി അറിവില്ലെങ്കിൽ ഇന്റർനെറ്റിൽ ബിസിനസ് ചെയ്യുന്നതെങ്ങനെ?

ഇന്റർനെറ്റിന്റെ സാങ്കേതി കത്വം മുഴുവൻ പഠിച്ചാലേ അതിലൂടെ ബിസിനസ് ചെയ്യാനാവൂ എന്നാണ് അതികം ആളുടെ ധാരണ. ഒരു കാര്യം  പറയാം. അറിവില്ലായ്മയല്ല ഇവിടെത്തെ പ്രെശ്നം. ഓർക്കുക, സഹായക്കണോ, ഹെൽപ് വേണോ എന്നൊക്കെ ചോദിച്ചുകൊണ്ട് ആരും നിങ്ങളുടെ പിന്നാലെ വരില്ല. വളരെയധികം മീനുകളുള്ള ഒരു തടാകത്തിൽ നിന്ന് മീൻ പിടിക്കണമെങ്കിൽ തടാകം ത്തിലിറങ്ങിയാലേ പറ്റൂ. അതുപോലെ, ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കണമെങ്കിൽ ഇന്റർനെറ്റിനെക്കുറിച്ച് അൽപമൊക്കെ മനസ്സിലാക്കിയാലേ മതിയാവൂ.


ബിസിനസ് ഐഡന്റിറ്റി തിരിച്ചറിയണം

ആരാണ് നിങ്ങളുടെ കസ്റ്റമർ, ഇത് എങ്ങനെ അവർക്ക് പ്രയോജനപ്രദമാകും, എന്തൊക്കെയാണ് നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾ തുടങ്ങിയ അടി സ്ഥാന ചോദ്യങ്ങൾക്ക് തുടക്കത്തിൽത്തന്നെ ഉത്തരം നൽകാനായില്ലെങ്കിൽ നിങ്ങളുടെ ബിസിനസിന് മാർക്കറ്റിൽ എന്ത് സേവനമാണ് അല്ലെങ്കിൽ എന്ത് ഉൽപന്നമാണ് നിങ്ങൾക്ക് നൽകാനുള്ളത്, എന്തുകൊണ്ടാണ് അത് കസ്റ്റമേഴ്‌സ്ന് അഭിലഷണീയമാകുന്നത്. നിങ്ങൾക്ക് വ്യക്തമായൊരു തിമില്ലെങ്കിൽ നിങ്ങളുടെ വെബ്സൈറ്റിനെ മറ്റുള്ളവയിൽ നിന്ന് വേറിട്ടു കാണുക ബുദ്ധിമുട്ടാവും. മുമ്പു പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടത്തി നിങ്ങളുടെ ബിസിനസ് ഐഡന്റിറ്റി എന്തെന്ന് കൃത്യമായി നിർവചിക്കുക.


ഇന്റർനെറ്റും സ്ത്രീകളും

ഇന്റർനെറ്റ് ലോകത്ത് (ജോലി ചെയ്യുന്നതിലും ഉപയോഗത്തിലും സ്ത്രീകൾ പിന്നാക്കമാണെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. ഉദാഹരണത്തിന് ഫേസ്ബുക്, ഗൂഗിൾ, ആപ്പിൾ എന്നീ സ്ഥാപനങ്ങളിൽ ടെക്നോളജി വിഭാഗത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം യഥാക്രമം 17, 29, 23 ശതമാനം മാത്രമാണ്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽപ്പോലും കംപ്യൂട്ടിംഗ് ജോലികളിൽ കേവലം 25 ശതമാനത്തിൽ താഴെ മാത്രം സ്ത്രീകളേ ഉള്ളു. വികസ്വരരാജ്യങ്ങളിൽ ഈ വ്യത്യാസം ഇതിലും കൂടുതലാണ്. ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിലും സ്ത്രീകൾ പിറകിലാണ്. പുരുഷന്മാരെക്കാൾ 12 ശതമാനം കുറവാണ് ഇക്കാര്യത്തിൽ സ്ത്രീകൾ, വികസ്വരരാജ്യങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ 33 ശതമാനം കുറവാണ്. ഹാർവാഡ് ബിസിനസ് റിവ്യൂവിൽ ഭാസ്കർ ചക്രവർത്തി എഴുതിയ ഒരു ലേഖനത്തിലാണ് ഈ പഠനങ്ങൾ സൂചിപ്പിക്കുക്കുന്നത്. രസകരമായ മറ്റൊരു കാര്യം ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ കംപ്യൂട്ടറിന്റെ പിന്നിൽ പ്രവർത്തിച്ച പ്രോഗ്രാമർമാൻ ആറു പേരും സ്ത്രീകളായിരുന്നുവെന്നതാണ്.

എന്തുകൊണ്ട് ഔട്ട്സോഴ്സിംഗ് പരിഗണിക്കണം?

സോഷ്യൽ മീഡിയ കൂടുതൽ ഉപയോഗിക്കപ്പെടുന്നത് വാരാന്ത്യങ്ങളിലാണ്. പൊതുവെ അവധി ദിവസങ്ങളിൽ ഈ സന്ദർഭങ്ങളിൽ നിങ്ങളുടെ ജീവനക്കാർ ഇതിനുവേണ്ടി പണിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത് ന്യായമല്ല. വ്യക്തികളേക്കാളുപരി ടീമുകളാണ് കൂടുതൽ ഫലപ്രദമായി സോഷ്യൽ മീഡിയ മാർക്കറ്റിംഗ് കൈകാര്യം ചെയ്യുക. എന്നാൽ ഒരു ടീമിനെ മുഴുവ നായി ഇതിനു വേണ്ടി ഹയർ ചെയ്യുന്ന =ത് ചെറിയ കമ്പനികളെ സംബന്ധിച്ച് പ്രായോഗികമല്ല. സോഷ്യൽ മീഡിയ ലോകത്ത് ചെറിയ തെറ്റുകൾ പോലും സംരംഭത്തിന്റെ പരാജയത്തിന് കാരണമായേക്കാം. നേടിയെടുത്തതിക്ക് എന്തെങ്കിലും തരത്തിൽ കോട്ടം തട്ടിയാൽ പിന്നീടൊരു തിരിച്ചുവരവ് എളുപ്പമല്ല. ഇക്കാരണങ്ങളാൽ വിദഗ്ധരായ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ടീമുകൾക്ക് ഔട്ട്സോഴ്സ് ചെയ്യുന്നതാണ് സുരക്ഷിതമായ മാർഗം.


വളരെ പുതിയ വളരെ പഴയ
Join WhatsApp