അഫിലിയേറ്റ് മാർക്കറ്റിംഗ്



ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കാൻ ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് അഫിലിയേറ്റ് മാർക്കറ്റിംഗ്. കാര്യമായ മുതൽ മുടക്കൊന്നുമില്ലാതെ മറ്റുള്ള ബിസിനസ് സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാനുള്ള സൗകര്യം നൽകി അതിന് ന്യായമായ റിവാഡ് നേടിയാണ് വരുമാനമുണ്ടാക്കുന്നത്. സോഷ്യൽ മീഡിയകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി മറ്റു കമ്പനികളുടെ ഉൽപന്നങ്ങൾ വിറ്റഴിച്ച് വിൽപനയ്ക്ക് കമ്മീഷൻ നേടുക എന്നതാണ് അഫി ലിയേറ്റ് മാർക്കറ്റിംഗിന്റെ അടിസ്ഥാനം. സ്വന്തം ഉൽപ്പനം മാർക്കറ്റിംഗിന് മറ്റുള്ളവരെ അഫിലിയേറ്റാക്കിയോ മറ്റുള്ള സ്ഥാപനങ്ങളുടെ അഫിലിയേറ്റായി പ്രവർത്തിച്ചോ നിങ്ങൾക്ക് വരുമാനം നേടാനാവും.


സോഷ്യൽ മീഡിയയുടെ സാധ്യതകളുപയോഗിച്ച്, അധിക സമ്മർദമില്ലാതെ ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കാനുള്ള നല്ലൊരു മാർഗമാണ് അഫി ലിയേറ്റ് മാർക്കറ്റിംഗ്. ഉൽപാദകൻ, അഫിലിയേറ്റ്, ഗുണഭോക്താവ് എന്നീ മൂന്നു കൂട്ടർക്കും ന്യായമായ ലാഭം കിട്ടുന്ന വിപണനരീതിയാണിത്. പഠിച്ചാൽ മാത്രമേ അഫിലിയേറ്റ് മാർക്കറ്റിംഗ് വിജയകരമായി നടത്താനാവൂ. വിശ്വസ്ത തയാണ് അഫിലിയേറ്റ് മാർക്കറ്റർക്കുണ്ടായിരിക്കേണ്ട പ്രധാന യോഗ്യത.


ഓൺലൈൻ  ഷോപ്പിംഗ് ഇന്ന് സർവ സാധാരണമായി മാറിക്കൊണ്ടിരി ക്കുകയാണ്. അഫിലിയേറ്റ് മാർക്കറ്റിംഗ് നൽകുന്ന സാധ്യതകളും ഇതൊടൊപ്പം ഉയരുന്നുണ്ട്. ഓൺലൈനിലൂടെ മികച്ച വരുമാനം നേടാൻ സഹായിക്കുന്ന എളുപ്പ വഴികളിൽ ഒന്നാണിത്. മറ്റ് കമ്പനികളുടെ ഉൽപന്നങ്ങൾ വിറ്റഴിച്ച് കമ്മീഷൻ നേടുക എന്നതാണ് അഫിലിയേറ്റ് മാർക്കറ്റിംഗിന്റെ അടിസ്ഥാനം. സോഷ്യൽ മീഡിയയുടെ സാധ്യതകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.


അഫിലിയേറ്റ് മാർക്കറ്റിംഗ് പ്രക്രിയ ഏറ്റവും ലളിതമായി പറഞ്ഞാൽ താഴെപ്പറയും പ്രകാരമാണ്.

  • നിങ്ങൾ ഏതെങ്കിലും സ്ഥാപനത്തിന്റെ ഒരു അഫിലിയേറ്റ് മാർക്കറ്റിംഗ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുന്നു.
  • പ്രൊമോട്ട് ചെയ്യേണ്ട ഒരു പ്രോഡക്ട് നിങ്ങൾ തെരഞ്ഞടുക്കുന്നു.
  • മാർക്കറ്റിംഗ് കമ്പനി നിങ്ങൾക്ക് ഒരു യൂണീക് ആയ അഫിലി യേറ്റ് ലിങ്ക് നൽകുന്നു. 
  • ആ പ്രോഡക്ടിന്റെ ലിങ്ക്, സോഷ്യൽ മീഡിയ, ബ്ളോഗ്, യൂട്യൂബ് വീഡിയോ, ഫേസ് ബുക്ക് പരസ്യങ്ങൾ മുതലായ മാർഗങ്ങളിലൂടെ നിങ്ങൾക്ക് പരിചയ മുള്ളവരുമായി നിങ്ങൾ പങ്കുവയ്ക്കുന്നു.
  • നിങ്ങൾ നൽകിയ ലിങ്കിൽ ക്ലിക് ചെയ്ത് ആരെങ്കിലും ആ ഉൽപനം വാങ്ങുമ്പോൾ നിങ്ങൾക്ക് അഫിലിയേറ്റ് കമ്മീഷൻ ലഭിക്കുന്നു.

അധികസമ്മർദമില്ലാതെ വരുമാനം

ഉപഭോക്താക്കളെ റീട്ടെയിൽ കമ്പനികളുടെ വെബ്സൈറ്റുകളിൽ എത്തിച്ച് സാധനങ്ങൾ വാങ്ങിപ്പിക്കുകയാണ് അഫിലിയേറ്റ് മാർക്കറ്ററുടെ ജോലി. അഫിലിയേറ്റ് മാർക്കറ്റർ എന്ന നിലയ്ക്ക് മറ്റ് കമ്പനികളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിൽ നിന്നും ലഭിക്കുന്ന കമ്മീഷനാണ് നിങ്ങളുടെ വരുമാനം. ഇത് അധികം സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ വളരെ ലളിതമായി ചെയ്യാവുന്നതാണ്. തുടക്കത്തിൽ ചെറിയ നിക്ഷേപം നടത്തി തുടങ്ങാവുന്നതേയുള്ളു.

ഓൺലൈൻ റീട്ടെയിൽ കമ്പനികൾ വിൽപനയ്ക്ക് വച്ചിരിക്കുന്ന ഉൽ പന്നങ്ങളിലേക്ക് ആവശ്യക്കാരായ ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിച്ച് വിൽപന നടത്തുകയാണ് നിങ്ങൾ ചെയ്യേണ്ടത്. ഉപഭോക്താവ് സാധനം വാങ്ങിയാൽ കമ്മീഷൻ, ലാഭം, പരസ്യഫീസ് എന്നിങ്ങനെ പല തരത്തിൽ നിങ്ങൾക്ക് വരുമാനം ലഭിക്കും. വലിയ കമ്പനികളെയാണ് നിങ്ങൾ സമീപിക്കുന്നതെങ്കിൽ കാര്യങ്ങൾ കുറച്ചു കൂടി വ്യത്യസ്തമാണ്. ചില കമ്പനികൾ ഉൽപന്നങ്ങൾ സൗജന്യമായി നിങ്ങൾക്ക് നൽകും. അത് വിറ്റ് ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്കാണ് അവർക്ക് തിരിച്ച് നൽകേണ്ടത്. വ്യക്തികൾ മാത്രമല്ല കമ്പനികളും അഫിലിയേറ്റ് മാർക്കറ്റിംഗ് രംഗത്ത് സജീവമാണ്. അധിക വരുമാനം എന്ന നിലയിൽ അഫിലിയേറ്റ് മാർക്കറ്റിംഗിനെ സമീപിച്ച് തുടങ്ങിയ പലരും കൂടുതൽ സാധ്യതകൾ തിരിച്ചറിഞ്ഞ് പൂർണ സമയവും ഇതിനായി മാറ്റി വെച്ച് ഉയർന്ന വരുമാനം നേടുന്നുണ്ട് ഇപ്പോൾ.


അഫിലിയേറ്റ് മാർക്കറ്റിംഗിലെ വിജയകഥകളിൽ ശ്രദ്ധേയമായ ഒന്നാണ് ട്രിപ് അഡ്വൈസറിന്റേത്.


ട്രിപ് അഡ്വെർടൈസേർ അഫിലിയേറ്റ് മാർക്കറ്റിംഗിലെ വിജയം

മസാച്ചുസെറ്റ്സ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രശസ്തമായ ട്രിപ് അഡ്വൈസർ (Trip Advisor) യഥാർഥത്തിൽ ഒരു അഫിലിയേറ്റ് മാർക്കറ്റിംഗ് സ്ഥാപനമാണെന്ന് എത്രപേർക്കറിയാം? ലോകത്തിലെ വിവിധ ട്രാവൽ കമ്പനികളിൽ (ഹോട്ടൽ, റസ്റ്റൊറന്റ്, ഹോസ്പിറ്റാലിറ്റി മുതലായ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ) നിന്നാണ് ട്രിപ് അഡ്വൈസറിന്റെ വരുമാനം. 2000 ഫെബ്രുവരിയിൽ സ്റ്റീഫൻ കോഫറും സുഹൃത്തുക്കളും ചേർ ന്നാണ് കമ്പനി ആരംഭിക്കുന്നത്.

യാത്രാ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അഭിപ്രായങ്ങളും ഉപഭോക്താക്കൾക്ക് തന്നെ നേരിട്ടു പോസ്റ്റ് ചെയ്യാൻ പറ്റുന്ന വെബ്സൈറ്റാണ് ട്രിപ് അഡ്വൈസർ. യൂസർ ജനറേറ്റഡ് കണ്ടന്റ് ബിസിനസ് മോഡലാണ് കമ്പനിയുടേത്. കുറഞ്ഞത് 60 മില്യൻ വിസിറ്റേങ്കിലും ഓരോ മാസത്തിലും സൈറ്റിലെത്തുന്നുണ്ട്.

എക്സ്പീഡിയ.കോം, ബുക്കിം ഗ്.കോം, ഹോട്ടൽ ക്ലബ് ആൻഡ് ഹോട്ടൽസ്.കോം മുതലായ ഹോട്ടൽ ബുക്കിംഗ് സൈറ്റുകളുമായി അഫി ലിയേറ്റ് ചെയ്തു ട്രിപ് അഡ്വൈസർ പ്രവർത്തിക്കുന്നു. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് കമ്പനിക്ക് വരുമാനമൊന്നും ലഭിക്കുന്നില്ല. മറിച്ച് ഹോട്ടൽ, റെസ്റ്റോറന്റ്, ഫ്ളൈറ്റ് കമ്പനികൾ, റെന്റൽ ഏജന്റ്സ് മുതലായ വരിൽ നിന്നു റിവാഡുകളും കമ്മിഷനും കിട്ടുന്നു. കമ്പനിയുടെ റവന്യൂ മോഡൽ ക്ലിക് ബെയ്സ്ഡ് അഡ്വർടൈസിംഗ്, ഡിസ്പ്ളേ അഡ്വർടൈസിംഗ്, സബ്സ്ക്രിപ്ഷൻ റവന്യൂ എന്നിവയാണ്.

അഫിലിയേറ്റ് മാർക്കറ്റിംഗിന് അവസരം നൽകുന്ന പ്രമുഖ സൈറ്റുകൾ

  1. ക്ലിക് ബാങ്ക്
  2. വികമ്മീഷൻ, കമ്മീഷൻ ജംഗ്ഷൻ
  3. ആംവെ
  4. ഷെയർ എ സെയിൽ അഫിലിയേറ്റ്സ്
  5. ആമസോൺ അഫിലിയേറ്റ്
  6. ഫ്ളിപ്കാർട്ട് അഫിലിയേറ്റ്
  7. അഫോയ് മീഡിയ, ഡിജിഎം ഇന്ത്യ
  8. ഈബേ പാർട്നെർസ് 
  9. ഷോപ്പിഫൈ അഫിലിയേറ്റ് പ്രോഗ്രാം
  10. റെകുടൻ മാർക്കറ്റിങ് അഫിലിയേറ്റ്സ്
  11. സ്റ്റുഡിയോസ് അഫിലിയേറ്റ് വെബ്സൈറ്റ്
  12. ബ്ലൂ ഹോസ്റ്റ് അഫിലിയേറ്റ് പ്രോഗ്രാം
  13. ലൈഫ് ലൈൻ പാർട്നെർസ് 


അഫിലിയേറ്റ് മാർക്കറ്റിംഗ് ചില ചോദ്യങ്ങൾ

1- അഫിലിയേറ്റ് പ്രോഗ്രാമിൽ ചേരുന്നതിന് എന്തെങ്കിലും ചെലവുണ്ടോ ?

ഇല്ല. അഫിലിയേറ്റ് പ്രോഗ്രാം ഓഫർ ചെയ്തിട്ടുള്ള കമ്പനിയിൽ പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്യുന്നതിന് ചെലവുകളൊന്നുമില്ല. എന്നാൽ ഉൽപന്നങ്ങളുടെ പരസ്യത്തിനായോ മറ്റ് പ്രൊമോഷൻ രീതികൾക്കായോ നിങ്ങൾക്ക് ചെലവുണ്ടാകും.

2- അഫിലിയേറ്റ് മാർക്കറ്ററാകാൻ എന്താണ് വിദ്യാഭ്യാസ യോഗ്യത വേണ്ടത്?

പ്രത്യേക വിദ്യാഭ്യാസ യോഗ്യതയൊന്നും വേണ്ട. എന്നാൽ ബ്ളോഗുകളെഴുതാനുള്ള സർഗ വാസനയും മാർക്കറ്റിംഗിൽ അഭിരുചിയുമുണ്ടെങ്കിൽ നല്ലത്. (വേണമെങ്കിൽ ബ്ളോഗുകൾ മറ്റു ള്ളവരെക്കൊണ്ട് എഴുതിപ്പിക്കാവുന്നതേയുള്ളൂ.

3- അഫിലിയേറ്റ് മാർക്കറ്റിംഗ് നിയമ വിരുദ്ധമായ ഏർപ്പാടാണോ? 

അല്ല. നിങ്ങൾക്ക് അനുവദിച്ചു കിട്ടുന്ന ഒരു അഫിലിയേറ്റ് ലിങ്ക് നിങ്ങളുടെ സൈറ്റിലോ സോ ഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലോ ഉപയോഗിക്കുക മാത്രമേ നിങ്ങൾ ചെയ്യുന്നുള്ളു.

4- അഫിലിയേറ്റ് മാർക്കറ്ററായി പ്രവർത്തിക്കാൻ ഒരു ബ്ളോഗ് വേണമെന്ന് നിർബന്ധമുണ്ടോ? 

ഇല്ല. പക്ഷേ ബ്ളോഗുകൾ ധാരാളം പേരുമായി ബന്ധപ്പെടാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്.

5-അഫിലിയേറ്റ് മാർക്കറ്ററായി പ്രവർത്തിക്കുമ്പോൾ എന്തു വരുമാനം ലഭിക്കും?

എത്ര വേണമെങ്കിലും നിങ്ങൾ നേടാം. എത്ര പേർ നിങ്ങൾ നൽകുന്ന ലിങ്കിൽ ക്ലിക് ചെയ്ത്, ഏതൊക്കെ ഉൽപന്നങ്ങൾ വാങ്ങുന്നു എന്നതിനെ അനുസരിച്ചിരി ക്കും നിങ്ങളുടെ വരുമാനം.


അഫിലിയേറ്റ് മാർക്കറ്റിംഗ് രംഗം ചില വസ്തുതകൾ
2015 മുതൽ അഫിലിയേറ്റ് മാർക്കറ്റിംഗ് പ്രോഗ്രാമിന്റെ വാർഷിക വളർച്ചയുടെ തോത് 10
പിയർഫ്ളൈ (Peerfly) ആണ് ലോകത്തിലെ ഏറ്റവും വലിയ അഫിലിയേറ്റ് മാർക്കറ്റിംഗ് നെറ്റ്വർക് ആയി കരുതപ്പെടുന്നത്. അവരുടെ -ആക്ടീവ് പബിളീഷർ അക്കൗണ്ടുകൾ 75,000
അഫിലിയേറ്റ് മാർക്കറ്റിംഗിൽ ഫലപ്രദമാണെന്ന് വിശ്വസിക്കുന്ന ലോകബാൻഡുകൾ 81
കംപ്യൂട്ടർ, ഇലക്ട്രോണിക് അക്സസറീസ് 41.44
ക്ലോത്തിംഗ് ആൻഡ് അപ്പേരൽ 39.84
പേഴ്സണൽ അക്സസറീസ് 29.48
സൗന്ദര്യവർധക വസ്തുക്കൾ 27.89
ഹെൽത്ത് ആൻഡ് വെൽനെസ് 26.69
ഓൺലൈൻ സർവീസസ് 29.88


ലാഭകരമായത് തിരഞ്ഞെടുക്കുക

അഫിലിയേറ്റ് മാർക്കറ്റിംഗിന് വിവി ധ കമ്പനികൾ നൽകുന്ന അവസരങ്ങൾ വിലയിരുത്തിയശേഷം ലാഭകരവും നിങ്ങൾക്ക് അനുയോജ്യമായതും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന് പ്രശസ്തമായ ആമസോൺ അസോസിയേറ്റ് പോലുള്ള ഇ-ബിസിനസ് സ്ഥാപനങ്ങൾ അഫിലിയേറ്റ് മാർക്കറ്റിംഗിനായി നിങ്ങൾക്ക് തിരഞ്ഞെടുക്കാം. കാരണം, ലക്ഷക്കണക്കിന് വ്യത്യസ്ത ഉൽപന്നങ്ങൾ ഇവർ ലഭ്യമാക്കുന്നുണ്ട്. ഇതിൽ നിന്നും നിങ്ങൾക്ക് വിറ്റഴിക്കാൻ കഴിയുമെന്ന് തോന്നുന്ന ഉൽപന്നങ്ങൾ തിരഞ്ഞെടുത്താൽ മതി. പരമാവധി 10-12 ശതമാനം വരെ കമ്മീഷൻ വിൽപനയിലൂടെ നേടാൻ കഴിയും.

ഡിമാൻഡ് കൂടുതലുള്ള ഉൽപന്നങ്ങൾ കണ്ടെത്തി വിൽപന നടത്താൻ ശ്രമിക്കണം. ആമസോൺ പോലെ, ഉൽപന്നങ്ങൾ വിൽക്കാൻ അഫിലിയേറ്റുകളെ തേടുന്ന വ്യാപാരികളുമായി ബന്ധിപ്പിച്ചു നിരവധി നെറ്റ്വർക്കുകൾ ഉണ്ട്. ഇവയിൽ നിന്ന് വിശ്വാസ്യതയുള്ള നെറ്റ്വർക്കുകൾ മാത്രം തിരഞെഞ്ഞെടുക്കുക. ഇവരുടെ സേവനത്തിന് ചെറിയ കമ്മീഷൻ നൽകേണ്ടി വരും. സാധ്യമാകുമെങ്കിൽ ഇടനിലക്കാരില്ലാതെ കമ്പനിയുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് കൂടുതൽ നല്ലത്. അങ്ങനെയെങ്കിൽ മറ്റാർക്കും കമ്മീഷൻ നൽകേണ്ടതായി വരില്ല. പ്രമുഖ അഫിലിയേറ്റ് മാർക്കറ്റർമാർ പിന്തുടരുന്ന രീതി ഇതാണ്. എന്നാൽ, അഫിലിയേറ്റ് പ്രോഗ്രാം ലഭ്യമാക്കുന്ന കമ്പനികൾ ഏതെല്ലാനിങ്ങൾ സ്വയം തിരഞ്ഞ് കണ്ടെത്തേണ്ടതായിവരും. ഈ സേവനം ആവശ്യമുള്ള കമ്പനികൾ അവരുടെ വെബ്സൈറ്റിന്റെ താഴെയായി ഇത് സംബന്ധിച്ചുള്ള വിവരം സാധാരണയായി ഉൾപ്പെടു ത്താറുണ്ട്.

ഇതോടൊപ്പം നിങ്ങൾക്കും അഫിലിയേറ്റ് മാർക്കറ്റിംഗ് തുടങ്ങാം. അതേ ക്കുറിച്ച് ഇനി പറയാം.


അഫിലിയേറ്റ് മാർക്കറ്റിംഗ് എങ്ങനെ തുടങ്ങാം?

  • ഒരു ബ്ലോഗ് അല്ലെങ്കിൽ വെബ് സൈറ്റ് തുടങ്ങുക. ആകർഷകമായ ഉള്ളടക്കത്തിലൂടെ സന്ദർശകരുടെ എണ്ണം വർധിപ്പിക്കുക.

  • അഫിലിയേഷൻ നൽകുന്ന ഇ-കൊമേഴ്സ് കമ്പനികൾ കണ്ടെത്തുക. അഫിലിയേഷൻ അനുവദിക്കുന്ന വെബ്സൈറ്റുകളുടെ ഏറ്റവും താഴെയായി അഫിലിയേറ്റ് എന്ന് കൊടുത്തിട്ടുണ്ടാവും ഇതിൽ ക്ലിക് ചെയ്ത് അപേക്ഷിക്കാം. നിശ്ചിതകാലയളവിനുള്ളിൽ അഫിലിയേഷൻ ലഭിക്കും.

  • അഫിലിയേഷൻ കിട്ടിക്കഴിഞ്ഞാൽ നിങ്ങൾക്കായുള്ള പരസ്യത്തിന്റെ കോഡ് ലഭിക്കും.

  • അഫിലിയേറ്റ് ഐഡി ഉൾക്കൊള്ളുന്ന ഈ കോഡിൽ യാതൊരു മാറ്റവും വരുത്താതെ കോപ്പി ചെയ്ത് നിങ്ങളുടെ വെബ്സൈറ്റിലൂടെയും ബ്ലോഗിലൂടെയും ഷെയർ ചെയ്യുക. ഈ ലിങ്കിൽ ക്ലിക് ചെയ്ത് കമ്പനിയുടെ വെബ്സൈറ്റിൽ എത്തി എത്ര പേർ സാധനങ്ങൾ വാങ്ങുന്നുവോ അതിന് അനുസരിച്ച് നിങ്ങൾക്ക് കമ്മീഷൻ ലഭിക്കും.

  • നിങ്ങളുടെ ബ്ലോഗിലെ സന്ദർശകർ വാങ്ങാൻ സാധ്യതയുള്ള ഉൽപന്നങ്ങൾ കണ്ടെത്തി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.


മൂന്നു കൂട്ടർക്കും ലാഭം

ഇടപെടുന്നവർക്കെല്ലാം ലാഭമുണ്ടാകുന്ന ഏർപ്പാടാണ് അഫിലിയേറ്റ് മാർക്കറ്റിംഗ്. എന്നാൽ ഈ ലാഭം ലഭിക്കണമെങ്കിൽ ക്ഷമയോടെ കാ ത്തിരിക്കണം. ആരുടെയെങ്കിലും അഫിലിയേറ്റ് ആയാൽ ഉടനെ തന്നെ വരുമാനം ലഭിച്ചു തുടങ്ങണമെന്നില്ല. തുടർച്ചയായി പ്രവർത്തിക്കാൻ സന്നദ്ധതയുണ്ടായിരിക്കണം. നിങ്ങൾ പ്രൊമോട്ട് ചെയ്യുന്ന ഉൽപന്നം/സേ വനം ലാഭകരമാണെന്ന് ഉപഭോക്താവിന് തോന്നിത്തുടങ്ങിയാൽ മാത്രമേ വരുമാനം ലഭിച്ചു തുടങ്ങൂ. 

“നിങ്ങൾ എന്റെ ഉൽപന്നം നിങ്ങളുടെ സൈറ്റിൽ പ്രൊമോട്ട് ചെയ്യുന്നു. അതിന് ഞാൻ നിങ്ങൾക്ക് കമ്മീഷൻ നൽകുന്നു. അല്ലെങ്കിൽ ഞാൻ നിങ്ങ ളുടെ ഉൽപന്നം എന്റെ സൈറ്റിലൂടെ പ്രൊമോട്ടു ചെയ്യുന്നു. അതിന് നിങ്ങ ളെനിക്ക് കമ്മീഷൻ നൽകുന്നു. ഇതാണ് അഫിലിയേറ്റ് മാർക്കറ്റിം ഗിന്റെ കാതൽ എന്ന് അഫിലിയേറ്റ് മാർക്കറ്റിംഗ് വിദഗ്ധനായ ബൂസ് ബ്രൗൺ പറയുന്നുണ്ട്. യഥാർഥത്തിൽ ഈ ഏർപ്പാടിൽ ഉപഭോക്താവിനും ലാഭം കിട്ടുന്നുണ്ട്. ചുരുക്കത്തിൽ മൂന്നു കൂട്ടർക്കും ലാഭം.

അഫിലിയേറ്റ് പ്രോഗ്രാം ഇൻഡ്യയിൽ 

ഇന്റർനെറ്റിന്റെ വ്യാപനം ആഗോളതലത്തിൽ ചിന്തിക്കാൻ നമുക്ക് പ്രചോദനമാണെങ്കിലും പല കാരണങ്ങളാലും ഇൻഡ്യൻ മാർക്കറ്റിൽത്തന്നെയാണ് ഇൻഡ്യയിലെ ഒരു അഫിലിയേറ്റ് മാർക്കറ്റർക്ക് കൂടുതൽ എളുപ്പത്തിൽ പ്രവർത്തിക്കാനാവുക. വസ്ത്രമായാലും കരകൗശലവസ്തുവായാലും പ്രധാനമായും ഇൻഡ്യയിലെ ഉപഭോക്താക്കളെയായിരിക്കുമല്ലോ നമുക്ക് കൂടുതലായി അഭിമുഖീകരിക്കേണ്ടി വരിക. അഫിലിയേറ്റ് പ്രോഗ്രാമിൽ ചേരാ നൊരുങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾ പരിഗണിക്കണം. ഇൻഡ്യയിലെ ഉപഭോക്താക്കൾക്കു വേണ്ടിയുള്ള ഉൽപന്നങ്ങളും അവ വിൽക്കുന്ന കമ്പനികളുമാവും ഇൻഡ്യയിലെ ഒരു മാർക്കറ്റർക്ക് ഇണങ്ങുക. ഉദാഹരണ ത്തിന് അതിമനോഹരമായ വസ്ത്രങ്ങൾ വിൽക്കുന്ന ബ്രിട്ടീഷ് സൈറ്റാണ് മിസ്സെൽഫ്റിജ് ഡോട് കോം (Missselfridge.com). പക്ഷേ അവരുടെ അഫിലിയേറ്റ് പ്രോഗ്രാമിൽ ചേരുന്നതിനെക്കാൾ ഇൻഡ്യയിൽ കൂടുതൽ ബിസിനസ് നൽകുന്നത് ഇൻഡ്യൻ കമ്പനിയായ മി(Myntra)യുടെ അഫിലിയേറ്റ് പ്രോഗ്രാമിൽ ചേരുന്നതല്ലേ? ഇൻഡ്യയിലെ ഉപഭോക്താക്കൾക്ക് മിത്രയാകുമല്ലോ കൂടുതൽ പരിചിതം. ഇനി നമുക്ക് ഇൻഡ്യയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ചില അഫിലിയേറ്റ് പ്രോഗ്രാമുകൾ
നോക്കാം.

റീസെല്ലർ ക്ലബ്, ആമസോൺ ഡോട് ഇൻ, ബിഗ് റോക്, വി-കമ്മീഷൻ ഫ്ളിപ്കാർട്ട്, ഗോഡാഡി, ഹോസ്റ്റ് ഗേറ്റർ, ട്രിപ് അഡ്വൈസർ, ഓപ്റ്റിമൈസ്, ലൈഫ്ലൈൻ.

വിദേശ കമ്പനികളെക്കാൾ ഇൻഡ്യയിലെ ഉപഭോക്താക്കൾക്ക് ഏറെ വിശ്വസനീയം ഇൻഡ്യയിലെ സ്ഥാപനങ്ങളായിരിക്കും.


വിശ്വസ്തതയ്ക്ക് മുൻതൂക്കം

വിശ്വസ്തതയാണ് ഒരു അഫിലിയേറ്റ് മാർക്കറ്റർക്കുണ്ടായിരിക്കേണ്ട പ്രധാന യോഗ്യത. വിശ്വസനീയമായ ഉൽപന്നങ്ങൾ മാത്രമേ പ്രമോട്ടു ചെയ്യാവൂ. ഉൽപന്നത്തെക്കുറിച്ച് ഏറ്റവും വിശ്വസനീയമായ വിവരങ്ങളാണ് അഫിലിയേറ്റ് മാർക്കറ്ററുടെ സൈറ്റ്ൽ നിന്ന് ലഭിക്കുന്നതെന്ന് ഗുണ ഭോക്താക്കൾക്ക് തോന്നണം. അതിന്റെ ഗുണം അവർക്ക് കിട്ടുകയും വേണം. അഫിലിയേറ്റ് മാർക്കറ്റർക്കും ഉൽപന്നം മാർക്കറ്റ് ചെയ്യുന്ന ആളിനും (ഉൽപാദകനും മാത്രമല്ല ഗുണഭോക്താവിനും ബിസിനസിൽ ന്യായമായ ലാഭം കിട്ടണം. ഈ ഇടപാടിൽ താൻ കബളിപ്പിക്കപ്പെട്ടു എന്ന് ഉപഭോക്താവിന് ഒരിക്കലും തോന്നരുത്. മറ്റെവിടെ കിട്ടുന്നതിനെക്കാളും ഒരു രൂപയെങ്കിലും കുറച്ച് തനിക്ക് ഉൽപന്നം ലഭിച്ചുവെന്ന് സന്തോഷം ഉപഭോക്താവിനുണ്ടാക ണം. ഇയാളുമായി ഇടപാടു നടത്തുന്നതുകൊണ്ട് തനിക്ക് നഷ്ടം വരില്ല.ലാഭമേ ഉണ്ടാകൂ എന്ന് ഉപഭോക്താവിന് തോന്നിയാൽ വിജയിച്ചു.

ഇത്തരമൊരു വിശ്വാസം ആർജിച്ചതുകൊണ്ട് വിജയിച്ച കമ്പനിയാണ് ട്രിപ് അഡ്വൈസർ (Tripadvisor).

അഫിലിയേറ്റ് മാർക്കറ്റിംഗ് വിജയം

ഹരിയാനയിലെ ഫത്തേഹാബാദിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കുൽവന്ത് എന്ന യുവാവ് അഫിലിയേറ്റ് മാർക്കറ്റിംഗ് കൊണ്ട് സ്വപ്നങ്ങൾ സഫലീകരിച്ച കഥ ഈയിടെ വായിച്ചതോർക്കുന്നു. ബിരുദപഠനത്തിനുശേഷം അമേരിക്കയിൽ പോയി എം.എസ്. ഡിഗ്രി യെടുക്കണമെന്നായിരുന്നു കുൽവന്തിന്റെ ആഗ്രഹം. പക്ഷേ ബാങ്കിൽ നിർദ്ദിഷ്ട നിക്ഷേപമില്ലാതെ യു.എ സ്. വിസ കിട്ടില്ലെന്നറിഞ്ഞപ്പോൾ കുൽവന്ത് ആകെ തകർന്നു പോയി. തുടർപഠനം എന്ന മോഹം ഉപേക്ഷിച്ച് കുൽവന്ത് ഡൽഹിയിൽ ഒരു സ്ഥാപനത്തിലെ ജോലി സ്വീകരിച്ചു. പക്ഷേ രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അതുപേക്ഷിച്ചു. ഇതിനിടയിൽ ഒരു സുഹൃത്താണ് അഫിലിയേറ്റ് മാർക്കറ്റിംഗ് എന്ന ആശയം ആദ്യമായി കുൽവന്തിനോടു പറഞ്ഞത്. തുടർന്ന് അഫിലയേറ്റ് മാർക്കറ്റിംഗ് ബിസിന സിനെക്കുറിച്ച് ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങളെല്ലാം പഠിച്ചെടുത്തു. ഒപ്പം ഫേസ് ബുക്ക്, ബ്ലോഗിംഗും തുടങ്ങി. പതിനെട്ടു മാസം തുടർച്ചയായി ബ്ലോഗുകൾ എഴുതി. അതിനോടൊപ്പം ഫേസ്ബുക്കിലും മറ്റും അഫിലിയേറ്റ് പരസ്യങ്ങളും തുടരെ പ്രസിദ്ധീകരിച്ചു.

നാളുകൾ കഴിഞ്ഞപ്പോൾ അഫിലിയേറ്റ് മാർക്കറ്റിംഗിൽ നിന്ന് ചെറിയ വരുമാനം ലഭിക്കാൻ തുടങ്ങി. ക്രമേണ അത് വർധിച്ച് വർധിച്ച്, ദിവസം 500 മുതൽ 800 ഡോളർ വരെ വരുമാനം കിട്ടിത്തുടങ്ങി. തുടർന്ന് ഇന്റർനെറ്റ് മാർക്കറ്റിംഗ് ബിസിനസ് ചെയ്യുന്നതിനായി ഇൻഡ്യയിലും അമേരിക്കയിലും സ്ഥാപനങ്ങൾ തുടങ്ങി. കുൽവന്ത് ഇതിനകം ഇരുപതോളം വിദേശരാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. വൻവിജയത്തെക്കുറി ച്ചുള്ള പ്രതീക്ഷകളുടെ ചിറകിലേറി കുൽവന്ത് പറക്കുകയാണ്.

രണ്ടു വിധത്തിൽ വരുമാനം

അഫിലിയേറ്റ് മാർക്കറ്റിംഗിലൂടെ രണ്ടു വിധത്തിൽ വരുമാനമുണ്ടാ ക്കാനാവും. ഒന്ന്, നിങ്ങളുടെ പ്രോഡക്റ്റ് വൻതോതിൽ വിറ്റഴിക്കുക. അതിനായി നിങ്ങളുടെ ബിസിനസിന്റെ വെബ്സൈറ്റിൽ അഫിലിയേറ്റ് മാർക്കറ്റിംഗിനുള്ള സൗകര്യമൊരുക്കണം. നിങ്ങളുടെ അഫിലിയേറ്റ് പാ ഗ്രാമിൽ മറ്റുള്ളവർ ചേർന്ന്, അവർ നിങ്ങളുടെ പ്രോഡക്ട് കൂടുതൽ വിറ്റഴിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ലാഭം വളരെ കൂടുതലായിരി ക്കും. രണ്ട്, മറ്റേതെങ്കിലും സ്ഥാപനത്തിന്റെ അഫിലിയേറ്റ് പ്രോഗ്രാമിൽ ചേർന്ന്, അവരുടെ ഉൽപന്നങ്ങൾ നിങ്ങളുടെ വെബ്സൈറ്റിലൂടെയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ വിൽക്കുന്നതിലൂടെ നിങ്ങൾ നേടുന്ന റിവാഡ് കമ്മീഷൻ. രണ്ടായാലും അഫിലിയേറ്റ് മാർക്കറ്റിംഗ് അതിലളിതവും അനായാസവുമായ ഒരു മാർക്കറ്റിംഗ് ടൂളായിട്ടാണ് കരുതപ്പെടുന്നത്.

80/20 സിദ്ധാന്തം ബാധകം

പ്രശസ്തമായ 80/20 പ്രിൻസിപ്പിൾ അഫിലിയേറ്റ് മാർക്കറ്റിംഗിനും ബാധ കമാണെന്ന് ഒരു പഠനത്തിൽ കണ്ടു. അതായത് അഫിലിയേറ്റ് പ്രോഗ്രാമിൽ നടക്കുന്ന വിൽപനയുടെ 80 ശതമാനവും 20 ശതമാനം അഫിലിയേറ്റ് പാർട്ട്ണർമാരിൽ നിന്നുണ്ടാകുന്നതാണ്. ഈ 20 ശതമാനം പേരെ കാര്യമായി ശ്രദ്ധിക്കണം. അഫിലിയേറ്റുകളിൽ 80 ശതമാനവും കച്ചവടമൊന്നും നടത്തുന്നില്ല. അതിനാൽ ബാക്കി 20 ശതമാന അഫിലിയേറ്റകളുമായി നല്ല ബന്ധം പുലർത്താനും അവരെ സപ്പോർട്ടു ചെയ്യാനും ശ്രമിക്കണം. അഫിലിയേറ്റുകളെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ സദാബന്ധപ്പെട്ടുകൊണ്ടിരിക്കാൻ മറക്കരുത്.

പഠനം അത്യാവശ്യം 

അഫിലിയേറ്റ് മാർക്കറ്റിംഗ് നിങ്ങളാ ഗ്രഹിക്കുന്ന രീതിയിൽ പണമുണ്ടാ ക്കാനുള്ള ഒരു ഓട്ടോമേറ്റഡ് സിസ്റ്റമാണെന്നത് ശരി തന്നെ. എങ്കിലും ഈ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കാൻ തയാറാകണം. "ഓട്ടോമേറ്റഡ് സിസ്റ്റമാണ് എന്നതിനാൽ ഇനി ഒന്നും ചെയ്യേണ്ടതില്ല എന്നു വിചാരിച്ച് മടിപിടിച്ചിരുന്നാൽ അഫിലിയേറ്റ് മാർക്കറ്റിംഗിൽ നിന്നു കാര്യമായ വരുമാനം ലഭിച്ചെന്നുവരില്ല. അഫിലിയേറ്റ് മാർക്കറ്റിംഗ് പഠിച്ചാൽ മാത്രമേ അത് വിജയകരമാ നടത്തിക്കൊണ്ടുപോകാനാവൂ. ഇതിനോട് ചേർത്തു വയ്ക്കേണ്ട ഒരു വിഷയമാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. ഉൽപന്നത്തിന്റെ സേവനത്തിന്റെ മാർക്കറ്റിംഗ് ശാസ്ത്രീയമായ രീതിയിൽ നടത്താൻ ടെക്നോളജിയുടെ സഹായം ഡിജിറ്റൽ മാർക്കറ്റിംഗിൽ നന്നായി ഉപയോഗപ്പെടുത്തുന്നു.


അഫിലിയേറ്റ് മാർക്കറ്റിംഗ്

അഫിലിയേറ്റ് മാർക്കറ്റിംഗ്, താല്പര്യംമുള്ള ഏതൊരാൾക്കും ലഭ്യമാക്കിയ ആദ്യത്തെ വലിയ കമ്പനി ആമസോണാണ്. ആമസോൺ അസോസിയേറ്റ്സ് എന്നാണ് 1996-ൽ ആരംഭിച്ച് അവരുടെ അഫിലിയേറ്റ് മാർക്കറ്റിംഗ് പ്രോഗ്രാമിന്റെ പേര്. പിന്നീട് അവരുടെ മറ്റു മാർക്ക റ്റിംഗ് പ്ലാറ്റ്ഫോമുകളിലും അഫിലിയേറ്റ് മാർക്കറ്റിംഗ് വിപുലമായി അവർ ഉപയോഗിച്ചു തുടങ്ങി. നമ്മുടെ ഒരു കാപ്യൂട്ടറിൽ സ്റ്റോർ ചെയ്യപ്പെടുന്ന ചെറിയ ഫയലുകളാ കുക്കീസ് (Cookies) എന്നറിയ പ്പെടുന്നത്. ഒരാൾ വെബിൽ എന്തു ചെയ്യുന്നുവെന്ന് കുക്കീസ് ഉപയോഗിച്ച് വേഗത്തിൽ കണ്ടുപിടിക്കാനാവും. കുക്കീസ് തയാറാക്കി നമ്മുടെ കംപ്യൂട്ടറിലേക്ക് അയയ്ക്കുന്നവർ ഏതൊക്കെ സൈറ്റുകളാണ് നാം പതിവായി സന്ദർശിക്കുന്നതെന്നും നമ്മുടെ കംപ്യൂട്ടർ ഉപയോഗത്തിന്റെ രീതിയും മനസിലാക്കാൻ കഴിയും. കുക്കീസ് ആസൂത്രിതമായി വെബിൽ ഉപയോഗിച്ചു തുടങ്ങിയതോടെ അത് അഫിലിയേറ്റ് മാർക്കറ്റിംഗ് രീതി തന്നെ മാറ്റി മറിച്ചു.വെന്നാണ് വിദഗ്ധന്മാർ പറയുന്നത്.

ഉപഭോക്താക്കളുടെ വെബ് സർഫിംഗ് രീതി മനസിലാക്കിക്കഴിഞ്ഞാൽ അവർ സെർച് ചെയ്യുന്ന സൈറ്റുകളിൽ അവരുടെ അഭിരുചി അനുസ രിച്ചുള്ള ഉൽപന്നങ്ങളുടെ പരസ്യങ്ങളിടാൻ കഴിയും സ്വാഭാവികമായും ഉപഭോക്താക്കൾ പരസ്യങ്ങളിൽ ക്ലിക് ചെയ്യുമല്ലോ. ഉപഭോക്താവിനെ ശക്തമായി അനുനയിപ്പിക്കാൻ പരസ്യങ്ങൾക്ക് കഴിയും. ചിലപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്ന ഉൽപന്നം വാങ്ങിയാലുമായി. മിക്ക ബിസിനസ് സ്ഥാപനങ്ങളും ഇപ്പോൾ കുക്കീസ് ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

ഡിജിറ്റൽ മൈൻഡ് അനിവാര്യമാകുന്നു

കംപ്യൂട്ടർ, സെൽ (കോശം), തലച്ചോർ - ഇവയ്ക്ക് തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ? മനുഷ്യൻ ഡിസൈൻ ചെയ്ത ഇലക്ട്രോണിക് ഡിവൈസാണ് കംപ്യൂട്ടർ. ജീവന്റെ അടിസ്ഥാനഘടകമാണ് സെൽ. തലച്ചോറാകട്ടെ മനസിന്റെ സ്രഷ്ടാവും സൂക്ഷിപ്പുകാരനുമാണ്. എന്നാൽ ഇവ മൂന്നും തമ്മിൽ സാമ്യമുണ്ടെന്ന് ദി ഡിജിറ്റൽ മൈൻഡ് (The Digital Mind) എന്ന പുസ്തകത്തിൽ അർലിനോഒളിവേര പറയുന്നു. എന്താണെന്നോ, മൂന്നും ഇൻഫർമേഷൻ പാസ സിംഗ് ഡിവൈസുകളാണ്. സൂക്ഷിക്കുക. ഇൻഫർമേഷൻ പ്രോസസിംഗ് മുന്ന ക്കാളും വേഗത്തിലാണിപ്പോൾ. നമ്മുടെ മനസിനെ അതിനു സജ്ജ മാക്കിയില്ലെങ്കിൽ പുതിയ ടെക്നോളജിയുടെ കാലത്ത് നാം കാലോ ചിതമല്ലാതായി(obsolete)പ്പോകും. ഓർത്തു നോക്കൂ, ഇന്നത്തെ ഇലക്ട്രോണിക് ഉപകരണങ്ങളൊക്കെ നാമറിയാതെയാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുള്ളത്.


അവയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞവർക്കു മാത്രമേ ടെക്നോളജിയുടെ ലോകത്ത് ഇന്നു നിൽക്കാൻ കഴിയുന്നുള്ളു. ഇതു തന്നെയാണ് അടുത്ത പത്തോ ഇരു പതോ വർഷത്തിനപ്പുറത്തേക്കു കടക്കുന്നവരുടെ മുന്നിലുള്ള പ്രശ്നവും. അന്നത്തെ മാറ്റത്തിന്റെ കാതലായ ടെക്നോളജിയിലെ പുതിയ കാര്യങ്ങളുൾക്കൊള്ളാൻ മനസിനു കഴിയണം. എല്ലാം ഡിജിറ്റലായി മാറുന്ന അന്ന് നമ്മുടെ മനസും ഡിജിറ്റലായേ മതിയാവൂ. ഭാഷയും സമ്പർക്കോപാധികളും പാരസ്പര്യത്തിന്റെ അടിസ്ഥാനഘടകങ്ങളുമൊക്കെ ഡിജിറ്റലാകുമ്പോൾ, മനസിനും അങ്ങനെയല്ലാതാകാൻ കഴിയില്ലല്ലോ.


വളരെ പുതിയ വളരെ പഴയ
Join WhatsApp