അധികവരുമാനത്തിനായി സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ആവേശം കാണിക്കുന്നവർ, അതെങ്ങനെ വേണം ചെയ്യേണ്ടത് എന്നറിഞ്ഞിരിക്കണം. കാരണം ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കാനുള്ള ശ്രമംത്തിന്റെ ഭാഗമായാണ് സോഷ്യൽ മീഡിയ നാം ഉപയോഗിക്കുന്നത്. അതിനാൽ വ്യക്തമായ സോഷ്യൽ മീഡിയ പ്ലാനിംഗ് നിർബന്ധമാണ്. ഏത് സോഷ്യൽ മീഡിയ, എപ്പോൾ, ഏതൊക്കെ ടാർജറ്റ് ഓഡിയൻസ്, എത്ര തുക മുടക്കണം മുതലായ നിരവധി കാര്യങ്ങളെക്കുറിച്ച് ആസൂത്രണം ചെയ്തിരിക്കണം. വ്യക്തമായ പ്ലാനിംഗ് നടത്തിയില്ലെങ്കിൽ അനാവശ്യമായ രീതിയിൽ പണം ചെലവഴിക്കേണ്ടിവരും. ഒടുവിൽ അനാവശ്യമായ ധനനഷ്ടം മാത്രമായി രിക്കും ഫലം.
സോഷ്യൽ മീഡിയ പ്ലാനിംഗിൽ നിങ്ങളുടെ ബിസിനസിന് ഇണങ്ങുന്ന സോഷ്യൽ മീഡിയ കണ്ടെത്തൽ, അവയുടെ ലക്ഷ്യങ്ങൾ തീരുമാനിക്കൽ, പ്ലാനിംഗിന്റെ വിജയം വിലയിരുത്തൽ, സോഷ്യൽ മീഡിയ ബജറ്റിംഗ്, പ്ലാനിന്റെ നടപ്പാക്കൽ, സോഷ്യൽ മീഡിയ കണ്ടന്റിന്റെ രൂപരേഖ എന്നി ങ്ങനെയുള്ള കാര്യങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു. ഓൺലൈൻ സംരംഭകന് ഇവയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.
ഇന്റർനെറ്റിൽ രണ്ടു തരത്തി ലാണ് ഒരാൾക്ക് സാന്നിധ്യ മുറപ്പിക്കാനാവുക. ഒന്ന്, സ്വന്തം വെബ്സൈറ്റ് സൃഷ്ടിക്കുക. രണ്ട്, സോഷ്യൽ മീഡിയയിൽ എപ്പോഴും സന്നിഹിതനായിരിക്കുക. ഇവയിൽ പ്രധാനപ്പെട്ടത് സോഷ്യമീഡിയയിലെ സാന്നിധ്യമായതിനാൽ അതേക്കുറിച്ചു പറയാം.
സോഷ്യൽ മീഡിയയുടെ ശക്തി
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളുള്ളതിൽ ഇന്ന് ഏറ്റവും കൂടുതൽ ആധിപത്യം പുലർത്തുന്നത് ഫേസ്ബുക്ക് (Facebook) ആണ്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 2.5 ബില്യൻ കഴിഞ്ഞു. 2012-ൽത്തന്നെ ഫേസ്ബുക്കിന്റെ ഉപയോക്താക്കളുടെ എണ്ണം ഒരു ബില്യൺ കവിഞ്ഞിരുന്നുവെന്നു പറയുമ്പോൾ അതിന്റെ ജനസ്വാധീ നം പറയേണ്ടതില്ലല്ലോ.സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഏതു ബിസിനസ് സംരംഭത്തിനും വ്യക്തമായ ഒരു ബിസിനസ് പ്ലാൻ ഉണ്ടായിരിക്കണം. അതില്ലെങ്കിൽ വെറുമൊരു നേരം പോക്കായി മാത്രം മാറുമത്. ആരെയെങ്കിലും കൊണ്ട് നല്ലൊരു ഡിസൈനുണ്ടാക്കി ലക്ഷ്യ ബോധമില്ലാതെ അവിടെയുമിവിടെയും പോസ്റ്റുചെയ്യുകയല്ല വേണ്ടത്. മറ്റ് ഏത് മാധ്യമത്തിലുമെന്നപോലെ തന്നെയാണ് സോഷ്യൽ മീഡിയയും. നിങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കാനും അവരിൽ നിങ്ങളുടെ ഉൽപന്നമോ സേവനമോ ഉപയോഗിക്കാനുള്ള പ്രേരണ ഉണ്ടാക്കാനും സോഷ്യൽ മീഡിയയെ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിന് ഒരു പ്ലാനും അത് നടപ്പാക്കാനുള്ള സമയവും പണവും അത്യാവശ്യമാണ്.
ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവു എന്നു പറയുന്നതുപോലെ, നിങ്ങളുടെ ബിസിനസിന് അനുയോജ്യമായ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം സൃഷ്ടിക്കണം. അതെങ്ങനെയെന്നോ? ആദ്യമായി താഴെപ്പറയുന്ന അഞ്ചു ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകുക.
1. ഏതു സോഷ്യൽ മീഡിയ ആണ് നിങ്ങളുടെ ബിസിനസിന് ഏറ്റവും ഇണങ്ങുക?
2. സോഷ്യൽ മീഡിയ ഉപയോഗിച്ച് നിങ്ങൾക്ക് നേടേണ്ട ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
3. സോഷ്യൽ മീഡിയ പ്ലാനിന്റെ വിജയം നിങ്ങൾ എങ്ങനെയാണ് അളക്കാൻ പോകുന്നത്?
4. സോഷ്യൽ മീഡിയ പ്ലാനിനുവേണ്ടി എത്ര രൂപ മുടക്കും?
5. ആരാണ് നിങ്ങളുടെ സോഷ്യൽ മീഡിയ പ്ലാൻ നടപ്പാക്കുക?
എങ്ങനെയാണ് നിങ്ങളുടെ സോഷ്യൽ മീഡിയ പ്ലാൻ വിജയിപ്പിക്കുന്നതെന്നു നോക്കാം.
1. നിങ്ങളുടെ ബിസിനസിന് ഏറ്റവും ഇണങ്ങുന്ന സോഷ്യൽ മീഡിയ
വിവിധ സോഷ്യൽ മീഡിയകളെ ഉപയോഗിക്കാനുള്ള ശേഷി പലപ്പോഴും ചെറുകിട ബിസിനസ് സംരംഭങ്ങൾക്ക് ഉണ്ടാകാറില്ല. അതുകൊണ്ട് അവർ ഒന്നോ രണ്ടോ സോഷ്യൽ മീഡിയ തിരഞ്ഞെടുത്ത് അവ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുക. മികച്ച സോഷ്യൽ മീഡിയ പ്ലാൻ ഉണ്ടാക്കാനുള്ള ആദ്യ പടി ഇതാണ്. നിങ്ങളുടെ ബിസിനസിന് ഇണങ്ങുന്നത് ഏതു സോഷ്യൽ മീഡിയയാണ് എന്നു കണ്ടുപിടിക്കുന്നതിന്, നിങ്ങൾ ലക്ഷ്യമിടുന്ന ഉപഭോക്താക്കൾ കൂടുതലായി ഏതു മീഡിയയാണ് ഉപയോഗിക്കുന്നത് എന്ന് അന്വേഷിക്കുക. ഓരോ സോഷ്യൽ മീഡിയയും ഓരോതരം ആളുകളെയാണ് സ്വാധീനിക്കുന്നത്. ഉദാഹരണത്തിന് ബിസിനസ് പ്രൊഫഷണലുകളുടെ ഏറ്റവും വലിയ ശൃംഖല ലിങ്ക്ഡ് ഇൻ ആണ്. ബി-ടു-ബി മാർക്കറ്റേഴ്സിനുള്ള ഏറ്റവും പ്രമുഖമായ മാധ്യമവുമാണ് ഇത്. മറ്റൊരു പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിൽ ഭൂരിഭാഗം പേരും 18-34 വയസ് പ്രായമുള്ള യുവാക്കളാണ്. പിന്റെറെസ്റ്റ് പ്രധാനമായും സ്ത്രീകളാണുപയോഗിക്കുന്നത്. ഫേസ്ബുക്കും ട്വിറ്ററും സ്ത്രീകളും പുരുഷന്മാരും ഏറെക്കുറെ തുല്യമായി ഉപയോഗിക്കുന്നു. ട്വിറ്ററിനും യുവാക്കളുടെയും കോളേജ് വിദ്യാർത്ഥികളുടെയും ഇടയിൽ കൂടുതൽ പ്രചാരമുണ്ട്. അതുകൊണ്ട് നിങ്ങളുടെ ബിസിനസിന് ഉചിതമായതും നിങ്ങൾ ലക്ഷ്യമിടുന്ന ഉപഭോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്നതുമായ സോഷ്യൽ മീഡിയ തിരഞ്ഞെ ഏതെന്ന് എങ്ങനെ അറിയാം? നിങ്ങളുടെ കസ്റ്റമർമാരോടു തന്നെ നേരിട്ട് ചോദിക്കുകയാണ് ഇതു കണ്ടുപിടിക്കാനുള്ള ഒരു മാർഗം. ഇതിനായി ലഘു സർവേകൾ നടത്താം. നിങ്ങളുടെ ഷോപ്പിലോ കടയിലോ സ്ഥാപനത്തിലോ വരുന്നവരോട് അന്വേഷിക്കാം. നിങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുന്നവരിൽ നിന്നും വിവരം തേടാം. വേണമെങ്കിൽ സർവേ മങ്കി പോലുള്ള വൈബ്സൈറ്റുകളുടെ സഹായം തേടാവുന്നതാണ്. സർവേയിൽ പങ്കെടുക്കുന്നവർക്ക് എന്തെങ്കിലും സമ്മാനവും നൽകാം.
ഓൺലൈനിൽ സേർച്ച് ചെയ്തും നോക്കാം. Peek You എന്ന വൈബ് സൈറ്റ് ഇതിന് ഉചിതമാണ്. ഒരു വ്യക്തിയുടെ ആദ്യ പേരും അവസാന പേരും ലൊക്കേഷനും നൽകിയാൽ അയാളുടെ ഓൺലൈൻ സന്ദർശനത്തിന്റെ വിവരങ്ങൾ ഈ സൈറ്റിൽ നിന്നറിയാം. ഏതെല്ലാം സോഷ്യൽ നെറ്റ് വർക്കുകൾ അവർ ഉപയോഗിക്കുന്നുണ്ട് എന്നുമറിയാം. തുടങ്ങാവൂ.
മറ്റൊരു വഴി, വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തുനോക്കുകയാണ്. ഇതിലൂടെ നിങ്ങളുടെ ഉപഭോക്താക്കൾ ആ വ്യക്തിയുടെ ഏതെങ്കിലുമൊരുയോഗിക്കുന്ന സോഷ്യൽ മീഡിയ സോഷ്യൽ മീഡിയ പ്രൊഫൈൽ കിട്ടും. ഇതുപയോഗിച്ച് അയാളുടെ മറ്റ് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ തേടിപ്പിടിക്കാം. ആളുകൾ തങ്ങളുടെ പേരാണ് എല്ലാ സോഷ്യൽ മീഡിയയിലും യൂസർ നെയിമായി ഉപയോഗിക്കാറുള്ളത്. ഒരിക്കൽ അത്തരത്തിലുള്ള യൂസർനെയിം ലഭിച്ചാൽ മറ്റുള്ളവ കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ്.
സോഷ്യൽ മീഡിയ പ്ലാനിംഗിന്റെ ആദ്യ ഘട്ടം
നിങ്ങളുടെ ഉപഭോക്താക്കൾ ഉപയോഗിക്കുന്നത് ഏതൊക്കെ സോഷ്യൽ മീഡിയ ആണെന്ന് കണ്ടെത്തിയാൽ അതിലെ ഏറ്റവും പ്രമുഖമായ രണ്ടണ്ണം മാത്രം ഉപയോഗിക്കുക. സോഷ്യൽ മീഡിയ നിങ്ങളെ സംബന്ധിച്ച് പുതിയതാണെങ്കിൽ അത് എങ്ങനെയൊക്കെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പഠിക്കണം. അതിന് ആദ്യം അവിടെ സ്വന്തം പേരിൽ ഒരു അക്കൗണ്ട് ഉണ്ടാക്കി കൈകാര്യം ചെയ്യണം. അതിനുശേഷം മാത്രമേ ബിസിനസിന്റെ പേരിൽ തുടങ്ങാവൂ.2. സോഷ്യൽ മീഡിയ ഉപയോഗിച്ച് നേടേണ്ട ലക്ഷ്യങ്ങൾ എന്തൊക്കെ?
ഏതു സോഷ്യൽ മീഡിയ ആണ് നിങ്ങൾ ബിസിനസിനുവേണ്ടി ഉപ യോഗിക്കുന്നത് എന്ന് തീരുമാനിച്ചുകഴിഞ്ഞല്ലോ. ഇനി ഇതിലൂടെ എന്തൊക്കെ ലക്ഷ്യങ്ങളാണ് നേടേണ്ടതെന്ന് തീരുമാനിക്കണം. സോഷ്യൽ മീഡിയയെ ഇനി പറയുന്ന കാര്യങ്ങൾക്കായി ഉപയോഗിക്കാം.
1. നിങ്ങളുടെ ഉൽപന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ മറ്റുള്ളവരോട് പറയാൻ
2. വേർഡ് ഓഫ് മൗത്ത് പ്രചാരം സൃഷ്ടിക്കാൻ
3. ഉൽപന്നത്തിന്റെ വിൽപന വർധിപ്പിക്കാൻ
4. നിങ്ങളുടെ മേഖലയിലെ ഒരു വിദഗ്ധനായി മാറാൻ
5. നിങ്ങളുടെ വെബ്സൈറ്റിലേക്കോ ബ്ലോഗിലേക്കോ ആളുകളെ കൂടുതലായി കൊണ്ടുവരാൻ
6. പുതിയ ഉൽപന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാൻ
7. ഉപഭോക്തൃ സേവനത്തിനായി
ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ ബിസിനസിലെ പരമ്പരാഗതമായ ഏതു ലക്ഷ്യം നേടാനും സോഷ്യൽ മീഡിയ ഉപയോഗിക്കാം. എങ്കിലും നിങ്ങൾക്ക് കൃത്യമായി അളക്കാൻ പറ്റുന്ന ഒരു ലക്ഷ്യം സോഷ്യൽ മീഡിയയിലൂടെ നേടാനായി നിശ്ചയിക്കുന്നതാണ് നല്ലത്. ഒന്നോ രണ്ടോ ലക്ഷ്യങ്ങളായി പരിമിതപ്പെടുത്തുന്നതും അവ ലക്ഷ്യങ്ങളാകുന്നതും നല്ലത്. ഇത് വെബ്സൈറ്റിലേക്കോ ബ്ലോഗിലേക്കോ സന്ദർശകരുടെ എണ്ണം വർ ധിപ്പിക്കുന്നതുപോലെ ലളിതമായ ഒന്നല്ല.
ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുന്നതും പ്രസക്തവും നടപ്പാക്കാൻ പറ്റുന്നതുമായിരിക്കണം. അസംബന്ധമായ കാര്യങ്ങൾ ലക്ഷ്യങ്ങളായി നിശ്ചയിച്ചിട്ടു കാര്യമില്ല. നിങ്ങളുടെ ബിസിനസ് സ്ട്രാറ്റജിയുമായി ബന്ധപ്പെട്ടതുതന്നെയായിരിക്കണം ലക്ഷ്യവും. ഫേസ്ബുക്ക് പേജിന് ലക്ഷക്കണക്കിന് ലൈക് ലഭിക്കുന്നതോ പതിനായിരക്കണക്കിന് ട്വിറ്റർ ഫോളോവേഴ്സ് ഉണ്ടാകുന്നതോ വലിയ കാര്യമായിരിക്കാം. എന്നാൽ ഒരു ബിസിനസിനെ സംബന്ധിച്ചിടത്തോളം അത് മാത്രം പോര. ഫേസ് ബുക്ക് ഫ്രണ്ട്സിന്റെ യഥാർത്ഥ മുല്യം എത്രയാണെന്നാലോചിക്കണം. അവർ നിങ്ങളുടെ ഉൽപന്നമോ സേവനമോ വിലകൊടുത്ത് ഉപയോ ഗിക്കാത്തിടത്തോളം കാലം അവരുടെ മൂല്യം പൂജ്യം മാത്രമാണെന്ന് മറക്കേണ്ട.
അതിനായി നിങ്ങളുടെ സ്ഥാപനത്തി ഒരു വൈബ്സൈറ്റ് ഉണ്ടായിരിക്കണം. ഒരു ബിസിനസ് വെബ്സൈറ്റ് ഉണ്ടെങ്കിൽ നിങ്ങളുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സിന് വന്ന് സന്ദർശിക്കാൻ ഒരിടം ലഭിക്കും. അത് നിങ്ങളുടെ ഒരു ബിസിനസ് പോർട്ടലായി പ്രവർത്തിക്കുകയും ചെയ്യും. വെബ്സൈറ്റിന് രൂപം നൽകിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഗൂഗിൾ അനലിറ്റിക്സ് ഉപയോഗിക്കാം. നിങ്ങളുടെ വെബ്സൈറ്റ്, മൊബൈൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവ ട്രാക്ക് ചെയ്യാനും വിശകലനം ചെയ്യാനും സഹായിക്കുന്ന സൗജന്യ ടൂൾ ആണ് ഗൂഗിൾ അനലിറ്റിക്സ്. നിങ്ങളുടെ വെബ്സൈറ്റുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കാനായോ എന്ന് ഗൂഗിൾ അനലിറ്റിക്സിന്റെ ഉപയോഗത്തിൽ നിന്ന് മനസിലാക്കാം. ഇത്തരത്തിൽ ഉപയോഗിക്കാവുന്ന മറ്റ് ടൂളുകളും ഉണ്ട്.
ഈ വിവരങ്ങൾ മറ്റ് വിപണന രീതികളുടേതുമായി താരതമ്യം ചെയ്ത് നോക്കുകയും വേണം. ഉദാഹരണത്തിന് ഫേസ് ബുക്കും യുട്യൂബും ഒരേ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെങ്കിൽ ഏതിൽ നിന്നാണ് കൂടുതൽ പ്രയോജനം ലഭിച്ചതെന്ന് കണ്ടെത്തണം. അതായത് പത്രത്തിലും കേബിൾ ടിവിയിലും പരസ്യം നൽകിയശേഷം ഏതിൽ നിന്നാണ് കൂടുതൽ പ്രയോജനം ലഭിച്ചതെന്ന് നിങ്ങൾ കണക്കാക്കാറില്ലേ? അതേ പോലെ റിട്ടേൺ ഓൺ ഇൻവെസ് റ്റ്മെന്റ് സോഷ്യൽ മീഡിയയിലും കണ്ടെത്തണം.
എത്ര തുക ഇതിന് വേണ്ടിവരും? നിങ്ങൾക്ക് ഇപ്പോൾത്തന്നെ മാർക്കറ്റിംഗ് ബജറ്റ് ഉണ്ടായിരിക്കുമല്ലോ. അതിൽ നിന്ന് ഒരു ചെറിയ വിഹിതം ഇതിനായി മാറ്റിവെച്ചാൽ മതി. ചെറുകിട ബിസിനസ് സംരംഭങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം മാത്രം വിപണനത്തിന് ഉപയോഗിച്ചാൽ പോരാ. സൗജന്യമായി എന്തു സേവനം കിട്ടിയാലും അതുപയോഗിക്കാനുള്ള പ്രവണത ചെറുകിട ബിസിനസുകാർക്ക് ഉണ്ട്. അതുകൊണ്ട് പരമ്പരാഗത പരസ്യ വിപണന തന്ത്രങ്ങൾക്ക് പകരമായി സോഷ്യൽ മീഡിയ ഉപയോഗിച്ചു കാണുന്നുണ്ട്. ഏതെങ്കിലും ഒരു രീതിയിൽ മാത്രമുള്ള വിപണന പരസ്യരീതി നിങ്ങളുടെ ഉൽപന്ന ഉപഭോക്താക്കളുടെ അടുത്തെത്തിക്കില്ല. അതുകൊണ്ട് യഥാർഥത്തിൽ എല്ലാത്തിന്റെയും ഒരു മികസ് ആണ് വേണ്ടത്.
നിങ്ങൾ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം തിരഞ്ഞെടുത്താൽ അതിന്റെ പ്രാഥമിക കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും തുടക്കത്തിൽ ഏഴുമുതൽ പത്തു മണിക്കൂർ വരെയെങ്കിലും ചെലവഴിക്കണം. ഇപ്പോൾ നിങ്ങൾക്ക് അതിനുള്ള സമയം ഉണ്ടാകാം. അടുത്ത ആഴ്ചയും അതിനുള്ള സമയം ലഭിക്കുമോ? ലഭിച്ചാൽ തന്നെ അടുത്ത മാസം ഇത്രയും സമയം കിട്ടുമോ? ഗൗരവമായി ചിന്തിക്കുക. നിങ്ങളെക്കൊണ്ട് സ്വയം ഇത് ചെയ്യാൻ കഴിയില്ല എന്നല്ല പറയുന്നത്. സ്വയമാണ് ചെയ്യുന്നതെങ്കിൽ അതിനുവേണ്ടിവ രുന്ന സമയത്തെക്കുറിച്ചുകൂടി ബോധവാനായിരിക്കണം.
സോഷ്യൽ മീഡിയ പോസ്റ്റുകൾ ഫലപ്രദമാക്കാനുള്ള നിരവധി ടൂളുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ അവ ഉപയോഗിക്കുന്നതിന് സമയം വേണം. ചിലർ ഇതിനായി ജീവനക്കാരെ വയ്ക്കും. അവർക്ക് നൽകേണ്ടിവരുന്ന ശമ്പളത്തിന്റെ കാര്യം മാത്രം പരിഗണിച്ചാൽ പോര. ഈ സമയം അവർ കമ്പനിയുടെ മറ്റു കാര്യങ്ങൾ ചെയ്തിരുന്നുവെങ്കിൽ അതിൽ നിന്നുണ്ടാകാവുന്ന പ്രയോജനവും കൂടി കണക്കാക്കണം.
ഇനി നിങ്ങൾക്ക് ആവശ്യത്തിന് ജോലിക്കാരില്ലെങ്കിൽ സോഷ്യൽ മീഡിയ പാൻ കൈകാര്യം ചെയ്യാൻ പുറത്തുനിന്ന് ആളുകളെയെടുക്കാം. അപൂർണമോ അമേച്വറോ ആയ സോഷ്യൽ മീഡിയ ഉപയോഗം നിങ്ങളുടെ ബിസിനസിനെ ദോഷ കരമായി ബാധിക്കുമെന്ന കാര്യം മറക്കരുത്.
ഒരു നല്ല സോഷ്യൽ മീഡിയ പ്ളാനിൽ താഴെപ്പറയുന്ന കാര്യങ്ങളുണ്ടായിരിക്കും.
വെബ്സൈറ്റ് ശരിയായി. പക്ഷേ അതിലേക്ക് ധാരാളം പേർ എത്തണം. എങ്കിലേ അതുകൊണ്ട് പ്രയോജനമുള്ളു. സെർച് എൻജിൻ ഓപ്റ്റിമൈസേഷൻ ഇവിടെ തുണയായെത്തും.
സോഷ്യൽ മീഡിയ ഫോർ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ (Social Media for Strategic Communication) എന്ന പുസ്തകത്തിൽ കാരെൻ ബർഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ നാം ലക്ഷ്യമിട്ടത് നേടി ഇല്ലയോ എന്നറിയുന്നതിന് ഒരു കൂട്ടം "കി പെർഫോമെൻസ് ഇൻ ഡിക്കേറ്ററുകൾ' (Key Performance Indicators - KPI) രൂപപ്പെടുത്തണമെറിച്ചുള്ള വ്യക്തമായ ധാരണയുണ്ടങ്കിലേ KPI തയാറാക്കാനാവൂ. സോഷ്യൽ മീഡിയ പ്ലാൻ നടപ്പാക്കുന്നതിനു മുമ്പ് KPI നടപ്പാക്കിയിരിക്കണം. സോഷ്യൽ മീഡിയ പ്ലാനിന് അനുയോജ്യമായ ചില KPL കൾ പ്രോജകിനെക്കുറിച്ചുള്ള അവബോധം, സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ ലക്ഷ്യമിടുന്നത് ആരെയൊക്കെയാണ്. ഈ മാർക്കറ്റിംഗ് തന്ത്രത്തിലൂടെ എത്രത്തോളം ബിസിനസ് നടന്നു മുതലായവയാണെന്ന് ബെർഗ് പറയുന്നു. KPI കൾ തയാറാക്കാനായി ഉപയോഗിക്കുന്ന തന്ത്രങ്ങളൊക്കെ സുതാര്യവുമായിരിക്കണം. നിങ്ങളാ വിഷ്കരിക്കുന്ന സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ടൂളുകളുടെ ഫലപ്രാപ്തി വിശകലനം ചെയ്യാൻ ഇത് അത്യന്താപേക്ഷിതമാണ്. ഓരോ ടൂളും ഓരോ ഫലമാണുണ്ടാക്കുകയെന്ന് ഓർക്കുക.
ലക്ഷ്യങ്ങൾ നിശ്ചയിക്കുമ്പോൾ ഓർക്കേണ്ടത്
ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുന്നതും പ്രസക്തവും നടപ്പാക്കാൻ പറ്റുന്നതുമായിരിക്കണം. അസംബന്ധമായ കാര്യങ്ങൾ ലക്ഷ്യങ്ങളായി നിശ്ചയിച്ചിട്ടു കാര്യമില്ല. നിങ്ങളുടെ ബിസിനസ് സ്ട്രാറ്റജിയുമായി ബന്ധപ്പെട്ടതുതന്നെയായിരിക്കണം ലക്ഷ്യവും. ഫേസ്ബുക്ക് പേജിന് ലക്ഷക്കണക്കിന് ലൈക് ലഭിക്കുന്നതോ പതിനായിരക്കണക്കിന് ട്വിറ്റർ ഫോളോവേഴ്സ് ഉണ്ടാകുന്നതോ വലിയ കാര്യമായിരിക്കാം. എന്നാൽ ഒരു ബിസിനസിനെ സംബന്ധിച്ചിടത്തോളം അത് മാത്രം പോര. ഫേസ് ബുക്ക് ഫ്രണ്ട്സിന്റെ യഥാർത്ഥ മുല്യം എത്രയാണെന്നാലോചിക്കണം. അവർ നിങ്ങളുടെ ഉൽപന്നമോ സേവനമോ വിലകൊടുത്ത് ഉപയോ ഗിക്കാത്തിടത്തോളം കാലം അവരുടെ മൂല്യം പൂജ്യം മാത്രമാണെന്ന് മറക്കേണ്ട.
സോഷ്യൽ മീഡിയ പ്ലാനിംഗിന്റെ രണ്ടാം ഘട്ടം
സോഷ്യൽ മീഡിയ വഴി കൈവരിക്കേണ്ട ലക്ഷ്യങ്ങൾ എഴുതിവയ്ക്കുക. അതേക്കുറിച്ച് നന്നായി ചിന്തിക്കുക. അവയിൽ പ്രധാനപ്പെട്ടവയ്ക്ക് കൂടുതൽ മുൻഗണന നൽകുക. അവയെ കഴിയാവുന്നത കൃത്യമാക്കുക. അടുത്തവർഷം കുടുതൽ ഉപഭോക്താക്കളെ നേടണം എന്നല്ല അടുത്തവർഷം മുൻവർഷ ത്തെക്കാൾ 50 ശതമാനം പുതിയ ഉപഭോക്താക്കളെ നേടും എന്ന രീതിയിലായിരിക്കണം ലക്ഷ്യങ്ങൾ നിശ്ചയിക്കേണ്ടത്.3. സോഷ്യൽ മീഡിയ പ്ലാനിന്റെ വിജയം എങ്ങനെ അളക്കും?
എങ്ങനെ ഇതിന്റെ വിജയം അളക്കും എന്ന കാര്യം പൊതുവേ സോഷ്യൽ മീഡിയയുമായി ബന്ധപ്പെടുമ്പോൾ ചെറുകിട ബിസിനസുകാർ മറ ന്നുപോകുന്ന കാര്യമാണ്. മറ്റെല്ലാ വിപണന രീതികളുടെയും വിജയം അളക്കുന്നതുപോലെ തന്നെ ഇവയും അളക്കപ്പെടണം. സോഷ്യൽ മീഡിയ പ്രവർത്തനത്തിനായി എന്തു ചെലവു വന്നുവെന്നും അതിൽ നിന്ന് എന്ത് ലാഭം വന്നുവെന്നും കണ്ടത്തണം. കോസ്റ്റും റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റും (ROI) വിശകലനം ചെയ്യണം.അതിനായി നിങ്ങളുടെ സ്ഥാപനത്തി ഒരു വൈബ്സൈറ്റ് ഉണ്ടായിരിക്കണം. ഒരു ബിസിനസ് വെബ്സൈറ്റ് ഉണ്ടെങ്കിൽ നിങ്ങളുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സിന് വന്ന് സന്ദർശിക്കാൻ ഒരിടം ലഭിക്കും. അത് നിങ്ങളുടെ ഒരു ബിസിനസ് പോർട്ടലായി പ്രവർത്തിക്കുകയും ചെയ്യും. വെബ്സൈറ്റിന് രൂപം നൽകിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഗൂഗിൾ അനലിറ്റിക്സ് ഉപയോഗിക്കാം. നിങ്ങളുടെ വെബ്സൈറ്റ്, മൊബൈൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവ ട്രാക്ക് ചെയ്യാനും വിശകലനം ചെയ്യാനും സഹായിക്കുന്ന സൗജന്യ ടൂൾ ആണ് ഗൂഗിൾ അനലിറ്റിക്സ്. നിങ്ങളുടെ വെബ്സൈറ്റുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കാനായോ എന്ന് ഗൂഗിൾ അനലിറ്റിക്സിന്റെ ഉപയോഗത്തിൽ നിന്ന് മനസിലാക്കാം. ഇത്തരത്തിൽ ഉപയോഗിക്കാവുന്ന മറ്റ് ടൂളുകളും ഉണ്ട്.
ഈ വിവരങ്ങൾ മറ്റ് വിപണന രീതികളുടേതുമായി താരതമ്യം ചെയ്ത് നോക്കുകയും വേണം. ഉദാഹരണത്തിന് ഫേസ് ബുക്കും യുട്യൂബും ഒരേ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെങ്കിൽ ഏതിൽ നിന്നാണ് കൂടുതൽ പ്രയോജനം ലഭിച്ചതെന്ന് കണ്ടെത്തണം. അതായത് പത്രത്തിലും കേബിൾ ടിവിയിലും പരസ്യം നൽകിയശേഷം ഏതിൽ നിന്നാണ് കൂടുതൽ പ്രയോജനം ലഭിച്ചതെന്ന് നിങ്ങൾ കണക്കാക്കാറില്ലേ? അതേ പോലെ റിട്ടേൺ ഓൺ ഇൻവെസ് റ്റ്മെന്റ് സോഷ്യൽ മീഡിയയിലും കണ്ടെത്തണം.
സോഷ്യൽ മീഡിയ പ്ലാൻ മൂന്നാം ഘട്ടം
നിങ്ങളുടെ സംരംഭത്തിന് ഒരു ബിസിനസ് വെബ്സൈറ്റ് ഉണ്ടാക്കുക, അതിൽ സോഷ്യൽ മീഡിയ ലക്ഷ്യങ്ങൾ അളക്കാനുള്ളടൂളുകൾ ഉപയോഗിക്കുക. അവ സ്ഥിരമായി ഉപയോഗിക്കുക.4. സോഷ്യൽ മീഡിയ പ്ലാനിന്റെ ബജറ്റ്
സോഷ്യൽ മീഡിയയെ ബിസിനസിന് ഉപയോഗിക്കണമെങ്കിൽ പണം ചെലവഴിക്കേണ്ടിവരും. ഇപ്പോൾ ഫേസ് ബുക്കും ട്വിറ്ററും ഒക്കെ സൗജന്യമായാണ് സേവനം നൽകുന്നതെങ്കിലും, അവയിലെ ടൂളുകൾ സൗജന്യമായി ഉപയോഗിക്കാമെങ്കിലും, അതിന് നിങ്ങൾ ചെലവഴി ക്കേണ്ടിവരുന്ന സമയം വലുതല്ലേ? സംരംഭകൻ എന്ന നിലയിൽ നിങ്ങളുടെ സമയവും വില പിടിച്ചതാണ്. സോഷ്യൽ മീഡിയ മാനേജ്മെന്റ് പണം മുടക്കിത്തന്നെ ചെയ്യേണ്ടി വരും. അതുകൊണ്ട് തീർച്ചയായും ഒരു സോഷ്യൽ മീഡിയ ബജറ്റ് ഉണ്ടാക്കണം.എത്ര തുക ഇതിന് വേണ്ടിവരും? നിങ്ങൾക്ക് ഇപ്പോൾത്തന്നെ മാർക്കറ്റിംഗ് ബജറ്റ് ഉണ്ടായിരിക്കുമല്ലോ. അതിൽ നിന്ന് ഒരു ചെറിയ വിഹിതം ഇതിനായി മാറ്റിവെച്ചാൽ മതി. ചെറുകിട ബിസിനസ് സംരംഭങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം മാത്രം വിപണനത്തിന് ഉപയോഗിച്ചാൽ പോരാ. സൗജന്യമായി എന്തു സേവനം കിട്ടിയാലും അതുപയോഗിക്കാനുള്ള പ്രവണത ചെറുകിട ബിസിനസുകാർക്ക് ഉണ്ട്. അതുകൊണ്ട് പരമ്പരാഗത പരസ്യ വിപണന തന്ത്രങ്ങൾക്ക് പകരമായി സോഷ്യൽ മീഡിയ ഉപയോഗിച്ചു കാണുന്നുണ്ട്. ഏതെങ്കിലും ഒരു രീതിയിൽ മാത്രമുള്ള വിപണന പരസ്യരീതി നിങ്ങളുടെ ഉൽപന്ന ഉപഭോക്താക്കളുടെ അടുത്തെത്തിക്കില്ല. അതുകൊണ്ട് യഥാർഥത്തിൽ എല്ലാത്തിന്റെയും ഒരു മികസ് ആണ് വേണ്ടത്.
വിപണനത്തിന് മറ്റെന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കാം?
നിങ്ങൾ ഏതുതരം ഉപഭോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നതനുസരിച്ചാണ് മറ്റ് ഏതൊക്കെ മാർഗങ്ങൾ സ്വീകരിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഉദാഹരണത്തിന് ഇന്റർനെറ്റ് അധിഷ്ഠിതമായ ആപ്ലിക്കേഷൻസ് ആണ് നിങ്ങൾ വിൽക്കുന്നതെങ്കിൽ ഓൺലൈൻ പരസ്യ വിപണന തന്തങ്ങളാണ് കൂടുതലായും വേണ്ടത്. മുതിർന്നവരും മധ്യവയസ്കരുമായ ആളുകളെ ലക്ഷ്യം വച്ചുള്ള ഉൽപന്ന ങ്ങളാണെങ്കിൽ ടി. വി. പരസ്യങ്ങൾ പ്രാധാന്യം കൊടുക്കാം.സോഷ്യൽ മീഡിയ പ്ലാൻ നാലാം ഘട്ടം
നിങ്ങളുടെ മാർക്കറ്റിംഗ് പ്ലാൻ പുനരവലോകനം ചെയ്യുക. അതേപോലെ മാർക്കറ്റിംഗ് ബജറ്റും. അതിൽ സോഷ്യൽ മീഡിയ പ്ലാനും കുട്ടിചേർക്കുക.5. നിങ്ങളുടെ സോഷ്യൽ മീഡിയ പ്ലാൻ ആരാണ് നടപ്പാക്കുന്നത്?
പ്ലാൻ നടപ്പാക്കുന്നതിനു മുമ്പ് ആഴ്ചയിൽ എത്ര സമയം നിങ്ങൾ ഫ്രീ ആയി കിട്ടും എന്ന് കണക്കാക്കുക. സ്മോൾ ബിസിനസ് ട്രൻഡ്സിന്റെ രചയിതാവായ ആൻ കാംബെല്ല പറഞ്ഞിട്ടുള്ളത് “തിങ്കൾ മുതൽ വെള്ളിവരെ ദിവസം 15 മി നിറ്റ് നേരമാണ് സോഷ്യൽ മീഡിയയിൽ കമന്റ് നൽകാനും അപ്ഡേറ്റ് ചെയ്യാനും നല്ലത്'' എന്നാണ്. കമ്പനിയുടെ ബ്ലോഗ് അപ്ഡേറ്റ് ചെയ്യാൻ ആഴ്ചയിൽ ഒരു മണിക്കൂറും ചെലവിടാം. അതായത് ആഴ്ചയിൽ ആകെ മാറ്റിവെക്കേണ്ടത് മൂന്ന കാൽ മണിക്കൂർ സമയമാണ്.നിങ്ങൾ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം തിരഞ്ഞെടുത്താൽ അതിന്റെ പ്രാഥമിക കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും തുടക്കത്തിൽ ഏഴുമുതൽ പത്തു മണിക്കൂർ വരെയെങ്കിലും ചെലവഴിക്കണം. ഇപ്പോൾ നിങ്ങൾക്ക് അതിനുള്ള സമയം ഉണ്ടാകാം. അടുത്ത ആഴ്ചയും അതിനുള്ള സമയം ലഭിക്കുമോ? ലഭിച്ചാൽ തന്നെ അടുത്ത മാസം ഇത്രയും സമയം കിട്ടുമോ? ഗൗരവമായി ചിന്തിക്കുക. നിങ്ങളെക്കൊണ്ട് സ്വയം ഇത് ചെയ്യാൻ കഴിയില്ല എന്നല്ല പറയുന്നത്. സ്വയമാണ് ചെയ്യുന്നതെങ്കിൽ അതിനുവേണ്ടിവ രുന്ന സമയത്തെക്കുറിച്ചുകൂടി ബോധവാനായിരിക്കണം.
സോഷ്യൽ മീഡിയ പോസ്റ്റുകൾ ഫലപ്രദമാക്കാനുള്ള നിരവധി ടൂളുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ അവ ഉപയോഗിക്കുന്നതിന് സമയം വേണം. ചിലർ ഇതിനായി ജീവനക്കാരെ വയ്ക്കും. അവർക്ക് നൽകേണ്ടിവരുന്ന ശമ്പളത്തിന്റെ കാര്യം മാത്രം പരിഗണിച്ചാൽ പോര. ഈ സമയം അവർ കമ്പനിയുടെ മറ്റു കാര്യങ്ങൾ ചെയ്തിരുന്നുവെങ്കിൽ അതിൽ നിന്നുണ്ടാകാവുന്ന പ്രയോജനവും കൂടി കണക്കാക്കണം.
ഇനി നിങ്ങൾക്ക് ആവശ്യത്തിന് ജോലിക്കാരില്ലെങ്കിൽ സോഷ്യൽ മീഡിയ പാൻ കൈകാര്യം ചെയ്യാൻ പുറത്തുനിന്ന് ആളുകളെയെടുക്കാം. അപൂർണമോ അമേച്വറോ ആയ സോഷ്യൽ മീഡിയ ഉപയോഗം നിങ്ങളുടെ ബിസിനസിനെ ദോഷ കരമായി ബാധിക്കുമെന്ന കാര്യം മറക്കരുത്.
സോഷ്യൽ മീഡിയ പ്ലാൻ തയാറാക്കുമ്പോൾ
പറയുമ്പോൾ എളുപ്പമാണ്. പക്ഷേ വിദഗ്ധമായ രീതിയിൽ ഒരു സോഷ്യൽ മീ ഡിയ പ്ലാൻ തയാറാക്കുകയെന്നത് ശ്രദ്ധയും ആലോചനയും വേണ്ട കാര്യമാണ്.ഒരു നല്ല സോഷ്യൽ മീഡിയ പ്ളാനിൽ താഴെപ്പറയുന്ന കാര്യങ്ങളുണ്ടായിരിക്കും.
- സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളുടെ കൃത്യമായ ലിസ്റ്റ്
- സോഷ്യൽ മീഡിയയിൽ നിലവിലുള്ള സാന്നിധ്യത്തെക്കുറിച്ചുള്ള സത്യസന്ധമായ വിശകലനം
- സോഷ്യൽ മീഡിയ കണ്ടന്റിന്റെ രൂപരേഖ
- പൂർത്തിയായ ഒരു സോഷ്യൽ മീഡിയ കലണ്ടർ
- സോഷ്യൽ മീഡിയയുടെ ഇഫക്ടിവ്നെസ് അളക്കാനുള്ള മാർഗങ്ങൾ
- സോഷ്യൽ മീഡിയ എത്രത്തോളം ഫലപ്രദമാണെന്ന് വിശകലനം ചെ യ്യാനുള്ള മാനദണ്ഡം
- സോഷ്യൽ മീഡിയ ഓഡിറ്റിംഗ് സുപധാനമാണ്. ഈ ഓഡിറ്റിംഗ് ശാസ്ത്രീയ വും വസ്തുനിഷ്ഠവുമായിരിക്കണം.
സോഷ്യൽ മീഡിയ പ്ലാൻ അഞ്ചാം ഘട്ടം
നിങ്ങളുടെ ബിസിനസിലെ സോഷ്യൽ മീഡിയ പ്ലാൻ നടപ്പാക്കുന്ന ഉത്തരവാദിത്തം നിങ്ങൾ തന്നെയാണ് ഏറ്റെടുക്കുന്നതെങ്കിൽ നിങ്ങൾ തിരഞ്ഞെടുത്ത സോഷ്യൽ മീഡിയയെ കൂടുതൽ അടുത്തറിയാനുള്ള പരിശ്രമം ആരംഭിക്കണം. എന്നിട്ട് എങ്ങനെ നിങ്ങളുടെ ലക്ഷ്യം ഈ മീഡിയം ഉപയോഗിച്ച് കൈ വരിക്കാനാകുമെന്ന് ആലോചിക്കണം. അതിനനുസരിച്ചുള്ള പ്ലാനുണ്ടാക്കണം. ഇനി നിങ്ങളല്ല ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. എന്നാണെങ്കിൽ കഴിവുള്ള മറ്റൊരാളെ അതിനായി കണ്ടെത്തി എല്ലാം അയാളെ ഏൽപിക്കുക. അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ബഹുദൂരം മുന്നോട്ട് പോകാൻ കഴിയും.വെബ്സൈറ്റ് ശരിയായി. പക്ഷേ അതിലേക്ക് ധാരാളം പേർ എത്തണം. എങ്കിലേ അതുകൊണ്ട് പ്രയോജനമുള്ളു. സെർച് എൻജിൻ ഓപ്റ്റിമൈസേഷൻ ഇവിടെ തുണയായെത്തും.
സോഷ്യൽ മീഡിയയും റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റും
സോഷ്യൽ മീഡിയയിലെ റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റിന്റെ (Return On Investment -ROI) jola) eglud ബ്ളാഞ്ചാർഡ് രചിച്ച പ്രശസ്തമായ പുസ്തകമാണ് സോഷ്യൽ മീഡിയ md.a.ong (Social Media ROI). ഫോർഡ്, സ്റ്റാർബക്സ്, വിർജിൻ എയർലൈൻസ്, ഡെൽ, ബിഎം, ബസ്റ്റ്ബൈ മുതലായ വൻകട സ്ഥാപ നങ്ങളൊക്കെ അവരുടെ ബിസിനസ് മോഡലിലേക്ക് സോഷ്യൽ മീഡിയ സമന്വയിപ്പിച്ചെടുത്തതിന് പിന്നിൽ വളരെ ആസൂത്രിതമായ പ്ലാനിംഗു ണ്ടായിരുന്നുവെന്ന് ബ്ളാഞ്ചാർഡ് പറയുന്നു. അതായത് സോഷ്യൽ മീഡിയ പൂർവം നിർമിച്ചെടുക്കുന്നതാണ്. സോഷ്യൽ മീഡിയയിലെ വിജയം “ഒറ്റ രാത്രികൊണ്ടു സംഭവിക്കുന്നതല്ലെന്ന് ബ്ളാഞ്ചാർഡ് പറയുന്നുണ്ട്. ബന്ധങ്ങൾ (Relationships), (Trust), എന്നിവയാണ് സോഷ്യൽ മീഡിയയിലെ മൂന്ന് പ്രധാന പദങ്ങൾ.കീ പെർഫോമെൻസ് ഇൻഡിക്കേറ്റേഴ്സ് തയാറാക്കണം
സോഷ്യൽ മീഡിയ ഫോർ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ (Social Media for Strategic Communication) എന്ന പുസ്തകത്തിൽ കാരെൻ ബർഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ നാം ലക്ഷ്യമിട്ടത് നേടി ഇല്ലയോ എന്നറിയുന്നതിന് ഒരു കൂട്ടം "കി പെർഫോമെൻസ് ഇൻ ഡിക്കേറ്ററുകൾ' (Key Performance Indicators - KPI) രൂപപ്പെടുത്തണമെറിച്ചുള്ള വ്യക്തമായ ധാരണയുണ്ടങ്കിലേ KPI തയാറാക്കാനാവൂ. സോഷ്യൽ മീഡിയ പ്ലാൻ നടപ്പാക്കുന്നതിനു മുമ്പ് KPI നടപ്പാക്കിയിരിക്കണം. സോഷ്യൽ മീഡിയ പ്ലാനിന് അനുയോജ്യമായ ചില KPL കൾ പ്രോജകിനെക്കുറിച്ചുള്ള അവബോധം, സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ ലക്ഷ്യമിടുന്നത് ആരെയൊക്കെയാണ്. ഈ മാർക്കറ്റിംഗ് തന്ത്രത്തിലൂടെ എത്രത്തോളം ബിസിനസ് നടന്നു മുതലായവയാണെന്ന് ബെർഗ് പറയുന്നു. KPI കൾ തയാറാക്കാനായി ഉപയോഗിക്കുന്ന തന്ത്രങ്ങളൊക്കെ സുതാര്യവുമായിരിക്കണം. നിങ്ങളാ വിഷ്കരിക്കുന്ന സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ടൂളുകളുടെ ഫലപ്രാപ്തി വിശകലനം ചെയ്യാൻ ഇത് അത്യന്താപേക്ഷിതമാണ്. ഓരോ ടൂളും ഓരോ ഫലമാണുണ്ടാക്കുകയെന്ന് ഓർക്കുക.
