ലോകം മുഴുവൻ ഒരു വലക്കീഴിലാക്കി വേൾഡ് വൈഡ് വെബ് എന്ന ഇന്റർ നെറ്റ് മുന്നേറുകയാണ് ഒരു ദിവസം പോലും ഇന്റർനെറ്റില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്റർനെറ്റ് സാർവത്രികമായതോടെ ആയിരക്കണക്കിന് വെബ്സൈറ്റുകളും പുതുതായി തുറക്കപ്പെടുന്നു. സ്വന്തമായി വെബ്സൈറ്റില്ലാത്ത ഒരു സ്ഥാപനവും ഇപ്പോഴില്ല. സ്വകാര്യ കമ്പനികളും സർക്കാർ വകുപ്പുകളുമെല്ലാം വെബ്സൈറ്റുകൾ തുറന്ന് വില്പന-സേവന ശൃംഖല വിപുലപ്പെടുത്തുന്നു. മുമ്പ് ഒരു സ്ഥാപനത്തിന്റെ ഫ്രണ്ട് ഓഫീസ് ചെയ്തിരുന്ന ജോലികളിൽമിക്കതും ഇന്ന് വെബ് സൈറ്റുകളാണ് ചെയ്യുന്നത്. അതിനാൽ പുതിയ വെബ്സൈറ്റ് ഡിസൈൻ ചെയ്യാനറിയാവുന്നവർക്ക് ഇന്ന് നല്ല ഡിമാന്റുണ്ട്.
ഒരു സ്ഥാപനത്തിന്റെ മുഖമുദ്രയാണ് നന്നായി ഡിസൈൻ ചെയ്ത വെബ്സൈറ്റ്. സ്ഥാപനത്തെക്കുറിച്ചുള്ള ആമുഖക്കുറിപ്പ്, ഉദ്ദേശ്യലക്ഷ്യങ്ങൾ, ഉൽപന്നങ്ങൾ, ഉപഭോക്താക്കൾക്കു നൽകുന്ന പ്രത്യേക സേവനങ്ങൾ, പരാതികൾ പരിഹരിക്കാൻ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ, ആവശ്യമെങ്കിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഇ-മെയിൽ ഐ. ഡിയും എന്നിത്രയും കാര്യങ്ങൾ വെബ്സൈറ്റിൽ ഉണ്ടായിരിക്കണം.
വിജയകരമായ രീതിയിൽ ഒരു വെബ്സൈറ്റ് സൃഷ്ടിക്കാൻ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെക്കൊടുക്കുന്നു.
1. എന്തിനാണ് ഒരു വെബ്സൈറ്റ്, എന്തൊക്കെയാണ് അതിലുൾപ്പെ ടുത്തേണ്ടത്, എങ്ങനെയായിരിക്കണം അതിന്റെ രൂപവും ഭാവവും മുതലായ കാര്യങ്ങൾ വ്യക്തമായി പ്ലാൻ ചെയ്ത് തുടക്കമിടുക.
2. നിങ്ങളുടെ സൈറ്റിന്റെ ഡൊമയ് രജിസ്റ്റർ ചെയ്യുക. നിങ്ങളുടെ ഉൽ പന്നവും സേവനവും എന്താണന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പേരുകളാണ് എപ്പോഴും നല്ലത്.
3. വെബ്സൈറ്റ് മറ്റുള്ളവരെ ആകർഷിക്കത്തക്കവിധം മനോഹരമായി ഡിസൈൻ ചെയ്യുക.
4. ഇത്തരം കാര്യങ്ങൾക്കായി നല്ലൊരു പ്രൊഫഷണലിന്റെ സഹായം തേടുക.
5. വെബ് ഹോസ്റ്റ് ചെയ്യുന്ന ഒരു നല്ല കമ്പനി തെരഞ്ഞെടുക്കുക.
4. ഇത്തരം കാര്യങ്ങൾക്കായി നല്ലൊരു പ്രൊഫഷണലിന്റെ സഹായം തേടുക.
5. വെബ് ഹോസ്റ്റ് ചെയ്യുന്ന ഒരു നല്ല കമ്പനി തെരഞ്ഞെടുക്കുക.
6.നിങ്ങളുടെ വെബ്സൈറ്റിലുൾപ്പെടുത്തേണ്ട കണ്ടന്റ് തയാറാക്കുക.
7. പൂർണമായ വെബ്സൈറ്റ് അപ്ലോഡ്
8. സെർച് എൻജിൻ ഓപ്റ്റിമൈ സേഷൻ നടപ്പാക്കുക.
9. നിങ്ങളുടെ മാർക്കറ്റിംഗ് മെറ്റീരിയലുകളിൽ വെബ്സൈറ്റ് പ്രൊമോട്ട് ചെയ്യുക
ഒരു ബ്ലോഗ് അല്ലെങ്കിൽ വെബ്സൈറ്റ് ആരംഭിച്ച് അതിൽ നിന്ന് വരുമാ നമുണ്ടാക്കുകയാണ് ലക്ഷ്യമെങ്കിൽ വളരെ ലാഭകരമായ വെബ്സൈറ്റുകൾ വേണം ഉണ്ടാക്കുവാൻ.
ഇത് സാധിക്കണമെങ്കിൽ സൈറ്റിൽ നല്ല ട്രാഫിക്കുണ്ടാകണം. അതിന് ആദ്യമായി എന്താണ് നിങ്ങളുടെ സൈറ്റിന്റെ ലക്ഷ്യം എന്ന് കൃത്യമായ ധാരണയുണ്ടായിരിക്കണം. എങ്കിൽ മാത്രമേ നിങ്ങളുടെ ഓൺലൈൻ ബിസിനസിന്റെ ഉൽപന്നം സേവനം എങ്ങനെയാണ് മാർക്കറ്റ് ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാവൂ. അപ്പോൾ മാത്രമേ, സൈറ്റിന് എന്തൊക്കെ ഫങ്ഷനുകളുണ്ടായിരിക്കണം എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു തീരുമാനമെടുക്കാനാവൂ.
അതോടൊപ്പം മറ്റൊരു കാര്യത്തിൽ കൂടി വ്യക്തമായ പ്ലാനിംഗ് വേണം. അഞ്ചോ പത്തോ കൊല്ലത്തിനുള്ളിൽ ഏത് രീതിയിൽ വളരുമെന്നാണ് നിങ്ങളുടെ വിചാരം? ഉദാഹരണത്തിന്, അങ്ങനെ വളർന്നു കഴിയുമ്പോൾ പെയ്ഡ് അഡ്വർട്ടെസ്മെന്റ് നിങ്ങൾ ഉപയോഗിക്കുമെങ്കിൽ നിങ്ങളുടെ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്ന സ്ഥാപനത്തിന് ആ ട്രാഫിക് കൈകാര്യം ചെയ്യാനാവുമോ എന്നു ചിന്തിക്കണം.
8. സെർച് എൻജിൻ ഓപ്റ്റിമൈ സേഷൻ നടപ്പാക്കുക.
9. നിങ്ങളുടെ മാർക്കറ്റിംഗ് മെറ്റീരിയലുകളിൽ വെബ്സൈറ്റ് പ്രൊമോട്ട് ചെയ്യുക
ഒരു ബ്ലോഗ് അല്ലെങ്കിൽ വെബ്സൈറ്റ് ആരംഭിച്ച് അതിൽ നിന്ന് വരുമാ നമുണ്ടാക്കുകയാണ് ലക്ഷ്യമെങ്കിൽ വളരെ ലാഭകരമായ വെബ്സൈറ്റുകൾ വേണം ഉണ്ടാക്കുവാൻ.
ഇത് സാധിക്കണമെങ്കിൽ സൈറ്റിൽ നല്ല ട്രാഫിക്കുണ്ടാകണം. അതിന് ആദ്യമായി എന്താണ് നിങ്ങളുടെ സൈറ്റിന്റെ ലക്ഷ്യം എന്ന് കൃത്യമായ ധാരണയുണ്ടായിരിക്കണം. എങ്കിൽ മാത്രമേ നിങ്ങളുടെ ഓൺലൈൻ ബിസിനസിന്റെ ഉൽപന്നം സേവനം എങ്ങനെയാണ് മാർക്കറ്റ് ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാവൂ. അപ്പോൾ മാത്രമേ, സൈറ്റിന് എന്തൊക്കെ ഫങ്ഷനുകളുണ്ടായിരിക്കണം എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു തീരുമാനമെടുക്കാനാവൂ.
അതോടൊപ്പം മറ്റൊരു കാര്യത്തിൽ കൂടി വ്യക്തമായ പ്ലാനിംഗ് വേണം. അഞ്ചോ പത്തോ കൊല്ലത്തിനുള്ളിൽ ഏത് രീതിയിൽ വളരുമെന്നാണ് നിങ്ങളുടെ വിചാരം? ഉദാഹരണത്തിന്, അങ്ങനെ വളർന്നു കഴിയുമ്പോൾ പെയ്ഡ് അഡ്വർട്ടെസ്മെന്റ് നിങ്ങൾ ഉപയോഗിക്കുമെങ്കിൽ നിങ്ങളുടെ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്ന സ്ഥാപനത്തിന് ആ ട്രാഫിക് കൈകാര്യം ചെയ്യാനാവുമോ എന്നു ചിന്തിക്കണം.
സെൽഫ്ഹെൽപ് സൈറ്റ്
തനിയെ കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്കവരും. വീട്ടുപകരണങ്ങൾ റിപ്പയർ ചെയ്യുന്നതു മുതൽ വിമാനം ഓടിക്കുന്നതുവരെ എങ്ങനെയാണെന്ന് സൈറ്റുകളിൽ തിരയുന്നവർ ധാരാളമുണ്ട്. അവരെ ലക്ഷ്യമിട്ട് സെൽഫ് ഹെൽപ് നൽകുന്ന ഒരു വെബ് സൈറ്റ് നിരവധി അവസരങ്ങളുള്ളതാണ്.മെഡിറ്റേഷൻ വെബ്സൈറ്റ്
ലോകത്തെവിടെയും യോഗ, മെഡി റ്റേഷൻ, ഭാരതീയവേദാന്തം മുതലാ യവയിൽ താൽപര്യമുള്ളവരുടെ എണ്ണം വർധിച്ചു വരികയാണ്. നല്ല രീതിയിൽ മെഡിറ്റേഷൻ പരിശീലിപ്പിക്കുന്നതിനുള്ള വെബ്സൈറ്റുകൾക്ക് ധാരാളം കസ്റ്റമേഴ്സിനെ കിട്ടും.പെയിന്റിംഗ്/ആർട്ട് വെബ്സൈറ്റ്
പെയിന്റിംഗുകൾക്കും ചിത്രങ്ങൾക്കും ലോകമെങ്ങും പ്രിയം വർധിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങളൊരു ചിത്രകാരനാണെങ്കിൽ സ്വന്തമായ പെയിന്റിംഗുകളും ഒപ്പം വിശ്വോത്തര പെയിന്റിംഗുകളുടെ റീപ്രിന്റുകളും നിങ്ങളുടെ സൈറ്റിലൂടെ വിൽക്കാനാവും. അതോടൊപ്പം പുതിയ ചിത്രകാ രൻമാർക്ക് അവരുടെ സൃഷ്ടികൾ വിൽക്കാനുള്ള അവസരവും നിങ്ങളുടെ സൈറ്റിൽ നൽകാവുന്നതാണ്.പൊയട്രി വെബ്സൈറ്റ്
നിങ്ങൾക്ക് കാവ്യാഭിരുചിയുണ്ടങ്കിൽ തീർച്ചയായും ആലോചിക്കാവുന്ന ആശയമാണ് പൊയട്രി വെബ്സൈറ്റ്. നിങ്ങളുടെ കവിതകളും കാവ്യങ്ങളും കവിതാനിരൂപണങ്ങളും പ്രസിദ്ധപ്പെടുത്തുന്നതോടൊപ്പം മറ്റു പുതിയ കവികളുടെ രചനകളും ക്ലാസിക് കാവ്യങ്ങളുടെ ശേഖരവും ഉൾപ്പെടുത്താം. കവിതാമത്സരങ്ങളും കാവ്യസായാഹ്നങ്ങളും ഓൺലൈനായി നടത്തി ധാരാളം കസ്റ്റമേഴ്സിനെ സൃഷ്ടിക്കാനാവും.ഡയറക്ടറി സൈറ്റ്
വളരെ സമയവും പ്രയത്നവും വേണ്ടി വരുന്ന ബിസിനസാണങ്കിലും ശരിയായ മേഖലയിലാണ് നിങ്ങൾ കൈവെച്ചിരിക്കുന്നതെങ്കിൽ ലാഭകരമായ ഒരു ബിസിനസ് ആശയമാണിത്. ഡയറക്റ്ററി സൈറ്റുകൾ പണമുണ്ടാക്കുന്നത് അതിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് പണം വാങ്ങിയാണ്. ലിസ്റ്റിംഗിന് പണം നൽകുന്നത് മാസവരി രീതിയിലാണെങ്കിൽ സ്ഥിരവരു മാനം ലഭിച്ചുകൊണ്ടിരിക്കും. ഒപ്പം കമ്പനികൾക്ക് തങ്ങളുടെ ലിസ്റ്റിംഗ് അപ്ഗ്രേഡ് ചെയ്യാൻ അവസരം നൽകാം. അതായത് അവരുടെ വെബ് അഡ്രസ്, സോഷ്യൽ മീഡിയ ലിങ്കുകൾ, ഇമേജുകൾ, അവരുടെ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങി കൂടുതൽ വിവരങ്ങൾ നൽകുന്നതിന് കൂടുതൽ പണം ഈടാക്കാം. പരസ്യങ്ങളിടുക, അഫിലിയേറ്റ് മാർക്കറ്റിംഗ് ലിങ്കുകൾ ഇടുക തുടങ്ങിയവയിലൂടെയും വരുമാനമു ണ്ടാക്കാനാകും.ഫോട്ടോഗ്രാഫി സൈറ്റ്
ഫോട്ടോഗ്രാഫി മേഖലയിൽ താൽപര്യവും കഴിവുമുള്ള തുടക്കക്കാർക്ക് തങ്ങളുടെ പാഷനിൽ നിന്ന് പണം നേടാൻ സഹായിക്കുന്ന മാർഗമാണിത്. ഫോട്ടോഗ്രാഫർ എന്ന നിലയിൽ നിങ്ങളുടെ സേവനങ്ങൾ പ്രമോട്ട് ചെയ്യാനുള്ള ഇടം മാത്രമല്ല, നിങ്ങളുടെ ഇമേജുകൾ വിറ്റ് ലാഭം നേടാനുമാകും. നിങ്ങളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിന് നിശ്ചിത തുക ഈടാക്കാം. അല്ലെ ങ്കിൽ നിങ്ങളുടെ വെബ്സൈറ്റിനെ ഒരു പെയ്ഡ് മെമ്പർഷിപ്പ് സൈറ്റ് ആക്കി മാറ്റാവുന്നതാണ്. വരിക്കാർക്ക് അതിലെ എല്ലാ ചിത്രങ്ങളും ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയാണിത്.ജോബ്സ് ബോർഡ് വെബ്സൈറ്റ്
ജോബ് ബോർഡ് വെബ്സൈറ്റുകൾ മറ്റൊരു ലാഭകരമായ സംരംഭമാണ്. ജോബ് രംഗവുമായി നിരവധി ഉള്ള സാഹചര്യത്തിൽ നിങ്ങളുടെ വെബ്സൈറ്റ് വ്യത്യസ്തമായിരിക്കണം. ഏതുതരത്തിലുള്ള ജോലികളാണ് നിങ്ങൾ ലിസ്റ്റ് ചെയ്യുന്നതെന്ന് തീരുമാനിക്കാം. ഉയർന്ന തസ്തികകൾ മാത്രംമായി പരിമിതപ്പെടുത്താം. നിങ്ങളുടെ സൈറ്റിൽ ജോബ് ഓഫറുകൾ ലിസ്റ്റ് ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് പണം ഈടാക്കാം. അതുപോലെ ജോബ് സെർച്ചിംഗിനും ഫീസ് നിശ്ചയിക്കാം. കൂടുതൽ സേവനം ലഭ്യമാക്കുന്ന പ്രീമിയം മെമ്പർഷിപ്പ് രീതിയും ആവിഷ്കരിക്കാം.കൂപ്പൺസ് വെബ്സൈറ്റ്
വളരെ ലാഭകരമായ ഒരു ബിസിനസ് അവസരമാണിത്. നിങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കൂപ്പൺ കോഡ് അല്ലെങ്കിൽ ഡിസ്കൗണ്ട് ലിങ്ക് ഉപഭോക്താക്കൾ ഉപയോഗിച്ചാൽ അതുവഴി നിങ്ങൾക്ക് ലാഭം കിട്ടുന്ന രീതിയാണിത്. ഇത്തരം വെബ്സൈറ്റുകൾ പുതിയ പുതിയ ഓഫറുകൾ വരുമ്പോൾ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. വെബ്സൈറ്റിലേക്ക് വരുന്ന സന്ദർശകരെയും തങ്ങൾ കാണുന്ന കൂപ്പണുകളും ഡിസ്കൗണ്ടുകളും പോസ്റ്റ് ചെയ്യാൻ അനുവദിച്ചാൽ നിങ്ങളുടെ ജോലി കുറയും.നല്ല സുഹൃത്ത് സൈറ്റ്
വളരെ ലാഭക്ഷമതയുള്ള ഈ മേഖലയിൽ വിവിധ മാർഗങ്ങളിലൂടെ വരുമാനം നേടാം. ഇതിലേക്ക് ചേരാനായി നിശ്ചിത തുക ഫീസായി വാങ്ങൾ. പ്രീമിയം വരിസംഖ്യ ഇടാകാം. വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യുന്ന പരസ്യങ്ങളിൽ നിന്ന് വരുമാനം നേടാം. വൈറ്റ് ലേബൽ ഡേറ്റിംഗ് എന്ന സംരംഭം നിങ്ങളുടെ പദ്ധതിക്ക് പി-ബിൽറ്റ് പ്ലാറ്റ്ഫോം തരുന്നു. നിങ്ങൾ അതിൽ ഏത് മേഖലയാണെന്ന് തെരഞ്ഞെടുത്ത് പുതിയ ഫ്രണ്ട്ഷിപ്പ് സൈറ്റിന് സാൻഡിംഗ് നൽകുകയേ വേണ്ടൂ.ഓൺലൈൻ ലേണിംഗ് വെബ്സൈറ്റ്
ബിസിനസ് ചെയ്യുന്നതിനും പണമുണ്ടാകുന്നതിനും ജീവിതവിജയത്തിന് സഹായിക്കുന്ന കാര്യങ്ങൾ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും പറ്റിയ വെബ്സൈറ്റുകൾക്ക് നല്ല ഡിമാൻഡ് ഉണ്ട്. 'ഹൗ ടു ലോൺ' എന്നു സെർപ് ചെയ്യുംമ്പോൾ നിങ്ങളുടെ സൈറ്റിന്റെ പേര് മുന്നിൽ തെളിയണംടോപ് ടെൻ വെബ്സൈറ്റ്
ഏതെങ്കിലുമൊക്കെ മേഖലയിലെ ഏറ്റവും മികച്ച പത്തു സ്ഥാനത്തു ഉള്ളവർ ആരൊക്കെ എന്ന് അന്വേഷിക്കുന്നവർ ധാരാളം പേരുണ്ട്. അതുപോലെ ആദ്യത്തെ പത്തു സ്ഥാനത്തു വരുന്ന ആശയങ്ങളും വസ്തുതകളും സംഭവങ്ങളുമൊക്കെ അന്വേഷിക്കുന്നവരുമുണ്ട്. ഇവർക്കായി ഉപയോഗപ്പെടുന്നതായിരിക്കണം നിങ്ങളുടെ ടോപ് ടെൻ സൈറ്റ്.ഡിജിറ്റൽ റൊമാന്റിസിസം: പ്രണയവും വിരഹവും ഡിജിറ്റലാകുമ്പോൾ
കലയുടെയും സാഹിത്യത്തിന്റെയും രംഗങ്ങളിലെ ഏറ്റവും സുവർണകാല ഘട്ടമാണ് റൊമാന്റിസിസത്തിന്റേത്. കലാകാരന്റെ സ്വാതന്ത്ര്യത്തിനും ഭാവനയ്ക്കുമാണ്. റൊമാന്റിസിസത്തിൽ പ്രാമുഖ്യം, കയറുപൊട്ടിച്ച ഭാവനയാണ് കാൽപനികതയുടെ കാതൽ. ഇന്നിപ്പോൾ ഡിജിറ്റൽ ലോകത്തും അനന്തമായ ഭാവന തന്നെയാണ് എല്ലാവരെയും ഭരിക്കുന്നത്. ഡിജിറ്റൽ ടെക്നോളജിയുടെ സഹായത്തോടെ നാളത്തെ ജീവിതം എങ്ങനെ കൂടുതൽ ആസ്വദനീയമാക്കാം എന്നാണ് എല്ലാവരും ഭാവന കാണുന്നത്. അതിരുകളില്ലാത്ത ഭാവനയുള്ള വർക്കേ ഡിജിറ്റൽ ലോകത്ത് സ്ഥാനമുള്ളൂ.
വരുംകാലങ്ങളിലെ പ്രണയവും വിരഹവും ജീവിതവുമൊക്കെ ടെക്നോള ജിയും കാൽപനികതയും തമ്മിലുള്ള ഒരു മിശ്രണമായിരിക്കും. യന്ത്രങ്ങളെ പ്രണയിക്കുന്ന ഒരു കാലം വരികയാണ്. വരും കാലത്ത് മനുഷ്യ സംസ്കാരത്തെ ആകെ ഗ്രസിക്കുന്ന ഈ ഭാവുകത്വത്തെ നമുക്ക് ഡിജിറ്റൽ റൊമാന്റിസിസം (Digital Romanticism) എന്നു വിളിക്കാം. ഡിജിറ്റലി റൊമാന്റിക്കായാലേ പ്രണയമാസ്വദിക്കാനാവു എന്നതായിരിക്കും ഇനിയുള്ള സ്ഥിതി.
റെഡ് ബസ്: പുതിയ ആശയത്തിന്റെ വലിയ വിജയം
റെഡ് ബസ് ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ യാത്രാ ടിക്കറ്റ് ബുക്കിംഗ് സേവന ദാതാക്കളാണ്. 2005-ൽ ദീപാവലി അവധിക്കു നാട്ടിൽ പോകാൻ ബസ് ടിക്കറ്റ് കിട്ടാതെ വലഞ്ഞ ഫണീന്ദ്ര സാമ എന്ന ചെറുപ്പക്കാരൻ ആ യാത്ര മുടക്കത്തിൽ നിന്ന് ബസ് ടിക്കറ്റ് ബുക്കിങ്ങിലുള്ള ബുദ്ധി മുട്ട് അവസാനിപ്പിക്കാൻ തീരുമാനിച്ച തിന്റെ ഫലമാണ് റെഡ് ബസ്. ട്രാവൽ ഏജൻസികളിൽ പോകാതെ ബസിലുള്ള സീറ്റുകളിൽ ബുക്ക് ചെയ്യാനും ഏതൊക്കെ ബസുകളിൽ സീറ്റുകൾ ലഭിക്കുമെന്ന് അറിയാനും ഒരു പോർട്ടൽ നിർമിക്കാനായിരുന്നു ആ ചെറുപ്പക്കാരന്റെ ശ്രമം. സഹപാഠികളായിരുന്ന ചരൺ പദ്മരാജുവിനെയും സുധാകറിനെയും കൂടെ കൂട്ടി, അഞ്ചു ലക്ഷം രൂപ ചെലവിൽ പോർട്ടൽ നിർമിച്ചെങ്കിലും ബസുടമകളും ട്രാവൽ ഏജന്റുമാരും ആദ്യം ഇതിനോട് സഹകരിക്കാൻ തയാറായില്ല. എന്നാൽ തന്റെ ഉദ്യമത്തിൽ നിന്നും പിൻവാങ്ങാൻ അവർ തയാറായിരുന്നില്ല.പുതിയ തന്ത്രവുമായി അവർ ഇറങ്ങി. സീറ്റ് ആവശ്യമുള്ളവർ ഫോണിലൂടെ വിളിച്ചറിയിച്ചാൽ ബസ് ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ട് സീറ്റൊരുക്കുന്ന സംവിധാനം കൊണ്ടുവന്നു. പിന്നീട് എസ്.എം.എസ് സംവിധാനത്തിലൂടെ ടിക്കറ്റെടുക്കുന്ന സംവിധാനവും ഏർപ്പെടുത്തി. ബംഗളൂരിലെ ഐ.ടി സ്ഥാപനങ്ങളിൽ നിന്ന് നിരവധി യാത്രക്കാരെ ഇവർ സംഘടിപ്പിച്ചു. ഇതോടെ ഫണ്ന്ദ്രയുടെയും കൂട്ടാളികളുടെയും ബസ് ടിക്കറ്റ് വിൽപനയിൽ വൻ വർധന ഉണ്ടായി. ബസ് ഓപ്പറേറ്റർമാരും ട്രാവൽ ഏജൻസികളും ഫണീന്ദ്രയുടെ പുതിയ ആശയത്തെ സ്വീകരിച്ചു. 2007-ൽ രാജ്യത്തെ പ്രമുഖ ട്രാവൽ കമ്പനികളെയെല്ലാം ഉൾപ്പെടുത്തി റെഡ് ബസ് എന്ന ഓൺലൈൻ ബുക്കിംഗ് സംവിധാനം മികച്ച രീതിയിൽ തുടക്കം കുറിച്ചു. ഇരുപത്തഞ്ചുകാരനായ ഫണീന്ദ്ര 5 ലക്ഷം രൂപയ്ക്ക് തുടങ്ങിയ കമ്പനി മുപ്പത്തിരണ്ടാമത്തെ വയസിൽ വിറ്റപ്പോൾ ലഭിച്ച ത് എണ്ണൂറ് കോടി രൂപയാണ്. സൗത്ത് ആഫ്രിക്കയിലെ മാധ്യമ ഭീമൻ നാ ഴ്സിന്റെ ഇന്ത്യൻ ഘടകമായ ഇബിബേയാണ് റെഡ് ബസ് ഏറ്റെടുത്തത്.വെബ്സൈറ്റ് തയാറാക്കുമ്പോൾ
വെബ്സൈറ്റ് ആശയങ്ങളെക്കുറിച്ച് പറഞ്ഞല്ലോ. എന്നാൽ, വെബ്സൈ ഡിസൈൻ ചെയ്യുന്നതിനെക്കാൾ വിഷമം അതിന്റെ കണ്ടന്റ് തയാ റാക്കുന്നതാണെന്ന് പറയാറുണ്ട്. സൈറ്റിലേക്കെത്തുന്നവരെ ആകർ ഷിക്കത്തക്കതും, അതേസമയം മുഷിപ്പിക്കാത്തതുമായ കണ്ടന്റാ യിരിക്കണം സൈറ്റിന്റേത്. എന്തൊക്കെയായിരിക്കണം ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.ഹോം പേജ്(Home Page):
നിങ്ങളുടെ വെബ്സൈറ്റിലേക്ക് ഒരാളെത്തിയാൽ ആദ്യം കാണുന്ന പേജാണ് ഹോം പേജ്. നിങ്ങളുടെ ബിസിനസിന്റെ പേര്, എവിടെയാണ് നിങ്ങൾ ലൊക്കേറ്റ് ചെയ്തിരിക്കുന്നത്. മറ്റുള്ളവരിൽ നിന്ന് നിങ്ങളുടെ ബിസിനിസിനെ വേറിട്ടു നിർത്തുന്നതെന്തൊക്കെ, കസ്റ്റമറെ ആകർഷിക്കുന്ന എന്തു ഗുണമാണ് നിങ്ങളുടെ ഉൽപന്നത്തിന്/സേവനത്തിനുള്ളത് മുതലായ കാര്യങ്ങളൊക്കെ ഹോം പേജിൽ നൽകിയിരിക്കണം.
ഉൽപന്നങ്ങളും സേവനങ്ങളും (Products/Services):
നിങ്ങൾ വിൽക്കുന്ന ഉൽപന്നങ്ങളും സേവനങ്ങളുമെന്തൊക്കെയാണ് എന്ന് വളരെ ലളിതമായ നാലോ അഞ്ചോ വാക്യങ്ങളിലൂടെ പറഞ്ഞിരിക്കണം.
എബൗട്ട് അസ് (About Us):
കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളാണിത്. ഇത് ഏറ്റവും ഹ്രസ്വമായി നൽകാൻ ശ്രദ്ധിക്കണം. കസ്റ്റമർമാരുടെ ടെസ്റ്റി മോണിയലുകൾ ഇതിലുൾപ്പെടുത്താം. ബ്ളോഗ് (Blog): സൈറ്റിൽ ബ്ളോഗ് ഉൾപ്പെടുത്തിയിരിക്കണം. കസ്റ്റ മർമാർക്ക് താൽപര്യം തോന്നുന്ന വിഷയങ്ങളായിരിക്കണം ബ്ലോഗിൽ കൈകാര്യം ചെയ്യേണ്ടത്.
കോൺടാക്ട് അസ് (Contact Us):
നിങ്ങളുടെ കമ്പനിയുടെ മേൽ വിലാസം, ഇ-മെയിൽ, ഫോൺ നമ്പർ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോ മുകളിലേക്കുള്ള ലിങ്കുകൾ മുതലായ വയൊക്കെ ഇതിൽ കൊടുക്കാം.
നിങ്ങളുടെ വെബ്സൈറ്റ് എല്ലാപോഴും മൊബൈൽ ഓപ്റ്റിമൈ (mobile optimized) ആയിരിക്കണം. അങ്ങനെ തയാറാക്കുന്ന വെബ് സൈറ്റുകൾ ചെറിയ സ്ക്രീനിലേക്ക് സ്വയം ക്രമീകരിക്കപ്പെട്ടുകൊള്ളും. ഇന്ന് കൂടുതൽ കസ്റ്റമർമാരും തങ്ങളുടെ സ്മാർട്ട് ഫോണാണ് ഉപയോഗിക്കുന്നതെന്നതിനാൽ, നിങ്ങളുടെ വെബ്സൈറ്റ് മൊബൈൽ സൗഹൃദമായിരിക്കണം.
നിങ്ങളുടെ വെബ്സൈറ്റ് എല്ലാപോഴും മൊബൈൽ ഓപ്റ്റിമൈ (mobile optimized) ആയിരിക്കണം. അങ്ങനെ തയാറാക്കുന്ന വെബ് സൈറ്റുകൾ ചെറിയ സ്ക്രീനിലേക്ക് സ്വയം ക്രമീകരിക്കപ്പെട്ടുകൊള്ളും. ഇന്ന് കൂടുതൽ കസ്റ്റമർമാരും തങ്ങളുടെ സ്മാർട്ട് ഫോണാണ് ഉപയോഗിക്കുന്നതെന്നതിനാൽ, നിങ്ങളുടെ വെബ്സൈറ്റ് മൊബൈൽ സൗഹൃദമായിരിക്കണം.
ലോഗോയും മറ്റും
ബിസിനസിന് ഒരു ലോഗോ നിശ്ചയമായും ഡിസൈൻ ചെയ്തിരിക്കണം. വെബ്സൈറ്റ് ഡിസൈൻ വളരെ പ്രാധാന്യമർഹിക്കുന്നു. സൈറ്റിലു പയോഗിക്കുന്ന കളർ, ഫോണ്ട് മാതൃകകൾ, ചിത്രങ്ങൾ, പേജ് സ്ട്രക്ചർ, ഇന്ററാക്ടീവ് ഫീച്ചറുകൾ, കോപ്പി, ഗ്രാഫിക്സ് എന്നിവയെല്ലാം സുപ്രധാനമാണ്. സാധാരണഗതിയിൽ ഒരു കസ്റ്റമർ മൂന്നു സെക്കന്റിനുള്ളിൽ സൈറ്റിൽ നിൽക്കണോ എന്നു തീരുമാനിക്കുമത്. അപ്പോൾ അത്യധികം ആകർഷമായി രിക്കണം വെബ്സൈറ്റ് ഡിസൈൻ.
ഹോസ്റ്റ്, ഡ്രീം ഹോസ്റ്റ്, ഹോസ്റ്റഗേറ്റർ, ഗോഡാഡി മുതലായവയൊക്കെ നല്ല ഹോസ്റ്റിംഗ് സ്ഥാപനങ്ങളാണ്.
ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളും റിപ്പോർട്ടുകളും പരസ്യവാ ചകങ്ങളും മറ്റും എഴുതാൻ ചിലർക്ക് പ്രത്യേക നൈപുണ്യമുണ്ട്.
ഹോസ്റ്റ്, ഡ്രീം ഹോസ്റ്റ്, ഹോസ്റ്റഗേറ്റർ, ഗോഡാഡി മുതലായവയൊക്കെ നല്ല ഹോസ്റ്റിംഗ് സ്ഥാപനങ്ങളാണ്.
ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളും റിപ്പോർട്ടുകളും പരസ്യവാ ചകങ്ങളും മറ്റും എഴുതാൻ ചിലർക്ക് പ്രത്യേക നൈപുണ്യമുണ്ട്.
ആദ്യത്തെ 10 സെക്കൻഡ്യൂ
ട്യൂബിനെക്കുറിച്ചുള്ള ഒരു രസകരമായകാര്യം, ലോകത്തിലെ രണ്ടാമത്തെ വലിയ സെർച് എൻജിനാണത് എന്നതാണ്. നിങ്ങൾക്കറിയാമോ, യൂട്യൂബിലുള്ള വീഡിയോകളുടെ ശരാശരി നീളം 4 മിനിട്ട് 20 സെക്കൻഡാണ്. ഇപ്പോൾ കുറഞ്ഞത് 7 ബില്യൻ വീഡിയോകളെങ്കിലും യുട്യൂബിലുണ്ടെന്നാണ് കണക്ക്. അങ്ങനെയാണെങ്കിൽ നമുക്ക് ഇതു മുഴുവൻ കണ്ടു തീരാൻ 58000 വർഷമെങ്കിലും വേണ്ടിവരും.പക്ഷേ ഭയപ്പെടേണ്ട ഈ വീഡിയോകളിൽ നല്ലൊരു പങ്കും കാണാൻ യോഗ്യമോ താൽപര്യ മുണർത്തുന്നതോ അല്ല. പ്രയോജനമിലാത്തവ, രസകരമല്ലാത്തവ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവ മനസിനെ അസ്വസ്ഥമാക്കുന്നവ എന്നിങ്ങനെയുള്ളതെല്ലാം നമുക്ക് തള്ളിക്കളയാം. ബാക്കി വീഡിയോകളോ? അതിൽനിന്ന് നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതെന്ന് തോന്നുന്ന വീഡിയോകളാണ് നാം കാണാൻ തയ്യാറാവുക. തുടങ്ങി 10 സെക്കൻഡിനുള്ളിൽത്തന്നെ നാം സ്വിച്ച് ഓഫ് ചെയ്യുന്നവയാണ് ട്യൂബിലുള്ള വീഡിയോകളിൽ 20 ശതമാനവും. കാരണം സംഗതി പലതും ബോറാണ്. ഒരു വീഡിയോ തുടങ്ങിയാൽ അത് കണ്ടുകൊണ്ടിരിക്കാൻ രസകരമാണോ എന്ന് വെറും 10 സെക്കൻഡിനുള്ളിൽ നമുക്ക് മനസിലാകും. താൽപര്യം തോന്നുന്നു വെങ്കിൽ മാത്രം തുടരും. സെക്കൻഡുകൾക്കുള്ളിൽ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിൽ വേണം തയാറാക്കാൻ. 10 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾക്ക് പ്രേക്ഷകർ കുറവായിരിക്കും. കാണുന്നവരുടെ താൽപര്യം ഉണർത്തുന്ന ഡിനുള്ളിലുണ്ടായിരിക്കണം.
ഓൺലൈൻ ഡേറ്റിംഗ്
ഡേറ്റിംഗ് (Dating) ലോകമെമ്പാടുമുള്ള സമൂഹങ്ങളിൽ പ്രചാരത്തിലായിക്കൊ ണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിലും അതൊരു സാമൂഹ്യ കീഴ്വഴക്കമായി മാറുന്ന കാലം വിദൂരമല്ല. ആ സമയ സ്ത്രീക്കും പുരുഷനും തമ്മിൽ ബന്ധപ്പെടാവുന്ന വിശ്വസ്തമായ ഓൺ ലൈൻ വെബ്സൈറ്റുകൾക്ക് ഡിമാൻഡ് ഏറെയായിരിക്കും. ഇപ്പോൾത്തന്നെ ഫേസ്ബുക് പോലുള്ള പ്ലാറ്റ്ഫോമുകൾ, തമ്മിൽ പരിചയപ്പെടാനായി ധാരാളം ആളുകൾ ഉപയോഗിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലായി ഏതാണ് എണ്ണായിരത്തോളം ഡേറ്റിംഗ് സൈറ്റു കളുണ്ടെന്നാണ് കണക്കുകൾ ഇംഗ്ഉണ്ടിൽ മാത്രം കുറഞ്ഞത് 1400 ഡേറ്റിംഗ് സൈറ്റുകളെങ്കിലുമുണ്ടെന്നാണ് കണക്കുകൾ. അമേരിക്കയിൽ ഡേറ്റിംഗ് സൈറ്റുകളുടെ എണ്ണം 2500 വരും. പ്രതിവർഷം 3 ബില്യൻ ഡോളറിന്റെ ബിസിനസ് ഈ രംഗത്ത് അമേരിക്കയിൽ മാത്രം നടക്കുന്നുണ്ട്.ഇംഗ്ളണ്ടിലെ മാച്ച് ഡോട് കോ സൈറ്റ്, 30 ലക്ഷം പേരെങ്കിലും ഉപയോഗിക്കുന്നുണ്ട്. നാൽപതു കഴിഞ്ഞ വിദ്യാഭ്യാസമുള്ളവർക്കു വേണ്ടിയുള്ള താണ് എലൈറ്റ്സിംഗിൾസ്. അതുപോലെ ഗേ, ട്രാൻസ്മെൻ വിഭാഗങ്ങളിൽപ്പെട്ടവർക്കു വേണ്ടിയുള്ളതാണ്. അമേരിക്കയിലെ ഇഹാർമണി പരിചയ സമ്പന്നനായ ഒരു മാര്യേജ് കൗൺസലർ നടത്തുന്ന സൈറ്റാണ് ഇന്ത്യൻ ഡേറ്റിംഗ്, മീറ്റ് വില്ലെ, ദേശി മുതലായ ഇന്ത്യൻ സൈറ്റുകളുമുണ്ട്. ഓൺലൈൻ ഡേറ്റിംഗ് സൈറ്റുകളിൽ പരത്തുന്നവരിൽ 48 ശതമാനം പേരും വെറുതേ രസ(fun)ത്തിനു വേണ്ടി യാണ് ഇത്തരം സൈറ്റുകളിൽ മെമ്പർ എടുക്കുന്നതെന്ന് ഒരു പഠനത്തി കണ്ടെത്തി. സുഹൃത്തുക്കളെ നേടുന്നതിനായി ഡേറ്റിംഗ് സൈറ്റുകളിൽ സർഫ് ചെയ്യുന്നവർ 41 ശതമാനം വരും ഏതാണ്ട് 19 ശതമാനം പേർ ജീവിത പങ്കാളിയെ കണ്ടെത്താനാണ് ഇത്ത സൈറ്റുകളിൽ പരതുന്നത്.
