ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ: വരുംകാലത്തെ വിജയമന്ത്രം




കഴിഞ്ഞ ദശകത്തിൽ ടെക്നോളജിയിലുണ്ടായ ഏറ്റവും വലിയ മാറ്റം ഡിജിറ്റലൈസേഷൻ (digitalization) ആണ്. വിവരങ്ങൾ സൃഷ്ടിക്കുന്ന തിന്റെയും അവ സ്റ്റോർ ചെയ്യുന്നതിന്റെയും വ്യാപ്തിയും ഗതിവേഗവും കൂടി. വിവരങ്ങൾ ആഗോള തലത്തിൽ വിതരണം ചെയ്യ പ്പെടുന്നതും അഭൂതപൂർവ മായ വേഗത്തിലായി. ഡിജിറ്റൽ ടെക്നോളജി യുടെ അതിവേഗത്തിലുള്ള വളർച്ച നമ്മുടെ ജീവിത ത്തിന്റെ ആന്തരികവും ബാഹ്യവുമായ ഘടനയെ വലുതായി സ്വാധീനിച്ചി ട്ടുണ്ട്. നമ്മുടെ പെരുമാ റ്റത്തിന്റെയും ഇടപെടലു കളുടെയും രൂപവും ഭാവവും മാറി. ഈ മാറ്റവു മായി പൊരുത്തപ്പെടാനായി ല്ലെങ്കിൽ നാം സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെടും.


ഡിജിറ്റൽ ടെക്നോളജിയാണ് പുതിയ കാലത്തിന്റെ ആയുധം. മനുഷ്യൻ വ്യവഹരിക്കുന്ന എല്ലാ മേഖലകളിലും ഡിജിറ്റൽ ടെക്നോളജി ആഴത്തിൽ വേരിറക്കിക്കഴിഞ്ഞു. സ്വാഭാവികമായും ബിസിനസിന്റെ സംരചനയും അടിമുടി മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തിനൊത്ത് മുന്നോട്ടു പോകണമെങ്കിൽ ഡിജിറ്റലൈസേഷൻ എന്താണെന്നും അത് ബിസിനസിന്റെ വിവിധ ഘട്ടങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നും മനസിലാക്കണം.

പ്ലസ്ടൂ വരെ ഒന്നിച്ചു പഠിച്ചവരാണ് രാഹുലും വിഷ്ണുവും. നല്ല സാമ്പത്തികസ്ഥിതിയുള്ള കുടുംബത്തിലെ അംഗമായിരുന്നതുകൊണ്ട് പ്ലസ് ടുവിന് മാർക്ക് കുറവായിരുന്നെങ്കിലും രാഹുൽ നഗരത്തിലെ പ്രസിദ്ധമായ പ്രൈവറ്റ് കോളേജിൽ, മാനേജ്മെന്റ് കോട്ടയിൽ, ബി.കോമിനു ചേർന്നു. ഈ സമയത്ത് വിഷ്ണുവിന് ഗവൺമെന്റ് കോളേജിൽ ബി.എ. എക്കണോമിക്സിന് മെരിറ്റിൽ അഡ്മിഷൻ കിട്ടി. ബി.എ. പാസായി കഴിഞ്ഞപ്പോൾ ഇനിയെന്ത് എന്ന ചോദ്യം വിഷ്ണു വിനെ അലട്ടി. അവന് പ്രിയപ്പെട്ട ഒരധ്യാപകൻ ഉപദേശിച്ചതുകൊണ്ട് സ്വന്തം ഗ്രാമത്തിൽത്തന്നെയുള്ള ചെറിയ ജംഗ്ഷനിൽ ഒരു കൊച്ചു കട വാടകയ്ക്കെടുത്ത് ചെറിയൊരു ട്രാവൽ ഏജൻസി തുടങ്ങി.

ബിരുദം നേടിയ ശേഷം ബംഗളൂരുലെ ഒരു പ്രൈവറ്റ് കോളേജിൽ നിന്ന് എം.ബി.എ. പാസായ രാഹുലും ട്രാവൽ ബിസിനസിലേക്കാണ് തിരിഞ്ഞത്. രാഹുൽ അനന്തസാധ്യതകളുള്ള നഗരത്തിലാണ് ബിസിനസ് തുടങ്ങിയത്. നഗരമധ്യത്തിൽത്തന്നെ ലക്ഷങ്ങൾ മുടക്കി ഷോറൂം എടുത്തു. ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റിം വിസ നേടാനുള്ള അസിസ്റ്റൻസുമുൾപ്പടെയുള്ള സർവീസുകൾ. സഹായത്തിന് പരിചയസമ്പന്നരായ എട്ടു പത്തു ജീവനക്കാരും മറ്റു സൗകര്യങ്ങളും. മലേഷ്യ, സിംഗ പൂർ, വിശുദ്ധനാടുകൾ, യൂറോപ്യൻ രാജ്യങ്ങൾ, ആസ്ട്രേലിയ മുതലായ ടൂർ പാക്കേജുകളുമായി രണ്ടു മൂന്നു കൊല്ലം കൊണ്ട് നഗരത്തിലെ അറിയപ്പെടുന്ന ട്രാവൽ ഏജൻസിയായി മാറി രാഹുലിന്റേത്. സാമാന്യം നല്ല തിരക്കുണ്ട് എപ്പോഴും. രാഹുലിന്റെത് പെട്ടെന്നുള്ള വളർച്ചയായിരുന്നു. ഗ്രാമത്തിലായിരുന്നു വിഷ്ണുവിന്റെ ബിസിനസെങ്കിലും അവൻ വെറുതേയിരുന്നില്ല. സ്വതേ ജിജ്ഞാസുവാ യിരുന്നതിനാൽ, ഇന്റർനെറ്റിൽ നിന്ന് ടൂറിസത്തിന്റെ മുഴുവൻ സാധ്യതക ളും അന്വേഷിച്ചു കണ്ടുപിടിച്ച് പഠിക്കാനാരംഭിച്ചു.


 പഠനത്തിന്റെ ഫലമായി ടൂറിസം മേഖലയിലെ പുതിയ ട്രെൻഡുകളെക്കുറിച്ച് വിഷ്ണു മനസിലാക്കി. ഐ.ടി.യുടെ സഹാത്തോടെ മാത്രമേ ഇനിയുള്ള കാലത്ത് വിജയിക്കാനാവൂ എന്ന് അവൻ തിരിച്ചറിഞ്ഞു. സ്വന്തമായി നല്ലൊരു വെബ്സൈറ്റ് തുടങ്ങി. അതിനായി ഐ.ടിയിലും ഡിജിറ്റൽ മാർക്കറ്റിംഗിലും സമർഥരായ എട്ടു പത്തു പേരെ ജോലിക്കാരായില്ല. പാർട്ണേഴ്സായി എടുത്തു. നല്ല വരുമാനം കിട്ടുമെന്നായപ്പോൾ അവരെല്ലാം ആത്മാർഥമായി വിഷ്ണുവിനു വേണ്ടി ജോലി ചെയ്തു. ക്രമേണ സർവീസ് അപ്പാർട്ട്മെന്റുകൾ ആവശ്യക്കാർക്ക് വാടകയ്ക്ക് കൊടുക്കുന്ന ഏർപ്പാട് ആരംഭിച്ചു. സ്വന്തം വെബ്സൈറ്റിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടു ത്തി പല കോൺഫറൻസുകൾക്കും വരുന്നവർക്ക് ഹോം സ്റ്റേ സൗകര്യം ഏർപ്പാടാക്കി. ലോകത്തിലുള്ള ട്രാവൽ മാർട്ടുകളിലെല്ലാം വിഷ്ണു വിന്റെ കമ്പനിക്ക് ഓൺലൈനായി സാന്നിധ്യമുണ്ടായി. മേക് മൈ ട്രിപ് പോലുള്ള എല്ലാ സൈറ്റുകളിലും ബിസിനസ് നൽകി അവരിൽ നിന്ന് കമ്മീഷനെടുക്കാൻ ആരംഭിച്ചു. അതോടൊപ്പം മറ്റൊരു ടീമിനെ ഔട്ട്സോഴ്സ് ചെയ്ത് വിഷ്ണു

സ്വന്തമായി യൂബറിന്റേതുപോലെ ഒരു ആപ്പുണ്ടാക്കി. ബെൻസുൾപ്പ ടെയുള്ള വലിയ യൂസ്ഡ് കാറുകൾ വാടകയ്ക്കെടുത്ത് ആവശ്യക്കാർക്ക് നൽകാൻ തുടങ്ങി. വോൾവോ ബസ് ഓപ്പറേറ്റർമാരുമായുള്ള കണക്ഷൻ, വലിയ ഹോട്ടലുകളുമായുള്ള ഫ്രാഞ്ചൈസി മുതലായ കാര്യങ്ങളിൽ വിഷ്ണു വിദഗ്ധനായി ഇതിനുവേണ്ടി ഇംഗ്ളീഷ് സിനിമകൾ കണ്ടും യൂട്യൂബിലെ ഇംഗ്ളീഷ് പഠന വീഡിയോകൾ കണ്ടും ഇന്റർനെറ്റിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചും അവൻ ഇംഗ്ളീഷ് ഭാഷാപരിജ്ഞാനം നേടി. അതിന്റെ ഫലമായി, ലോകത്തിന്റെ ഏതു ഭാഗത്തുള്ളവരുമായും അനായാ സം ആശയവിനിമയം ചെയ്യാമെന്ന ആത്മവിശ്വാസമുണ്ടായി. ക്രമേണവിഷ്ണുവിന്റെ ബിസിനസ് സാധ്യതകൾ പല മടങ്ങു വർധിക്കുകയാ യിരുന്നു. ഇതിനിടെ ഹോട്ടലുകളിൽ ഗുണമേന്മയുള്ള സ്പൈസസിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് വലിയ ഹോട്ടലുകാർക്ക് ഫുഡ് സുഫും സ്പൈസസും എത്തിച്ചു കൊടുക്കുന്ന ഏർപ്പാടുണ്ടാക്കി. മാത്രമല്ല, ആയുർവേദ ചികിത്സകരുമായും മസാജ് വിദഗ്ധരുമായും ടൈ അപ് ചെയ്തു. സ്വന്തമായി മുതൽ മുടക്കാതെ തന്നെ, ട്രാവൽ രംഗത്തും ഹോട്ടൽ ബിസിനസിലുമുള്ള മറ്റു വൻകിട കമ്പനികൾക്ക് ബിസിനസ് നൽകി, അവരിൽ നിന്ന് കമ്മീഷനും റിവാഡും നേടിയാണ് വിഷ്ണു വരുമാനമുണ്ടാക്കിയത്.

വിഷ്ണു ഐ.ടിയുടെ സാധ്യതകളാണ് ബിസിനസിന് ഉപയോഗിച്ചത്. വിഷ്ണുവിന് ലഭിച്ചുകൊണ്ടിരുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള പതിനായിരക്കണക്കിന് ക്ളയന്റ്സ്, ഹോട്ടൽ ബിസിനസ്കാർ, ടൂറിസ്റ്റ്
ഓപ്പറേറ്റർമാർ എന്നിങ്ങനെയുള്ള വലിയ ശൃംഖലയിൽ നിന്നുള്ള തു ടർച്ചയായ വരുമാനമാണ്. തന്മൂലം അഞ്ചു വർഷം കഴിഞ്ഞപ്പോൾ വിഷ്ണുവിന്റെ വരുമാനം രാഹുലി നേതിനെക്കാൾ പത്തു മടങ്ങായി.


ഈ കഥ വായിച്ചല്ലോ. രാഹുലും വിഷ്ണുവും ജീവിതം തുടങ്ങിയത് ഒരേ അവസ്ഥയിൽ നിന്നാണ്. പക്ഷേ വിഷ്ണുവിന്റെ മനസിലെ സ്വപ്നങ്ങൾ വലുതായിരുന്നു. ഇനിയുള്ള കാലത്ത് വളരണമെങ്കിൽ ഡിജിറ്റൽ സാങ്കേതികവിദ്യയെ കൂട്ടു പിടിക്കണമെന്ന് വിഷ്ണു തിരിച്ചറി ഞ്ഞു. തന്റെ ഗ്രാമത്തിലിരുന്ന് ലോക ടൂറിസം മേഖലയിലെ അനന്തസാധ്യതകളെക്കുറിച്ച് അവൻ മനസിലാക്കി. സ്വയം കഴിവുകൾ മെച്ചപ്പെടൂത്തി മറ്റുള്ളവരുടെ സഹായം ഉപയോഗപ്പെടുത്തുകയും ചെയ്തു. അങ്ങനെ ബിസിനസ് നെറ്റ്വർക് വിശാലമാക്കി അവൻ വളർന്നു കൊണ്ടിരുന്നു.

വിഷ്ണുവിനെ ഒന്നു കൈയടിച്ച് അനുമോദിക്കാൻ തോന്നുന്നില്ലേ നിങ്ങൾക്ക്?


ആഗ്രഹിക്കുന്നിടത്തോളം വളരാൻ

മേൽക്കൊടുത്ത കഥയുടെ ഗുണ പാഠം എന്താണെന്നോ? ഡിജിറ്റൽ സാങ്കേതികവിദ്യ. ഉള്ളംകൈയിലെ നെല്ലിക്കപോലെയായാൽ ബിസിന സിലെ മറ്റു പല പോരായ്മകളെയും മറികടക്കാം. ഹാർവാഡ് യൂണിവേ ഴ്സിറ്റി പോലെയുള്ള സ്ഥാപനങ്ങളിൽ പോകാതെ നിങ്ങൾക്ക് അവരുടെ കോഴ്സുകൾ ഓൺലൈനായി സ്വന്തം മുറിയിലിരുന്ന് പഠിക്കാം. ലോകത്തെ മുൻനിര സംരംഭകരുമായി സോഷ്യൽ മീഡിയയിലൂടെ സംവദിക്കാം. പുതിയ സാധ്യതകളെക്കുറിച്ചറിയാം. ആഗോളതലത്തിൽ ബിസിനസ് ചെയ്യാം. നിങ്ങളാഗ്രഹിക്കുന്നിടത്തോളം വളരാം.

ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എന്ന ആശയമാണ് ഇവിടെ നിങ്ങൾക്ക് തുണയാകുന്നത്. നമുക്കറിയാം. ടെക്നോളജി എല്ലാ ബിസിനസ് മേഖലകളെയും അടിമുടി മാറ്റുന്നു. ഏത് രാജ്യത്തായാലും, ഏത് വലുപ്പത്തിലുള്ള, ഏത് മേഖലയിലുള്ള സ്ഥാപനവുമായിക്കൊള്ളട്ടെ, ബിസിനസിന്റെ എല്ലാ മേഖലകളിലും ഡിജിറ്റൽ ടെക്നോളജിയുടെ സഹായത്തോടെ അടിമുടി മാറ്റം വരുത്തുന്നതിനെയാണ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ എന്ന് പറയുന്നത്. വെറും ടെക്നോളജി മാറ്റമല്ല അത്. മറിച്ച് ബിസിനസ് സ്ട്രാറ്റജിയിൽ വരുത്തുന്ന മാറ്റമാണ്. പുതിയ രീതിയിലുള്ള ഒരു ചിന്തയാണ്.

വിജയിക്കാൻ മൂന്ന് കാര്യങ്ങൾ

എന്റെ ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ, ഇനി യുള്ള കാലത്ത് വിജയകരമായി ജീവിക്കണമെങ്കിൽ മൂന്നു കാര്യങ്ങളിൽ അനർഗളത (fluency) കൂടിയേ തീരൂ.

1. ഇന്റർനെറ്റിലെ (Internet fluency) 
2. ഇംഗ്ളീഷിലുള്ള (Englilsh fluency) 
3. മനസിന്റെ അനർഗളത (Mind fluency)

ഈ മൂന്നു കാര്യങ്ങളിലും നല്ല കൈയടക്കമുള്ളവർക്ക് അതിവേഗം അവരാഗ്രഹിക്കുന്നതുപോലെ ജീവിതവിജയം നേടാനാവും. നേരത്തെ  പറഞ്ഞ കഥയിലെ വിഷ്ണുവിനെത്തന്നെ ശ്രദ്ധിക്കുക. അക്കാഡമിക് പഠനത്തെക്കാൾ പ്രായോഗികജീ വിതപരിചയമാണ് വിഷ്ണുവിന് തുണയായത്. ഭാവിയിൽ ഇന്റർനെറ്റ്ൽ സാക്ഷരത നേടാതെ ജീവിക്കാനാവില്ലെന്നു ബോധ്യമായപ്പോൾ അവൻ ഇന്റർനെറ്റിന്റെ എല്ലാ സാധ്യതകളെക്കുറിച്ചും പഠിക്കുകയും കൂടുതൽ സഹായത്തിന് വിദഗ്ധരുടെ സേവനം തേടുകയും ചെയ്തു. ഏത് സായ്പിനോടും അനായാ ഇംഗ്ളീഷിൽ ആശയവിനിമയം നടത്താനുള്ള പ്രാവീണ്യവും അവൻ നേടി. തന്റെ സ്വപ്നങ്ങൾ സഫലീക രിക്കാൻ മനസിനെ സജ്ജമാക്കേണ്ടതെങ്ങനെയെന്നും അവൻ പഠിച്ചു. മനസ് അനായാസം അവന്റെ വരുതിയിലായി. വിഷ്ണുവിന്റെ വിജയം സുനിശ്ചിതമായി.

അറിവിന്റെ ശക്തി

ജീവിതാനുഭവങ്ങൾ എന്നെ പഠിപ്പിച്ചാ ഒരു പാഠമുണ്ട്. അറിവിന്റെ ശക്തി അനന്തമാണ്. എത്രയെടുത്താലും തീരാത്ത നാനാതരത്തിലുള്ള അറി വുകളുടെ പാലാഴി നമുക്കു മുന്നിലുണ്ട്. അതിൽ നിന്ന് ആവോളം കോരിക്കുടിക്കുക. പണ്ടും ഇപ്പോഴും ഞാൻ അത് ചെയ്തുകൊണ്ടിരിക്കുന്നു.

ഇന്റർനെറ്റിന്റെ സാന്നിധ്യമുണ്ടായതോടെ അതിന്റെ നല്ല ഫലങ്ങൾ എന്റെ ജീവിതത്തിലേക്കും കടന്നു വന്നു. 2012 മുതൽ ഞാൻ കംപ്യൂ ട്ടർ ഉപയോഗിക്കാൻ തുടങ്ങിയതാണ്. ഇന്റർനെറ്റിലൂടെ എനിക്കു മുന്നിൽ തുറന്നു അറിവിന്റെ വ്യാപ്തി എന്നെ അത്ഭുതപ്പെടുത്തി. നാനാവർണങ്ങളിലുള്ള ലൈറ്റുകളും ബലൂണുകളും ആനയും അമ്പരിയും ആൾക്കൂട്ടവുമൊക്കെയുള്ള ഒരു ഉത്സവപ്പറമ്പിലെത്തിയ ഒരു കൊച്ചുകുട്ടിയുടെ ആഹ്ളാദമായിരുന്നു അന്നെനിക്ക് മറ്റു പലർക്കും അന്ന് അപ്രാപ്യമായ ആഗോളവിജ്ഞാനത്തിന്റെ കുറേ ഭാഗങ്ങളെങ്കിലും ഇന്റർനെറ്റിലൂടെ ദർശിക്കാനുള്ള അവസരം അന്നേ എനിക്കുണ്ടായി. പുതിയ ടെക്നോളജികളോടുള്ള സഹജമായ താൽപര്യവും അതാർജിക്കണമെന്നുള്ള അടങ്ങാത്ത ആഗഹവുമാണ് എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ പ്രധാന ഘടകങ്ങളെന്ന് ഞാൻ കരുതുന്നു. എന്റെ ജീവിതം മെല്ലെ മെല്ലെ ഡിജിറ്റൽ ട്രാൻസ്ഫർ മേഷനെ ഉൾക്കൊണ്ടു തുടങ്ങി.


പുതിയ അറിവിന്റെ പിന്നാല

ഡിജിറ്റൽ ട്രാൻസ്ഫർമേഷനിലേക്ക് വരുന്നവരുടെ പ്രത്യേകത എന്തെന്നോ? അവർ ലോകത്തിലെ പുതിയ സാധ്യതകൾ തേടിക്കൊണ്ടിരിക്കുന്നവരാണ്. ഇ-ലേണിംഗിലൂടെ അവർ പുതിയ കാര്യങ്ങൾ പഠിക്കും. ഭാഷകൾ പഠിക്കും. ടോമി ചെയ്തതു പോലെ, മൂല്യവർധനവിലൂടെ തങ്ങളുടെ ഉൽപന്നങ്ങൾക്ക് പുതു രൂപം വരുത്തും. പലമടങ്ങ് ലാഭം കൂട്ടും. സ്വന്തം നാടിന്റെ ചെറിയ അതിർത്തിയിൽ അവർ ഒതുങ്ങിനിൽക്കില്ല. രാജ്യാന്തര വിപണിയിലേക്ക് ഇറങ്ങും. ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തി അവർ വിപുലമായ നെറ്റ്വർക് രൂപപ്പെടുത്തും. മാത്രമോ, കേരളത്തിലെ കൊച്ചു ഗ്രാമത്തിലിരുന്ന് അവർ ബിസിനസ് സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നത് വികസിതരാജ്യത്തെ വൻകിട സംരംഭകരുമായിട്ടായിരിക്കാം. ഏറ്റവും കുറഞ്ഞ വിലയിൽ ഗുണമേന്മ കൂടിയ അസംസ്കൃതവസ്തുക്കൾ ലഭിക്കാനായി അവർക്ക് ഗ്ലോബൽ സോഴ്സിംഗ് നടത്താൻ പറ്റും. അതിനായി അവർ ഗ്ലോബൽ എക്സ്പോകളിൽ പങ്കെടുക്കും. അങ്ങനെ ലോകവിപണിയിൽ ഏറ്റവും ഡിമാന്റുള്ളതും ഭാവിയിൽ വളർച്ചാസാധ്യതയുള്ളതും ഏറ്റവും ലാഭം ലഭിക്കുന്നതുമായ ഉൽപന്ന ങ്ങളായിരിക്കും അവർ ഇറക്കുന്നത്. ക്ലോസോസ്കിയുടെ മോളജി സ്കെയിലിൽ T3-ലേക്ക് അവർ വേഗമെത്തും.


ഡിജിറ്റൽ യുഗത്തിലെ അതിജീവനം

ഡിജിറ്റലൈസ് ചെയ്യുന്നതുകൊണ്ട് സ്ഥാപനങ്ങൾക്ക് പ്രവർത്തനവഴക്കം ഉണ്ടാകില്ലെന്നു കരുതരുത്. ഡിജിറ്റൽ യുഗത്തിലെ സ്ഥാപനങ്ങൾ വളരെ ഫ്ളെക്സിബിളായിരിക്കും. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരെ ഡിജിറ്റൽ വർഫോഴ്സ് എന്നാണ് പറയുക. ലോകത്തെവിടെ നിന്നും ആളുകളെ നിങ്ങൾക്ക് ആവശ്യമുള്ള ജോലിക്കെടുക്കാം. ഏതാനും മണിക്കൂർ സമയത്തേക്ക് മാത്രം മതിയെങ്കിൽ അതും സാധ്യമാണ്. ചെലവുകുറഞ്ഞ, എന്നാൽ കാര്യക്ഷ മതയാർന്ന ആധുനിക മാർക്കറ്റിംഗ് തന്ത്രങ്ങളായിരിക്കും അവർ സ്വീക രിക്കുക. ഉപഭോക്താവിനെ കേന്ദ്രീകരിച്ചാണ് ബിസിനസ് നീങ്ങുന്നത്. ഉപഭോക്താവില്ലെങ്കിൽ ബിസിനസില്ലല്ലോ. സ്ഥാപനത്തിന്റെ ഉൽപാദന ക്ഷമത, ഉൽപന്നത്തിന്റെ സ്വീകാശ്യത. ജീവനക്കാരുടെ പ്രകടനം, ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ തുടങ്ങിയവയെല്ലാം കൂടുതൽ കൃത്യതയോടെയും എളുപ്പത്തിലും അളക്കാൻ സാധിക്കും. വിഭവങ്ങൾ പാഴാകുന്നത് ഒഴിവാക്കാം. പിഴവുകൾ കണ്ടെത്തി പരിഹരിക്കാം. എല്ലാം എത്ര എളുപ്പം.

ഡിജിറ്റലാകുന്നതുകൊണ്ടുള്ള മറ്റൊ ഒരു ഗുണം, ചെറിയ ഇൻപുട്ട് നൽകി പരമാവധി ഔട്ട്പുട്ട് എടുക്കാൻ തക്കവിധം പ്രവർത്തനത്തെ ഓപ്റ്റി മൈസ് ചെയ്യാനാകുമെന്നതാണ്. അതുപോലെ ഡിജിറ്റലായി മുന്നേറുന്ന സ്ഥാപനങ്ങൾക്ക് മറ്റുള്ളവയെ അപേക്ഷിച്ച് തങ്ങളുടെ ഉൽപന്നങ്ങളിൽ നിരന്തരം പുതുമ വരുത്താൻ സാധിക്കും. ഓർക്കുക, പരമ്പരാഗത രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ വളർച്ചയുടെ തോതിന് വലിയ പരിമിതികളുണ്ട്. എന്നാൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് മുന്നേറുന്ന സ്ഥാപനത്തിന്റെ വളർച്ച പലമടങ്ങ് ഇരട്ടിയായിരിക്കും.

മാറുന്ന മത്സരം

വിപണിയിലെ മൽസരത്തിന്റെ രീതികളും ഡിജിറ്റൽ ടെക്നോളജി മാറ്റി. നേരത്തെ സമാനമേഖലയിലുള്ള എതിരാളിയെ മാത്രം പേടിച്ചാൽ മതിയായിരുന്നു. എന്നാലിന്ന് മറ്റു മേഖലയിലുള്ള കമ്പനികളും ഭീഷ ണിയുയർത്തുന്നു. ഉദാഹരണത്തിന് മാരുതി, ഹ്യുണ്ടായ്, ഹോണ്ട് തുടങ്ങിയ വിവിധ കാർനിർമാണ കമ്പനികൾ തമ്മിലായിരുന്നു നേരത്തെ മൽസരം. എന്നാലിന്ന് അവരുടെയെ ല്ലാം മുഖ്യ എതിരാളികൾ ഐ.റ്റി. സംരംഭങ്ങളായ ഗൂഗിളും ടെസ്ലയു “ഡവറില്ലാ കാറുകളും ഇലക്ട്രിക് കാറുകളുമായി വന്ന് ഈ കമ്പനികൾ വാഹനനിർമാണ മേഖലയെ ഡിസ്പ്റ്റ് ചെയ്തിരിക്കുകയാണ്. നിലനിൽപിനായി പരമ്പരാഗത കാർനിർമാണ കമ്പനികളും ഇലക്ട്രിക് കാറുകളും ഓട്ടോണമസ് കാറുകളും വിപണിയിലിറക്കിത്തുടങ്ങുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് മുന്നേറാൻ ആവശ്യമായ വൈഗ്ധ്യമുള്ള കമ്പനികളുമായി സഹകരണത്തിലേർപ്പെട്ട് നിങ്ങളുടെ
മൽസരക്ഷമത പലമടങ്ങ് ഇരട്ടിയായാക്കണം.


ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ

5 മേഖലകൾ

ഡിജിറ്റൽ ട്രാൻസ്ഫർമേഷന് അഞ്ച് മേഖലകളാണുള്ളത്. ഡിജിറ്റൽ ട്രാൻ സ്ഫർമേഷനിലേക്ക് കടക്കുന്ന സ്ഥാപനങ്ങൾ ഈ അഞ്ചു മേഖലകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണം.


1. ഉപഭോക്താക്കൾ (Customer)

മുൻകാലങ്ങളിൽ നിരവധി ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള ഒരുൽ പന്നവും അത് വിൽക്കാനായി മാസ് കമ്യൂണിക്കേഷനും ഉപയോഗിക്കുന്ന രീതിയായിരുന്നു. എന്നാൽ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഉപഭോക്താക്കൾ കണക്റ്റഡ് ആണ്. ഇവിടെ ബിസിനസുകൾ തങ്ങളുടെ മാർക്കറ്റിംഗ് രീതികളിൽ വലിയ മാറ്റങ്ങൾ വരുത്താനും ഉപഭോക്താവിനെ സ്വാധീനിക്കുന്ന പുതിയ ഘടകങ്ങൾ തിരിച്ചറിയാനും നിർബ ന്ധിതരായിരിക്കുകയാണ്. തങ്ങളുടെ ഉൽപന്നം വിൽക്കാനുള്ള ഒരു മാർഗമായി മാത്രം ഉപഭോക്താവിനെ കാണാതെ അവരെ മറ്റുള്ള ഉപഭോ ക്താക്കളെ സ്വാധീനിക്കാൻ ശേഷിയുള്ളവരായും പുതുമ കണ്ടെത്തു ന്നതിനുള്ള പങ്കാളിയായുമൊക്കെ കരുതുക.

2. മൽസരം (Competition) 

ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ രണ്ടാമത്തെ മേഖല മൽസരമാണ്. പണ്ടൊക്കെ നമ്മുടെ ബിസിനസിന് സമാനമായുള്ള ബിസിനസുകളായിരുന്നു നമ്മുടെ മുഖ്യ എതിരാളികൾ. എന്നാൽ ഡിജിറ്റൽ ലോകത്ത് നാം മൽസരിക്കേണ്ടിവരുന്നത് നമ്മുടെ മേഖലയുമായി ബന്ധമില്ലാത്ത, എന്നാൽ ഉപഭോക്താവിന് കൂടുതൽ മൂല്യം നൽകുന്ന സ്ഥാപനങ്ങളുമയാണ്. ഇതുവരെ നമ്മുടെ ബിസിനസ് പാർട്ണറായിരുന്ന സ്ഥാപനം എതിരാളിയായി മാറാം. അല്ലെങ്കിൽ നിലനിൽപ്പിനായി നമ്മുടെ ഇതുവരെയുള്ള എതിരാളിയെ ബിസിനസ് പാർട്ണറാക്കി മാറ്റാം, ജിയോ വന്നപ്പോൾ ഐഡിയയും വോഡഫോ ണും ഒന്നായതുപോലെ.

3. ഡാറ്റാ (Data) 

മുൻകാലങ്ങളിൽ ഡാറ്റ ശേഖരിച്ചിരുന്നത് കസ്റ്റമർ സർവേ പോലുള്ള മാർഗങ്ങളിലൂടെയായിരുന്നു. അത് വളരെ സങ്കീർണവും ചെലവേറിയതും സമയമെടുക്കുന്നതുമായ പ്രക്രിയയായിരുന്നു. എന്നാലിന്ന് ഡാറ്റയുടെ മഹാപ്രളയമാണ്. ബിസിനസുകൾക്ക് ലഭ്യമായ ഈ ഡാറ്റ, മാർക്കറ്റ് സർവേ പോലുള്ള സിസ്റ്റമാറ്റിക് പ്ലാനിംഗിലൂടെ ഉണ്ടാകുന്നതല്ല. പകരം ഉപഭോക്താ ക്കളുടെ ഓൺലൈനിലൂടെയുള്ള ഇടപെടലിൽ നിന്ന് രൂപം കൊള്ളുന്നതാണ്.

സ്മാർട്ട്ഫോൺ, സോഷ്യൽ മീഡിയ തുടങ്ങിയ ബിഗ് ഡാറ്റ ടൂളുകൾ വഴി ബിസിനസുകൾക്ക് ഉപഭോക്താവിന്റെ മാറുന്ന താൽപര്യങ്ങളറിയാം. ഉപഭോക്താവിന് കൂടുതൽ മൂല്യം കൊടുക്കാം, ഭാവിയിൽ വരാനിരിക്കുന്ന ട്രെൻഡുകൾ അറിയാം. ഡാറ്റാ അനലിറ്റിക്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഉൽപാദ നപ്രക്രിയയും ഇൻവെന്ററി മാനേജ്മെന്റും മെച്ചപ്പെടുത്തിയ ധാരാളം കമ്പനികളുണ്ട്, ഡാറ്റാ അനാലിറ്റിക്സിന് ഹെൽത് കെയർ സ്ഥാപനമായി ഓർക് (Merck) പുതിയൊരു തന്ത്രം ഉപയോഗിച്ചു വിജയിച്ച കഥ ഈയിടെ വായിച്ചതോർക്കുന്നു.

അനാലിറ്റിക്സിന്

ലോകത്തിലെ പ്രശസ്ത ഹെൽത് കെയർ സ്ഥാപനമാണ് മെർക്. ന്യൂ ജേഴ്സിയിലെ കെനിൽ വരത്താണ് ആസ്ഥാനം. 2018-ലെ വാർഷിക വരുമാനം 12 ബില്യൻ ഡോളർ കോർ സിസ്റ്റത്തിലൂടെയും ആർ പി. വഴിയും സമാഹരിച്ച ഡാറ്റാ, ഉൽപാദനപ്രക്രിയയിലും ഇൻവന്ററി കൺട്രോളിലും ഉപയോഗിക്കാൻ മാനേജ്മെന്റ് ആലോചിച്ചു. എന്നാൽ ഓരോ പ്രോജക്ടിനും അനുയോജ്യമായ വിധത്തിൽ ഡാറ്റാ തരംതിരിടിക്കുന്നത് ശ്രമകരമായ ജോലിയായി ബന്ധപ്പെട്ട ഐ.ടി. ഡിപ്പാർട്ട്മെന്റിന് അനുഭവപ്പെട്ടു. പോരെങ്കിൽ അത് പിന്നീട് അനുയോജ്യമായ വിധത്തിൽ ഉപയോഗിക്കത്തക്കവിധം ലഭ്യമാവുകയും വേണം. മെർക്കിലെ ഐ.ടി.എൻജിനിയർമാർ തങ്ങളുടെ സമയത്തിന്റെ 70 ശതമാനവും വിനിയോഗിച്ചെങ്കിലും അതിനാനുപാതികമായ ഫലം കിട്ടിയില്ല.

അപ്പോഴാണ് കമ്പനിയുടെ ഐ.ടി. മാനുഫാക്ചറിംഗ് വിഭാഗത്തിൽ ചീഫ് ഇൻഫർമേഷൻസ് ഓഫീസറായ മിഷേൽ സാന്ദ്രാ, ഡിജിറ്റൽ ടെക്നോളജിയുടെ സഹായം തേടുന്നത്. ഡാറ്റാ മാനേജ്മെന്റായിരുന്നു അവരുടെ പ്രശ്നം. അങ്ങനെ അവരുടെ നേതൃത്വത്തിൽ തർക്കിലെ എൻജിനിയർമാർ രൂപം കൊടൂത്ത സിസ്റ്റമാണ് മാന്റീസ് (MAN TIS-Manufacturing and Analytics Irntelligence). ഇൻ മെമ്മറി ഡാറ്റാ ബേസും ഓപ്പൺ സോഴ്സ് ടൂളുമൊഹൗസിംഗ് സിസ്റ്റമാണ് മാന്റിസ്, ടെക്സ്റ്റായും വീഡിയോയായും സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലെ വിവരങ്ങളായുമുള്ള അസംഖ്യം ഡാ റ്റാ തങ്ങൾക്കാവശ്യമായ വിധത്തിൽ ശരിയാക്കിയെടുക്കാൻ മാന്റിസിന് കഴിവുണ്ട്. ടെക്നോളജിയിൽ അത അറിവില്ലാത്തവർക്കും അനായാസമായി കാണാനും കൈകാര്യം ചെയ്യാനും തക്ക രീതിയിലാണ് ഡാറ്റാ സൂക്ഷിക്കപ്പെടുക. കമ്പനിയുടെ ഐ.ടി. പോർട്ട്ഫോളിയോ പ്രോജക്ടുകൾക്കു വേണ്ടി വരുന്ന സമയവും ചെലവും ഏതാണ്ട് 45 ശതമാനം വരെ കുറയ്ക്കാൻ മാന്റീസ് സഹായിച്ചു.

അതിന്റെ ഫലമായി ഇൻവെന്ററി സൂക്ഷിക്കുന്ന ചെലവിൽ 50 ശതമാനവും ലീഡ് ടൈമിൽ 30 ശതമാനവും കുറവു വന്നു. ഇതിനോടൊപ്പം, മെർക്കിന്റെ ഉൽപാദനപ്രക്രിയയ്ക്കു വേണ്ട കോസ്റ്റ് വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീനും ലേണിംഗും ഉപയോഗി ഞാൻ മിഷേൽ തീരുമാനമെടുത്തു. കമ്പനിയിൽ നടത്തിയ ഈ ഡിജിറ്റൽ മാറ്റം, വിപ്ളവകരമായ രീതിയിലുള്ള മുന്നേറ്റത്തിന് വഴിവച്ചു. മെർക്കിനെപ്പോലെ, ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ച് തങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ഡാറ്റാ സമാഹരിക്കുകയും വിശകലനം ചെയ്യുകയും നവീകരിക്കുകയും ചെയ്യുന്ന നിരവധി സ്ഥാപനങ്ങൾ ലോകത്തുണ്ട് 

4. ഇന്നൊവേഷൻ (Innovation)

ബിസിനസിൽ പുതിയ ആശയങ്ങൾ കൊണ്ടുവരുക, അവ ടെസ്റ്റ് ചെയ്യുക, വിപണിയിൽ അവതരിപ്പിക്കുക എന്നിവയാണ് ഇന്നൊവേഷൻ അഥവാ പുതുമ കണ്ടെത്തലിലുള്ളത്. പരമ്പരാഗത ബിസിനസുകളിൽ പുതിയൊരു ആശയം കൊണ്ടുവന്ന് അത് മാർക്കറ്റ് ടെസ്റ്റിംഗ് നടത്തുകയെന്നത് വളരെ ചെലവേറിയതായിരുന്നു. അതിനാൽ പുതിയ ഉൽപന്നം വിപണിയിൽ വിജയിക്കുമോയെന്നത് മാനേജർമാരുടെ പ്രവചനത്തിൽ ഒതുങ്ങിനിൽക്കുമായിരുന്നു. ഇന്നത്തെ ഡിജിറ്റൽ ടെക്നോളജി, പുതിയ ആശയങ്ങൾ വിപണിയിൽ പരീക്ഷിക്കുന്നത് എളുപ്പവും വേഗതയേറിയതും ചെലവുകുറഞ്ഞതുമാക്കി മാറ്റി.


5. മൂല്യം (Value)

ഒരു ബിസിനസ് അതിന്റെ ഉപഭോക്താക്കൾക്ക് നൽകുന്ന മൂല്യമാണ് ഡിജിറ്റൽ ട്രാൻസ്ഫർമേഷന്റെ മുഖ്യ മേഖലകളിൽ ഒടുവിലത്തേത്. മുൻകാലങ്ങളിൽ ഒരു സ്ഥാപനത്തിന്റെ വാല്യു പ്രൊപ്പോസിഷൻ ഏകദേശം സ്ഥിരമായി നിൽക്കുന്ന ഒന്നായിരുന്നു. ഉൽപന്നങ്ങൾ പുതുമയേറിയതാക്കാം, മാർക്കറ്റിംഗ് രീതികൾ മാറ്റിക്കൊണ്ടിരിക്കാം, പ്രവർതന രീതി  മെച്ചപ്പെടുത്താം. പക്ഷേ കമ്പനിയുടെ അടിസ്ഥാന മൂല്യങ്ങൾ സ്ഥിരമായി നിൽക്കണം.

ഈ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ മുന്നേറാനുള്ള ഏകമാർഗം പരിവർത്തനത്തിന്റെ പാതയിലേക്ക് ബിസിനസിനെ മാറ്റിയെടുക്കുക യെന്നതാണ്. മാറ്റം വന്നിട്ട് മാറാം എന്നുവിചാരിച്ച് കാത്തിരിക്കാതെ അവസരങ്ങളെ മുൻകൂട്ടി കണ്ട് അവയെ ആ മാറ്റം വരുന്നതിനുമുമ്പേ തന്നെ ബിസിനസിലേക്ക് കൊണ്ടുവരുക.


എന്തുകൊണ്ട് ഡിജിറ്റലാകണം?

എന്തുകൊണ്ട് സ്ഥാപനങ്ങൾ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നടത്തണം? ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ 10 പ്രയോജനങ്ങൾ


1. കാര്യക്ഷമത കൂട്ടുന്നു 

മാനുവൽ ഡാറ്റ എൻട്രി മുതൽ പലതും സ്ഥാപനത്തിന്റെ വളർച്ച മന്ദഗതിയിലാക്കുന്നു. ലാഭക്ഷമത കുറയ്ക്കുന്നു. എന്നാൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഈ തടസങ്ങളെല്ലാം നീക്കുന്നു.


2. ഇന്നൊവേഷൻ ത്വരിതപ്പെടുത്തുന്നു

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കരുത്തോടെ പുതിയ ആശയങ്ങൾ ബിസിനസിൽ എളുപ്പത്തിലും ചെല വകുറച്ചും പരീക്ഷിക്കാനാകുന്നു.


3. ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാം

ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ കടന്നുവരവോടെ ഉപഭോക്താക്കളുടെ പ്രതീക്ഷകളിൽ മാറ്റം വരുന്നു. ഇത് മുൻകൂട്ടി മനസിലാക്കാനുള്ള വഴി കൂടിയാണ് സോഷ്യൽ മീഡിയ അടക്കമുള്ള ഡിജിറ്റൽ സങ്കേതങ്ങൾ ഒരുക്കുന്നത്. ഉപഭോക്താവിന്റെ മാറുന്ന അഭിരുചിക്കനുസരിച്ച് ബിസിനസിലും മാറ്റം വരുത്താൻ ഇതിലൂടെ സ്ഥാപനങ്ങൾക്ക് കഴിയുന്നു.


4. പുതിയ വിപണികളിലേക്ക് കടക്കാനാകുന്നു

ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത വിപണികളിലേക്ക് ചെന്ന് പുതിയ ഉപഭോക്താക്കളെ നേടാൻ ഡിജിറ്റൽ ട്രാൻസ്ഫർമേഷനിലൂടെ സ്ഥാപനങ്ങൾക്ക് സാധിക്കും. പുതിയ വിപണികളിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായുള്ള മാർക്കറ്റ് സ്റ്റഡി പുതു സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിവേഗവും ചെലവുകുറഞ്ഞതുമാക്കാൻ സാധിക്കുന്നു.


5. ചെലവു ചുരുക്കാനാകുന്നു

സാങ്കേതികവിദ്യ സ്ഥാപനത്തിന്റെ വിവിധമേഖലകളിൽ ആവിഷ്കരി ക്കുന്നതിലൂടെ ചെലവ് വളരെയേറെ കുറയ്ക്കാൻ സ്ഥാപനങ്ങൾക്ക് സാ ധിക്കുന്നു. ഉദാഹരണത്തിന്, അവർക്ക് ഏറ്റവും ലാഭത്തിൽ അസംസ്കൃ
തവസ്തുക്കൾ ലഭിക്കുന്ന മാർക്കറ്റ്, ഓൺലൈനിലൂടെ കണ്ടെത്തി അവിടെ നിന്ന് ഉൽപന്നങ്ങൾ സോഴ്സ് ചെയ്യാൻ പറ്റും. ഇത് ഉൽപാദനച്ചെലവു കുറയ്ക്കും.


6. തീരുമാനമെടുക്കൽ വേഗത്തിലാക്കുന്നു

ഡാറ്റയുടെ അതിപ്രസരമുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്തു വിവരങ്ങളും നമ്മുടെ വിരൽത്തുമ്പിൽ സെക്കൻഡുകൾ കൊണ്ട് ലഭ്യമാകും. പക്ഷേ ചില സ്ഥാപനങ്ങൾ മാത്രമേ ഈ ഡാറ്റ തങ്ങളുടെ ബിസിനസിൽ പ്രയോ ജനപ്പെടുത്തുന്നുള്ളു. എന്നാൽ ഡിജിറ്റലായി മുന്നോട്ടുപോകുന്ന സ്ഥാപനങ്ങൾ ആധുനിക ബിസിനസ് ടൂളുകൾ ഉപയോഗിച്ച് ലഭ്യമായ ഡാറ്റ പ്രയോജനപ്പെടുത്തുന്നു. ഇതു വഴി സാഹചര്യങ്ങളോട് അതിവേഗം പ്രതികരിക്കാനും പെട്ടെന്ന് തീരുമാന ങ്ങളെടുക്കാനും സാധിക്കുന്നു.

7. ആഗോളതലത്തിലേക്ക് വളരാനാകുന്നു

ഡിജിറ്റൽ ട്രാൻസാർമേഷനിലേക്ക് കടന്നുവന്ന സ്ഥാപനങ്ങളുടെ വിപണി ലോകം മുഴുവൻ നിറഞ്ഞതായിരിക്കും. അതിനാൽ ഇത്തരം സ്ഥാപനങ്ങൾ പരമ്പരാഗത സ്ഥാപനങ്ങളെ അപേക്ഷിച്ച് വൻ വളർച്ച നേടുന്നു.

8. ലാഭം കൂട്ടുന്നു. 

ഡിജിറ്റൽ ട്രാൻസ്ഫർമേഷന്റെ ഫലമായി വളരെ കാര്യക്ഷമതയോടെ ഒരു സ്ഥാപനം പ്രവർത്തിക്കുമ്പോൾ, മികച്ച തീരുമാനങ്ങളെടുക്കുമ്പോൾ, 'പുതിയ വിപണികളിലേക്കിറങ്ങുമ്പോൾ, ഉപഭോക്തൃ സംതൃപ്തി പ്രയോജനം എന്താണ്? നിങ്ങളുടെ സ്ഥാപനത്തിന്റെ ലാഭം കൂടുന്നു.

9. കണക്റ്റഡ് ആണ് 

ആണ് ലോകവുമായി ഇവർ കണ് ആണ്. ഇത്തരം സ്ഥാപനങ്ങൾ ഡിജിറ്റൽ ലോകത്ത് വളരെ പ്രശസ്ത വിമായിരിക്കും. ശക്തമായ ബന്ധങ്ങൾ ഇവർ കെട്ടിപ്പടുക്കും. വിശാലമായ ഇവരുടെ നെറ്റ്വർക്കിംഗ് ശൃംഖല ബിസിനസിലുടനീളം പ്രയോജനപ്പെടുത്താനാകുന്നു. ഇതുവഴി ഇവർക്ക് ഗ്ലോബൽ ഹണ്ടിംഗ് ലഭിക്കുന്നു. മുന്നേറാനായി ഇവർ പുതിയ ഗ്ലോബൽ പാർട്ണർഷിപ്പുകളിൽ ഏർപ്പെടും. 

10. കാലത്തിനു മുന്നേ പോകുന്നു 

ഗ്ലോബൽ വിപണിയിൽ എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. സമീപ ഭാവിയിൽ എന്ത് സംഭവിക്കുന്നു എന്നൊക്കെ സമയാസമയം അറിഞ്ഞു  ഇത് പുതിയ ട്രെൻഡുകൾ സൃഷ്ടിച്ച് എതിരാളികളെക്കാൾ ഒരുപടി മൂന്ന് പോകാൻ ഡിജിറ്റൽ ട്രാൻ സർമേഷനു തയാറായ സ്ഥാപനങ്ങൾക്ക് സാധിക്കുന്നു. മറ്റു സംരംഭകർ പുതിയൊരു കാര്യത്തെക്കുറിച്ച് കേട്ടുതുടങ്ങുമ്പോഴേ ഇവർ അത് സ്വന്തം സ്ഥാപനത്തിൽ നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ടാകും.

മാറിയേ മതിയാവു എന്തുകൊണ്ടാണ് ഇനിയുള്ള കാലത്ത് ബിസിനസിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആവശ്യമാണന്നു പറയുന്നത്. വിപണിയെന്ന യുദ്ധക്കളത്തിന്റെ സ്വരൂപം മാറിമറിഞ്ഞിരിക്കുന്നു. ശത്രു എകെ 47-ാ യിട്ടാണ് ഇറങ്ങുന്നതെങ്കിൽ അവിടെ വാളും പരിചയുമായി ഇറങ്ങിയിട്ടു കാര്യമുണ്ടോ? വാളെടുക്കും മുനി ബുള്ളറ്റ് മാറ്റു തുളച്ചു കടന്നു പോകും. ആധുനികയുഗത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയ കൂട്ടുപിടിക്കാത്ത സംരംഭങ്ങൾക്ക് സംഭവിക്കാൻ പോകുന്നതും അതു തന്നെയാണ്. ഇവിടെ അതിജീവനത്തിന് ഈയൊരു മാർഗമേയുള്ളു. 

ഇന്റർനെറ്റ് എന്ന അനിവാര്യത

ഇന്റർനെറ്റിനെ പഴയ തലമുറയിൽപ്പെട്ട ഒരു വിഭാഗമാളുകൾക്ക് ഭയമാണ്. ഇന്റർനെറ്റിന്റെ നൂലാമാലകൾ തങ്ങൾക്കറിയില്ല എന്നാണ് അവർ പറയുക. അതുകൊണ്ട്, ഇന്റർനെറ്റിന്റെ ലോകത്തേക്ക് അവർ തിരിഞ്ഞു നോക്കുകയില്ല.എന്നാൽ ടെക്നോളജി രംഗം അതിവേഗം വികസിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്റർനെറ്റിന്റെ ഘടനയും സാധ്യതകളും അതിനെക്കാൾ വേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്. ഇന്റർനെറ്റ് അതിജീവനത്തിന്റെ ജീവവായുവായി മാറുകയാണ്. അക്ഷരമറിയാത്തവന് ഇന്നത്തെ ലോകത്ത് ജീവിക്കാൻ എത്ര ബുദ്ധിമുട്ടാണെന്ന് ആലോചിച്ചു നോക്കൂ. അതുപോലെയായിരിക്കും ഇന്റർനെറ്റ് അറിഞ്ഞു കൂടാത്ത ഒരാൾ അടുത്ത ദശകത്തിൽ ആശയവിനിമയം മാത്രമല്ല, ദൈനംദിന വ്യവഹാരങ്ങളെല്ലാം ഡിജിറ്റലാകുമ്പോൾ അതെനിക്ക് അറിയില്ലല്ലോ എന്നു പരിതപിക്കു ന്നവന്റെ സ്ഥാനം സമൂഹത്തിനു വെളിയിലാണ്.

സംരംഭകരും അക്കാഡമിക് പണ്ഡി തരും മാത്രമല്ല സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരും ഇന്റർനെറ്റ് സാക്ഷരത നേടിയിരിക്കണം. അത്ര വേഗത്തിലാണ് ടെക്നോളജി നീരാളിയെപ്പോലെ ലോകത്ത് പിടിമുറുക്കുന്നത്. അതിജീവനത്തിന്റെ ആധാരമാണ് ഇന്റർനെറ്റ് സാക്ഷരത.

ഡിജിറ്റൽ ഇൻഡ്യയെ സഹായിക്കാൻ ഗൂഗിൾ

“ഏത് സാമ്പത്തികവ്യവസ്ഥയുടെയും വളർച്ചയെ മുന്നോട്ടുനയിക്കുന്ന എൻ ജിനാണ് ഇന്റർനെറ്റും ഡിജിറ്റൽ ടെക്നോളജിയും. ഇന്ന് ആർക്കു വേണമെ ങ്കിലും ഒരു സംരംഭകനോ ഡിജിറ്റൽ ഡവലപ്പറോ പുതിയൊരു ആപ്പിന്റെ സ്രഷ്ടാവോ ആകാം. എന്നാൽ ഡിജിറ്റലൈസ് ചെയ്യാനുള്ള ശരിയായ ടൂൾസും നൈപുണ്യവും അവർക്ക് വേണമെന്നു മാത്രം. ഇങ്ങനെയുള്ള വരെ വളർച്ചയിലേക്ക് നയിക്കാനാ വശ്യമായ വിധത്തിൽ പരിശീലിപ്പിക്കാനും ശാക്തീകരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.'' ഇത് പറയുന്നത് മറ്റാരുമല്ല, ഗൂഗിളിന്റെ സി.ഇ.ഒ. ആയ സുന്ദർ പിച്ചയാണ്.

ഗൂഗിളും കെപിഎംജിയും സംയുക്തമായി നടത്തിയ ഒരു പഠനത്തിൽ ഡി ജിറ്റലായി ബിസിനസ് ചെയ്യുന്ന സ്ഥാപനങ്ങൾ, ഓഫ് ലൈനായി ബിസിനസ് ചെയ്യുന്ന സ്ഥാപനങ്ങളെക്കാൾ രണ്ടിരട്ടി വളർച്ച കൈവരിക്കുന്നതായി കണ്ടെത്തി. ഇൻഡ്യയിലെ ഓഫ് ലൈനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് ഡിജിറ്റൽ അൺ ലോക്ക്ഡ് (Digital Unlocked) എന്ന പേരിൽ ഒരു പരിശീലന പദ്ധതി ഗൂഗിൾ സമീപകാലത്ത് ലോഞ്ച് ചെയ്യുകയുണ്ടായി. 40 ഇൻഡ്യൻ നഗരങ്ങളിൽ കുറഞ്ഞത് 5000 വർക്ഷോപ്പുകളെങ്കിലും നടത്താനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. ഗൂഗിൾ മൈ ബിസിനസ് എന്ന പേരിൽ ഗൂഗിൾ ഒരു ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. 80 ലക്ഷത്തിലധികം ചെറുതും ഇടത്തരവുമായ ബിസിനസ് സ്ഥാപനങ്ങൾ (small and medium business) ഇതിലെ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നുണ്ട്.


ഡാറ്റാ മാനേജ്മെന്റ് ശൈലികൾ മാറുന്നു

വിവരങ്ങൾ (Information) കരസ്ഥമാക്കുകയും തരംതിരിക്കുകയും സൂക്ഷിച്ചു വയ്ക്കുകയും ആവശ്യമായ സമയത്ത് ആവശ്യമായ അളവിൽ, ആവശ്യമായ രൂപത്തിൽ പ്രോസസ് ചെയ്തെടുക്കുകയുമാണ് ഡാറ്റാ മാനേജ്മെന്റ്, നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഏത് സ്ഥാപനത്തിന്റെയും അടിസ്ഥാന ആധാരം ഡാറ്റകളാണ്.ഇന്ന്, ഡാറ്റയുമായി ബന്ധപ്പെട്ടതെല്ലാം ഡിജിറ്റൽ സാങ്കേതികവിദ്യ മാറ്റിമറിച്ചിരിക്കുകയാണ്. പരമ്പരാഗത ബിസിനസുകളിൽ ഡാറ്റാ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും വളരെ ബുദ്ധിമുട്ടേറിയതുമായ ജോലിയായിരുന്നു. എന്നാൽ ആധുനിക ബിസിനസിന്റെ കാതൽ ഡാറ്റായാണ്. ഇന്ന് ഡാറ്റ സൃഷ്ടിക്കപ്പെടുന്നത്. മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ള വേഗത്തിലും നിരക്കിലുമാണ്. നമുക്ക് ലഭിക്കുന്ന ഭീമമായ തോതിലുള്ള ഡാറ്റായിൽ നിന്ന് ആവശ്യമുള്ളവയെടുക്കുകയെന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി. അതായത് ഡാറ്റാ മാനേജ്മെന്റ് അതീവ സങ്കീർണമായിരിക്കുന്നു. എന്നർഥം.


ഇന്റർനെറ്റും ഇന്നർനെറ്റും

ലോകത്തിലെ ആശയവിനിമയസ കര്യങ്ങൾ ഒരു ശൃംഖലയിലൂടെ അന്യോന്യം ബന്ധിക്കപ്പെട്ട സംവിധാനത്തെയാണ് നാം ഇന്റർനെറ്റ് എന്നു പറയുന്നത്. ടെക്നോളജിയുടെ സഹായമുപയോഗിച്ച് ഇന്റർനെറ്റിലൂടെ ഇന്ന് ലോകത്തിലെ ജനങ്ങളെല്ലാം കണക്ടഡ് ആണ്. ബന്ധങ്ങൾ വിരൽത്തുമ്പിൽ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

പക്ഷേ ഓർക്കുക. മനുഷ്യമനസിനെക്കൂടി ടെക്നോളജി വരുതിയിലാക്കുന്ന ഒരു കാലം വിദൂരമല്ല. അപ്പോൾ മനസുകൾ തമ്മിൽ അതിവേഗം ബന്ധിക്കപ്പെടുന്ന ടെലിപ്പതി പോലുള്ള അതീന്ദ്രിയാവബോധത്തിന്റെ പുതിയൊരു വെർഷനാവും നടപ്പാവുക. ഉദാഹരണത്തിന് തല യോട്ടിക്കുള്ളിൽ ഘടിപ്പിക്കുന്ന ഒരു ഇലക്ട്രോണിക് ചിപ്പുപയോഗിച്ച് പ്രകാശവേഗത്തിൽ നമുക്ക് നമ്മുടെ ചിന്തകൾ മറ്റൊരാളിന്റെ മനസ്സിലേക്ക് അയയ്ക്കാമെന്നു നില വരും അയാൾക്കത് സ്വീകരിക്കാനും കഴിയും. അതുപോലെ രണ്ടു വ്യക്തികൾ വെവ്വേറെ അനുഭവിക്കുന്ന ഓഗ് മെന്റഡ് റിയാലിറ്റി, അഡ്വാൻസ്ഡ് ടെക്നോളജിയിലൂടെ അന്ന് ബന്ധിപ്പിച്ചെടുക്കാൻ സാധിക്കും. മാത്രമല്ല, വിചാരങ്ങളും വികാരങ്ങളും സ്വപ്നങ്ങളും ഇങ്ങനെ അതിദ്രുതം വിനിമയം ചെയ്യപ്പെടും. അതായത് മനസുകൾ തമ്മിൽ ഒരു ശൃംഖലയിലൂടെ ബന്ധി ക്കപ്പെടുന്നത് എളുപ്പമാണ്.

ആന്തരികമായ ഈ ശൃംഖലയിലുപയോഗിക്കുന്ന സാങ്കേതികോപകരണ ങ്ങൾ വെളിയിൽ കാണാനാവുന്നതായിരിക്കില്ല. ഇങ്ങനെ ലോകത്തിലുള്ള ആളുകളുടെയെല്ലാം മനസുകൾ തമ്മിൽ സൃഷ്ടിക്കപ്പെടുന്ന ആ അനന്തമായ ആ ശൃംഖലയെ നമുക്ക് ഇന്നർനെറ്റ് (Innerrnet) എന്നു വിളിക്കാം. അങ്ങനെ ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന സങ്കൽപം ഇന്നർനെറ്റിലൂടെ സുസാധ്യമാകും.

വൈഫക്കു പകരം ലൈ-ഫൈ

വൈ ഫൈയുടെ കാലം കഴിയാൻ പോകുന്നുവെന്നുവേണം കരുതാൻ.
ആശയവിനിമയ ഉപകരണങ്ങൾ തമ്മിൽ ഡാറ്റാ കൈമാറുന്നതിന് ലൈറ്റ് ഉപയോഗിച്ചുള്ള വയർലെസ് കമ്യൂണിക്കേഷൻ ടെക്നോളജി ലൈ-ഫൈ
(Li Fi) എന്നാണറിയപ്പെടുന്നത്. ലൈറ്റ് ഫിഡലിറ്റി എന്നതിന്റെ ചുരുക്കെഴുത്താണ് ലൈ-ഫൈ, എഡിൻബർഗിൽ വച്ചു നടന്ന ഒരു ടെഡ് ഗ്ളോബൽ പ്രഭാഷണത്തിൽ ഹാരാൾഡ് ഹാസ് ആണ് ലൈ-ഫൈ എന്ന പദസംയുക്തം ആദ്യമായി ഉപയോഗിച്ചത്. അൾട്രാ വയലറ്റ് - ഇൻഫ്രാറെഡ് സ്പെക്ട്രത്തിലും സാധാരണ പ്രകാശത്തിലും കൂടെ ഹൈ സ്പീഡിൽ ഡാറ്റാ  ട്രാൻ സ്മിറ്റ് ചെയ്യാൻ കഴിവുള്ള ലൈറ്റ് കമ്യൂണിക്കേഷൻ സിസ്റ്റമാണ് ലൈ ഫൈ,

ഡാറ്റാപെണറിന്റെ പുതിയ ലോകം

ഉൽപന്നങ്ങളോ സേവനത്തിന്റെ ആശയങ്ങളോ ഒന്നുമല്ല വരുംകാലത്ത് സംരംഭകത്വത്തിന്റെ കാതൽ. പിന്നെയോ, ഡാറ്റായാണ്. നാനാതരത്തിലുള്ള ലക്ഷക്കണക്കിന് വിവരങ്ങളുടെ ഡാറ്റാ. ഉൽപന്നത്തെക്കുറിച്ചും അതിന്റെ ഗുണഗണങ്ങളെക്കുറിച്ചും ഗുണഭോക്താക്കളുടെ ലൊക്കേഷനെക്കുറിച്ചുമൊക്കെയുള്ള ഈ ഡാറ്റായായിരിക്കും ബിസിനസിന്റെ ഊർജം. മാത്രമോ, ഡാറ്റായുടെ ഈ അതിഗംഭീര സ്റ്റോറേജ് ഒരു നഖത്തിന്റെ അത്രപോലും വലുപ്പമില്ലാത്ത ഇലക്ട്രോണിക് ചിപ്പായിരിക്കുകയും ചെയ്യും. ഇപ്രകാരം ഡാറ്റ ഉപയോഗിച്ച് ബിസിനസ് നടത്തിക്കൊണ്ടുപോകുന്ന സംരംഭകനാണ് ഡാറ്റാപണർ (Datapreneur).

ഒരു ഡാറ്റാണർക്ക് ഡാറ്റാ സയൻസിൽ അതീവ താൽപര്യമുണ്ടായിരിക്കും. ലഭ്യമായ വിവരാതസിൽ നിന്ന് - ഡാറ്റായിൽ നിന്ന് - ആവശ്യമായ വിവരം എടുക്കുന്നതിനുളള ഏത് യത്നവും ഡാറ്റാ സയൻസിൽപ്പെടുന്നു. അത് ടെക്നോളജിയുടെ സഹായത്തോടെയായിരിക്കും മിക്കപ്പോഴും ചെയ്യുക. ഡാറ്റാപണർ കൈകാര്യം ചെയ്യുന്ന ബിസിനസ് മേഖലകൾ പ്രധാനമായും നാലെണ്ണമാണ്. അവ താഴെപ്പറയുന്നു.


1. ഡാറ്റാ പ്രോഡക്ട്സ്


2. ഡാറ്റാ സയൻസ് സർവീസസ്


3. ഡാറ്റാ സയൻസ് ട്രെയിനിംഗ്


4. ഡാറ്റാ സയൻസ് കമ്യൂണിറ്റി 

ഇതിനു പുറമേ സോഷ്യൽമീഡിയയിലൂടെയും അല്ലാതെ പരമ്പരാഗതമായ രീതിയിൽ നേരിട്ടും ലഭിക്കുന്ന വിവരങ്ങളൊക്കെ ആവശ്യാർഥം തരംതരിച്ച് സൂക്ഷിക്കുകയും യഥാവസരം ഉപയോഗിക്കുകയും ചെയ്യുന്ന സാധാ രണസംരംഭകരെയും ഇക്കൂട്ടത്തിൽ പെടുത്താം. ഓരോ തരത്തിലുമുള്ള വിവരങ്ങളാണ് ഡാറ്റാ പണറുടെ ടൂൾസ്.
വളരെ പുതിയ വളരെ പഴയ
Join WhatsApp