ബ്ലോഗ് എഴുതി ജീവിത മാർഗമുണ്ടാക്കാമോ? ഓൺലൈൻ മാർക്കറ്റേഴ്സ് പറഞ്ഞ് വിശ്വസിപ്പിക്കുന്ന കാര്യം. എന്നാൽ ബ്ലോഗിനെ അധിക വരുമാനത്തിനുള്ള മാർഗമായി വളർത്തിയെടുക്കാവുന്നതേയുള്ളൂ. മികച്ച രചനകൾ ഒന്നിനു പുറകെ ഒന്നായി നിരന്തരം പോസ്റ്റ് ചെയ്ത്കൊണ്ടിരിക്കു. ആളുകളെ വലിയ തോതിൽ ആകർഷിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ, അക്ഷയ പാത്രം പോലെ ബ്ലോഗിൽ നിന്ന് എപ്പോഴും നല്ല വരുമാനമുണ്ടാക്കാം.
നിരീക്ഷണങ്ങളുമെല്ലാം ബ്ലോഗുകളിൽ ഇടംപിടിക്കാറുണ്ട്. എഴുത്തുകൾ, ചിത്രങ്ങൾ, മറ്റ് ബ്ലോഗുകൾ, ഭക്ഷണം, രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, വിവിധ ചടങ്ങുകൾ, സിനിമ തുടങ്ങിയവയും ബ്ലോഗുകൾക്ക് വിഷയമാവുന്നു. വ്യക്തികൾക്ക് ബ്ലോഗുകളിൽ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താം.
നിങ്ങളുടെ വേർഡ്പ്രസ് ബ്ലോഗിനെ മെമ്പർഷിപ്പ് സൈറ്റാക്കി മാറ്റാൻ കഴി യുന്ന Plug in ആണ് മെമ്പർ പ്രസ്. മെമ്പർഷിപ്പ് എങ്ങനെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. സൗജന്യവും പ്രീമിയവുമായ മെമ്പർഷിപ്പ് പ്ലാനുകൾ ഒരുമിച്ചുചേർക്കാം. പ്രീമിയം പ്ലാനിൽ പരസ്യങ്ങൾ പാടില്ല. സൗജന്യ ഡൗൺലോഡ്, കൂടുതൽ കണ്ടന്റുകളിലേക്കുള്ള പ്രവേശനം, മെമ്പർഷിപ്പ് ഫോറം... തുടങ്ങി ആകർഷകമായ പലതും നൽകാൻ കഴിയണം.
പ്രധാനമായും ഓർക്കേണ്ടത്. നിങ്ങളുടെ കണ്ടന്റ് വായിക്കാൻ ആളുകൾ പണം കൊടുക്കണമെങ്കിൽ അത് ഉന്നതനിലവാരത്തിലുള്ളതായിരിക്കണം എന്നതാണ്. അവർക്ക് പ്രയോജനപ്പെടുന്ന കണ്ടന്റിന് മാത്രമേ അവർ പണം നൽകാൻ തയാറാകു. അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മെമ്പർഷിപ്പ് പുതുക്കാൻ അവർ തയാറാകില്ല.
ബ്ലോഗിംഗിൽ ചില പരിമിതികളും ഉണ്ട്. ബ്ലോഗിംഗ് പൂർണതോതിലുള്ള പ്രൊഫഷനായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ബ്ലോഗർ അല്ല അതിനുള്ള മാർഗം. തുടക്കത്തിൽ 100 ഡോളർ മുടക്കാൻ തയാറാണെങ്കിൽ വേർഡ് പ്രസാണ് അതിനു നല്ലത്. അല്ലെങ്കിൽ ബ്ലോഗ് സ്പോട്ടിൽ തുടങ്ങിയശേഷം വരുമാനം ലഭിച്ചുതുടങ്ങിക്കഴിഞ്ഞ് വേർഡ് പ്രസിലേക്ക് മാറാം.
എളുപ്പമാണ്. പക്ഷേ വായനക്കാരെ ആകർഷിക്കുന്ന മികച്ച രചനകൾ വേണമെന്നു മാത്രം.
ഗൂഗിൾ അക്കൗണ്ട് ഉണ്ടാക്കുന്നത ലളിതമാണ് മീഡിയം ബ്ലോഗ് ഉണ്ടാക്കുന്നത്. ആഡ്സെൻസ് പോലുള്ള തേർഡ് പാർട്ടി അഡ്വർടൈസിങ് പ്ലാറ്റ് ഫോമിനെ മീഡിയം പിന്തുണയ്ക്കില്ല. അഫിലിയേറ്റ് മാർക്കറ്റിങ് ആണ് ഇതിലൂടെ പണമുണ്ടാക്കാനുള്ള വഴി. വരുമാനം ഉണ്ടാക്കാൻ മികച്ച രചനകൾ വേണം എന്ന കാര്യം മറക്കരുത്.
മൊബൈൽ ഫോണിലൂടെ എല്ലാവരിലേക്കും കാര്യങ്ങൾ വേഗത്തിൽ എത്തിക്കാൻ പറ്റും. ഇത് വളോ ഗിംഗിന്റെ അവസരങ്ങൾ വർദ്ധിപ്പിക്കുന്നു. ഇതിനായി സോഷ്യൽ മീഡിയയിൽ സ്ഥിരസാന്നിധ്യമാവുകയും ടെക്നിക്കലായി അറിവ് നേടുകയും വേണം. അഞ്ചുലക്ഷം കോടി ആളു കളാണ് ഒരു ദിവസം യുട്യൂബ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ മിക്ക സംരംഭകരും കോർപറേറ്റുകളുമെല്ലാം തങ്ങളുടെ പരസ്യം ജനങ്ങളിലേക്ക് എത്തിക്കാൻ യുട്യൂബിനെ ഉപയോഗിക്കുന്നു. മൊബൈൽ മുതൽ ഹോട്ടൽ വരെ റിവ്യൂ ചെയ്യാൻ പ്രമുഖ കമ്പനികൾ വ്ളോഗർമാരെ സമീപിക്കുന്നത് ഈ രംഗത്ത് അവസരങ്ങൾ വർധിപ്പിക്കുന്നു.
സാമൂഹികമാധ്യമങ്ങളിൽ പ്രേക്ഷകരെ കണ്ടെത്താൻ വീഡിയോകൾ കൃത്യമായ ഇടവേളകളിൽ അപ്‌ലോഡ് ചെയ്യണം. ഉള്ളടക്കം ആകർഷ കുമെങ്കിൽ ആളുകൾ അന്വേഷിച്ചെത്തും. വീഡിയോ ഷൂട്ടിംഗ്, എഡിറ്റിംഗ്, ഇന്റർനെറ്റ് പരിചയം എന്നിവയുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമായി.
ഇത് വളരെ എളുപ്പമോ വളരെ കഠിനമോ അല്ല. പക്ഷേ എല്ലാവരും വിജ യിക്കുന്നുമില്ല. അതുകൊണ്ട് വിജയത്തിനായി നന്നായി അധ്വാനിക്കണം.
2. വ്ളോഗിംഗിലൂടെ എളുപ്പം പണമുണ്ടാക്കാം
ഈ ധാരണയും ശരിയല്ല. വ്ളോഗിംഗിന് ഏറ്റവും വലിയ അവസരമൊരുക്കുന്ന പ്ലാറ്റ്ഫോം യൂട്യൂബ് ആണ്. ആഡ്സെൻസ് വഴി യുട്യൂബിലൂടെ പരസ്യ വരുമാനം നേടുന്നതാണ് പരമ്പരാഗതശൈലി. നല്ല രീതിയിൽ ആളുകൾ നിങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ വന്നാൽ മാത്രമേ വരുമാനം ലഭിക്കൂ. ഒരു വ്യൂവറിൽ നിന്ന് നിങ്ങൾക്ക് ഒരു രൂപയേ കിട്ടു. പക്ഷേ ഒരു ലക്ഷം ഉണ്ടായാൽ ഒരു ലക്ഷം രൂപ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ചാനലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുക. അപ്പോഴാണ് നിങ്ങൾക്ക് കൂടുതൽ വരുമാനം ഉണ്ടാകുക. അഫിലിയേറ്റ് മാർക്കറ്റിംഗ് സാധ്യതകളും പരിഗണിക്കാം.
ഇവിടെ എടുത്തു പറയേ ഒന്നുണ്ട്. ടെക്നോളജിയുടെ മുന്നേറ്റം ലോകത്തെ കൂടുതൽ ഡിജിറ്റലാക്കിക്കൊണ്ടിരിക്കുന്നു. ചിന്തകൾ പോലും ഡിജിറ്റലാകുന്ന കാലഘട്ടമാണ് വരുന്നത്. മനുഷ്യവ്യവഹാരങ്ങളെ മാറ്റി മറിക്കുന്ന ഈ ഡിജിറ്റൽ പരിവർത്തനത്തെ നാം ഉൾക്കൊണ്ട് മതിയാവൂ.
ഗുരുവിന്റെ ഉപദേശങ്ങളല്ല, ഗുരു തന്നെ നമ്മുടെ തലച്ചോറിൽ കയറിപ്പറ്റും മനസിലായില്ലേ? നമുക്കു വേണ്ട ഉപദേശങ്ങൾ നൽകാനും സംശയങ്ങൾ അപ്പപ്പോൾത്തന്നെ തീർത്തു തരാനുമൊക്കെ സഹായിക്കുന്ന ഡിജിറ്റൽ ചിപ് നമ്മുടെ തലയോട്ടിക്കുള്ളിൽത്തന്നെ ഇംപ്ലാന്റ് ചെയ്യുന്ന കാലം അതിവിദൂരമല്ല. ഈ ചിപ്പാണ് ഡിജിഗുരു (Digguru), ഇന്നിപ്പോൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഏത് സ്ഥലത്തും നാം അനായാസം ഡ്രൈവ് ചെയ്തെത്തുന്നില്ലേ? അതുപോലെ തലയോട്ടിക്കുള്ളിൽ ഇ പാന്റ് ചെയ്യുന്ന ഡിജിഗു സംശയ ദൂരീകരണത്തിനായി എല്ലായ്പോഴും നമ്മോടൊപ്പമുണ്ടാകും.
ഒരു കാര്യത്തിൽ ശരിയായ തീരുമാനമെടുക്കേണ്ടി വരുമ്പോൾ, അല്ലെങ്കിൽ ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ, അതുമല്ലെങ്കിൽ മാർഗനിർദ്ദേശത്തിനായി തിരയുമ്പോൾ നമ്മോടൊപ്പമുള്ള ഡിജിഗുരു വിനെ ആശ്രയിക്കാം. ഡിജിറ്റലൈസ് ചെയ്ത് ഗുരുവായതിനാൽ കോടാനു കോടി അറിവുകൾക്കിരിപ്പിടമായിരിക്കും വിജിഗുരു.
2001 മുതലാണ് ഹീതർ ബ്ലോഗെഴുത്തു തുടങ്ങിയത്. സഹപ്രവർത്തകരെക്കു റിച്ച് പരിഹാസരൂപേണ പലതും ബ്ലോഗിലെഴുതിയതിന്റെ പേരിൽ അവർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. അതോടെ ബ്ലോഗിൽ എഴുതാവുന്നതും എഴുതരുതാത്തതും എന്തൊക്കെയാണെന്ന് ഹീതറിന് മനസിലായി. പക്ഷേ അവർ കൂസാതെ ജോലി വിട്ടെറിഞ്ഞു.
തുടക്കത്തിൽ സൂസിക്ക് പരസ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് ഹീതർ ടെക്സ്റ്റ് പരസ്യങ്ങൾ തന്റെ ബ്ലോഗിൽ ഉപയോഗിക്കാൻ തുടങ്ങി. ബ്ലോഗിംഗുകൊണ്ട് അത്യാവശ്യം ജീവിച്ചുപോകാമെന്ന് കാണിച്ചു കൊടു ക്കാൻ ഹീതറിന് കഴിഞ്ഞുവെന്നാണ് റെറ്റ്ബർഗ് അഭിപ്രായപ്പെടുന്നത്.
മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന ഭാഷയും ശൈലിയും വിഷയവുമായിരിക്കണം ബ്ലോഗിൽ. തങ്ങളെ സംബന്ധിച്ചാണ് അല്ലെങ്കിൽ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്, അതുമല്ലെങ്കിൽ തങ്ങൾക്കു പ്രിയപ്പെട്ട വിഷയമാണ് ബ്ലോഗിൽ എഴുതിയിരിക്കുന്നത് എന്ന് വായനക്കാർക്ക് തോന്നണം.
മികച്ച ആശയങ്ങളും മറ്റുള്ളവരുമായി അത് പങ്കു വയ്ക്കാനുള്ള ഭാഷാപ രമായ പ്രാവീണ്യവുമുണ്ടെങ്കിൽ ബ്ലോഗിംഗ് നല്ലൊരു വരുമാനമാർഗമാണ്. സാഹിത്യപരമായ ആർഭാടമല്ല ബ്ലോഗിനു വേണ്ടത്. പുതിയ അറിവുകൾ അതിലളിതമായ ഭാഷയിൽ ആവിഷ്കരിക്കാനുള്ള നൈസർഗികമായ കഴിവാണ് ഒരു നല്ല ബ്ലോഗറുടെ കൈമുതൽ. വീഡിയോയിലൂടെ ആശ യങ്ങൾ പങ്കുവയ്ക്കുന്ന വ്ളോഗിംഗിനും ധാരാളം സാധ്യതകളുണ്ട്.ഖനങ്ങളും കുറിപ്പുകളുമൊക്കെ ചേരുന്ന വെബ് പേജുകളെയാണ് പൊതുവേ ബ്ലോഗുകൾ എന്ന് വിളിക്കുന്നത്. നല്ല ബ്ലോഗുകളെന്നാൽ വ്യക്തിവിചാരങ്ങളെഴുതുന്നതും ഫോട്ടോകൾ ഇടുന്നതുമല്ല. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള എന്തിനെക്കുറിച്ചും എഴുതാം. അത് വെബ് ഡിസൈനിംഗോ പാചകമോ റോളർ സ്കേറ്റിംഗോ എന്തുമാകട്ടെ. നിങ്ങൾക്ക് താൽപര്യമുള്ള ഒരു കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് എഴുതൂ. ആ വിഷയത്തിൽ താൽപര്യമുള്ള ആളുകൾ, പൂക്കളെ തേടി പൂമ്പാറ്റകളെത്തുന്നതുപോലെ, നിങ്ങളെ തേടിവരും. ഒരു കാര്യത്തെക്കുറി ച്ച് എഴുതുന്നതാണ് നല്ലത്. ഭൂമിക്കു കീഴിലുള്ള എല്ലാത്തിനെക്കുറിച്ചും നിങ്ങൾ എഴുതിക്കൊണ്ടിരുന്നാൽ ഏതു കാര്യത്തിലാണ് നിങ്ങളുടെ ശ്രദ്ധ കൂടുതലെന്നതിൽ വായനക്കാർ ആശയക്കുഴപ്പത്തിലാകും.
ഓൺലൈൻ ഡയറികൾക്ക് പകരമെത്തിയ കുറിപ്പുകൾ
വ്യക്തികളുടെ ഓൺലൈൻ ഡയറികൾക്ക് പകരമായാണ് ബ്ലോഗുകൾ ഉണ്ടായത്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകളും വ്യക്തിഗതനിരീക്ഷണങ്ങളുമെല്ലാം ബ്ലോഗുകളിൽ ഇടംപിടിക്കാറുണ്ട്. എഴുത്തുകൾ, ചിത്രങ്ങൾ, മറ്റ് ബ്ലോഗുകൾ, ഭക്ഷണം, രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, വിവിധ ചടങ്ങുകൾ, സിനിമ തുടങ്ങിയവയും ബ്ലോഗുകൾക്ക് വിഷയമാവുന്നു. വ്യക്തികൾക്ക് ബ്ലോഗുകളിൽ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താം.
വെബ് ഡിസൈൻ മനോഹരമാക്കുക
ബേസിക് ബ്ലോഗിംഗ് മാതൃകകൾ ഉപയോഗിച്ച് നിങ്ങൾക്ക് തുടങ്ങാം. പക്ഷേ നിങ്ങളുടെ ബ്ലോഗിന് ഒരു പ്രൊഫഷണൽ കാഴ്ചാഭംഗി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നെങ്കിൽ പ്രൊഫഷണൽ സഹായം തേടണം. മറ്റുള്ളവരിൽ നിന്ന് നിങ്ങളുടെ ബ്ലോഗിനെ വേർതിരിച്ചുനിർത്തുന്ന ഒരു പ്രത്യേകത ഉണ്ടാക്കാൻ പ്രൊഫഷണൽ ഡിസൈനർക്ക് കഴിയും.നിങ്ങളുടെ ബ്ലോഗിനെ കൂടുതൽ പേരിലേക്ക് എത്തിക്കുക
നിങ്ങൾ എഴുതുന്നത് വായിക്കാനാല്ലെങ്കിൽ ബ്ലോഗിൽ നിന്ന് വരു മാനമൊന്നും ലഭിക്കില്ല. ആളുകൾ കൂടുതലായി ബ്ലോഗിലേക്ക് വന്നാലേപരസ്യദാതാക്കൾ നിങ്ങളെ ശ്രദ്ധിക്കൂ. നിങ്ങൾ നിങ്ങളുടെ അതേ രംഗത്തുള്ള ബ്ലോഗുകൾ വായിക്കുകയും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് വായനക്കാരുമായി അടുപ്പമുണ്ടാക്കണം. മറ്റൊരു ബ്ലോഗറുടെ രചനകൾ വായിച്ച് അഭിപ്രായം പറഞ്ഞാൽ അയാളും നിങ്ങളുടെ രചനകൾ വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ ബ്ലോഗ് സോഷ്യൽ മീഡിയ ഉപയോഗിച്ച് സുഹൃത്തുക്കളുടെ ഇടയിൽ പ്രചരിപ്പിക്കുകയും അവരോട് കൂടുതൽ പേരിലേക്ക് എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്യാം.പരസ്യ ഓപ്ഷൻ തിരഞ്ഞെടുക്കുക
വളരെ താൽപര്യമുളവാക്കുന്നതും പുതുമയുള്ളതും മറ്റുള്ളവരിൽ താൽപര്യം ജനിപ്പിക്കുന്നതുമായ വിഷയങ്ങളിൽ വേണം ബ്ലോഗ് തുടങ്ങാൻ. അങ്ങനെയെങ്കിൽ ഓരോ പേജ്നും നിങ്ങൾക്ക് പണം ലഭിക്കും. ഇതോടൊപ്പം വരുമാനം വർധിപ്പിക്കാൻ നിങ്ങൾ വ്യത്യസ്തമായ തന്ത്രങ്ങൾ പരീക്ഷിക്കണം. നിരവധി വ്യത്യസ്തമായ പരസ്യങ്ങളു ണ്ട്. കോസ്റ്റ് പെർ ക്ലിക്ക്, കോസ്റ്റ് പെർ ആക്ഷൻ തുടങ്ങിയ തരത്തിലുള്ള പരസ്യങ്ങളുണ്ട്. കോസ്റ്റ് പെർ ക്ലിക്ക് പരസ്യങ്ങൾ നിങ്ങളുടെ ബ്ലോഗിൽ അവർ നൽകുന്ന പരസ്യങ്ങളിൽ വിസിറ്റർ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് പണം നൽകുന്നവയാണ്. എന്നാൽ കോസ്റ്റ് പെർ ആക്ഷൻ പരസ്യങ്ങൾ വെറുതെ വിസിറ്റർ ക്ലിക്ക് ചെയ്താൽ മാത്രം പണം നൽ കില്ല. പകരം അയാൾ ആ പരസ്യത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന എന്റെ ങ്കിലും പ്രവൃത്തി ചെയ്തിരിക്കണം. ഒന്നുകിൽ ഒരു ഇ-മെയിൽ ന്യൂസ് ലെറ്റർ സ്വീകരിക്കാൻ സൈൻ അപ് ചെയ്യണം. അല്ലെങ്കിൽ ആവശ്യപ്പെട്ടിരിക്കുന്നത്പോലെ എന്തെങ്കിലും ഡൌൺലോഡ് ചെയ്യണംഫ്രീലാൻസ് റൈറ്റിംഗ്
ഫ്രീലാൻസ് റൈറ്റിംഗിലൂടെ പണമുണ്ടാക്കാൻ നിങ്ങൾ ഒരു വലിയ നോവലിസ്റ്റോ വ്യാകരണ വിദഗ്ധനോ ആകണമെന്നില്ല. എഴുതാനുള്ള കഴിവും ലക്ഷ്യബോധവും ഉണ്ടായാൽ മതി. മറ്റു ജോലികളുമായി മുന്നോട്ടുപോയവരാണ് ഫ്രീലാൻസ് എഴുത്തിൽ ഏറെ കഴിവു തെളിയി ച്ചിട്ടുള്ളവർ. നിരവധി ദിനപത്രങ്ങളും മാഗസിനുകളും വെബ്സൈറ്റും ബ്ലോഗുകളും നല്ല രചനകൾ നടത്തുന്നവരെ കാത്തിരിക്കുകയാണ്.1. എഴുതുന്ന വിഷയത്തെ ആഴത്തിൽ അറിയുക
എഴുത്തിന്റെയും പബ്ലിഷിംഗിന്റെയും മേഖലയിൽ നേട്ടമുണ്ടാക്കണമെ ങ്കിൽ വെറുതെ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്താൽ പോര. മറിച്ച് എഴുതുന്ന വിഷയത്തിൽ നിങ്ങൾ വിദഗ്ധനായി മാറണം. ടെലിവിഷൻ പരിപാടി നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഒരു എന്റർടെയിൻമെന്റ് റൈറ്ററായി മാറുക. കാർ ഭ്രാന്തനാണെങ്കിൽ ഓട്ടോമോട്ടീവ് ബ്ലോഗറാകുക. യാത്ര ഇഷ്ടമാണെങ്കിൽ ട്രാവൽ ബ്ലോഗ് തുടങ്ങുക. ഒരു വിഷയത്തെക്കുറിച്ച് കാര്യമായ ധാരണ ഇല്ലാത്ത എഴുതുന്നത് വായിക്കാൻ ആർക്കും ഒരാൾ താൽപര്യമുണ്ടാകില്ല. എഴുതാൻ ആർക്കും പഠിക്കാം. പക്ഷേ എഴുതുന്ന വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടാക്കുക എന്നത് ബോധപൂർവമായ പരിശ്രമത്തിലൂടെ കിട്ടുന്നതാണ്.2. പ്രതിഫലമില്ലാതെ എഴുതുക
എഴുത്തിലൂടെ വരുമാനമുണ്ടാക്കാനുള്ള പരിശ്രമത്തിൽ എങ്ങനെയാണ് സൗജന്യമായി എഴുതാൻ കഴിയുക എന്നാകും നിങ്ങൾ ചോദിക്കുക. ആദ്യം ചില വെബ്സൈറ്റുകൾക്കും മറ്റും നിങ്ങൾ നിങ്ങളുടെ രചനകൾ സൗജന്യമായി നൽകുക. നിങ്ങളിൽ നിന്ന് എന്തൊക്കെ ഉള്ളടക്കം അവർക്ക് പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് അവർ അറിയട്ടെ. നല്ല വായനാവൃന്ദം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ അതിൽ നിന്ന് നേട്ടമുണ്ടാക്കാം.3. ട്വിറ്ററിലും ഫേസ്ബുക്കിലും
ട്വിറ്ററിലും ഫേസ്ബുക്കിലും ചേരുന്നത് എഴുത്തുകാർക്ക് ഏറെ ഗുണം ചെയ്യും. പുതിയ പ്രസിദ്ധീകരണങ്ങളെ കണ്ടെത്താൻ ഇത് സഹായിക്കും. ഓൺലൈൻ റീഡേഴ്സ് നിങ്ങളുടെ പ്രൊഫൈൽ കണ്ടുപരിചയ പ്പെടുമെന്നുള്ളതുകൊണ്ട് നിങ്ങൾക്ക് കൂടുതൽ വായനക്കാരെ കിട്ടുകയും ചെയ്യും. എഴുതാനുള്ള കൂടുതൽ വിവരങ്ങളും ഇതിൽ നിന്ന് ലഭിക്കും.4. പുസ്തകങ്ങൾ വായിക്കുക,
ആശയങ്ങൾ തേടുക നിങ്ങൾ ഏതു വിഷയത്തെക്കുറിച്ചാണോ എഴുതുന്നത് ആ രംഗത്ത് നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് അപ് റ്റു-ഡേറ്റായിരിക്കണം. സ്ഥിരമായി നിങ്ങൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ, എഴുത്തുകാർ, മാഗസിൻ എന്നിവയുടെ പട്ടികയുണ്ടാക്കണം. പുതിയ ആശയങ്ങൾ കിട്ടാനും കൂടുതൽ വിഷയങ്ങൾ മനസിലാക്കാനും ഇത് സഹായിക്കും.
പിൻറെസ്റ്റിൽ നിന്ന് വരുമാനമുണ്ടാക്കാൻ
പിൻറെസ്റ്റിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലെങ്കിൽ ഏതെങ്കിലും ഗുഹയിലാണ് നിങ്ങൾ ജീവിക്കുന്നതെന്ന് കരുതേണ്ടിവരും. കാരണം ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സോഷ്യൽ ഷെയറിംഗ് സൈറ്റാണ് പിന്ററെസ്റ്റ്. ഇരുപതിനും നാൽപതിനുമിടയിലുള്ള സ്ത്രീകളാണ് ഇതിന്റ ഫോളേവേഴ്സിൽ കൂടുതലും. ഷോപിംഗ്, പാചകം തുടങ്ങി ഹരംപിടിപ്പിക്കുന്നതെന്തിലും താൽപര്യമുള്ളവർ പിന്ററെസ്റ്റിലുണ്ട്. പിന്ററെസ്റ്റിൽ നിന്ന് പണമുണ്ടാക്കാൻ താൽപര്യമുണ്ടോ നിങ്ങൾക്ക്?എങ്ങനെ വരുമാനമുണ്ടാക്കാം?
“എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം എന്ന് കവി പാടിയതുപോലെ, ധാരാളം വരുമാനസ്രോതസുകൾ നമുക്കു ചുറ്റുമുണ്ട്. ഷോപ്പിംഗ് ഇഷ്ടപ്പെടുന്ന സ്ത്രീകൾ കൂടുതലായി ഫോളോ ചെയ്യുന്ന പിൻ റെസ്റ്റ്, അഫിലിയേറ്റ് മാർക്കറ്റിംഗുകാർക്ക് ചാകരയാണ് ഒരുക്കുന്നത്. പല വിഭാഗങ്ങളായി തിരിച്ചാണ് ഇതിൽ സെർച്ച് നടക്കുന്നത്. അതുകൊണ്ട് അഫിലിയേറ്റ് മാർക്കറ്റേഴ്സിന് കാര്യങ്ങൾ വളരെ അനായാസമാണ്. ഇവർ ആകർഷകങ്ങളായ ചിത്രങ്ങൾ പ്ലേസ് ചെയ്യുന്നു. ഓരോ ചിത്രത്തിനും അടിയിൽ ഈ ഉൽപന്നം ലഭിക്കുന്ന ലിങ്കും ഉണ്ടാകും. ലിങ്ക് വളരെ ആകർഷകമായി പ്ലേസ് ചെയ്യണം. ഇത്തരം ലിങ്കിൽ അക്ഷരങ്ങളും അക്കങ്ങളുമൊക്കെ ധാരാളമായി ഉണ്ടാകും. എന്നാൽ അതൊക്കെ ഒഴിവാക്കി ചുരുങ്ങിയ അക്ഷരങ്ങളിലുള്ള ലിങ്കാണ് നൽകേണ്ടത്.പിക്ചർ ഹോസ്റ്റിംഗ്
ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങളുടെ വെബ്സൈറ്റിലോ സെർ വറിലോ ഉപയോഗിക്കുന്ന ചിത്രങ്ങൾ ഹോസ്റ്റ് ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ അതിന്റെ സോഴ്സ് നിങ്ങളാണ് എന്ന് പിൻറെസ്റ്റിന് തിരിച്ചറിയാൻ കഴിയില്ല. തന്മൂലം അതിലൂടെ നടക്കുന്ന ഇടപാടിന്റെ പ്രയോജനം നിങ്ങൾക്ക് ലഭിക്കാതെ പോകുകയും ചെയ്യും. നിങ്ങൾക്ക് കോപ്പിറൈറ്റ് ലഭിച്ചിട്ടുള്ള അല്ലെങ്കിൽ ഉപയോഗിക്കാൻ അനുവാദം ലഭിച്ചി ട്ടുള്ളവ മാത്രമേ ഉപയോഗിക്കാവൂ.സ്പാമിംഗിൽ നിന്നൊഴിഞ്ഞുനിൽക്കുക
സ്പാമേഴ്സിനെ കണ്ടുപിടിക്കാൻ നവീനവും കൗശലപൂർണവുമായ സംവിധാനങ്ങൾ പിൻ റെസ്റ്റിലുണ്ട്. തികച്ചും സ്വാഭാവികമായ രീതിയിൽ അഫിലിയേറ്റ് മാർക്കറ്റിംഗ് നടത്തുക.റിയൽ എസ്റ്റേറ്റ് ബ്ലോഗ്
സ്വന്തമായി വീടോ ഭൂമിയോ ഉള്ള എല്ലാവരും റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ ഈ മേഖലയിലെ ചലനങ്ങൾ അറിയാൻ ബഹുഭൂരിപക്ഷത്തിനും താൽപര്യമുണ്ട്. എഴുതാൻ താൽപര്യ മുള്ള ആളാണ് നിങ്ങളെങ്കിൽ റിയൽ എസ്റ്റേറ്റ് ലേഖനങ്ങൾ അടങ്ങുന്ന ബ്ലോഗ് ആരംഭിക്കാം.ബ്ലോഗ് എഴുതുക
വെബ്സൈറ്റ് ഉടമകൾ വളരെ ആകർഷകമായ കണ്ടന്റുകൾ എഴുതുന്ന വരെ കാത്തിരിക്കുന്ന അവസ്ഥയാണിപ്പോൾ. ഓരോ വാക്കിനുമാണ് പ്രതിഫലം ലഭിക്കുന്നത്. നിങ്ങൾ എഴുതാൻ കഴിവുള്ളവരാണെങ്കിൽ ഏതെങ്കിലും ഒരു മേഖല തെരഞ്ഞടുത്ത് അതിൽ വൈദഗ്ധ്യം നേടുക. ചില മേഖലകൾ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ പ്രതിഫലം ലഭിക്കുന്നവയാണ്. ഉദാഹരണത്തിന് ട്രാവലും ഫിനാൻസും എടുത്താൽ ഫിനാൻസ് സംബന്ധമായുള്ള എഴുത്തുകൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കുമ്പോൾ ട്രാവൽ എഴുത്തു കാർക്ക് പ്രതിഫലം പൊതുവേ കുറവാണ്. കാരണം ട്രാവൽ പോലുള്ള മേഖലകളിൽ എഴുത്തുകാർ ഏറെയുണ്ട്. എന്നാൽ ഫിനാൻസ് പോലുള്ള മേഖലകൾ എല്ലാവർക്കും വഴങ്ങാതത്തുകൊണ്ട് എഴുതുന്നവർ കുറവായിരിക്കും. പ്രതിഫലവും കൂടും.ട്രാവൽ ബ്ലോഗ്
യാത്ര ചെയ്യാൻ ഇഷ്ടമുള്ളവർക്ക് ആസ്വദിച്ച് ചെയ്യാൻ പറ്റുന്ന വരുമാ നമാർഗമാണിത്. ഏറെ മൽസരമുള്ള മേഖലയായതിനാൽ സ്വന്തമായി ഒരു സ്ഥാനമുറപ്പിക്കാൻ കൂടുതൽ പ്രയനിക്കേണ്ടിവരും. എന്നാലും അതിന്റെ ഫലം വളരെ വലുതാണ്. നല്ല വരുമാനം ലഭിക്കുമെന്ന് മാത്രമല്ല. ജോലിയുടെ ഭാഗമായി ലോകം മുഴുവൻ സഞ്ചരിക്കാൻ സാധിക്കും. യഥാർഥത്തിൽ ഇങ്ങനെ സഞ്ചരിക്കുന്നതിനാണ് വരുമാനം. ഒരു ട്രാവൽ ബ്ലോഗിൽ നിന്ന് പണമുണ്ടാക്കാൻ പല വഴികളുമുണ്ടെങ്കിലും പ്രധാനമായി അഫിലിയേറ്റ് മാർക്കറ്റിംഗിൽ നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. നിങ്ങളുടെ ബ്ലോഗിൽ ഹോട്ടലുകൾ, ട്രാവൽ പാക്കേജുകൾ, ഫ്ളൈറ്റുകൾ തുടങ്ങി യാത്രാ സംബന്ധമായ എന്തും പ്രമോട്ട് ചെയ്യാം. ഹോട്ടലുകളെയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ അവിടെ പോയി താമസിച്ച് റിവ്യൂ ഇടാം. നിങ്ങളുടെ റിവ്യൂ കണ്ടിട്ട് ആ ഹോട്ടലിൽ ആളുകൾ പോകുമ്പോൾ നിങ്ങൾക്ക് അതിന്റെ കമ്മീഷൻ ലഭിക്കും.പേരന്റിംഗ് ബ്ലോഗ്
പുതിയ മാതാപിതാക്കൾക്ക് ഏറെ പ്രയോജനപ്രദമായിരിക്കും ഇത്ത രത്തിലൊരു ബ്ലോഗ്. കുട്ടികളെ സംബന്ധിക്കുന്ന എന്തും ഇതിൽ ചേർക്കാം. കുട്ടികളുണ്ടായശേഷം വീട്ടിലെ നാല് ചുവരുകളിലേക്ക് ഒതുങ്ങിപ്പോയ സ്ത്രീകൾക്ക് ഇത് മികച്ച അവസരമാണ്. നല്ല പേരന്റിംഗ് പാഠങ്ങളെക്കുറിച്ച് പഠിച്ചും സ്വന്തം അനുഭവത്തിൽ നിന്നുമൊക്കെ കണ്ടന്റുകൾ തയാറാക്കാം. മാതാപിതാക്കളുടെ സംശയങ്ങൾക്ക് വിദഗ്ധരുടെ സഹായത്തോടെ ഉത്തരം കൊടുക്കുന്ന പംക്തി തുടങ്ങാം. മാതാപിതാക്കളുടെ ഗ്രൂപ്പും ആരംഭിക്കാം. നിങ്ങൾക്ക് ഈ വിഷയത്തിലുള്ള വൈദഗ്ധ്യം മുതലാക്കി ഇ-ബുക്കുകൾ എഴുതാം. മാതാക്കൾക്കും പിതാക്കൾക്കും വ്യത്യസ്തമായ ബ്ലോഗുകളും പുതിയ ട്രെൻഡായിരിക്കുകയാണ്. കുട്ടികൾക്കുള്ള ഉൽപന്നങ്ങളുടെ പരസ്യവും റിവ്യൂവും ഒക്കെ ഇതിൽ ഉൾപ്പെടുത്താം.ഫുഡ് ബ്ലോഗ്
ഭക്ഷണം പാഷൻ ആയികരുതുന്ന വർക്ക് ഫുഡ് ബ്ലോഗ് ഏറെ ആത്മസംതൃപ്തി നൽകുമെന്ന് മാത്രമല്ല നല്ല വരുമാനമാർഗം കൂടിയാണ്. ഇതും പല രീതികളിൽ ലാഭകരമാക്കി മാറ്റാം. നിങ്ങളുടെ വെബ്സൈറ്റിലേക്ക് അഫിലിയേറ്റ് മാർക്കറ്റിംഗ് വഴി കുക്കിംഗ് ഉൽപന്നങ്ങൾ, വിവിധ ഭക്ഷ്യബാൻഡുകൾ എന്നിവയെ പ്രമോട്ട് ചെയ്ത് വരുമാ നമുണ്ടാക്കാക്കാവുന്നതാണ്. കൂടാതെ റെസിപ്പികൾ അടങ്ങിയ ഇ-ബുക്ക് പ്രസിദ്ധീകരിക്കാം. കു ക്കിംഗ് ആപ്ലിക്കേഷൻ അവതരിപ്പിക്കാം. പിന്നീട് വേണമെങ്കിൽ നിങ്ങളുടെ കുക്കിംഗ് ബ്ലോഗ് ഒരു മെമ്പർഷിപ്പ് സൈറ്റാക്കി മാറ്റാം. അതിനുശേഷം റെസിപ്പി, ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ അടങ്ങിയ കണ്ടന്റ് പെയ്ഡ് അംഗങ്ങൾക്ക് കൊടുക്കാം.ലൈഫ് സ്റ്റൈൽ ബ്ലോഗ്
വളരെ പ്രചാരത്തിലായിവരുന്ന മേഖലയാണിത്. തങ്ങളുടെ ജീവിതം ഓൺലൈനിലൂടെ മറ്റുള്ളവർക്ക് മുന്നിൽ പങ്കുവയ്ക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഈ രംഗത്തേക്ക് കടന്നുവരാം. സ്ഥിരമായി സോഷ്യൽ മീഡിയയിൽ സ്വന്തം ജീവിതത്തെക്കുറിച്ച് പോസ്റ്റുകൾ ഇടുന്നവർക്ക് അതിൽ നിന്ന് വരുമാനമുണ്ടാക്കാനാകുന്ന മാർഗമാണിത്. ഒരു ലൈഫ്സ്റ്റൈൽ ബ്ലോഗർ തങ്ങളുടെ ദിവസേനയുള്ള ജീവിതം, ഹോബികൾ, താൽപര്യങ്ങൾ എന്നിവയെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കും. ഫാഷൻ, ബ്യൂട്ടി ടിപ്സ്, ഗ്രൂമിംഗ്, ഫുഡ്, ട്രാവൽ തുടങ്ങിയെന്നും ഇതിൽ ചേർക്കാം. പ്രശസ്തരായ ലൈഫ്സ്റ്റൈൽ ബ്ലോഗർമാർ വലിയ പ്രതിഫലം നേടിക്കൊണ്ടിരിക്കുന്നവരാണ്. ഫോളോവേഴ്സിന്റെ എണ്ണം കൂടിയാൽ അഫിലിയേറ്റ് ലിങ്കുകൾ പോസ്റ്റ് ചെയ്യാനും പരസ്യങ്ങൾ കൊടുക്കാനുമൊക്കെ തുടങ്ങാവുന്നതാണ്.ബ്ലോഗ് മെമ്പർഷിപ്പ് സൈറ്റാക്കുക
നിങ്ങളുടെ ബ്ലോഗിലേക്ക് വലിയ പ്രഫിക് വരാൻ തുടങ്ങിയാൽ അതി മുഴുവനായി സൈറ്റാക്കി മാറ്റാനാകും. ഇത്തരത്തിലുള്ള മെമ്പർഷിപ്പ് സൈറ്റുകളിൽ കയറിയാൽ അതിലെ എല്ലാ കണ്ടന്റുകളും ലോക്ക് ചെയ്തിട്ടുണ്ടാകും. താൽപര്യമുള്ളവർ വെബ്സൈറ്റിൽ പണം കൊടുത്ത് സൈൻ അപ്പ് ചെയ്താൽ മാത്രമേ പോസ്റ്റുകളും പേജുകളുമൊക്കെ കാണാനാകൂ.നിങ്ങളുടെ വേർഡ്പ്രസ് ബ്ലോഗിനെ മെമ്പർഷിപ്പ് സൈറ്റാക്കി മാറ്റാൻ കഴി യുന്ന Plug in ആണ് മെമ്പർ പ്രസ്. മെമ്പർഷിപ്പ് എങ്ങനെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. സൗജന്യവും പ്രീമിയവുമായ മെമ്പർഷിപ്പ് പ്ലാനുകൾ ഒരുമിച്ചുചേർക്കാം. പ്രീമിയം പ്ലാനിൽ പരസ്യങ്ങൾ പാടില്ല. സൗജന്യ ഡൗൺലോഡ്, കൂടുതൽ കണ്ടന്റുകളിലേക്കുള്ള പ്രവേശനം, മെമ്പർഷിപ്പ് ഫോറം... തുടങ്ങി ആകർഷകമായ പലതും നൽകാൻ കഴിയണം.
പ്രധാനമായും ഓർക്കേണ്ടത്. നിങ്ങളുടെ കണ്ടന്റ് വായിക്കാൻ ആളുകൾ പണം കൊടുക്കണമെങ്കിൽ അത് ഉന്നതനിലവാരത്തിലുള്ളതായിരിക്കണം എന്നതാണ്. അവർക്ക് പ്രയോജനപ്പെടുന്ന കണ്ടന്റിന് മാത്രമേ അവർ പണം നൽകാൻ തയാറാകു. അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മെമ്പർഷിപ്പ് പുതുക്കാൻ അവർ തയാറാകില്ല.
പ്രമുഖ ബ്ലോഗുകൾ
വേർഡ് പ്രസ്
നിക്ഷേപം: 100 മുതൽ 200 ഡോളർ വരെ വരുമാന സാധ്യത വളരെ ഉയർന്നത് ആദ്യവരുമാനം ലഭിക്കാനുള്ള സമയം: 6-10 മാസം പണം വരുന്നത്. ഗൂഗിൾ ആഡ് സെൻസ്, അഫിലിയേറ്റ് മാർക്കറ്റിംഗ്,ഡയറക്ട് അഡ്വർട്ടൈറ്റിംഗ്.
വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഓപ്പൺ സോഴ്സ് ബ്ലോഗിംഗ് പ്ലാറ്റ്ഫോമാണ് വേർഡ് പ്രസ് ഏതു രീതിയിലുള്ള ഉപയോഗത്തിനും വഴങ്ങുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. വേർഡ് പ്രസ് ഉപയോഗിച്ച് നിങ്ങൾക്ക് എന്തും ചെയ്യാം. നിങ്ങളുടെ ആവശ്യങ്ങൾ കിണങ്ങുന്ന രീതിയിൽ സ്വന്തം പ്ലഗിൻ തീം ഉണ്ടാക്കാം. ഒരു ഡൊമെയ്ൻ ഉണ്ടാക്കുന്നതിനും ഹോസ്റ്റിംഗിനും അതുപോലുള്ള കാര്യങ്ങൾക്കുമുള്ള അറിവ് നിങ്ങൾ നേടിയിരിക്കണം. എന്നാൽ ഇത് അനായാസം പഠിക്കാവുന്നതേയുള്ളു. വലിയ റോക്കറ്റ് സയൻസൊന്നുമല്ല. ഘട്ടം ഘട്ടമായുള്ള മാർഗനിർദേശങ്ങൾ അതിനായി ലഭിക്കും. അതു നോക്കി ചെയ്താൽ മതിയാകും. ഒരു ഡൊമെയ്ൻ വാങ്ങാനും ഹോസ്റ്റിംഗ് ചാർജ്, പരസ്യം, മാർക്കറ്റിംഗ് ടൂളുകൾ തുടങ്ങിയവയ്ക്കുമുള്ള ചെലവേയുള്ളു. സാങ്കേതിക വൈദഗ്ധ്യം ഇല്ലാത്തവർക്ക് ബൂഹോസ്റ്റ് പോലുള്ള ഹോസ്റ്റിങ് പ്രൊവൈഡേഴ്സ് നൽകുന്നവ ഉപയോഗിക്കുന്നതാകും എളുപ്പം.ബ്ലോഗ് സ്പോട്ട്
നിക്ഷേപം: 100 ഡോളർ വരുമാന സാധ്യത. ഇടത്തരം വരുമാനം ലഭിക്കാനുള്ള സമയം. 9-12 മാസം പണം വരുന്നത്. ഗൂഗിൾ ആഡ് സെൻസ്, അഫിലിയേറ്റ് മാർക്കറ്റിംഗ്, ഡയറക്ട് അഡ്വർടൈസിംഗ്. ബ്ലോഗ് സ്പോട്ട് ഓൺലൈനിലൂടെ പണമുണ്ടാക്കാനുള്ള മികച്ച മാർഗമാണ്. ഇവരിൽ നിന്ന് സൗജന്യമായി സബ് ഡൊമെയ്നുകളും ഫീ ഹോസ്റ്റിംഗും ലഭിക്കും. ഗൂഗിളിന്റെ പിന്തുണയുള്ള മികച്ച ഫീ ബ്ലോഗിം ഗ് സേവനദാതാവാണ് ബ്ലോഗ് സ്പോട്ട്. ആകെ വേണ്ടത് ഒരു ഗൂഗിൾ അക്കൗണ്ടാണ്. ബ്ലോഗ് ഉണ്ടാക്കിക്കഴിഞ്ഞാൽ അതിലേക്ക് കൂടുതൽ പേരെ ആകർഷിക്കുകയും ഉള്ളടക്കത്തെ വരുമാനസാധ്യ തകൾക്കായി വിനിയോഗിക്കുകയും വേണം.ബ്ലോഗിംഗിൽ ചില പരിമിതികളും ഉണ്ട്. ബ്ലോഗിംഗ് പൂർണതോതിലുള്ള പ്രൊഫഷനായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ബ്ലോഗർ അല്ല അതിനുള്ള മാർഗം. തുടക്കത്തിൽ 100 ഡോളർ മുടക്കാൻ തയാറാണെങ്കിൽ വേർഡ് പ്രസാണ് അതിനു നല്ലത്. അല്ലെങ്കിൽ ബ്ലോഗ് സ്പോട്ടിൽ തുടങ്ങിയശേഷം വരുമാനം ലഭിച്ചുതുടങ്ങിക്കഴിഞ്ഞ് വേർഡ് പ്രസിലേക്ക് മാറാം.
മീഡിയം
നിക്ഷേപം: 100 ഡോളർ വരുമാന സാധ്യത കുറവ് വരുമാനം ലഭിക്കാനുള്ള സമയം: 10-12 മാസം പണം വരുന്നത്. അഫിലിയേറ്റ് മാർക്കറ്റിംഗ്, മീഡിയം.ക്ലാപ്സ് റെവന്യൂ
മീഡിയം എഴുത്തുകാരെയും വായനക്കാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന വളരെ ശക്തമായ ഒരു പ്ലാറ്റ്ഫോമാണിത്. നല്ല വായനാശീലമുള്ള നിരവധിപേരെ ഇത് വലുതായി ആകർഷിക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങളുടെ ലേഖനങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്ന ജോലി കുറച്ച്എളുപ്പമാണ്. പക്ഷേ വായനക്കാരെ ആകർഷിക്കുന്ന മികച്ച രചനകൾ വേണമെന്നു മാത്രം.
ഗൂഗിൾ അക്കൗണ്ട് ഉണ്ടാക്കുന്നത ലളിതമാണ് മീഡിയം ബ്ലോഗ് ഉണ്ടാക്കുന്നത്. ആഡ്സെൻസ് പോലുള്ള തേർഡ് പാർട്ടി അഡ്വർടൈസിങ് പ്ലാറ്റ് ഫോമിനെ മീഡിയം പിന്തുണയ്ക്കില്ല. അഫിലിയേറ്റ് മാർക്കറ്റിങ് ആണ് ഇതിലൂടെ പണമുണ്ടാക്കാനുള്ള വഴി. വരുമാനം ഉണ്ടാക്കാൻ മികച്ച രചനകൾ വേണം എന്ന കാര്യം മറക്കരുത്.
വീഡിയോ ബ്ലോഗിംഗ് അഥവാ വ്ളോഗിംഗ്
ബ്ലോഗിംഗ് കഴിഞ്ഞാൽ ഏറെ വരുമാന സാധ്യതയുള്ള മറ്റൊന്നാണ് വീഡിയോ ബ്ലോഗിംഗ് അഥവാ വളോഗിംഗ്. ഒട്ടേറെ യൂ ട്യൂബ് താരങ്ങൾ വ്ളോഗിംഗിലൂടെ ദശലക്ഷങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് ഒരു ക്യാമറ വേണം. സ്മാർട് ഫോണോ നല്ല എഡിറ്റിങ് സോഫ്റ്റ് വെയറുള്ള ലാപ്ടോപോ ആയാലും മതി. വളോഗിംഗിന് ഏറ്റവും സാധ്യത യൂട്യൂബിലാണ്.വളോഗിംഗ് ട്രണ്ടാവുമ്പോൾ
അറിവിന്റെയും അവസരങ്ങളുടെയും വിരുന്നൊരുക്കിയാണ് യു ട്യൂബ് വ്ളോഗിംഗ് പുത്തൻ സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിൽ ട്രെൻ ഡാവുന്നത്. പുസ്തകങ്ങൾ വായിച്ച് മനസിലാക്കുന്നതിനെക്കാൾ വേഗത്തിൽ ദൃശ്യങ്ങളിൽ നിന്ന് കാര്യം മനസിലാക്കാൻ സാധിക്കും. ഗിംഗിന്റെ പ്രസക്തി ഇവിടെയാണ്. ഇഷ്ടമുള്ള തൊഴിൽ ചെയ്യുകയും അതിലൂടെ നല്ലൊരു തുക സമ്പാദിക്കുകയും ചെയ്യുക എന്ന സ്വപ്ന മാണ് യു ട്യൂബ് വ്ളോഗിംഗിലൂടെ സഫലമാകുന്നത്.മൊബൈൽ ഫോണിലൂടെ എല്ലാവരിലേക്കും കാര്യങ്ങൾ വേഗത്തിൽ എത്തിക്കാൻ പറ്റും. ഇത് വളോ ഗിംഗിന്റെ അവസരങ്ങൾ വർദ്ധിപ്പിക്കുന്നു. ഇതിനായി സോഷ്യൽ മീഡിയയിൽ സ്ഥിരസാന്നിധ്യമാവുകയും ടെക്നിക്കലായി അറിവ് നേടുകയും വേണം. അഞ്ചുലക്ഷം കോടി ആളു കളാണ് ഒരു ദിവസം യുട്യൂബ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ മിക്ക സംരംഭകരും കോർപറേറ്റുകളുമെല്ലാം തങ്ങളുടെ പരസ്യം ജനങ്ങളിലേക്ക് എത്തിക്കാൻ യുട്യൂബിനെ ഉപയോഗിക്കുന്നു. മൊബൈൽ മുതൽ ഹോട്ടൽ വരെ റിവ്യൂ ചെയ്യാൻ പ്രമുഖ കമ്പനികൾ വ്ളോഗർമാരെ സമീപിക്കുന്നത് ഈ രംഗത്ത് അവസരങ്ങൾ വർധിപ്പിക്കുന്നു.
യാത്രകളും കാഴ്ചകളും ക്യാമറയിലാക്കാം
ഒറ്റയ്ക്കോ ഒന്നിലേറെ പേർ ചേർന്നോ വ്ളോഗിംഗ് ചെയ്യാം. യാത ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ്ങ്കിൽ യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ കാണുന്ന കാഴ്ചകളും കഴിക്കുന്ന ഭക്ഷണവും നിങ്ങളുടെ അനുഭവങ്ങളും ക്യാമറയിലോ മൊബൈൽ ഫോണിലോ പകർത്തുക. വീഡിയോകളിൽ സംസാരിച്ചു കൊണ്ട് നിങ്ങളുടെ അനുഭവങ്ങൾ വിവരിക്കാം. ചെറിയ എഡിറ്റിങ്ങുകളോടു കൂടി വീഡിയോ തയാറാക്കാം. മൊബൈലിൽ തന്നെ എഡിറ്റ് ചെയ്ത് വീഡിയോ അപ്ലോഡ്ചെയ്യാം. പശ്ചാത്തല സംഗീതം മാത്രം നൽകിയും കാര്യങ്ങൾ അവതരിപ്പിക്കാം. ഒരു പുതിയ സാധനം എങ്ങനെ ഉപയോഗിക്കണം എന്നു തുടങ്ങി ഏതൊക്കെ രാജ്യങ്ങൾ സന്ദർശിക്കണം എന്നുവരെ യൂട്യൂബ് കണ്ടിട്ടാണ് ഇന്ന് പലരും തീരുമാനിക്കുന്നത്.ആകർഷകമായി പങ്കുവയ്ക്കാം ആശയങ്ങളെ
മികച്ച ആശയങ്ങൾ ആകർഷകമായി പങ്കുവെക്കുകയാണ് വേണ്ടത്. ചെലവ് കുറവാണ് എന്നതും വ്ളോഗിംഗിനെ ആകർഷകമാക്കുന്നു. മൊബൈൽ ക്യാമറയുണ്ടങ്കിൽ ആർക്കും വീഡിയോ എടുത്ത് ഇന്റർനെറ്റ് ഉപയോഗിച്ച് അപ്ലോഡു ചെയ്യാം. മൂന്ന് നാലു മിനിറ്റുകളു ടെ വീഡിയോകൾ ആണ് വേണ്ടത്. മികച്ച ആശയമുള്ള വ്ളോഗർമാർ സോഷ്യൽ മീഡിയ - യുട്യൂബ് കൺസൾട്ടൻമാരുടെ സഹായം ലഭ്യമാണ്.സാമൂഹികമാധ്യമങ്ങളിൽ പ്രേക്ഷകരെ കണ്ടെത്താൻ വീഡിയോകൾ കൃത്യമായ ഇടവേളകളിൽ അപ്‌ലോഡ് ചെയ്യണം. ഉള്ളടക്കം ആകർഷ കുമെങ്കിൽ ആളുകൾ അന്വേഷിച്ചെത്തും. വീഡിയോ ഷൂട്ടിംഗ്, എഡിറ്റിംഗ്, ഇന്റർനെറ്റ് പരിചയം എന്നിവയുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമായി.
വ്യത്യസ്തവും ആകർഷകവുമാകട്ടെ ഉള്ളടക്കം
ആകർഷകവും വ്യത്യസ്തവുമായ ഉള്ളടക്കങ്ങൾ കണ്ടെത്തണം. തെരഞ്ഞെടുക്കുന്ന വിഷയത്തിൽ അറിവുണ്ടായിരിക്കണം. ഇഷ്ടമേഖലയും ഹോബികളും വിഷയമാക്കാം. യാത്രാവിവരണങ്ങൾ സെൽഫിയായി ചിത്രീകരിച്ചും പാചകവീഡിയോകളെടുത്തും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാവുന്നതാണ്.വ്ളോഗിംഗ് സംബന്ധിച്ച വലിയ രണ്ട് തെറ്റിദ്ധാരണകൾ
1. ഇത് വളരെ എളുപ്പമാണ് എന്ന് പലരും കരുതുന്നു.ഇത് വളരെ എളുപ്പമോ വളരെ കഠിനമോ അല്ല. പക്ഷേ എല്ലാവരും വിജ യിക്കുന്നുമില്ല. അതുകൊണ്ട് വിജയത്തിനായി നന്നായി അധ്വാനിക്കണം.
2. വ്ളോഗിംഗിലൂടെ എളുപ്പം പണമുണ്ടാക്കാം
ഈ ധാരണയും ശരിയല്ല. വ്ളോഗിംഗിന് ഏറ്റവും വലിയ അവസരമൊരുക്കുന്ന പ്ലാറ്റ്ഫോം യൂട്യൂബ് ആണ്. ആഡ്സെൻസ് വഴി യുട്യൂബിലൂടെ പരസ്യ വരുമാനം നേടുന്നതാണ് പരമ്പരാഗതശൈലി. നല്ല രീതിയിൽ ആളുകൾ നിങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ വന്നാൽ മാത്രമേ വരുമാനം ലഭിക്കൂ. ഒരു വ്യൂവറിൽ നിന്ന് നിങ്ങൾക്ക് ഒരു രൂപയേ കിട്ടു. പക്ഷേ ഒരു ലക്ഷം ഉണ്ടായാൽ ഒരു ലക്ഷം രൂപ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ചാനലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുക. അപ്പോഴാണ് നിങ്ങൾക്ക് കൂടുതൽ വരുമാനം ഉണ്ടാകുക. അഫിലിയേറ്റ് മാർക്കറ്റിംഗ് സാധ്യതകളും പരിഗണിക്കാം.
ഇവിടെ എടുത്തു പറയേ ഒന്നുണ്ട്. ടെക്നോളജിയുടെ മുന്നേറ്റം ലോകത്തെ കൂടുതൽ ഡിജിറ്റലാക്കിക്കൊണ്ടിരിക്കുന്നു. ചിന്തകൾ പോലും ഡിജിറ്റലാകുന്ന കാലഘട്ടമാണ് വരുന്നത്. മനുഷ്യവ്യവഹാരങ്ങളെ മാറ്റി മറിക്കുന്ന ഈ ഡിജിറ്റൽ പരിവർത്തനത്തെ നാം ഉൾക്കൊണ്ട് മതിയാവൂ.
ബ്ലോഗിംഗ് - ചില കൗതുക കാര്യങ്ങൾ
- ഇന്റർനെറ്റിലെ വെബ്സൈറ്റുകളിൽ 34.5 ശതമാനവും പവർ ചെയ്യുന്നത് വേർഡ്പ്രസ് (Wordpress) ആണ്.
- ശരാശരി വായനക്കാരൻ ഒരു ബ്ളോഗ് പോസ്റ്റ് വായിക്കാൻ ഏക ദേശം 37 സെക്കൻഡുകൾ മാത്രമേ എടുക്കുന്നുള്ളു.
- കണ്ടന്റ് മാർക്കറ്റിംഗ് പരമ്പരാഗത മാർക്കറ്റിംഗിനെക്കാൾ ചെലവു കുറഞ്ഞ ഏർപ്പാടാണ്.
- ലോകത്തെ വെബ്സൈറ്റ് ട്രാഫിക്കിന്റെ 53 ശതമാനത്തോളം മൊബൈൽ ഡിവൈസുകളിലൂടെയാണ് നടക്കുന്നത്.
- കാഴ്ചക്കാരന്റെ വികാരങ്ങളെ സ്പ ർശിക്കുന്ന തലക്കെട്ടുകൾ മറ്റു തല ക്കെട്ടുകളെക്കാൾ കൂടുതൽ വേഗത്തിൽ ആളുകളെ ആകർഷിക്കുന്നു.
- ബ്ലോഗുകളുടെ തലക്കെട്ടിൽ ശരാശരി 3-6 വാക്കുകളേ ഉണ്ടാകാവൂ.
- ശരാശരി 21 മുതൽ 52 വരെ ബ്ലോഗുകൾ പോസ്റ്റ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ സൈറ്റിലെ ട്രാഫിക് 30 ശതമാനം കണ്ടു വർധിക്കുമത്രേ.
- ഓർമിക്കുക. സെർച്ച് ചെയ്യുന്നവരിൽ 80 ശതമാനം പേരും സ്പോൺ സേഡ് പോസ്റ്റുകൾ ഒഴിവാക്കും.
ദൈവം പുറത്ത 'ഡിജിഗുരു' അകത്ത്
'മാതാ പിതാ ഗൂഗിൾ ദൈവം എന്നതാണല്ലോ പുതിയ കാലത്തിന്റെ ആപ്തവാക്യം എന്നു പറഞ്ഞാൽ ഗുരുവിന്റെ സ്ഥാനത്ത്. ലോകത്തിലെ ഏറ്റവും വലിയ സെർച് എൻജിനായ ഗൂഗിൾ കയറിപ്പറ്റിയിരിക്കുന്നു. ഗൂഗിൾ ഗുരുവിന് അറിഞ്ഞു കൂടാത്ത തായി ഒന്നുമില്ല എന്നാണ് നമ്മുടെ ധാരണ. എന്നാൽ ഡിജിറ്റൽ ടെക്നോളജിയുടെ പുരോഗതി ഗൂഗിൾ ഗുരുവിനെയും പുറന്തള്ളുമെന്നാണ് കരുതേണ്ടത് എങ്ങനെ.ഗുരുവിന്റെ ഉപദേശങ്ങളല്ല, ഗുരു തന്നെ നമ്മുടെ തലച്ചോറിൽ കയറിപ്പറ്റും മനസിലായില്ലേ? നമുക്കു വേണ്ട ഉപദേശങ്ങൾ നൽകാനും സംശയങ്ങൾ അപ്പപ്പോൾത്തന്നെ തീർത്തു തരാനുമൊക്കെ സഹായിക്കുന്ന ഡിജിറ്റൽ ചിപ് നമ്മുടെ തലയോട്ടിക്കുള്ളിൽത്തന്നെ ഇംപ്ലാന്റ് ചെയ്യുന്ന കാലം അതിവിദൂരമല്ല. ഈ ചിപ്പാണ് ഡിജിഗുരു (Digguru), ഇന്നിപ്പോൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഏത് സ്ഥലത്തും നാം അനായാസം ഡ്രൈവ് ചെയ്തെത്തുന്നില്ലേ? അതുപോലെ തലയോട്ടിക്കുള്ളിൽ ഇ പാന്റ് ചെയ്യുന്ന ഡിജിഗു സംശയ ദൂരീകരണത്തിനായി എല്ലായ്പോഴും നമ്മോടൊപ്പമുണ്ടാകും.
ഒരു കാര്യത്തിൽ ശരിയായ തീരുമാനമെടുക്കേണ്ടി വരുമ്പോൾ, അല്ലെങ്കിൽ ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ, അതുമല്ലെങ്കിൽ മാർഗനിർദ്ദേശത്തിനായി തിരയുമ്പോൾ നമ്മോടൊപ്പമുള്ള ഡിജിഗുരു വിനെ ആശ്രയിക്കാം. ഡിജിറ്റലൈസ് ചെയ്ത് ഗുരുവായതിനാൽ കോടാനു കോടി അറിവുകൾക്കിരിപ്പിടമായിരിക്കും വിജിഗുരു.
ബ്ളോഗിൽ എഴുതാവുന്നതും എഴുതരുതാത്തതും
പേഴ്സണൽ ബ്ലോഗുകളുടെ കൂട്ടത്തിൽ ലോകത്തെ ഏറ്റവും മികച്ച ബ്ലോഗുകളിലൊന്ന് ഡൂസി (Dooce) ആണെന്നാണ് ബ്ലോഗിംഗ് (Blogging) എന്ന പുസ്തകത്തിൽ ജിൽ റെറ്റ്ബർഗ് അഭിപ്രായപ്പെടുന്നത്. എത്രത്തോളം മറ്റു ബ്ലോഗുകൾ ഒരു ബ്ലോഗിലേക്ക് ലിങ്ക് ചെയ്യുന്നു എന്നതിനെ അനുസരിച്ച് ബ്ലോഗുകളുടെ നിലവാരം വിലയിരുത്തുമ്പോൾ ലോകത്തിലെ മികച്ച 100 ബ്ലോഗുക ളിലൊന്ന് ഡൂസിയാണ്. ബ്ലോഗിന്റെ പേരും ആ ബ്ലോഗ് എഴുതുന്ന ഹീതർ ആംസ്ട്രോംഗിന്റെ തൂലികാനാമവും ഒന്നാണ് - ഡൂസി.2001 മുതലാണ് ഹീതർ ബ്ലോഗെഴുത്തു തുടങ്ങിയത്. സഹപ്രവർത്തകരെക്കു റിച്ച് പരിഹാസരൂപേണ പലതും ബ്ലോഗിലെഴുതിയതിന്റെ പേരിൽ അവർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. അതോടെ ബ്ലോഗിൽ എഴുതാവുന്നതും എഴുതരുതാത്തതും എന്തൊക്കെയാണെന്ന് ഹീതറിന് മനസിലായി. പക്ഷേ അവർ കൂസാതെ ജോലി വിട്ടെറിഞ്ഞു.
തുടക്കത്തിൽ സൂസിക്ക് പരസ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് ഹീതർ ടെക്സ്റ്റ് പരസ്യങ്ങൾ തന്റെ ബ്ലോഗിൽ ഉപയോഗിക്കാൻ തുടങ്ങി. ബ്ലോഗിംഗുകൊണ്ട് അത്യാവശ്യം ജീവിച്ചുപോകാമെന്ന് കാണിച്ചു കൊടു ക്കാൻ ഹീതറിന് കഴിഞ്ഞുവെന്നാണ് റെറ്റ്ബർഗ് അഭിപ്രായപ്പെടുന്നത്.
