ഡിജിറ്റൽ മാർക്കറ്റിംഗ്

മാർക്കറ്റിംഗിന്റെ അലകും പിടിയും മാറി. മില്ലെനിയൽ തലമുറ സമൂഹത്തിലെ ഡിസിഷൻ മേക്കിംഗ് തലത്തിലേക്ക് ഉയർന്നു കഴിഞ്ഞു. ഈ തലമുറയുടെ ജീവവായു ഇന്റർനെറ്റാണ്. പുതിയ ടെക്നോളജിയുടെ സഹായത്തോടെ ജീവിതത്തിലേക്കു കടന്നു വന്നിരിക്കുന്ന സൗകര്യങ്ങ ളെല്ലാം അവർ അനായാസമായി ഉപയോഗിക്കുകയാണ്. അത് നെറ്റിലായാലും മൊബൈലിലായാലും അവർക്ക് ഒരു പോലെ തന്നെ. സ്വാഭാവികമായും ടെക്നോളജിയിൽ കൂടുതൽ അഭിരമിക്കുന്നമില്ലെ നിയൽ തലമുറയെ സ്വാധീനിക്കാൻ പുതിയൊരുമാർക്കറ്റിംഗ് രീതി തന്നെ വേണം. സാങ്കേതികവിദ്യ അനുവദിക്കുന്ന എല്ലാ ടെക്നോളജിയും ഉപയോഗിക്കണം. ഇവിടെയാണ് ഡിജിറ്റൽ മാർക്കറ്റിംഗ് പ്രസക്തമാകുന്നത്.

ഡിജിറ്റൽ മാർക്കറ്റിംഗ് രീതി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ ബിസിനസ് മുമ്പത്തെക്കാൾ മൂന്നിരട്ടിയോളം വികസിപ്പിക്കാനാവും. അതേസമയം മറ്റു സാധാരണ രീതികളെക്കാൾ 60 ശതമാനത്തോളം ചെലവു കുറവാണ് ഡിജിറ്റൽ മാർക്കറ്റിംഗിന്. മാർക്കറ്റിംഗ് കൂടുതൽ പേഴ്സണലൈസ്ഡ് (Personalised) ആകുമെന്നതിനാൽ ഡിജിറ്റൽ മാർക്കറ്റിംഗ് ഉപഭോക്താക്കൾക്ക് കൂടുതൽ സ്വീകാര്യമാണ്.


രീതി എന്തുമാകട്ടെ, മാർക്കറ്റിംഗ് എങ്ങനെ കൂടുതൽ കാര്യക്ഷമമാക്കാം എന്നാ എല്ലാ ബിസിനസുകാരും ആലോചിക്കുന്നത്. മാർക്കറ്റിംഗ് എന്നാൽ ഉപഭോക്താക്കളിലെത്തുന്ന വിദ്യയാണ്. ഉപഭോക്താവിലെത്തിയില്ലെങ്കിൽ ഉൽപന്നത്തിന് എന്തു പ്രസക്തി? ഇന്നത്തെ ഉപഭോക്താക്കളുടെ ജീവവായു ഇന്റർനെറ്റാണ്. ഇന്റർനെറ്റില്ലാതെ ഒരു നിമിഷം നമുക്ക് ജീവിക്കാനാവില്ല. അതിനാൽ ഉപഭോക്താക്കൾ എവിടെയാണോ, ഒരു ഉൽപാദകൻ അല്ലെങ്കിൽ മാർക്കറ്റർ എന്ന നിലയിൽ നിങ്ങൾക്ക് അവിടെയെത്തണമെങ്കിൽ നിങ്ങൾക്ക് ഇന്റർനെറ്റിനെ ആശയിച്ചേ മതി. നിങ്ങൾ എപ്പോഴും ഓൺലൈൻ ആയിരിക്കണം.

നമുക്കറിയാം, ഇന്നിപ്പോൾ മൊബൈൽ ഫോണിന്റെ ഉപയോഗം വലിയ തോതിൽ വർധിച്ചു. വായിക്കാനും ചിത്രം കാണാനും കേൾക്കാനും ഫോട്ടോ എടുക്കാനുമൊക്കെ മൊബൈലാണ് നാം ഉപയോഗിക്കുന്നത്. ഈ മൊബൈൽ ഫോൺ പ്രവർത്തിക്കുന്നത് സൈബ്ബർ സ്പേസിലാണ്. 1990 മുതൽ സൈബർ സ്പേസിന്റെ സ്വാധീനം ഈ ലോകത്ത് ഗണമ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഇന്ന് ഭൂമിയി ലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും വിർച്വൽ എൻവയേൺമെന്റായി സൈബർ സ്പേസ് മാറിക്കഴിഞ്ഞു. ആളുകൾ സൈബർ സ്പേസിലാണ് ഭക്ഷണം കഴിക്കുന്നതും വായിക്കുന്നതും സിനിമ കാണുന്നതും സാധനങ്ങൾ വാങ്ങുന്നതുമൊക്കെ. ഇതു മനസിലാക്കി സോഷ്യൽ മീഡിയകളുടെ സഹായത്തോടെ വലിയ കോർപറേറ്റ് കമ്പനികൾ ഇന്റർനെറ്റിനെ മനുഷ്യരുടെ ജീവിതത്തിൽ വളരെ പ്രാധാന്യത്തോടെ പ്രതിഷ്ഠി ച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ വിരൽത്തുമ്പിൽ നിങ്ങളാഗ്ര ഹിക്കുന്നതെന്തും എത്തുകയെന്നത് ചെറിയൊരു കാര്യമല്ലല്ലോ. നവസംരംഭകരിൽ നല്ലൊരു വിഭാഗവും ഇന്റർനെറ്റും വെബ്സൈറ്റുക ളുംകൊണ്ട് സമ്പുഷ്ടമായ ഡിജിറ്റൽ ലോകത്തെക്കുറിച്ച് നല്ല അവബോ ധമുള്ളവരാണ്. അവർക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് അനായാസം വഴങ്ങുന്നു. വളരെ ചെറിയ പ്രായത്തിൽത്തന്നെ ടെക്നോളജിയിൽ താൽപര്യമുള്ളവർ വിർച്വൽ കമ്പനികൾ സൃഷ്ടിച്ച് വലിയ ലാഭം കൊയ്യുന്നതിന്റെ പശ്ചാത്തലമിതാണ്. പതിനാറാമത്തെ വയസിൽ സ്കൂൾ പഠനം ഉപേക്ഷിച്ച്, സംരംഭകത്വത്തിലേക്ക് കാലെടുത്തു കുത്തിയ ഗുർബക്ഷ് സിംഗ് ചാഹലിന്റെ കഥ നോക്കൂ.


ഗുർബക്ഷ് സിംഗ് ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് വിജയഗാഥ


അമേരിക്കൻ ഇന്റർനെറ്റ് ഇന്ത്യൻ സംരംഭകനാണ് ഗുർബ് സിംഗ്. പഞ്ചാബിൽ ജനിച്ച് നാലാം വയസിൽ കുടുംബത്തോടൊപ്പം കാലി ഫോർണിയയിലെ സാൻഹൊസെയിലേക്ക് താമസം മാറിയ ചാഹൽ, പരസ്യരംഗത്ത് തുടരാൻ പതിനാറാമത്തെ വയസിൽ ഹൈസ്കൂൾ പഠനം ഉപേക്ഷിച്ചു. ഡിജിറ്റൽ മാർക്ക റ്റിംഗ് മേഖലയിലെ കമ്പനികളെ വികസിപ്പിക്കുന്നതിൽ ഗുർബക്ഷ് ചഹലിന് പ്രത്യേക നൈപുണ്യമുണ്ട്. കരിയർ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പരസ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പരസ്യ ശൃംഖലയായകിക്ക് ഏജന്റുകളാണ് ചാഹലിന്റെ ആദ്യ സംരംഭം 2000 ൽ ആരംഭിച്ച കമ്പനി ഒന്നര വർഷത്തിനുശേഷം വാല്യൂ ക്ലിക്കിന്  വിറ്റു. 40 ദശലക്ഷം ഡോളറിന്

തുടർന്ന് അദ്ദേഹം ബിസിനസുകള സഹായിക്കുന്ന ബലിത്തിയം എന്ന കമ്പനി ആരംഭിച്ചു. വെബ് ഉപയോക്താക്കളുടെ ശീലങ്ങൾ ഓൺനിൽ ട്രാക്കുചെയ്ത് പരസ്യങ്ങൾ കാണിക്കുന്നതിനുള്ളതായിരുന്നു. ഇത്. ഡാറ്റ, ഓപ്റ്റിമൈസേഷൻ, ഡാറ്റ വിശകലനം തുടങ്ങി പരസ്യ രീതികളെക്കുറിച്ചുള്ള മികച്ച തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന 2007 ൽ 300 ദശലക്ഷം ഡോളറിന് കമ്പനി വാങ്ങിയത് യാഹുവാണ്. 2005-ൽ ചാഹൽ റേഡിയം വ എന്ന ഓൺലൈൻ പരസ്യ കമ്പനിയാണ് ആരംഭിച്ചു. അത് ഒരു പുതിയ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരി ച്ചു. റേഡിയം വൺ പിന്നീട് റിഥം വണ്ട് സ്വന്തമാക്കി. 2014 ൽ ഗ്രാവി 4 എന്ന അദ്ദേഹം തന്റെ നാലാമത്തെ കമ്പനി ആരംഭിച്ചു. ആദ്യത്തെ മാർക്കറ്റിംഗ് ക്ലൗഡ് പ്ലാറ്റ് ആയിരുന്നു ഇത്.

ടെലിവിഷൻ ഷോയായ ഓപ്ര വിൻ ഫി ഷോയിലും ഫോക്സ് ടിവി റിയാലിറ്റി ഷോയായ സീക്രട്ട് മില്യണയറിലും ചാഹൽ പ്രത്യക്ഷപ്പെട്ടു. പേസ് യൂണിവേഴ്സിറ്റി ലീഡേഴ്സ് ഇൻ മാനേജ്മെന്റ് അവാർഡും വാണിജ്യ ശാസ്ത്രത്തിൽ ഓണം ഡോക്ടറേറ്റ് ബിരുദവും 2013 ൽ ഏൺസ് & യംഗ് ഓൻട്രപ്രണർ ഓഫ് ദി ഇയർ അവാർഡും നേടി. തന്റെ സ്വാഭാവിക സഹജാവബോധം ഉപയോഗിച്ചു മികച്ച ആശയങ്ങൾ തിരഞ്ഞെടുക്കുകയും അതിനെ വികസിപ്പിച്ച് ഡിജിറ്റൽ മാർക്കറ്റിംഗ് ഉപയോഗിച്ചു മുന്നോട്ട് കുതിക്കുകയുമായിരുന്നു ചാഹൽ, നവീകരണം, നേതൃത്വം, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയിൽ അദ്ദേഹം മിടുക്കനാണ്.

സ്വന്തം പാഷനും സ്വയം പഠിച്ച് അറിവുകളുമാണ് ചാഹലിന്റെ വിജയത്തിന് പിന്നിൽ. സൈബർ സ്പേസിന്റെ ഭാവിയെക്കുറിച്ച് അവബോധമുണ്ടാ യിരുന്നതിനാൽ ചാഹലിന് വിജയത്തിന്റെ ഓരോ ഘട്ടവും പെട്ടെന്ന് പെട്ടെന്ന് കടന്നുപോകാൻ സാധിച്ചു. നിങ്ങളുടെ കമ്പനിയെ ഓൺലൈനിൽ വിപണനം ചെയ്യണമെങ്കിൽ നിങ്ങൾക്ക് അത് എങ്ങനെ സാധിക്കും? അതിനുള്ള പ്രധാനപ്പെട്ട വഴികളാണ് ഇനി പറയുന്നത്.




1. ഫേസ്ബുക്ക് കൂടുതൽ ഉയരങ്ങളിലേക്ക്

ഫേസ്ബുക്ക് തന്നെയാണ് പലയിടത്തും ഇപ്പോഴും നമ്പർ വൺ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം, അമേരിക്കയിൽ ഫേസ്ബുക്കിന്റെ 41 ശതമാനം ഉപയോക്താക്കളും 65 വയസിനുമേൽ പ്രായമുള്ളവരാണ്. ഈ പ്രായക്കാരെ ലക്ഷ്യമിടാൻ ഫേസ്ബുക്കാണ് മികച്ച പ്ലാറ്റ്ഫോം. 2018 ൽ ഫേസ് ബുക്ക് വലിയ പ്രതിസന്ധി നേരിട്ടിരുന്ന കാര്യവും വിസ്മരിക്കുന്നില്ല. പ്രൈവസി പ്രശ്നം മൂലം 14 ദശലക്ഷം ഉപയോക്താക്കളെ ഫേസ്ബുക്കിന് അന്ന് നഷ്ടപ്പെട്ടിരുന്നു. പ്രശസ്തിക്കും മങ്ങലേറ്റു. യുവജനങ്ങൾ ഫേസ്ബുക്കിനെ കയ്യൊഴിയാനും തുടങ്ങി. പൊതുജനത്തിനും ഫേസ്ബുക്കിനും ഇടയിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാ കാൻ തുടങ്ങി എന്നും എല്ലാവരും കരുതി. ചില ക്യാമ്പയിനുകൾക്ക് ഫേസ്ബുക്ക് ഉചിതമായെന്ന് വരില്ല. കാരണം യുവജനങ്ങളുടെ അതിലുള്ള താൽപര്യം കുറഞ്ഞുവരികയാണ്. എങ്കിലും ഫേസ്ബുക്ക് ഇപ്പോഴും സോഷ്യൽ മീഡിയയിലെ ഭീമൻ തന്നെ. പക്ഷേ നിങ്ങൾ ലക്ഷ്യമിടുന്ന ജനവിഭാഗത്തിന് ഫേസ്ബുക്കിൽ പ്രാതിനിധ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ ഈ മാധ്യമത്തെ അതിനായി ഉപയോഗിക്കാവൂ.

2. ഇൻസ്റ്റാഗ്രാം കുട്ടികൾക്കിടയിൽ ഹിറ്റ്

ചിത്രങ്ങൾ, വീഡിയോ എന്നിവയി ലധിഷ്ഠിതമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് ഇൻസ്റ്റാഗ്രാം, ഫേ സ്ബുക്കിന് ഏറ്റവും വലിയ ഭീഷണി യാകുമായിരുന്ന ഇൻസ്റ്റാഗ്രാമിനെ ഫേസ്ബുക്ക് വാങ്ങി. ഇൻസ്റ്റാഗ്രാം ഉപഭോക്താക്കൾക്ക് വളരെ അനായാസമായി തങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് വീഡിയോയും ചിത്രങ്ങളും പങ്കുവെയ്ക്കാൻ കഴിയും. മൊബൈൽ ഫോൺ ഇന്ന് പൊതുജനങ്ങൾക്ക് കംപ്യൂട്ടർ പോലെയാണ്. 100 കോടിയിലേറെ ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാമിനുണ്ട്. അതായത് ഇന്ന് ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. മാത്രമല്ല യുവജനങ്ങളാണ്. പ്രത്യേകിച്ചും 30 വയസിൽ താഴെയുള്ളവർ, ഇതിന്റെ പ്രധാന ഉപയോക്താക്കൾ. ഈ വിഭാഗത്തെ ഫേസ്ബുക്കിന് അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

3. ചാറ്റ് ഉപയോഗം വർധിപ്പിക്കണം

ചാറ്റ് ബുട്ട് എന്നത് ഒരു തരം പ്രത്യേക സോഫ്റ്റ്വെയറിൽ അധിഷ്ഠിതമായ ആശയവിനിമയ സംവിധാനമാണ്. ഉപയോക്താക്കളെ അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്ന വിർച്വൽ കമ്യൂണിക്കേഷൻ സംവിധാനമാണിത്. ആളുകളുമായി തികച്ചും സ്വാഭാവികമായാണ് ഇവ ഇടപെടുന്നത്. ടെക്സ്റ്റ് ചാറ്റ് വിൻഡോയിൽ കൂടിയാണ് ആശയ വിനിമയം നടക്കുന്നത്. വെർബൽ കമ്യൂണിക്കേഷനും സാധ്യമാണ്.

4. വീഡിയോ ഉപയോഗിക്കാം

വീഡിയോ ഉപയോഗിച്ചുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് വളരെ ഫലപ്രദമാണ്. വീഡിയോകൾ ഡിജിറ്റൽ മീഡിയ സങ്കേതങ്ങളുമായി ചേർത്ത് ഉപയോഗിക്കുന്നുണ്ടിപ്പോൾ. അതൊരു മികച്ച ഡിജിറ്റൽ മാർക്കറ്റിംഗ് ടൂളാണ്. വീഡിയോയിലൂടെ നിങ്ങളുടെ ബ്രാൻഡിനെപ്പറ്റി നിരവധി വിവരങ്ങൾ ഉപഭോക്താക്കളുമായി കൈമാറാൻ കഴിയും. നല്ല വീഡിയോ നിർമിക്കുന്നതിലെ അടിസ്ഥാന കാര്യങ്ങൾ പാലിക്കാനായാൽ വീഡി യോകളിൽ നിന്ന് നിങ്ങൾക്ക് മികച്ച നേട്ടമുണ്ടാക്കാം.

5. ലൈവ് വീഡിയോയും പ്രധാനം

ഡിജിറ്റൽ മാർക്കറ്റിംഗിലെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ലൈവ് വീഡിയോ സ്ട്രീമിങ് സർവീസ് നൽകുന്നവരുടെ വർധനയാണ് ഇതിനു പ്രധാന കാരണം. ഇൻഫ്ളുവൻസർ മാർക്കറ്റിംഗ് കൂടി ചേർക്കുമ്പോൾ ഡിജിറ്റൽ മാർക്കറ്റിംഗിൽ ലൈവ് സ്ട്രീമിങ് വലിയ ചുവടുവയ്പായി മാറും. ആളുകളുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കാൻ ഉപകരിക്കുന്ന സെലിബ്രിറ്റികൾ, കായികതാരങ്ങൾ, സംഗീതജ്ഞർ തുടങ്ങിയവർ ആളുകളുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്ന ലൈവ് വീഡിയോകൾക്ക് വലിയ കാഴ്ചക്കാരെ കിട്ടും. ഇതിന്റെ ഫലപ്രാപ്തി ലൈവ് സ്ട്രീമിംഗിന്റെ തുടർച്ച, ആളുകളുമായുള്ള സംവാദത്തിലെ കാര്യക്ഷമത, ചർച്ച ചെയ്യുന്ന വിഷയത്തിന്റെ കൗതുകം എന്നിവയെ ആശ്രയിച്ചി രിക്കുന്നു.

6. മികച്ച കണ്ടന്റ് നൽകണം

ഡിജിറ്റൽ മാർക്കറ്റിംഗിന്റെ പ്രധാനപ്പെട്ട ഘടകം കണ്ടന്റ് മാർക്കറ്റിംഗാണ്. ലക്ഷ്യമിടുന്ന ഉപഭോക്താക്കളെക്കുറിച്ച് ആഴത്തിലുള്ള അറിവും ആ അറിവിനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ കണ്ടന്റുമാണ് മികച്ച കണ്ടന്റ് മാർക്കറ്റിംഗിന്റെ വിജയത്തി ന് ആധാരം. പൊതുവായ ആളുകൾ ക്ക് വേണ്ടി കണ്ടന്റ് രൂപപ്പെടുത്തുമ്പോൾ തന്നെ പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടുന്നവയ്ക്കും രൂപം കൊടുക്കണം.

7. പെഴ്സണലൈസ്ഡ്

ഇ-മെയിൽ ഇപ്പോഴും വളരെ ഫലപ്രദമായ വിനിമയോപാധിയാണ് ഇ-മെയിൽ. കോടിക്കണക്കിന് ആളുകളാണ് വ്യക്തിഗത, വാണിജ്യ, വ്യവസായ, ശാസ്ത്രീയ, അക്കാഡമിക് ആവശ്യങ്ങൾക്കായി ഇ-മെയിൽ ഉപയോഗി ക്കുന്നത്. അതുകൊണ്ട് തന്നെ ഇ-മെയിൽ മാർക്കറ്റിംഗിലെ സാധ്യതകൾ ഉപയോഗിക്കണം. വിവിധ വിഭാഗങ്ങളെ ഒരുമിച്ച് അഭിസംബോധന ചെയ്യുന്ന പൊതുവായ ഇ-മെയിൽ മാർക്കറ്റിംഗ് പണ്ടത്തെപ്പോലെ ഇപ്പോൾ ഫലപ്രദമല്ല. ഓട്ടോ മേഷനും പേഴ്സണലൈസേഷനും ഇ-മെയിലിൽ നൽകിയാൽ കൂടുതൽ ഗുണകരമാകും. ഇ-മെയിൽ മാർക്കറ്റിംഗിനെ എന്തെങ്കിലും പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ച് നടത്തുകയും അതിനുശേഷം അതിനെ ഫോളോ അപ് ചെയ്ത് സൗജന്യ വിലക്കിഴിവ് നൽകിയോ ഡെമോ വീഡിയോ അവതരിപ്പിച്ചോ കൂടുതൽ കാര്യക്ഷമമാക്കാവുന്നതാണ്. പലപ്പോഴും ഉപഭോക്താവിനെക്കൊണ്ട് ഒരു തീരുമാനമെടുപ്പിക്കുന്നതിന് പ്രേരണയാകാൻ ഇ-മെയിലുകൾക്ക് കഴിയും.

8. വോയിസ് ഇന്ററാക്ഷൻ

 ഡിജിറ്റൽ മാർക്കറ്റിംഗിൽ വോയ്സ് ഇന്ററാക്ഷൻ ഏറിവരികയാണ്. വോയ്സ് സെർച്ചിനുള്ള മുന്നൊരുക്കങ്ങൾക്ക് വ്യത്യസ്തമായ സമീപന രീതിയാണ് ഇന്ന് ആവശ്യം. കാരണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഇപ്പോൾ ഡിജിറ്റൽ മാർക്കറ്റിംഗിനെ ആളുകൾ ആശ്രയിക്കുന്നു. അതിനാൽ വെബ്സൈറ്റിലെ വിവരണം, സാധാരണ സംസാരിക്കുമ്പോൾ എങ്ങനെയായിരിക്കുമോ അങ്ങനെ ആക്കുവാൻ ശ്രദ്ധിക്കുക. മറിച്ച് ടെക്സ്റ്റ് അധിഷ്ഠിതമായ സെർച്ചിനുവേണ്ടി എഴുതുന്നതുപോലെ മാത്രം എഴുതരുത്.


ഓൺലൈനിൽ കുതിക്കുന്ന ഡിജിറ്റൽ ബിസിനസ്

ചെറുകിട കച്ചവട സ്ഥാപനങ്ങളുടെ പുഷ്കലകാലമായിരുന്നു ഒരു പതിറ്റാണ്ട് മുമ്പുവരെ നാട്ടിലുണ്ടായിരുന്നത്. എന്നാൽ പിന്നീട് വൻകിട വ്യാപാര സ്ഥാപനങ്ങളുടെയും സൂപ്പർമാർക്കറ്റുകളുടെയും കാലമായി. ഇതിനിടയിലേക്കാണ് ആമസോൺ, ഫ്ളിപ്പ് കാർട്ട്, സ്നാപ് ഡീൽ, ഷോപ് ക്ലസ്, പെപ്പർ ഫ്ളൈ, ഇ-ബേ, ആസ്ക് മീ ബസാർ, തുടങ്ങിയ വൻകിട ഓൺലൈൻ ബിസിനസ് ശൃംഖലകളെത്തികളം പിടിച്ചതും ലാഭം കൊയ്തുതുടങ്ങിയതും. ഇന്ന് ലാഭവ്യാപാരങ്ങളുടെ കണക്കുകൾ കേട്ട് നാട്ടിൻപുറങ്ങളിലെ ചെറിയ വടക്കാർ പോലും മാൺലൈൻ വ്യാപാരത്തിന്റെ സാധ്യതകൾ തേടി മുന്നോട്ടുവരുന്നു. മൾട്ടി മില്യൻ വ്യവസായ മേഖലയാണ് ഇന്റർനെറ്റിന്റേത്. ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ, ഇ-ബേ വെബ്സൈറ്റുകളുടെ പ്രവർത്തനരീതി പരിശോധിച്ചാൽ ഇന്റർനെറ്റ് വ്യാപാര മേഖലയെപ്പറ്റി അറിവ് ലഭിക്കും.

ഗൂഗിൾ, ഫേസ്ബുക്ക്, ഇ-ബേ ആമസോൺ തുടങ്ങിയ വെബ് സൈറ്റുകൾ സൗജന്യ സേവനമാണ് നൽകുന്നതെങ്കിലും ഇന്റർനെറ്റിലെ ജനസാന്ദ്രത മുതലെടുത്ത് അവിടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുകയാണ് ചെയ്യുന്നത്. ഗൂഗിളിന്റെ സെർച്ച് പേജിലും, ഇമെയിൽ സർവീസ് ആയ ജിമെയിലിലും (gmail) ഈ പരസ്യങ്ങൾ കാണാം, മറ്റു വെബ് സൈറ്റുകളുമായി പാർട്ണർഷിപ്പ് ഉണ്ടാക്കി അവരുടെ വെബ്സൈറ്റിൽ പരസ്യം പ്രദർശിപ്പിച്ച് കിട്ടുന്ന ലാഭം വീതിച്ചെടുക്കുകയും ചെയ്യുന്നു.

നിത്യോപയോഗ സാധനങ്ങൾ, ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള വെബ് സൈറ്റുകൾ (irctc), സർവീസ് ചാർജ് ഈടാക്കി നടത്തുന്ന ഓൺലൈൻയെല്ലോ പേജുകൾ അല്ലെങ്കിൽ ബിസിനസ് ഡയറക്ടറികൾ, സോഫ്റ്റ്വെയർ വിൽപന നടത്തുന്ന സൈറ്റുകൾ, കൺസൾട്ടിംഗ് സ്ഥാപനങ്ങൾ, മാര്യേജ് പോർട്ടലുകൾ  വെബ് ഹോസ്റ്റിംഗ് തുടങ്ങി വീട്ടു മാലിന്യങ്ങൾ സ്വീകരിച്ചി പണം നൽകുന്ന വെബ്സൈറ്റുകൾ വരെ ഇന്റർനെറ്റിൽ നടക്കുന്ന വ്യാപാര രീതികൾ പലതാണ്.


സ്നുപ്പിംഗ് പങ്കാളിയുടെ പിന്നാലെ

മറ്റൊരാളിന്റെ സ്വകാര്യതയിലേക്ക് രഹസ്യമായി നൂണ്ടു കയറി വിവരങ്ങൾ ചോർത്തുന്നതിന് സപ്പിംഗ് എന്നാണ് പറയുന്നത്. മറ്റുള്ളവരുടെ ഇ-മെയിൽ, മൊബൈൽ, വാട്സ് ആപ് സന്ദേശങ്ങൾ എന്നിങ്ങനെ ആരൊക്കെ എന്തൊക്കെ ചെയ്യുന്നു. എന്നന്വേഷിക്കുകയാണ് സ്നുപ്പിംഗ് . അതിനായി ഏതെങ്കിലുമൊക്കെ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിൽ സജീവമാണ് എല്ലാവരും. 18-നും 35-നുമിടയ്ക്ക് പ്രായമുള്ള 1663 പേരിൽ ബാങ്ക്ൽ എന്ന സ്ഥാപനം നടത്തിയ പഠനത്തിന്റെ ഫലത്തിൽ കണ്ട രസകരമായ ചില കണക്കുകൾ നോക്കൂ. 58 ശതമാനം പുരുഷന്മാർ തന്റെ പങ്കാളിയുടെ ഫോണിൽ കയറി അവളുടെ രഹസ്യം പരിശോധിച്ചിട്ടുണ്ട്. അതേസമയം ഇക്കാര്യത്തിൽ സ്ത്രീകൾ അത്രത്തോളം സംശയാലുക്കളല്ല. സ്ത്രീകളിൽ 47 ശതമാനം മാത്രമേ ഇങ്ങനെ ചെയ്തിട്ടുള്ളൂ. 38 ശതമാനം പുരുഷന്മാരും ഭാര്യ മാരുടെ അനുമതിയില്ലാതെയാണ് സ്നുപ്പിംഗ് നടത്തിയിട്ടുള്ളത്. അതേ സമയം ഭർത്താവിന്റെ അനുമതിയില്ലാതെ ഇങ്ങനെ ചെയ്തത് 24 ശതമാനം സ്ത്രീകൾ മാത്രമാണ്. രണ്ടിലൊരു പുരുഷന് തന്റെ പങ്കാളിയുടെ ഫോണിന്റെ പാസ് കോഡ് അറിയാം. എന്നാൽ സ്ത്രകളിൽ മൂന്നിലൊരാൾക്കു മാത്ര പങ്കാളിയുടെ പാസ് കോഡ് അറിയൂ.


ഇ-കൊമേഴ്സ് പോർട്ടലിലൂടെ വിജയം


ഓൺലൈനായി ലക്ഷ്വറി ലെതർ ഗുഡ്സ് വിൽപന നടത്തുന്ന റീട്ടെയിൽ സ്ഥാപനമാണ് ക്യൂർ അലി. ഓൺലൈൻ ബിസിനസിനിറങ്ങും മുമ്പ് അവർ ഡിജിറ്റൽ മാർക്കറ്റിംഗിൽ പ്രാവീണ്യം നേടിയ ഒരു കമ്പനിയെ കൺസൾട്ടന്റായി നിയമിച്ചു. ക്യൂർ അലിക്കുവേണ്ടി ഒരു ഇ-കൊമേഴ്സ് ആദ്യം ചെയ്തത്. വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഡിസൈനും ബോൾഡ് ഫോണ്ടും ആരെയും ആകർഷിക്കുന്ന നിറങ്ങളിലുള്ള ഇമേജുകളുമാണ് അവർ പോർട്ടലിന്റെ ഹോംപേജിനായി ഉപയോഗിച്ചത്. തുടർന്ന് ഫേസ് ബുക്കിലും ഗൂഗിൾ പ്ളാറ്റ്ഫോമുകളിലും കമ്പനിയുടെ ഡിജിറ്റൽ കാമ്പയിൻ നൽകി. വളരെ വേഗം കസ്റ്റമർമാരെ ആകർഷിച്ചു.  അതിനായി സൃഷ്ടിച്ച വീഡിയോ പെട്ടെന്ന് വൈറലായി. ഒരു മാസത്തിനിടയിൽ 2 മില്യൻ പേരാണ് വീഡിയോ കണ്ടത്. വൃത്തിയുള്ള ചെറിയൊരു ഇ-കൊമേഴ്സ് വെബ്സൈറ്റുകൊണ്ടാ ണ് കൺസൾട്ടന്റ് ഈ നേട്ടങ്ങളുണ്ടാക്കിയത്. ക്യൂർ അലിയുടെ മാർക്കറ്റിംഗ് തന്ത്രം അനുഭവപാഠമാണിപ്പോൾ പലർക്കും.


ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ഗുണങ്ങൾ


സ്റ്റീവ് മൈറിംഗിന്റെ കപ്ലീറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന ഇ-ബുക്കിൽ ഡിജി റ്റൽ മാർക്കറ്റിംഗിന്റെ ചില ഗുണങ്ങൾ വ്യക്തമാക്കുന്നുണ്ട്.

  • പരമ്പരാഗത മാർക്കറ്റിംഗിനെക്കാൾ 62 ശതമാനത്തോളം ചെലവു കുറവാണ് ഡിജിറ്റൽ മാർക്കറ്റിംഗിന്.


  • ഡിജിറ്റൽ മാർക്കറ്റിംഗ് ഉപയോഗിക്കുമ്പോൾ പരമ്പരാഗത മാർക്കറ്റിനെ അപേക്ഷിച്ച് മൂന്നിരട്ടി ലീഡ് ജനറേറ്റ് ചെയ്യാനാവും.


  • ഡിജിറ്റൽ മാർക്കറ്റിംഗ് ഉപയോഗിക്കുന്ന ചെറിയ ബിസിനസ് സ്ഥാപ നങ്ങൾക്ക് തങ്ങളുടെ ബിസിനസ് മൂന്നിരട്ടയിലധികം വികസിപ്പി ക്കാനാവും.


  • നിങ്ങളുടെ ഉപഭോക്താക്കളുടെ മനസിനെക്കുറിച്ച് കൂടുതൽ ധാരണ ലഭിക്കാൻ ഡിജിറ്റൽ മാർക്കറ്റിംഗ് സഹായിക്കുന്നു.


വളരെ പുതിയ വളരെ പഴയ
Join WhatsApp