മാർക്കറ്റിംഗിന്റെ ലക്ഷ്യം ഒന്നു തന്നെയാണെങ്കിലും പരമ്പരാഗത മാർക്കറ്റിംഗും ഓൺലൈൻ മാർക്കറ്റിംഗും സംരചനയിൽ വ്യത്യസ്തമാണ്. സംരംഭകന്റെ സ്വന്തം വെബ്സൈറ്റിലൂടെയോ അല്ലെങ്കിൽ ഇന്റർനെറ്റിലെ മറ്റ് ടൂളുകളുപയോഗിച്ചോ നടത്തുന്ന വിപണനസമ്പദായമാണ് ഓൺലൈൻ മാർക്കറ്റിംഗ്, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജികൾ ഇന്റർ നെറ്റ് മാർക്കറ്റിംഗ് അവസരങ്ങൾ വിപുലമാക്കിക്കൊണ്ടിരിക്കുകയാണ്. അവ പരമാവധി ഉപയോഗപ്പെടുത്തുന്നിടത്താണ് സംരംഭത്തിന്റെ വിജയം. കുറഞ്ഞ ചെലവിൽ ആഗോളതലത്തിൽ വലിയ തോതിൽ സ്ഥാപനത്തിന് ലഭിക്കുന്ന റീച്ചാണ് ഓൺലൈൻ മാർക്കറ്റിംഗിന്റെ മെച്ചം. ഈ സാധ്യത ചൂഷണം ചെയ്യുമെങ്കിൽ സംരംഭകന് വിജയിക്കാം. സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ മാധ്യമങ്ങളുടെ സഹായം കൂടിയുണ്ടെങ്കിൽ വിജയം വളരെയെളുപ്പമായി.
പരമ്പരാഗത മാർക്കറ്റിൽഗിന്റെയും ഓൺലൈൻ മാർക്കറ്റിംഗിന്റെയും ലക്ഷ്യം ഒന്നുതന്നെയാണ്. ആളുകളെക്കൊണ്ട് ഉൽപന്നം വാങ്ങിപ്പിക്കുക. അതിലൂടെ കമ്പനിയുടെ ലാഭം വർധിപ്പിക്കുക. ഓൺ ലൈൻ മാർക്കറ്റിംഗ് ഇന്ന് പരസ്യത്തിനും ഉൽപന്നത്തിന്റെയും സ്ഥാപനത്തിന്റെയും പ്രമോഷനുംവേണ്ടി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഫലപ്രദമായ ഉപയോഗം കമ്പനിയെ വളരെ ഉയർന്ന നിലയിലെത്തിക്കും.
ടി.വി/റേഡിയോ, ന്യൂസ് പേപ്പർ, മാഗസിൻ, പോസ്റ്റർ, ബാനർ, ബിൽ ബോർഡ്, മെയിലർ, ഫ്ളയർ, ബോഷർ മുതലായവയാണ് പരമ്പരാഗത മാർക്കറ്റിംഗ് മാധ്യമങ്ങൾ. സ്വന്തം വെബ്സൈറ്റിലൂടെയോ ഇന്റർനെറ്റിലെ മറ്റു സാധ്യതകളിലൂടെയോ ഉപയോഗിക്കുന്നതെല്ലാം ഓൺലൈൻ മാർക്കറ്റിംഗ് ടൂളുകളാണ്. ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. മനുഷ്യജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ പരിവർത്ത നങ്ങൾ പരമ്പരാഗത മാർക്കറ്റിംഗ് ശൈലിയെ പുറന്തള്ളിക്കൊണ്ടിരിക്കു കയാണ്. കോൾ സെന്ററുകളും ടെലി കോളിംഗ് ബിസിനസ് ഡവലപ്മെന്റ്
ജീവനക്കാരുമൊക്കെ കാലാഹരണപ്പെട്ടു തുടങ്ങി. അതിവേഗമാണ് സാ ങ്കേതികവിദ്യ പുതിയ കണ്ടുപിടുത്തങ്ങളുമായി മുന്നേറുന്നത് എന്നതാണ് ഇതിനു കാരണം. ഓൺലൈൻ മാർക്കറ്റിംഗ്: ഹൗ ടു യൂസ് ഇന്റർ നെറ്റ് ടു മാർക്കറ്റ് യുവർ ബിസിനസ് (Online Marketing - How to use Inter net to Market your Business) പുസ്തകത്തിൽ അലെക്സ് ബ്ലിത് പറയുന്നത് ശ്രദ്ധേയമാണ്.
“1995-ൽ ഇ-മെയിലിനെക്കുറി ച്ച് ആരും കേട്ടിട്ടുണ്ടായിരുന്നില്ല. 2000-ൽ അഫിലിയേറ്റ് മാർക്കറ്റിംഗിനെക്കുറിച്ച് ആരും കേട്ടിട്ടുണ്ടായിരുന്നില്ല. 2005-ൽ സോഷ്യൽ മീഡിയയെക്കുറിച്ച് ആരും കേട്ടിട്ടുണ്ടായിരുന്നില്ല.'' വാസ്തവം. ഓരോ ടെക്നോളജിയുടെയും കടന്നുവരവിനിടയിലുള്ള കാലദൈർഘ്യം കഷ്ടിച്ച് അഞ്ചു വർഷം മാത്രമാണ്. മാറ്റങ്ങൾ അത്ര വേഗമാണ് നമ്മുടെ ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇന്റർനെറ്റും അവ തുറന്നു വയ്ക്കുന്ന അവസരങ്ങളും ബ്രാൻഡ് കെട്ടിപ്പടു ക്കുന്നതിനും മാർക്കറ്റിംഗിനുമായി ഇനിയും വിവിധ രീതികളിൽ ഉപയോ ഗിക്കാനാവും.
എയ്ബക്ക് എസൻഗുലാവ് എന്ന ചെറുപ്പക്കാരന്റെ വിജയകഥ ഈയിടെ ഇന്റർനെറ്റിൽ വായിച്ചതോർക്കുന്നു. നോക്കൂ.
ഇതൊക്കെയാണെങ്കിലും വരുമാനം നേടാനായി എസ്ബക്ക് രണ്ട് വർ ഷമെടുത്തു. പക്ഷേ മനസ് മടിക്കാതെ അദ്ദേഹം തന്റെ പ്രവർത്തനം തുടർന്നു. തനിക്കൊരു ലക്ഷ്യമുണ്ടന്ന് എയ്ബക് പറയുമായിരുന്നു. ആ ലക്ഷ്യത്തിൽ അദ്ദേഹം പൂർണമായി വിശ്വസിച്ചു. വരുമാനം കിട്ടാതിരുന്ന കാലത്തും ഇതേ രംഗത്ത് പിടിച്ചു. നിന്നു എന്നതാണ് തന്റെ ഇപ്പോ ത്തെ വിജയത്തിന്റെ കാരണമെന്ന് അദ്ദേഹം പറയുന്നു. പണമൊന്നും നേടാൻ കഴിയാതിരുന്നപ്പോഴും അദ്ദേഹം ബ്ലോഗ് ചെയ്തു. പുതിയ കണ്ടന്റ് ചേർത്തുകൊണ്ടിരുന്നു, എല്ലാ ദിവസവും സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ വിവരങ്ങൾ നൽകിക്കൊണ്ട് തന്റെ വായനക്കാരെ അപ് ടു ഡേറ്റ് ആക്കി. ആ ആത്മാർപ്പണമാണ് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചത്. ഈ ശ്രമങ്ങൾ അതിവിപുലമായ തോതിൽ ഓഡിയൻസിനെ നേടിയെടുക്കാൻ സഹായകരമായി. തുടർന്ന് ആഡ് സ്പേസ് വിറ്റും അഫിലിയേറ്റ്സുമായി ചേർന്നും എയ്ബക്ക് പണമുണ്ടാക്കി. ഇപ്പോൾ തന്റെ സൈറ്റ് റൺ ചെയ്യാൻ എയ്ബക്കിനൊപ്പം ഒരു ടീം തന്നെയുണ്ട്.
ഇന്റർനെറ്റ് രംഗത്ത് പ്രവർത്തിക്കുന്നതുകൊണ്ട് പരമ്പരാഗത മാർക്കറ്റിംഗല്ല എയ്ബക് ഉപയോഗിച്ചതെന്നത് പ്രത്യേകം ശ്രദ്ധിക്കണം.
1. പരമ്പരാഗത മാർക്കറ്റിംഗ് രീതിയുടെ പ്രധാന ദോഷം അതിന് ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടാനാവുന്നില്ലെന്നതാണ്. ഒരു വലിയ സംഘം ഉപഭോക്താക്കൾക്കു വേണ്ടിയുള്ള മാർക്കറ്റിംഗ് യത്നമാണത്. മാർക്കറ്റിംഗ് സ്ഥാപനത്തിന് ഉപഭോക്താക്കളെ വ്യക്തിപരമായി അറിയാ നുള്ള മാർഗമില്ല. പരമ്പരാഗത മാർക്കറ്റിംഗിൽ, ഉപഭോക്താവ് എവിടെയാണ്, എന്തു ചെയ്യുന്നു, എങ്ങനെ പ്രതികരിക്കും, പ്രതികരണത്തെ ഉടനടി നേരി ടാൻ എന്തു ചെയ്യും എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യക്തത കുറവാണു.
2. മാർക്കറ്റിംഗ് രീതികൾ പെട്ടെന്നു നവീകരിക്കാനാവില്ല എന്നത് പരമ്പരാഗത മാർക്കറ്റിംഗിന്റെ മറ്റൊരു പോരായ്മയാണ്. പത്രങ്ങളിലോ മാസികകളിലോ ടെലിവിഷനിലോ പ്രത്യക്ഷപ്പെടുന്ന പരസ്യത്തിന്റെ ഇഫക്ടീവ് നെസ് കുറവാണെങ്കിൽ അത് പെട്ടെന്ന് പുതുക്കാൻ വിഷമമാണ്. മാത്രമല്ല അധിക ചെലവുമാണ്.
3. മാർക്കറ്റിംഗ് ആവർത്തിച്ച് നടത്തേണ്ടി വരുമ്പോൾ ഭാരിച്ച ചെലവുണ്ടാകുന്നു.
4. ഓരോ കസ്റ്റമറുടെയും വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുരൂപമായ വിധത്തിൽ മാർക്കറ്റിംഗ് നടത്താൻ പരമ്പരാഗത മാർക്കറ്റിംഗിൽ സാധ്യമല്ല.
5. വിലയെക്കുറിച്ച് മുൻകൂട്ടി വെളിവാക്കാൻ പലപ്പോഴും സാധിക്കില്ല. ഉപഭോക്താവ് മാർക്കറ്റിലെത്തിയാലേ വിലയെക്കുറിച്ച് അറിവുണ്ടാവൂ.
6. മാർക്കറ്റിംഗ് കാമ്പയിനുകളുടെ ഫലപ്രാപ്തി വിലയിരുത്തൽ സങ്കീർണമാണ്.
പ്രശസ്തമായ ഓൺലൈൻ സ്ഥാപനങ്ങളൊക്കെയും തങ്ങളുടെ മാർക്കറ്റിംഗ് യത്നത്തിൽ മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നുണ്ട്. ഉദാഹരണമായി, ലോകത്തിലെ ഏറ്റവും മികച്ച ഓൺലൈൻ റിയൽ എസ്റ്റേറ്റ് സ്ഥാപനമായാണ് എയർ ബിഎൻബി അറിയപ്പെടുന്നത്. എയർ ബിഎൻബിയുടെ കഥ നോക്കുക.
തുടക്കം മുതൽ പൂർണമായും ഇന്റർനെറ്റ് മാർക്കറ്റിംഗ് തന്ത്രങ്ങളാണ് ഉപയോഗിച്ചത്. ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ മുതലായ പ്ളാ റ്റ്ഫോമുകളിൽ ഉപയോക്താക്കൾ സൃഷ്ടിച്ച ഇമേജുകളും വീഡിയോ കളും ഫലപ്രദമായി ഉപയോഗിച്ചു. ഹോട്ടലുടമകൾക്കും ടൂറിസ്റ്റ് ഗൈഡുകൾക്കും താൽപര്യമുണർത്തുന്ന വീഡിയോകളും ഉപയോഗിച്ചതോടൊപ്പം, അവരുടെ ഇൻസ്റ്റാഗ്രാം കാസ്പെയിനുമായി സഹകരിച്ച് ഉപയോക്താക്കൾ അയച്ചു നൽകിയ വിവിധ ടൂറിസ്റ്റ് ലൊക്കേഷനുകളിലെ രസകരമായ ഇമേജുകളും വെബ്സൈ റ്റുകളിൽ നൽകിക്കൊണ്ടിരുന്നു. എയർബിഎൻബിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിംഗുകൾക്ക് 15 മില്യനിലധികം ഓഡിയൻസുണ്ടായിരുന്നു. അതു പോലെ ഗസ്റ്റ് റിവ്യൂ സിസ്റ്റം ഏറ്റവും ഫലപ്രദമായി നടത്താനും എയർ ബിഎൻബി ശ്രദ്ധിക്കുന്നുണ്ട്. എയർ ബിഎൻബിയുടെ ഇന്റർനെറ്റ് മാർക്കറ്റിംഗ് തന്ത്രങ്ങളിൽ നിന്നു പഠിക്കേണ്ട പാഠമെന്തെന്നോ? ഇന്റർനെറ്റ് ബിസിനസിൽ വിജയിക്കണമെങ്കിൽ നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട രസകരമായ വിഷയം (കണ്ടന്റ്, ഇമേജ് കണ്ടത്തണം. അവ മറ്റുള്ളവരുടെ അറിവിലേക്കായി വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യണം. അതുപോലെ ഉപഭോക്താക്കളുമായി ദീർഘകാലബന്ധം സൃഷ്ടിക്കാനും അവരെ വ്യക്തിപരമായി അഭിസംബോധന ചെയ്യാനും ശ്രദ്ധിക്കണം. തങ്ങളെ പരിഗണിക്കുന്ന ഒരു സംരംഭത്തയും ഉപഭോക്താക്കൾ വിട്ടു പോകില്ല.
“ആകർഷണനിയമമെന്നത് സൃഷ്ടിയുടെ നിയമമാണ്. ക്വാണ്ടം ഫിസിക്സ് ശാസ്ത്രജ്ഞന്മാർ പറയുന്നത്, ചിന്തയിൽ നിന്ന് പ്രപഞ്ചമുണ്ടായി എന്നാണ്. നിങ്ങളുടെ ചിന്തകളും ആകർഷണനിയമവും വഴി നിങ്ങൾ നിങ്ങളുടെ ജീവിതം സൃഷ്ടിക്കുകയാണ്. നിങ്ങളുടെ മുന്നിലെത്തിക്കുക തന്നെ ചെയ്യും. അതാണ് ആകർഷണയമത്തിന്റെ ശക്തി. “നിങ്ങൾ നിങ്ങളും ചിന്തകളെ ഏതിലേക്ക് കേന്ദ്രീകരിക്കുന്നുവോ അതിനെ നിങ്ങളിലേക്ക് പ്രതി ഫലിപ്പിക്കുക മാത്രമാണ് ഈ നിയമം ചെയ്യുന്നത്. ഒരു ഓൺലൈൻ സംരംഭം തുടങ്ങാൻ യഥാർഥത്തിൽ നിങ്ങൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ ഓൺലൈനിലൂടെ പണമുണ്ടാക്കാൻ നിങ്ങളാ ഗ്രഹിക്കുന്നുണ്ടെങ്കിൽ, അതിനായി ആത്മാർഥതയോടെ പ്രവർത്തിക്കുകയാണെങ്കിൽ നിങ്ങൾക്ക് കിട്ടിരിക്കും.
ഹോംവർക്ക് ചെയ്യുക എന്നുപ ഞ്ഞാൽ നന്നായി ചെയ്യുക എന്നാണ് അർത്ഥം. ഓൺ ലൈൻ ബിസിനസിന്റെ ടെക്നോളജിക്കലും മാനേജ്മെന്റ് പരവുമായ എല്ലാ നൂലാമാലകളും നന്നായി മനസിലാക്കിയിട്ടു വേണം ബിസിനസി നിറങ്ങാൻ. പഠിച്ച് തയാറെടുക്കുന്ന ഒരാൾക്ക് തോൽവി സംഭവിക്കാനുള്ള സാധ്യത വിരളമാണ്. സമഗ്രമായ അറിവും നിഷ്ഠയോടെയുള്ള തയാ റെടുപ്പുമാണ് ഏതു യുദ്ധത്തിലും വിജയം നൽകുന്നതെന്ന് മറക്കേണ്ട.
അപ്പോൾ മൈക്കിന്റെ വെബ്സൈറ്റിന്റെ ഡൊമൈൻ നെയിം മൈക്റോസോ ഫ്റ്റ് ഡോട് കോം' എന്നായി. ഇതിലിത്ര പറയാനെന്തിരിക്കുന്ന എന്നാണോ ഇംഗ്ളീഷിൽ MikeRoweSoft.com എന്നതിൽ സ്പെല്ലിംഗിന് വ്യത്യാസമുണ്ടെങ്കിലും ഉച്ചാരണം മൈക്രോ സോഫ്റ്റ് എന്നു തന്നെയാണല്ലോ. സാക്ഷാൽ ബിൽ ഗേറ്റ്സിന്റെ മൈക്രോസോഫ്റ്റ് കമ്പനി വെറു തേയിരിക്കുമോ? മൈക്കിനെ അവർ കോടതി കയറ്റി. നഷ്ടപരിഹാരമായി പുതിയ ഡൊമൈൻ രജിസ്റ്റർ ചെയ്യാനുള്ള ഫീസായ 10 ഡോളർ നൽകാമെന്ന് മൈക്രോസോഫ്റ്റ്. തനിക്ക് 10000 ഡോളർ കിട്ടണമെന്ന് മൈക്ക്. കേസ് മുന്നോട്ടു പോയി. മീഡിയ മൈക്കിന്റെ പിന്നാലെയായി. ഇന്റർനെറ്റ് ഭീമനും കൊച്ചൊരു പയ്യനുമായുള്ള പോര് പത്രങ്ങൾക്കും ടെലിവിഷനും ചൂടുള്ള വാർത്തയായി. ആളുകൾ മൈക്കിനെ പിന്തുണച്ചു. ഒടുവിൽ മൈക്രോസോഫ്റ്റിന് കോടതിക്കു പുറത്ത് കേസ് സെറ്റിലാക്കേണ്ടി വന്നു. മൈക്കിന്റെ ഡൊമൈൻ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. പകരം വലിയൊരു തുക നഷ്ടപരിഹാരമായി കമ്പനി മൈക്ക് റോയ്ക്ക് നൽകി.
പരമ്പരാഗത മാർക്കറ്റിംഗ് രീതിയിൽ അതിന്റെ ഫലം അളക്കാൻ ബുദ്ധി മുട്ടാണ്. എന്നാൽ ഓൺലൈൻ മാർക്കറ്റിംഗിലാകട്ടെ ഫലപ്രാപ്തി പെട്ടെന്ന് നിർണയിക്കാനാവും. അതുപോലെ ഓൺലൈൻ മാർക്കറ്റിംഗ് രീതികൾ കൂടെക്കൂടെ പുതുക്കാനും കൂടുതൽ ഉപഭോക്തൃ ന്മുഖമാക്കാനും (Customer-centric) കഴിയുന്നതിനാൽ ഉപഭോക്താക്കളുമായി ദീർഘകാലബന്ധം നിലനിർത്താൻ കഴിയുന്നു.
പരമ്പരാഗത മാർക്കറ്റിൽഗിന്റെയും ഓൺലൈൻ മാർക്കറ്റിംഗിന്റെയും ലക്ഷ്യം ഒന്നുതന്നെയാണ്. ആളുകളെക്കൊണ്ട് ഉൽപന്നം വാങ്ങിപ്പിക്കുക. അതിലൂടെ കമ്പനിയുടെ ലാഭം വർധിപ്പിക്കുക. ഓൺ ലൈൻ മാർക്കറ്റിംഗ് ഇന്ന് പരസ്യത്തിനും ഉൽപന്നത്തിന്റെയും സ്ഥാപനത്തിന്റെയും പ്രമോഷനുംവേണ്ടി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഫലപ്രദമായ ഉപയോഗം കമ്പനിയെ വളരെ ഉയർന്ന നിലയിലെത്തിക്കും.
ടി.വി/റേഡിയോ, ന്യൂസ് പേപ്പർ, മാഗസിൻ, പോസ്റ്റർ, ബാനർ, ബിൽ ബോർഡ്, മെയിലർ, ഫ്ളയർ, ബോഷർ മുതലായവയാണ് പരമ്പരാഗത മാർക്കറ്റിംഗ് മാധ്യമങ്ങൾ. സ്വന്തം വെബ്സൈറ്റിലൂടെയോ ഇന്റർനെറ്റിലെ മറ്റു സാധ്യതകളിലൂടെയോ ഉപയോഗിക്കുന്നതെല്ലാം ഓൺലൈൻ മാർക്കറ്റിംഗ് ടൂളുകളാണ്. ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. മനുഷ്യജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ പരിവർത്ത നങ്ങൾ പരമ്പരാഗത മാർക്കറ്റിംഗ് ശൈലിയെ പുറന്തള്ളിക്കൊണ്ടിരിക്കു കയാണ്. കോൾ സെന്ററുകളും ടെലി കോളിംഗ് ബിസിനസ് ഡവലപ്മെന്റ്
ജീവനക്കാരുമൊക്കെ കാലാഹരണപ്പെട്ടു തുടങ്ങി. അതിവേഗമാണ് സാ ങ്കേതികവിദ്യ പുതിയ കണ്ടുപിടുത്തങ്ങളുമായി മുന്നേറുന്നത് എന്നതാണ് ഇതിനു കാരണം. ഓൺലൈൻ മാർക്കറ്റിംഗ്: ഹൗ ടു യൂസ് ഇന്റർ നെറ്റ് ടു മാർക്കറ്റ് യുവർ ബിസിനസ് (Online Marketing - How to use Inter net to Market your Business) പുസ്തകത്തിൽ അലെക്സ് ബ്ലിത് പറയുന്നത് ശ്രദ്ധേയമാണ്.
“1995-ൽ ഇ-മെയിലിനെക്കുറി ച്ച് ആരും കേട്ടിട്ടുണ്ടായിരുന്നില്ല. 2000-ൽ അഫിലിയേറ്റ് മാർക്കറ്റിംഗിനെക്കുറിച്ച് ആരും കേട്ടിട്ടുണ്ടായിരുന്നില്ല. 2005-ൽ സോഷ്യൽ മീഡിയയെക്കുറിച്ച് ആരും കേട്ടിട്ടുണ്ടായിരുന്നില്ല.'' വാസ്തവം. ഓരോ ടെക്നോളജിയുടെയും കടന്നുവരവിനിടയിലുള്ള കാലദൈർഘ്യം കഷ്ടിച്ച് അഞ്ചു വർഷം മാത്രമാണ്. മാറ്റങ്ങൾ അത്ര വേഗമാണ് നമ്മുടെ ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇന്റർനെറ്റ് മാർക്കറ്റിംഗിന്റെ ഉപയോഗം
പരമ്പരാഗത മാർക്കറ്റിംഗ് ശൈലി പിന്തുടരുന്ന സ്ഥാപനങ്ങളെ സംബ ന്ധിച്ചിടത്തോളം പുതിയ ബിസിനസ് കാലാവസ്ഥയിൽ പിടിച്ചു നിൽക്കണണെങ്കിൽ അവർ ഇന്റർനെറ്റ് മാർക്കറ്റിംഗിലേക്കു മാറിയേ മതിയാകൂ. നാടോടുമ്പോൾ നടുവേ എന്നു പറയുന്നതുപോലെയാണിത്. സ്ഥാപനങ്ങൾക്ക് ഇന്റർനെറ്റ് മാർക്കറ്റിംഗ് എങ്ങനെയൊക്കെ ഉപയോഗ പ്പെടുത്താനാവുമെന്ന് ഡേവ് ഷാഫേയും കൂട്ടരും എഴുതിയ ഇന്റർനെറ്റ് മാർക്കറ്റിംഗ് - സ്ട്രാറ്റജി, ഇംപ്ളിമെനേഷൻ ആൻഡ് പ്രാക്ടീസ് (Internet Marketing - Strategy, Implementation and Practice) എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അതിപ്രകാരമാണ്.- ഒരു പരസ്യമാധ്യമമെന്നനിലയിൽ
- ഒരു ഡയറക്ട്-റെസ്പോൺസ് മാധ്യമമെന്നനിലയിൽ
- സ്വന്തം ഉൽപന്നം വിൽപന നടത്താനുള്ള ഒരു പ്ലാറ്റ്ഫോം എന്ന നിലയിൽ
- കൂടുതൽ ലീഡ് സൃഷ്ടിക്കാനുള്ള രീതിയായി
- ഡിസ്ട്രിബ്യൂഷൻ ചാനലെന്ന നിലയിൽ
- ഉപഭോക്തൃ സേവനത്തിനുള്ള ഉപകരണമെന്ന നിലയിൽ
- കസ്റ്റമറുമായി ബന്ധം സൃഷ്ടിക്കാനുള്ള മാധ്യമമായി.
ഇന്റർനെറ്റും അവ തുറന്നു വയ്ക്കുന്ന അവസരങ്ങളും ബ്രാൻഡ് കെട്ടിപ്പടു ക്കുന്നതിനും മാർക്കറ്റിംഗിനുമായി ഇനിയും വിവിധ രീതികളിൽ ഉപയോ ഗിക്കാനാവും.
നായയുടെ മുന്നിലെ പൊതിയാത്തേങ്ങ
പറഞ്ഞപ്പോൾ എളുപ്പമായി. എന്നാൽ ഇന്റർനെറ്റിന്റെ സാധ്യതകൾ നാം എങ്ങനെ ഉപയോഗിക്കുന്നുവെന്നതാണ് പ്രാധാന്യം അർഹിക്കുന്നത്. നായയുടെ മുന്നിലെ പൊതിയാത്തേങ്ങ പോലെയാണ് ചിലരെ സംബന്ധിച്ചിടത്തോളം ഇന്റർനെറ്റ്. ഇന്റർനെറ്റിൽ അവർ ധാരാളം സമയം ചെലവഴിക്കുന്നുണ്ടാകും. പക്ഷേ പ്രയോജനം കിട്ടുകയില്ല. അതേസമയം സമർഥരായ ചിലർ എത്ര ഫലപ്രദമായാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്.എയ്ബക്ക് എസൻഗുലാവ് എന്ന ചെറുപ്പക്കാരന്റെ വിജയകഥ ഈയിടെ ഇന്റർനെറ്റിൽ വായിച്ചതോർക്കുന്നു. നോക്കൂ.
എയ്ബക്ക്എ സൻഗുലോവിന്റെ കഥ
വിജയകരമായ ഓൺലൈൻ ബിസിനസ് കഥകളിൽ ഏറ്റവും അറിയപ്പെടുന്ന ഒന്നാണ് എയ്ബക്ക് എസൻഗു ലോവിന്റേത്. 2006ൽ എയ്ബക്ക് തന്റെ വെബ്സൈറ്റായ മേക്ക് യൂസ് ഓഫ് (Make Use Of) തുടങ്ങുമ്പോൾ ചെറുപ്പമായിരുന്നു. ടെക്നോളജിയോട് പാഷനുണ്ടായിരുന്ന എയ്ബക്ക് ഹാർവെയർ, സോഫ്റ്റ്വെയർ, ഇൻഫർമേഷൻ ടെക്നോളജിയിലെ പുതിയ വിവരങ്ങൾ എന്നിവയെക്കുറിച്ചൊക്കെ എഴുതിക്കൊണ്ട് തന്റെ പാഷൻ മറ്റുള്ളവരുമായി പങ്ക് വെയ്ക്കാൻ തുടങ്ങി. ഏതാനും വർഷം കഴിഞ്ഞപ്പോഴേക്കും ഇൻഡസ്ട്രി തോട്ട് ലീഡർ (Thought Leader) എന്ന പദവിയിൽ സ്വയം പ്രതിഷ്ഠിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതു മാത്രമല്ല സാങ്കേതിക മേഖലയിലെ പുതിയതും മഹത്തരവുമായ വിഷയങ്ങളെക്കുറിച്ച് പഠിക്കാനായി ആളുകൾ അദ്ദേഹത്തിന്റെ വെബ് സൈറ്റ് ഫോളോ ചെയ്യാനും തുടങ്ങി.ഇതൊക്കെയാണെങ്കിലും വരുമാനം നേടാനായി എസ്ബക്ക് രണ്ട് വർ ഷമെടുത്തു. പക്ഷേ മനസ് മടിക്കാതെ അദ്ദേഹം തന്റെ പ്രവർത്തനം തുടർന്നു. തനിക്കൊരു ലക്ഷ്യമുണ്ടന്ന് എയ്ബക് പറയുമായിരുന്നു. ആ ലക്ഷ്യത്തിൽ അദ്ദേഹം പൂർണമായി വിശ്വസിച്ചു. വരുമാനം കിട്ടാതിരുന്ന കാലത്തും ഇതേ രംഗത്ത് പിടിച്ചു. നിന്നു എന്നതാണ് തന്റെ ഇപ്പോ ത്തെ വിജയത്തിന്റെ കാരണമെന്ന് അദ്ദേഹം പറയുന്നു. പണമൊന്നും നേടാൻ കഴിയാതിരുന്നപ്പോഴും അദ്ദേഹം ബ്ലോഗ് ചെയ്തു. പുതിയ കണ്ടന്റ് ചേർത്തുകൊണ്ടിരുന്നു, എല്ലാ ദിവസവും സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ വിവരങ്ങൾ നൽകിക്കൊണ്ട് തന്റെ വായനക്കാരെ അപ് ടു ഡേറ്റ് ആക്കി. ആ ആത്മാർപ്പണമാണ് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചത്. ഈ ശ്രമങ്ങൾ അതിവിപുലമായ തോതിൽ ഓഡിയൻസിനെ നേടിയെടുക്കാൻ സഹായകരമായി. തുടർന്ന് ആഡ് സ്പേസ് വിറ്റും അഫിലിയേറ്റ്സുമായി ചേർന്നും എയ്ബക്ക് പണമുണ്ടാക്കി. ഇപ്പോൾ തന്റെ സൈറ്റ് റൺ ചെയ്യാൻ എയ്ബക്കിനൊപ്പം ഒരു ടീം തന്നെയുണ്ട്.
ഇന്റർനെറ്റ് രംഗത്ത് പ്രവർത്തിക്കുന്നതുകൊണ്ട് പരമ്പരാഗത മാർക്കറ്റിംഗല്ല എയ്ബക് ഉപയോഗിച്ചതെന്നത് പ്രത്യേകം ശ്രദ്ധിക്കണം.
പരമ്പരാഗത മാർക്കറ്റിംഗ്
- ഫലം അളക്കാൻ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് നിങ്ങളുടെ പരസ്യം എത്രപേർ വായിച്ചു എന്നറിയാൻ കഴിയില്ല. വായിച്ചവരിൽ എത്ര പേർ നിങ്ങളുടെ ഉൽപന്നത്തിന് അനുകൂലമായ തീരുമാനമെടുത്തു എന്നുമറിയില്ല.
- പരമ്പരാഗതമാർക്കറ്റിംഗിന് ചെലവ് കൂടുതലാണ്.
- പരമ്പരാഗത പരസ്യങ്ങൾ ഉപഭോക്താക്കളുടെ അപ്പോഴത്തെ പ്രവർത്ത നത്തെ തടസപ്പെടുത്തുന്നു. ഉദാഹരണത്തിന് ടെലിവിഷൻ പരസ്യം പരിപാടിയെ തടസപ്പെടുത്തുന്നു.
- വളരെ വേഗം ഉപഭോക്താവിന്റെ ഓർമയിൽ നിന്നു പോകുന്നു.
ഇന്റർനെറ്റ് മാർക്കറ്റിംഗ്
- ഇതിന്റെ ഫലപ്രാപ്തി പെട്ടെന്ന് അളാക്കാൻ പറ്റും. ഓൺലൈൻ പരസ്യങ്ങൾ എത്രപേർ കണ്ടു എന്നും എത്ര പേർ പരസ്യം കണ്ടശേഷം ഉൽപന്നം വാങ്ങി എന്നും കൃത്യമായി നിങ്ങൾക്കറിയാൻ പറ്റും.
- ഇന്റർനെറ്റിൽ പരസ്യച്ചെലവ് കുറവാണ്.
- ഇത് കാഴ്ചക്കാരുടെയോ വായനക്കാരുടെയോ പ്രവൃത്തികളെ തടസപ്പെ ടുത്തുന്നില്ല. അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് കാണുകയോ കാണാതിരിക്കുകയോ ചെയ്യാം.
- ഉപഭോക്താവ് ഇന്റർനെറ്റിൽ പ്രവേശിക്കുമ്പോഴൊക്കെ പരസ്യം കാണുന്നു.
പരമ്പരാഗത മാർക്കറ്റിംഗ് - വൈകല്യങ്ങൾ
1. പരമ്പരാഗത മാർക്കറ്റിംഗ് രീതിയുടെ പ്രധാന ദോഷം അതിന് ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടാനാവുന്നില്ലെന്നതാണ്. ഒരു വലിയ സംഘം ഉപഭോക്താക്കൾക്കു വേണ്ടിയുള്ള മാർക്കറ്റിംഗ് യത്നമാണത്. മാർക്കറ്റിംഗ് സ്ഥാപനത്തിന് ഉപഭോക്താക്കളെ വ്യക്തിപരമായി അറിയാ നുള്ള മാർഗമില്ല. പരമ്പരാഗത മാർക്കറ്റിംഗിൽ, ഉപഭോക്താവ് എവിടെയാണ്, എന്തു ചെയ്യുന്നു, എങ്ങനെ പ്രതികരിക്കും, പ്രതികരണത്തെ ഉടനടി നേരി ടാൻ എന്തു ചെയ്യും എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യക്തത കുറവാണു.
2. മാർക്കറ്റിംഗ് രീതികൾ പെട്ടെന്നു നവീകരിക്കാനാവില്ല എന്നത് പരമ്പരാഗത മാർക്കറ്റിംഗിന്റെ മറ്റൊരു പോരായ്മയാണ്. പത്രങ്ങളിലോ മാസികകളിലോ ടെലിവിഷനിലോ പ്രത്യക്ഷപ്പെടുന്ന പരസ്യത്തിന്റെ ഇഫക്ടീവ് നെസ് കുറവാണെങ്കിൽ അത് പെട്ടെന്ന് പുതുക്കാൻ വിഷമമാണ്. മാത്രമല്ല അധിക ചെലവുമാണ്.
3. മാർക്കറ്റിംഗ് ആവർത്തിച്ച് നടത്തേണ്ടി വരുമ്പോൾ ഭാരിച്ച ചെലവുണ്ടാകുന്നു.
4. ഓരോ കസ്റ്റമറുടെയും വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുരൂപമായ വിധത്തിൽ മാർക്കറ്റിംഗ് നടത്താൻ പരമ്പരാഗത മാർക്കറ്റിംഗിൽ സാധ്യമല്ല.
5. വിലയെക്കുറിച്ച് മുൻകൂട്ടി വെളിവാക്കാൻ പലപ്പോഴും സാധിക്കില്ല. ഉപഭോക്താവ് മാർക്കറ്റിലെത്തിയാലേ വിലയെക്കുറിച്ച് അറിവുണ്ടാവൂ.
6. മാർക്കറ്റിംഗ് കാമ്പയിനുകളുടെ ഫലപ്രാപ്തി വിലയിരുത്തൽ സങ്കീർണമാണ്.
പരമ്പരാഗത മാർക്കറ്റിംഗ് - ഗുണങ്ങൾ
പരമ്പരാഗത മാർക്കറ്റിംഗ് രീതിക്ക് ദോഷങ്ങൾ മാത്രമേ ഉള്ളുവെന്ന് ഇതിനർഥമില്ല. എന്തായാലും അതിന് ചില ഗുണങ്ങളുമുണ്ട്. നോക്കൂ.- ലോക്കൽ ഓഡിയൻസിലേക്ക് അതിവേഗം എത്തിച്ചേരാനാവുന്നു. ഉദാഹരണത്തിന് ഒരു ലോക്കൽ സ്റ്റോറിന്റെ പരസ്യം ആ പ്രദേശത്തു ലഭിക്കുന്ന എഫ്.എം. റേഡിയോയിൽ കൊടുക്കാനാവും.
- ഫ്ളയറുകൾ നിശ്ചിത പ്രദേശത്തുള്ള കസ്റ്റമർമാർക്കു മാത്രം അയയ്ക്കാൻ സാധിക്കും.
- ഉപഭോക്താക്കൾക്ക് പാമേഷൻ മെറ്റീരിയൽ പിന്നീട് ഉപയോഗിക്കാനാവും വിധം ദീർഘകാലം കൈവശം സൂക്ഷിക്കാനാവും.
- പ്രൊമോഷൻ കണ്ടന്റ് ഉപഭോ ക്താക്കൾക്ക് അതിവേഗം മനസി ലാക്കാനാവും.
പരമ്പരാഗത മാർക്കറ്റിംഗ്
- ബ്രോഡ്കാസ്റ്റ് മീഡിയ പരസ്യം(ടി.വി./റേഡിയോ)
- പ്രിന്റ് മീഡിയ പരസ്യം (പതം/മാഗസിൻ)
- പ്രിന്റ് പ്രൊമേഷൻ (ബാഷർ,
- ഗ്രൂപ്പ് മാർക്കറ്റിംഗ്
- ഡയറക്ട് മെയിൽ
- റിയൽ പ്രൊമോഷൻ മെറ്റീരിയൽ ഉപഭോക്താവിന് ലഭിക്കുന്നു
- ടെലിമാർക്കറ്റിംഗ്
- പബ്ളിക് റിലേഷൻസ്
ഇന്റർനെറ്റ് മാർക്കറ്റിംഗ്
- വെബ്സൈറ്റുകൾ
- സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ
- കണ്ടന്റ് മാർക്കറ്റിംഗ്
- ബാനർ പരസ്യങ്ങൾ
- ഓൺലൈൻ വീഡിയോ പരസ്യങ്ങൾ
- പ്രൈമറി റെസ്പോൺസ് അവസരങ്ങൾ
- അനലിറ്റിക്സ്
- ട്രാക്കിംഗ്
ഇന്റർനെറ്റ് മാർക്കറ്റിംഗ് - ഗുണങ്ങൾ
ഇന്റർനെറ്റ് മാർക്കറ്റിംഗിനും ദോഷങ്ങളുണ്ടെങ്കിലും ഗുണങ്ങളാണേറെ. അവയിൽ പ്രധാനപ്പെട്ടത് ചിലത് താഴെക്കൊടുക്കുന്നു.- ഗ്ളോബൽ റീച് - ലോകത്ത് എവിടെയുമുള്ള ഉപഭോക്താക്കളി ലെത്തിച്ചേരുന്നു.
- 24/7 മാർക്കറ്റിംഗ് - ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും മാർക്കറ്റിംഗ് സാധ്യമാണ്.
- കുറഞ്ഞ ചെലവ് ലോകത്ത എവിടെയുമുള്ള ഉപഭോക്താക്കളി ലെത്തിച്ചേരുന്നു.
- സോഷ്യൽ മീഡിയയുടെ സഹായം.
- ഉപഭോക്താക്കളുമായി ദീർഘകാ ലബന്ധം സൃഷ്ടിക്കാൻ സഹായിക്കുന്നു.
- ഉപഭോക്താവിനെ വ്യക്തിപരമായി അഭിസംബോധന ചെയ്യാനാവുന്നു .
- ബ്ളോഗിംഗ് പോലുള്ള മാർഗങ്ങളിലൂടെ ഗുണമേന്മയുള്ള കണ്ടന്റ് നൽകാനാവുന്നു.
പ്രശസ്തമായ ഓൺലൈൻ സ്ഥാപനങ്ങളൊക്കെയും തങ്ങളുടെ മാർക്കറ്റിംഗ് യത്നത്തിൽ മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നുണ്ട്. ഉദാഹരണമായി, ലോകത്തിലെ ഏറ്റവും മികച്ച ഓൺലൈൻ റിയൽ എസ്റ്റേറ്റ് സ്ഥാപനമായാണ് എയർ ബിഎൻബി അറിയപ്പെടുന്നത്. എയർ ബിഎൻബിയുടെ കഥ നോക്കുക.
ഉപഭോക്താക്കൾക്കു വേണ്ടി
നമ്മുടെ യാത്രകളെയും വിവിധരാജ്യങ്ങളിലെ താമസസൗകര്യത്തിനുള്ള ഏർപ്പാടുകളെയും വിപ്ളവകരമായി മാറ്റി മറിച്ച ഓൺലൈൻ സ്ഥാപനമാണ് എയർബിഎൻബി. സ്വന്തമായി ഒരു ഹോട്ടലോ ടൂറിസ്റ്റ് സൗകര്യമോ ഇല്ല കമ്പനിക്ക്. പക്ഷേ കുറഞ്ഞത് 150 മില്യൻ ഉപയോക്താക്കളെങ്കിലു മുണ്ട് ഇപ്പോൾ. 35 ബില്യനിലധികം മൂല്യവുമുണ്ട് കമ്പനിക്ക് സാൻഫ്രാൻസിസ്കോ കേന്ദ്രമാക്കി 2008-ലാണ് ബ്രയൻ ചെസ്കിയും സുഹൃത്തുക്കളും എയർബിഎൻബി എന്ന ഓൺലൈൻ റൂം ബുക്കിംഗ് സംരംഭം തുടങ്ങിയത്. തുടക്കത്തിൽ വൈ കോമ്പിനേറ്റർ എന്ന വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനത്തിൽ നിന്നു ലഭിച്ച 20000 ഡോളറാണ് ആദ്യത്തെ വലിയ ഫണ്ടിംഗ്.തുടക്കം മുതൽ പൂർണമായും ഇന്റർനെറ്റ് മാർക്കറ്റിംഗ് തന്ത്രങ്ങളാണ് ഉപയോഗിച്ചത്. ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ മുതലായ പ്ളാ റ്റ്ഫോമുകളിൽ ഉപയോക്താക്കൾ സൃഷ്ടിച്ച ഇമേജുകളും വീഡിയോ കളും ഫലപ്രദമായി ഉപയോഗിച്ചു. ഹോട്ടലുടമകൾക്കും ടൂറിസ്റ്റ് ഗൈഡുകൾക്കും താൽപര്യമുണർത്തുന്ന വീഡിയോകളും ഉപയോഗിച്ചതോടൊപ്പം, അവരുടെ ഇൻസ്റ്റാഗ്രാം കാസ്പെയിനുമായി സഹകരിച്ച് ഉപയോക്താക്കൾ അയച്ചു നൽകിയ വിവിധ ടൂറിസ്റ്റ് ലൊക്കേഷനുകളിലെ രസകരമായ ഇമേജുകളും വെബ്സൈ റ്റുകളിൽ നൽകിക്കൊണ്ടിരുന്നു. എയർബിഎൻബിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിംഗുകൾക്ക് 15 മില്യനിലധികം ഓഡിയൻസുണ്ടായിരുന്നു. അതു പോലെ ഗസ്റ്റ് റിവ്യൂ സിസ്റ്റം ഏറ്റവും ഫലപ്രദമായി നടത്താനും എയർ ബിഎൻബി ശ്രദ്ധിക്കുന്നുണ്ട്. എയർ ബിഎൻബിയുടെ ഇന്റർനെറ്റ് മാർക്കറ്റിംഗ് തന്ത്രങ്ങളിൽ നിന്നു പഠിക്കേണ്ട പാഠമെന്തെന്നോ? ഇന്റർനെറ്റ് ബിസിനസിൽ വിജയിക്കണമെങ്കിൽ നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട രസകരമായ വിഷയം (കണ്ടന്റ്, ഇമേജ് കണ്ടത്തണം. അവ മറ്റുള്ളവരുടെ അറിവിലേക്കായി വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യണം. അതുപോലെ ഉപഭോക്താക്കളുമായി ദീർഘകാലബന്ധം സൃഷ്ടിക്കാനും അവരെ വ്യക്തിപരമായി അഭിസംബോധന ചെയ്യാനും ശ്രദ്ധിക്കണം. തങ്ങളെ പരിഗണിക്കുന്ന ഒരു സംരംഭത്തയും ഉപഭോക്താക്കൾ വിട്ടു പോകില്ല.
ആകർഷണ നിയമത്തിന്റെ ശക്തി
മനഃശക്തിയിലെ ആകർഷണ നിയമത്തിന്റെ ശക്തിയെക്കുറിച്ച് പ്രത്യേകം പറയേണ്ടതുണ്ട്. വിഖ്യാതമായ ദി സീക്രട്ട് എന്ന പുസ്തകത്തിൽ റോണ്ട ബേൺ പറയുന്നതിങ്ങനെയാണ്.“ആകർഷണനിയമമെന്നത് സൃഷ്ടിയുടെ നിയമമാണ്. ക്വാണ്ടം ഫിസിക്സ് ശാസ്ത്രജ്ഞന്മാർ പറയുന്നത്, ചിന്തയിൽ നിന്ന് പ്രപഞ്ചമുണ്ടായി എന്നാണ്. നിങ്ങളുടെ ചിന്തകളും ആകർഷണനിയമവും വഴി നിങ്ങൾ നിങ്ങളുടെ ജീവിതം സൃഷ്ടിക്കുകയാണ്. നിങ്ങളുടെ മുന്നിലെത്തിക്കുക തന്നെ ചെയ്യും. അതാണ് ആകർഷണയമത്തിന്റെ ശക്തി. “നിങ്ങൾ നിങ്ങളും ചിന്തകളെ ഏതിലേക്ക് കേന്ദ്രീകരിക്കുന്നുവോ അതിനെ നിങ്ങളിലേക്ക് പ്രതി ഫലിപ്പിക്കുക മാത്രമാണ് ഈ നിയമം ചെയ്യുന്നത്. ഒരു ഓൺലൈൻ സംരംഭം തുടങ്ങാൻ യഥാർഥത്തിൽ നിങ്ങൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ ഓൺലൈനിലൂടെ പണമുണ്ടാക്കാൻ നിങ്ങളാ ഗ്രഹിക്കുന്നുണ്ടെങ്കിൽ, അതിനായി ആത്മാർഥതയോടെ പ്രവർത്തിക്കുകയാണെങ്കിൽ നിങ്ങൾക്ക് കിട്ടിരിക്കും.
ഹോം വർക്കിൽ നിന്നു തുടക്കം
റെനെ റിച്ചാർഡ്സ് എഴുതിയ ഓൺ ലൈൻ മാർക്കറ്റിംഗ് സക്സസ് സ്റ്റോ റീസ് (Online Marketing Success Stories) എന്ന പുസ്തകത്തിൽ ലിലിയൻ സ്പീക്ഔട്ട് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥയായ ലിലിയൻ കാൽ, ഓൺലൈൻ സംരംഭങ്ങൾ തുടങ്ങാ നാരംഭിക്കുന്നവർക്കായി നൽകുന്ന ഉപദേശം എടുത്തോരുന്നുണ്ട്.- ആദ്യമായി നന്നായി ഹോംവർക് ചെയ്യുക.
- നിങ്ങളുടെ കോംപീറ്റർമാർ ആരൊക്കെയാണെന്നും അവരെങ്ങനെയാണ് ബിസിനസ് ചെയ്യുന്നതെന്നും പഠിക്കുക.
- ബിസിനസിനെക്കുറിച്ച് കിട്ടാവു അത്രയും വിവരങ്ങൾ റിസർച്ച് ചെയ്യുക.
- ഒരു ബിസിനസ് പ്ലാൻ തയാറാക്കുക.
- സംരംഭത്തിന് കെട്ടുറപ്പുള്ള അടിസ്ഥാനമിടുക.
- ബന്ധപ്പെടേണ്ടവരുടെ മെയി ലിംഗ് ലിസ്റ്റ് തയാറാക്കുക.
- സംരംഭത്തെക്കുറിച്ചുള്ള ബ്ളോഗുകൾ/ന്യൂസ് ലെറ്ററുകൾ പ്രസി ദ്ധീകരിക്കുക
- സംരംഭവുമായി ബന്ധപ്പെട്ട ഫോറങ്ങളിൽ സജീവമായി പങ്കെടുക്കക
ഹോംവർക്ക് ചെയ്യുക എന്നുപ ഞ്ഞാൽ നന്നായി ചെയ്യുക എന്നാണ് അർത്ഥം. ഓൺ ലൈൻ ബിസിനസിന്റെ ടെക്നോളജിക്കലും മാനേജ്മെന്റ് പരവുമായ എല്ലാ നൂലാമാലകളും നന്നായി മനസിലാക്കിയിട്ടു വേണം ബിസിനസി നിറങ്ങാൻ. പഠിച്ച് തയാറെടുക്കുന്ന ഒരാൾക്ക് തോൽവി സംഭവിക്കാനുള്ള സാധ്യത വിരളമാണ്. സമഗ്രമായ അറിവും നിഷ്ഠയോടെയുള്ള തയാ റെടുപ്പുമാണ് ഏതു യുദ്ധത്തിലും വിജയം നൽകുന്നതെന്ന് മറക്കേണ്ട.
ഒരു പേരിന്റെ ശക്തി
2003-ആഗസ്റ്റിലാണ് സംഭവം. കാനഡയിലെ ഒരു കൗമാരക്കാരൻ. പേര് മൈക്ക് റോ. കംപ്യൂട്ടറിലാണ് താൽപര്യം. അവൻ പാർട്ട് ടൈമായി വെബ്സൈറ്റ് ഡിസൈനിംഗിലേക്കു തിരിഞ്ഞു. സ്വന്തം വെബ്സൈറ്റ് തന്നെ ആദ്യം ഡിസൈൻ ചെയ്തു. വെബ്സൈറ്റിന് സ്വന്തം പേരു തന്നെയാണ് ഉചിതമെന്ന് മൈക്കിനു തോന്നി. പക്ഷേ പേര് രജിസ്റ്റർ ചെയ്തപ്പോൾ സോഫ്റ്റ് എന്നൊരു വാക്കു കൂടി കുസൃതിക്കുവേണ്ടി അവൻ അവസാനം ചേർത്തു.അപ്പോൾ മൈക്കിന്റെ വെബ്സൈറ്റിന്റെ ഡൊമൈൻ നെയിം മൈക്റോസോ ഫ്റ്റ് ഡോട് കോം' എന്നായി. ഇതിലിത്ര പറയാനെന്തിരിക്കുന്ന എന്നാണോ ഇംഗ്ളീഷിൽ MikeRoweSoft.com എന്നതിൽ സ്പെല്ലിംഗിന് വ്യത്യാസമുണ്ടെങ്കിലും ഉച്ചാരണം മൈക്രോ സോഫ്റ്റ് എന്നു തന്നെയാണല്ലോ. സാക്ഷാൽ ബിൽ ഗേറ്റ്സിന്റെ മൈക്രോസോഫ്റ്റ് കമ്പനി വെറു തേയിരിക്കുമോ? മൈക്കിനെ അവർ കോടതി കയറ്റി. നഷ്ടപരിഹാരമായി പുതിയ ഡൊമൈൻ രജിസ്റ്റർ ചെയ്യാനുള്ള ഫീസായ 10 ഡോളർ നൽകാമെന്ന് മൈക്രോസോഫ്റ്റ്. തനിക്ക് 10000 ഡോളർ കിട്ടണമെന്ന് മൈക്ക്. കേസ് മുന്നോട്ടു പോയി. മീഡിയ മൈക്കിന്റെ പിന്നാലെയായി. ഇന്റർനെറ്റ് ഭീമനും കൊച്ചൊരു പയ്യനുമായുള്ള പോര് പത്രങ്ങൾക്കും ടെലിവിഷനും ചൂടുള്ള വാർത്തയായി. ആളുകൾ മൈക്കിനെ പിന്തുണച്ചു. ഒടുവിൽ മൈക്രോസോഫ്റ്റിന് കോടതിക്കു പുറത്ത് കേസ് സെറ്റിലാക്കേണ്ടി വന്നു. മൈക്കിന്റെ ഡൊമൈൻ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. പകരം വലിയൊരു തുക നഷ്ടപരിഹാരമായി കമ്പനി മൈക്ക് റോയ്ക്ക് നൽകി.
കണ്ടന്റ് ഏത് തരത്തിലുള്ളതെന്ന് തീരുമാനിക്കുക
താഴെപ്പറയുന്ന രീതിയിലും സോഷ്യൽ മീഡിയ കണ്ടന്റുകൾ തരംതിരിക്കാറുണ്ട്.
സോഷ്യൽ മീഡിയ കണ്ടന്റുകൾ സൃഷ്ടിക്കുവാൻ സഹായിക്കുന്ന ധാരാളം ടൂളുകളുമുണ്ട്. സോഷ്യൽ മീഡിയ മാർക്കറ്റിംഗിനെ സംബന്ധിച്ചിടത്തോളം കണ്ടന്റ് വളരെ പ്രധാനമാണെന്ന് ഓർക്കുക.
ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കണമെന്ന് ആഗ്രഹിക്കുമ്പോൾ കഴിവുകൾ അപ്സിൽ ചെയ്യാനുള്ള മനോഭാവം കൂടി രൂപപ്പെടുത്തണം. ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള ഏത് മേഖലയെക്കുറിച്ചും പഠിക്കണമെങ്കിൽ അതിനു പറ്റിയ ധാരാളം ഓൺലൈൻ കോഴ്സുകളുണ്ട്. നല്ല കോഴ്സുകൾ മാത്രം രണ്ടു ലക്ഷത്തിലധികം വരും.
ഉദാഹരണത്തിന് പേജ് ഡിസൈൻ പ്രഫഷണലായി ജോലി ചെയ്യാനാണ് തയാറാകുന്നതെങ്കിൽ ക്ളയന്റിന്റെ താൽപര്യം, അവരിഷ്ടപ്പെടുന്ന കളർ കോംബിനേഷൻ, ഇന്റർനാഷണൽ ഗുണനിലവാരം മുതലായവയൊക്കെ എന്താണെന്ന് പഠിച്ചിരിക്കണം. എങ്കിൽ മാത്രമേ പേജ് ഡിസൈനിംഗിൽ നിങ്ങൾ നേടുന്ന അറിവ് ആഗോളനിലവാരമുള്ളതാകൂ. ഈ പഠനത്തിന് വലിയ ചെലവൊന്നുമില്ല. ഇതിൽ ചർച്ച ചെയ്യുന്ന ബിസിനസിനസ് അവസരങ്ങൾ എങ്ങനെ ചെയ്യണം എന്നു പഠിപ്പിക്കാൻ ഒരു പുസ്തകം മതിയാവില്ല. അതുകൊണ്ട് ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒരു മാർഗനിർദ്ദേശമായി മാത്ര മെടുത്ത്, നിങ്ങൾക്ക് അഭിരുചിയുള്ള വിഷയത്തെക്കുറിച്ച് ഏതെങ്കിലും പ്രഫഷണൽ ഗ്രൂപ്പിൽ ചേർന്നോ വ്യക്തിയുടെ കീഴിലോ പ്രത്യേക പഠനം നടത്തണം. പണം മുടക്കാൻ തയാറാ യാലേ പണമുണ്ടാക്കാൻ സാധിക്കൂ.
- യൂസർ ജനറേറ്റഡ് കണ്ടന്റ്
- പോഡ്കാസ്റ്റുകൾ ലൈവ് സ്ട്രീമിംഗ്
- ഇൻഫോഗ്രാഫിക്സ്
- വിർച്വൽ റിയാലിറ്റി കണ്ടന്റ് വെബിനാറുകൾ
- ക്ലയന്റ് ടെസ്റ്റിമോണിയലുകൾ
- ഇ-ബുക്കുകൾ
- ഗൈഡുകൾ
സോഷ്യൽ മീഡിയ കണ്ടന്റുകൾ സൃഷ്ടിക്കുവാൻ സഹായിക്കുന്ന ധാരാളം ടൂളുകളുമുണ്ട്. സോഷ്യൽ മീഡിയ മാർക്കറ്റിംഗിനെ സംബന്ധിച്ചിടത്തോളം കണ്ടന്റ് വളരെ പ്രധാനമാണെന്ന് ഓർക്കുക.
പഠിക്കാതെ പണം നേടാനാവില്ല
അടുത്ത ദശകത്തിൽ ആശയവിനിമയം മാത്രമല്ല, ദൈനംദിന വ്യവഹാ രങ്ങളെല്ലാം ഡിജിറ്റലാകുമ്പോൾ "അതൊന്നും എനിക്ക് അറിയില്ല എന്നു പറയുന്നവർ സമൂഹത്തിന് പുറത്താകും. ഡിജിറ്റലൈസ് ചെയ്ത അറിവായിരിക്കും അതിജീവനത്തിന്റെ ആണിക്കല്ല്. അതുകൊണ്ട് പുതിയ അറിവുകൾ സ്വായത്തമാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക.ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കണമെന്ന് ആഗ്രഹിക്കുമ്പോൾ കഴിവുകൾ അപ്സിൽ ചെയ്യാനുള്ള മനോഭാവം കൂടി രൂപപ്പെടുത്തണം. ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള ഏത് മേഖലയെക്കുറിച്ചും പഠിക്കണമെങ്കിൽ അതിനു പറ്റിയ ധാരാളം ഓൺലൈൻ കോഴ്സുകളുണ്ട്. നല്ല കോഴ്സുകൾ മാത്രം രണ്ടു ലക്ഷത്തിലധികം വരും.