ഇന്റർനെറ്റ് മാർക്കറ്റിംഗിലെ : പുതുപ്രവണതകൾ

ഒരു വിപണന മാധ്യമമായി ഇന്റർനെറ്റിനെ ഉപയോഗിക്കുക എന്നത് വളരെ എളുപ്പമാണ്. ലഭ്യമായതിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു വേണം ഇന്ന് ഇന്റർനെറ്റിനെ ഒരു വിപണന മാർഗമായി ഉപയോഗിക്കുവാൻ പുതിയ രീതികൾ എന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളെയും പുതിയ സാങ്കേതിക വിദ്യകളെയും പറ്റി അപ്പപ്പോൾ അറിഞ്ഞു കൊണ്ടിരുന്നാലേ ഇന്റർനെറ്റ് മാർക്കറ്റിംഗ് അവ ഫലപ്രദമായി ഉപയോഗി ക്കാനാവൂ. ആരെയാണോ ലക്ഷ്യം വയ്ക്കുന്നത് അവരുടെ ക്രയശീലത്തെക്കുറിച്ചും നന്നായി മനസിലാക്കിയിരിക്കണം. ഇന്റർനെറ്റ് മാർക്കറ്റ് പഠിക്കുകയും പരിശീലിക്കുകയും ചെയ്താലേ അത് ഫലപ്രദമായി ചെയ്യാൻ കഴിയൂ.

ഉൽപാദനരംഗത്തായാലും സേവനരംഗത്തായാലും സ്ഥാപനങ്ങൾ നില നിൽക്കുന്നത് ഉചിതമായ മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയാണ്. ഉപഭോ ക്താവിൽ എത്തിയില്ലെങ്കിൽ ഉൽപന്നത്തിനോ സേവനത്തിനോ ഒരു പ്രസക്തിയുമില്ല. ഉപഭോക്താക്കൾക്ക് ഇന്ന് ഇന്റർനെറ്റിനോടുള്ള ആശ്രയത്വം ബിസിനസ് സ്ഥാപനങ്ങളുടെ പ്രവർത്തന രീതിയിൽ, പ്രത്യേകിച്ച് മാർക്കറ്റിംഗ് ഇൻഡസ്ട്രിയിൽ, വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.

ജനങ്ങളുടെ ഇന്റർനെറ്റിനോടൂള്ള ആശ്രയത്വം ബിസിനസ് സ്ഥാപനങ്ങളുടെ പ്രവർത്തന രീതിയിൽ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മാർക്കറ്റിംഗ് ഇൻഡസ്ട്രിയിൽ, പുതിയ ഓൺലൈൻ ടെക്നോളജികൾ, അവയുടെ പ്രയോഗം, പുതിയ പ്രവണതകൾ തുടങ്ങിയവയിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾതന്നെ അവ മനസിലാക്കി അവയിൽ സുസജ്ജരാകണം. നിരന്തര പഠനത്തിലൂടെ മാത്രമേ ഇതിനു കഴിയുകയുള്ളൂ. അതിനായി നെറ്റ് വർക്കിംഗ്, ഇവന്റ്സ്, വെബിനാർ, പ്രൊഫഷണൽ കോൺഫറൻസുകൾ, ബില്യനെയർ മൈൻഡ്സെറ്റ് പോലുള്ള ട്രെയിനിംഗ് പ്രോഗ്രാമുകൾ തുടങ്ങിയവയിൽ പങ്കെടുക്കണം.

ഒരു വെബ്സൈറ്റുമായി ഓൺലൈനിൽ വെറുമൊരു സാന്നിദ്ധ്യം മതി യായിരുന്നു പണ്ട്. എന്നാൽ ഇന്നത് പോരാ. വിപണനതന്ത്രത്തിന്റെ ഭാഗ മായിത്തന്നെ സോഷ്യൽ മീഡിയയ്ക്കുവേണ്ടി പ്രത്യേകമായ ഉള്ള ടക്കങ്ങൾക്ക് രൂപം കൊടുക്കണം. അതിനായി അവരവരുടെ വ്യവസായ മേഖലയിലെ പുതിയ പ്രവണതകളും ശൈലികളും പിന്തുടരാൻ ഈ രംഗത്തെ പ്രൊഫഷണലുകളും പരിശ്രമിക്കുന്നുണ്ട്.

ബിസിനസിനെ കൂടുതൽ ഉയരത്തിലെത്തിക്കാൻ വെബ് അനലിറ്റിക് സും സെർച്ച് എൻജിൻ ഓപ്റ്റി മൈസേഷനും ഉപയോഗിക്കുന്നത് ഇന്റർനെറ്റ് മാർക്കറ്റിംഗിലെ പുതിയ രീതിയാണ്.

ഒരു ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പിന്റെ കഥ

ആശയങ്ങൾ എല്ലായിടത്തുമുണ്ട്. അത് കണ്ടെത്തുകയും പ്രയോഗത്തി ലാക്കുകയും ചെയ്യണമെന്നു മാത്രം. എനിക്ക് ഓർമ വരുന്നത് സാറാ ബ്ലേക്ലിയുടെ കഥയാണ്. സ്പാൻക്സ് എന്ന പേരിൽ ഒരു ഓൺ ലൈൻ സ്റ്റാർട്ടപ് കമ്പനി രൂപീകരിക്കാൻ തനിക്കു പ്രചോദനമായത് തന്റെ നിതംബമാണെന്ന് ബ്ലേക്ലി തമാശയായി പറയാറുണ്ട്.


സാറ ബ്ലേഹ്ലിയുടെ സ്പാൻക്സ് (Spanx)

ഡ്രസിന്റെ പിൻഭാഗത്ത്, പ്രത്യേകിച്ചും വെള്ള പാന്റിനു പിന്നിൽ വരകൾ വീഴ്ത്താത്ത തരത്തിലുള്ള എന്തെങ്കിലും ഉള്ളിൽ ധരിക്കണം എന്ന ആഗ്രഹത്തിൽ നിന്നാണ് അവരൂടെ ബിസിനസ് ആശയം ഉയർന്നു വന്നത്. ജന്മം കൊണ്ടോ കർമം കൊണ്ടോ ബിസിനസ്, ഫാഷൻ ചാത്തലങ്ങളൊന്നും അവർക്കില്ലായിരുന്നു. വീട് തോറും കയറിയിറ ഫാക്സ് മെഷീനുകൾ വിൽക്കു കയായിരുന്നു അക്കാലത്ത് സാര അവരുടെ മുഴുവൻ സമ്പാദ്യവും - ഏകദേശം 5000 ഡോളർ ഉപയോഗിച്ചാണ് സ്പാൻക്സ് തുടങ്ങിയത്. പല വസ്ത്ര നിർമാണക്കമ്പനികളിലും വിളിച്ചു സംസാരിച്ചുവെങ്കിലും മിക്ക കമ്പനികളും തുടക്കത്തിൽ അവരെ തിരസ്കരിച്ചു. പുരുഷൻമാർ  സ്ത്രീകളുടെ അടിവസ്ത്രങ്ങൾ നിർമിക്കുന്നതെന്നും, അവർ ഒരിക്കലും അത് ധരിച്ചു നോക്കി അതിന്റെ പോരായ്മകൾ മനസിലാക്കുന്നില്ലെ സാറ  തിരിച്ചറിഞ്ഞു. എന്നാൽ തന്റെ പക്കലുള്ളത് മികച്ചരു ആശയമാണെന്ന് അവർക്ക് അറിയാമായിരുന്നു. അക്കാലത്ത് ഒരു അഭിഭാഷകനെക്കൊണ്ട് പോസ്റ്റ് എഴുതിപ്പിക്കുവാനുള്ള പണമില്ലായിരുന്നതിനാൽ സാറ ഒരു പുസ്തകം വാങ്ങി പഠിച്ച് സ്വയം പേറ്റന്റ് തയ്യാറാക്കി കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഈ ആശയം ഉപയോഗിച്ച് വസ്ത്രം നിർമിക്കുവാൻ തയ്യാറുള്ള ഒരു വസ്ത്രനിർമ്മാതാവിനെ അവർ കണ്ടെത്തി. പെൺമക്കളുള്ള വ്യക്തി വായിരുന്നു അയാൾ. ഇതൊരു നല്ല ആശയമാണെന്ന് ആ കുട്ടികൾക്ക് മനസ്സിലായി. അവരാണ് സാറ സഹായിക്കുന്നത് ഉചിതമായ തീരു മാനമായിരിക്കുമെന്ന് വസ്ത്രനിർമാതാവിനെ ബോധ്യപ്പെടുത്തിയത്. ഇന്ന് സാറാ ബൂക്കിക്ക് ഫിസിക്കൽ റീറ്റെയ്ൽ സ്റ്റോറും ഓൺലൈൻ സ്റ്റോറൂം ഉണ്ട്. അവരുടെ വ്യക്തിഗതമായഇടെ ആസ്തി 107 ബില്യൻ ഡോളാണ്. കാരണം സ്പാൻക്സിന്റെ ഒരേയൊരു ഉടമ അവരാണ്. അത് സാറയെ അമേരിക്കയിലെ സ്വയം വളർന്നു വന്നതും ഏറ്റവും പ്രായം കുറഞ്ഞതുമായ ലേഡി ബില്ലിയോനായർ ആക്കി മാറ്റി.

സാറ ബ്ലേക്ക്ലിയുടെ കഥയിൽ നിന്നും സ്വീകരിക്കാവുന്ന പ്രധാന ആശയം വിജയിക്കണമെങ്കിൽ ഭാവനാപരമായ സൃഷ്ടിപരത ഉണ്ടായിരിക്കുകയും റിസോഴ്സ്ഫുൾ ആയിരിക്കുകയും വേണം എന്നതാണ്. ബിസിനസ് ആരംഭിച്ച സമയത്ത് സ്വന്തം ഉൽപന്നം നിർമിക്കുവാനായി അവർ വസ്ത്രനിർമാതാക്കളെ തേടി അലഞ്ഞു. ആ ഉൽപന്നത്തിൽ വിശ്വാസം അർപ്പിച്ച വസ്ത്രനിർമാതാവിനെ കണ്ടെത്തുന്നതുവരെ അവർ തിരച്ചിൽ തുടർന്നുകൊണ്ടേയിരുന്നു. ഒരു വക്കീലിനെ ഏർപ്പാടാക്കാൻ സാമ്പത്തിക ഭദ്രത ഇല്ലാതിരുന്നപ്പോൾ, പേറ്റന്റ് തയാറാക്കേണ്ടത് എങ്ങനെയെന്ന് സ്വയം പഠിച്ചു. വിജയത്തിലേക്കുള്ള വഴിയിൽ തടസങ്ങൾക്ക് അവർ ഒരിക്കലും ഇടം കൊടുത്തില്ല.സ്വന്തം ലക്ഷ്യങ്ങൾ നേടിയെടുക്കാനായി എപ്പോഴും പരിഹാരം കണ്ടത്താൻ അവർക്ക് കഴിഞ്ഞുവെന്നതാണ് അവരുടെ വിജയരഹസ്യം.


സോഷ്യൽ മീഡിയ മാർക്കറ്റിംഗ്





ഉൽപാദനരംഗത്തായാലും സേവന രംഗത്തായാലും സ്ഥാപനങ്ങൾക്ക് സോഷ്യൽ മീഡിയ ഇന്ന് ഒഴിച്ചുകൂടാനാവാത്ത മാധ്യമമാണ്. ഇവയുടെ വ്യാപകമായ ഉപയോഗം, ചെലവ് കുറവ്, വ്യാപ്തി, സ്വാധീനം തുടങ്ങിയ ഘടകങ്ങളാണ് ഇതിനു കാരണം. സോഷ്യൽ മീഡിയയുടെ പ്രധാനപ്പെട്ട സവിശേഷത അതിലൂടെ ആശയങ്ങളുടെ/അറിവിന്റെ വിവരത്തിന്റെ പരസ്പരമുള്ള ഷെയറിംഗ് ആണ്. ഇത് ഏത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിനെയും ശക്തമായ ഒരു ബഹുജനമാധ്യമത്തിന്റെ നിലയിലേക്ക് ഉയർത്തുന്നു. ഇത്തരം പ്ളാറ്റ് ഫോമുകളിലൂടെ വലിയ വിഭാഗം ഉപഭോക്താക്കളിലേക്ക് തങ്ങളുടെ ഉൽപന്നത്തിന്റെ ഇമേജ് എത്തിക്കാൻ സംരംഭകർക്ക് കഴിയുന്നു. ഷെയറിംഗിനു പുറമേ ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കാനും സോഷ്യൽ മീഡിയ മാർക്കറ്റിംഗ് സഹായിക്കുന്നു.


ഇന്റർനെറ്റ് മാർക്കറ്റിംഗിലെ വളരെ പ്രചാരമുള്ള വാക്കാണ് എൻഗേജ്മെന്റ്. ഇത് പരസ്പരമുള്ള ആശയ വിനിമയത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നായതിനാൽ തന്ത്ര പരമായ വിപണന കാര്യങ്ങളിൽ വളരെ പ്രാധാന്യമുണ്ട്. ദശാബ്ദങ്ങളായി ബ്രാൻഡുകൾ ഉപഭോക്താക്കളെ പരിഗണിക്കുന്നുണ്ടെന്നത് ശരി തന്നെ. എന്നാൽ സോഷ്യൽ മീഡിയയുടെ വരവാണ് ഉപഭോക്താക്കൾക്ക് തങ്ങളുടെ അഭിപ്രായം അറിയിക്കാനും തങ്ങൾ വൈകാരികമായി ഉപ യോഗിക്കുന്ന ബ്രാൻഡിന്റെ സൃഷ്ടാക്കളുമായി അടുത്തിടപഴകാനും (എൻഗേജ്ഡ് ആകാനും) അവസരം നൽകിയത്. ഈ അടുപ്പം ഉപഭോക്താക്കളെ ജീവിതകാലം മുഴുവൻ അത്തരത്തിലുള്ള ബ്രാൻഡിന്റെയോ അതുണ്ടാക്കുന്ന കമ്പനിയുടെയോ അംബാസിഡർമാരാക്കി മാറ്റുന്നു.

കണ്ടന്റ് മാർക്കറ്റിംഗ്

ഇന്റർനെറ്റ് മാർക്കറ്റിംഗിലേർപ്പെട്ടിരിക്കുന്നവർ ഉപയോഗിക്കുന്ന ഒരു ആശയമാണ് കണ്ടന്റ് മാർക്കറ്റിംഗ് (Content marketing). ഏതെങ്കിലും ഒരു പ്രത്യേക ബാൻഡിനെയോ കമ്പനിയെയോ കുറിച്ച് തനതായ കണ്ടന്റ് ഉണ്ടാക്കി വലിയൊരു ഉപഭോക്തൃവൃന്ദത്തെ ആകർഷിക്കാനും സൃഷ്ടിക്കാനുമായി അത് ഇന്റർനെറ്റിലൂടെ പങ്കുവെയ്ക്കുന്നു. ഇത്ത രത്തിലുള്ള കണ്ടന്റ് മാർക്കറ്റിംഗ്, ബ്രാൻഡുകളെ നേതൃനിരയിലേക്ക് പ്രതിഷ്ഠിക്കുന്നു. കണ്ടന്റ് മാർക്കറ്റിംഗിലൂടെ പ്രചരിപ്പിക്കുന്നത്. ഉപ ഭോക്താക്കൾക്ക് താൽപര്യമുള്ളതും പ്രയോജനപ്രദവുമായിരിക്കണം. ആർക്കെങ്കിലും ഇത്തരത്തിലുള്ള കണ്ടന്റ് പ്രയോജനപ്രദമാണ് എന്ന് തോന്നിയാൽ അയാളത് വിവിധ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു കൊള്ളും. ഉപഭോക്താക്കളെ പ്രചോദിപ്പിക്കാനും കണ്ടന്റ് മാർക്കറ്റിംഗിലൂടെ കഴിയും. കമ്പനിയുടെ ഇ-മെയിൽ ന്യൂസ് ലെറ്ററിന്റെ വരിക്കാരാകുന്നതോ കമ്പനിയുടെ ഉപഭോക്താവാകുന്നതോ രണ്ടായാലും, കണ്ടന്റ് മാർക്കറ്റിംഗിന്റെ ഉദ്ദേശ്യം  ഉപഭോക്താക്കളെ കമ്പനിക്കോ ബാൻഡിനോ പ്രയോജനം കിട്ടുന്ന വിധത്തിൽ പ്രതികരിപ്പിക്കുകയെന്നതാണ്.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകമാണ് ഇനി വരാൻ പോകുന്നത്. അത് ആഗോള ബിസിനസിന്റെ കാതലായ ഭാഗമായി മാറും. ഉദാ ഹരണത്തിന് മൈക്രോസോഫ്റ്റ്, യൂബർ മുതലായ കമ്പനികൾ നൈറ്റ്സ്കോപ് കെ.5 റോബോട്ടു കളുപയോഗിച്ച് കുറ്റകൃത്യങ്ങൾ തടയാൻ സഹായിക്കുന്ന വിധം പാർക്കിംഗ് സ്ഥലങ്ങളിലും കൂടുതൽ ആളുകൾ വന്നെത്തുന്ന വലിയ പ്രദേശങ്ങളിലും മോണിട്ടർ ചെയ്യാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.


പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ, സംശയകരമായ നിലയിൽ എന്തെങ്കിലും തോന്നുകയാണെങ്കിൽ അക്കാര്യം രേഖപ്പെടു ൽ, അതേക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയൊക്കെ വാഹനത്തിന്റെ ഉടമകളെ അപ്പോൾത്തന്നെ അറിയിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ ഈ റോബോട്ടുകൾ ചെയ്തുകൊള്ളും. ഇത്തരം സ്ഥലങ്ങളിൽ സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകളുടെ സേവനം വേണമെങ്കിൽ നമുക്ക് വാടകയ്ക്ക് എടുക്കാം.


വോയിസ് സെർച് 

ശബ്ദം ഉപയോഗിച്ച് വിവരങ്ങൾ അന്വേഷിക്കുകയും അതിന് മറുപടി ലഭിക്കുകയും ചെയ്യുന്ന സംവിധാനം ഇന്റർനെറ്റിൽ ഇപ്പോൾത്തന്നെയുണ്ട്. ഇത് മാർക്കറ്റിംഗിന് ഉപയോഗിക്കുന്ന സമ്പ്രദായമാണ് വോയിസ് സെർച് സ്മാർട്ടർ ചാറ്റ്, ചാറ്റ് ബോട്ട് മുതലായവ വോയിസ് സെർചിന്റെ വകഭേദങ്ങൾ തന്നെ. ഇനി കസ്റ്റമർ സർവീസ് പ്രക്രിയയുടെ 85 ശതമാനത്തോളം വോയിസ് സെർചിംഗിലൂടെയാകും. കോൺവർസേഷനൽ മാർക്കറ്റിംഗ് (Conversational Marketing) എന്നും പറയുമിതിനെ കസ്റ്റമേഴ്സിന് തങ്ങ ളുടെ സംശയങ്ങൾക്ക് ഉടനടി മറുപടി കിട്ടണം. തൃപ്തികരമായ മറുപടി ലഭിച്ചാൽ അവർ ഉടനടി ഉൽപന്നം വാങ്ങുകയും ചെയ്യും. കോൺവർസേഷനൽ മാർക്കറ്റിംഗിൽ കസ്റ്റമേഴ്സിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം പ്രവർത്തിച്ചുകൊള്ളും.


അഡ്വർടൈസിംഗ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരസ്യങ്ങളെ ഓട്ടോമേറ്റ് ചെയ്യുകയാണിവിടെ. റിയൽ ടൈം ബിഡിംഗ് (Real time Bidding) എന്നത് പ്രോഗ്രമാറ്റിക് ആഡ് ബൈയിംഗിന്റെ ഉദാഹരണമാണ്. ഇത് മാർക്കറ്റിംഗിൽ കൂടുതൽ പ്രയോജനപ്രദമായതിനാൽ അഡ്വർ ടൈസിംഗ് മൂലമുള്ള കൺവെർഷൻ റേറ്റ് കൂടും. ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്ന ഡിജിറ്റൽ ഡിസ്പ്ലേ ആഡ്സ് കൂടുതൽ പ്രോഗ്രമാറ്റിക് ആവുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത്, ഒരാൾ ഒരു വെബ് പേജിൽ ക്ലിക് ചെയ്താലുടൻ, സൈറ്റിന് ഏറ്റവും കൂടുതൽ റേറ്റ് നൽകുന്ന അഡ്വർടൈസറുടെ പരസ്യം വെബ് പേജിൽ ഡിസ്പ്ളേ ചെയ്യാനുള്ള സംവിധാനം പ്രോഗ്രമാറ്റിക് അഡ്വർടൈസിംഗിലുണ്ട്. ഇത് ഇന്റർനെറ്റ് മാർക്കറ്റിംഗിന്റെ അലകും പിടിയും മാറ്റുമെന്നാണ് കണക്കു കുട്ടപ്പെടുന്നത്.

പേഴ്സണലൈസേഷൻ

മാർക്കറ്റിംഗ് യത്നം കൂടുതൽ ഉപഭോന്മുഖമാവുകയാണ് (customer centric). amiga ഉദ്ദേശിച്ചുള്ള മാർക്കറ്റിംഗ് യത്നം, ഓരോ കസ്റ്റമർക്കും, അത് തന്നെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നു തോന്നണം. നെറ്റ്ഫ്ളിക്സ്, ആമസോൺ മുതലായ സ്ഥാപനങ്ങൾ ഇപ്പോൾത്തന്നെ പേഴ്സണലൈസ്ഡ് മാർക്കറ്റിംഗ് രീതികൾ ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക് പ്രൊഫൈലിൽ നിന്നു ലഭിച്ച വിവരങ്ങളെ ആധാരമാക്കി,കാഡ്ബറീസ് അവരുടെ ഡയറി മിൽക് ഫ്ളവറിന്റെ പുതിയ കംപൈൻ  പേഴ്സണലൈസ് ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.


വീഡിയോ മാർക്കറ്റിംഗ്

അടുത്ത ദശകത്തിൽ ശക്തമാകുന്ന മാർക്കറ്റിംഗ് ട്രൻഡുകളിലൊന്ന് വീഡിയോ മാർക്കറ്റിംഗായിരിക്കും. വീഡിയോ കണ്ടന്റുകൾ കൂടുതലായി ഉൾപ്പെടുത്തിയ സ്ഥാപനങ്ങൾ, തങ്ങളുടെ കൺവർഷൻ റേറ്റ് ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് പറയുന്നു. ഉൽപന്നങ്ങളുടെ, ഇതു വരെ പരിചയമില്ലാത്ത പുതിയ ഉൽ പന്നങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും, വീഡിയോ കണ്ട് പർച്ചേസ് തീരുമാനങ്ങളെടുക്കാനാണ് കൂടുതൽ പേരും ഇപ്പോൾ തയാറാകുന്ന ത്. യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുകയോ, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ലിങ്കഡ്ഇൻ മുതലായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലൈവ് ബ്രോഡ്കാസ്റ്റ് നടത്തുകയോ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. വീഡിയോയുടെ സ്ക്രിപ്റ്റിന്റെ എഴുത്തുരൂപം ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കാനും പറ്റും. ലൈവ് വീഡിയോ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നു.


ഇൻഫ്ളുവൻസർ മാർക്കറ്റിംഗ്

കസ്റ്റമേഴ്സിൽ സ്വാധീനം ചെലുത്താൻ കഴിവുള്ളവരെ പരസ്യങ്ങളിൽ കൂടുതലായി ഉപയോഗിച്ചു കൊണ്ടുള്ള മാർക്കറ്റിംഗ് രീതിയാണ് ഇൻഫ്ളുവൻസർ മാർക്കറ്റിംഗ്. സിനിമ, ടെലിവിഷൻ, സ്പോർട്സ് മേഖലകളിൽ നിന്നുള്ള സെലിബ്രിറ്റികളുടെ എൻഡോഴ്സ്മെന്റ് ഇപ്പോൾ വീഡിയോ പരസ്യങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? പ്രേക്ഷകർക്ക് പ്രിയപ്പെട്ട സെലിബ്രിറ്റികൾ എൻഡോഴ്സ് ചെയ്യുമ്പോൾ ഉൽപന്നം ഉപഭോക്താ ക്കൾക്ക് കൂടുതൽ വിശ്വാസയോഗ്യമായി അനുഭവപ്പെടുന്നു. ഏതെങ്കിലും സ്ഥാപനമോ ബാൻഡോ തനിയെ പറയുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ സെലിബ്രിറ്റികളുടെ എൻഡോഴ്സ്മെന്റിന് കൂടുതൽ പ്രയോജനം ലഭിക്കുന്നതായി കാണാം. തങ്ങളിൽ സ്വാധീനം ചെലുത്തുന്ന ഒരാളിന്റെ എൻഡോഴ്സ്മെന്റുള്ളതുകൊണ്ടു മാത്രം ഉൽപന്നം വാങ്ങുന്നതായി ഈ വിഷയത്തിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 58 ശതമാനം ഉപഭോക്താക്കളും അഭിപ്രായപ്പെടുകയുണ്ടായി.

ഓമ്നി ചാനൽ മാർക്കറ്റിംഗ്

ഇന്ന് നിലവിലുള്ള എല്ലാ ചാനലുകളുടെയും സൗകര്യങ്ങളുപയോഗിച്ച് നടത്തുന്ന മാർക്കറ്റിംഗാണ് ഓമ്നി ചാനൽ മാർക്കറ്റിംഗ് (Omnichannel Marketing). പുതിയ ബിസിനസിനു മാത്രമല്ല ഓമ്നി ചാനൽ മാർക്കറ്റിംഗ് ഉചിതം. നിലവിലുള്ള കസ്റ്റമർമാരെ നിലനിർത്താനും ഓമ്നി ചാനൽ മാർക്കറ്റിംഗ് സഹായിക്കുമെന്നാണ് വിദഗ്ധന്മാരുടെ അഭിപ്രായം.നിലവിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കു പുറമേ പോഡ്കാസ്റ്റ്, സ്മാർട്ട്ഫോൺ ആപ്പുകൾ,
ലൈവ് ബ്രോഡ്കാസ്റ്റുകൾ,ലൈവ് ചാറ്റ്, എസ്.എം.എസ്. പ്രസ് റീലിസുകൾ, ഡയറക്ട് മെയിൽ, വിർച്വൽ അസിസ്റ്റന്റ്, ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഉപയോഗിക്കുന്ന വീഡിയോകൾ മുതലായവയൊക്കെയും ഓമ്നി ചാനൽ മാർക്കറ്റിംഗിനായി ഫലപ്രദമായി ഉപയോഗിക്കാൻ പറ്റും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാർക്കറ്റിംഗ്

അഞ്ചുകൊല്ലം മുമ്പുവരെ ടെക്നോളജിയുടെ പാരമ്യമാണ് ആർട്ടി ഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence - Al) എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ നമുക്കറിയാം. സ്മാർട്ട്ഫോണിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, ഇപ്പോൾ എവിടെയും അതൊരു മിനിമം സ്റ്റാൻ ഡാർഡ് ആയിക്കഴിഞ്ഞിട്ടുണ്ട്. 2018 മുതൽക്കേ മാർക്കറ്റിംഗ് കണ്ടന്റ് തയാറാക്കാൻ പല സ്ഥാപനങ്ങളും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ബിസിനസിനെക്കുറിച്ച് ഡാറ്റായില ധിഷ്ഠിതമായ വിവരങ്ങൾ ഉൾക്കൊ ള്ളിച്ചുകൊണ്ടുള്ള ന്യൂസ് ബ്രീഫിംഗ് നടത്താൻ ആർട്ടിഫിഷ്യൽ ഇന്റലി ജൻസ് ഫലപ്രദമായി ഉപയോഗിക്കാനാവും. ബിസിനസിനെക്കുറിച്ചുള്ള ഇനിഷ്യൽ റിപ്പോർട്ടിംഗിനാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ ഉപകാരപ്പെടുന്നതെന്ന് ഒരു പക്ഷമുണ്ട്. എന്തായാലും പുതിയ ഇന്റർനെറ്റ് മാർക്കറ്റിംഗ് ട്രെൻഡുകളിൽ എ.ഐ. ഒഴിവാക്കാനാവില്ല.


ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് നിങ്ങൾക്ക് വേണ്ടി ഒരു ട്വീറ്റ് തയാ റാക്കാനാവുമോ? തീർച്ചയായും. എ.ഐയുടെ ഒരു സബ്സൈറ്റാണ് നാച്ചുറൽ ലാംഗ്വേജ് ജനറേഷൻ (NLG). ആവശ്യമായ ഡാറ്റകൾ നൽകിയാൽ NLG കൊണ്ട് ഫാക്ട് ഷീറ്റുകളും റിപ്പോർട്ടുകളും സഷ്ടിക്കാൻ ഇപ്പോൾത്തന്നെ കഴിയും. അപ്രകാരം തയാറാക്കിയ ഒരു റിപ്പോർട്ടിൽ നിന്ന് സോഷ്യൽ മീഡിയയ്ക്ക് വേണ്ടി ഒരു ട്വീറ്റ് തയാറാക്കാൻ എ.ഐക്ക് ഒരു വിഷമവുമുണ്ടാവില്ല. ഇതിനു സഹായിക്കുന്ന ഒരു ടൂളാണ് ലേറ്റ്ലി (Lately). അതുപോലെ നിങ്ങൾ ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ഒരാളെ ഫ്രണ്ട് ആക്കിയെന്നു വിചാരിക്കുകയാണ്. അപ്പോൾത്തന്നെ അയാളെപ്പോലെയുള്ളവരുടെ കൂടുതൽ വിവരങ്ങൾ സൈറ്റിൽ വരുന്നത് കാണാറില്ലേ? എ.ഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന റെക്കമെൻഡേഷൻ എഞ്ചിനുകളാണ് ഇത് സൃഷ്ടിക്കുന്നത്. ഇങ്ങനെ ചിന്തിച്ചാൽ എ.ഐ. ഉപയോഗിച്ച് ഡിജിറ്റൽ മാർക്കറ്റിംഗിൽ വളരെയധികം അഡ്വാൻസ്ഡ് ആയ കാര്യങ്ങൾ പലതും ചെയ്യാ നാവും.

സോഷ്യൽ മീഡിയ മാർക്കറ്റിംഗ്

ഇന്റർനെറ്റ് മാർക്കറ്റിംഗിലെ പ്രവണതകളെക്കുറിച്ച് ചിന്തിക്കുമ്പോൾത്തന്നെ പരിഗണിക്കേണ്ട ഒരു മേഖലയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുപയോഗിച്ചുള്ള മാർക്കറ്റിംഗ്. കഴിഞ്ഞ ഏഴെട്ടു കൊല്ലത്തിനിടയിൽ സോഷ്യൽ മീഡിയ, മുമ്പെങ്ങുമില്ലാത്തവിധം ആളുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.


സാധാരണക്കാർ പോലും വാർത്ത കളറിയാനും ചിത്രങ്ങൾ കാണാനും മറ്റുള്ളവർക്ക് സന്ദേശം നൽകാനുമൊക്കെ ഏതെങ്കിലുമൊരു സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. ഇത്തരം പ്ലാറ്റ്ഫോമുകൾ സമർഥനായ ഒരു ഓൺലൈൻ ബിസിനസുകാരന് തന്റെ ബിസിനസ് വളർത്താൻ ഉപയോഗിക്കാൻ കഴിയും. അതിനു തക്കവിധം നമ്മുടെ ടെക്നോളജി അതിവേഗം വളർന്നു കഴിഞ്ഞു.


ഡാർക് വെബ്

ഇന്റർനെറ്റിനെക്കുറിച്ച് എന്തു പറഞ്ഞാലും, ആർക്കും പിടി തരാത്ത ഒരു വിഭാഗം വെബ് ലോകത്തുണ്ട്. ഇതിനെ ബ്ളാക് ഇന്റർനെറ്റ് (Black Internet), ഡാർക് വെബ് (Dark Web) എന്നൊക്കെയാണ് വിളിക്കുന്നത്. സാധാരണ സെർച്ച് എൻജിനുകൾക്ക് ഡാർക്ക് വെബിലെ സൈറ്റുകളിലെത്താനാവില്ല, ടോർ  (Tor) എന്ന ഒരു അജ്ഞാത വെബ് ബ്രൗസറാണ് ഡാർക് വെബ് ശൃംഖല നിയന്ത്രിക്കുന്നത്. ഡാർക് വെബ്സൈറ്റുകൾ സാധാരണ വെബ്സൈറ്റുകൾ പോലെ തന്നെയാണ്. എന്നാൽ പേരിൽ ചെറിയൊരു വ്യത്യാസമുണ്ടായിരിക്കും. സാധാരണ വെബ്സൈറ്റുകളുടെ ഡൊമൈൻ നെയിം, ഡോട് കോം, ഡോട് കോ എന്നിങ്ങനെ അവസാനിക്കുമ്പോൾ ഡാർക്ക് വെബിന്റെ അവസാനം ഡോട് ഒണിയൻ എന്നാണ്. അതുപോലെ യുആർഎൽ പേരുകൾ eajwlvm3z2lcca76.onion എന്ന രീതിയിൽ , ഓർത്തിരിക്കാൻ വിഷമമായ വിധത്തിലാണ് ഡാർക് വെബിൽ എഴുതുന്നത്. സൈറ്റുകൾ കൂടെക്കുടെ അഡ്രസ് മാറിക്കൊണ്ടിരിക്കുന്നതിനാൽ എവിടെ നിന്നാണ് ഓരോ സൈറ്റും പ്രവർത്തിക്കുന്നതെന്ന് കണ്ടുപിടിക്കാനാവില്ല. അത് ദുരൂഹമാണ് കാര്യങ്ങൾ.


ഈ വിഷയത്തിൽ ഗവേഷണം നടത്തിയിട്ടുള്ളവർ 2015-ൽ ഏതാണ്ട് 2725 ലൈവ് ഡാർക് വെബ് സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 67 ശത മാനത്തിലും നിയമവിരുമായ തോക്ക്, മയക്കുന്നുകൾ, ക നോട്ട് ഹാക്ക് ചെയ്ത തെറ്റ്ഫ്ളക്സ് അക്കൗണ്ട്, ക്രഡിറ്റ് കാർഡ് നമ്പർകൾ എന്നിങ്ങനെ മറ്റുള്ളവരുടെ
സ്വകാര്യ നിക്ഷേപങ്ങളിലും വിവരങ്ങളിലും കയറാൻ പറ്റിയതെല്ലാം ഡാർക്ക് വെബിൽ ഉണ്ട്. 


മൊബൈൽ: വർധിച്ചു വരുന്ന സ്വാധീനം

മൊബൈൽ ഉപയോക്താക്കൾ വർധിക്കുന്നത് ആശ്ചര്യപ്പെടുത്തുന്ന ഒന്നല്ല, എന്നാൽ അതിന്റെ വിശദാംശങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. ആകെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 15 ശതമാനത്തോളം മൊബൈൽ ഉപയോക്താക്കളാണ്. അതുകൊണ്ടുതന്നെ, നിങ്ങളുടെ സൈറ്റുകളും പേജുകളും മൊബൈൽ ഫ്രണ്ട്ലിയാണെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, മറ്റ് മൊബൈൽ ഉപകരണങ്ങൾ എന്നി വയ്ക്കായി ആളുകൾ ധാരാളം പണം ചിലവഴിക്കുന്നു. സ്മാർട്ട് ഫോൺ ഉടമ കളിൽ ബഹുഭൂരിപക്ഷവും എന്ത് സാധനം വാങ്ങുന്നതിനു മുൻപും താരതമ്യങ്ങൾക്കും മറ്റ് അന്വേഷണങ്ങൾക്കുമായി അവരുടെ ഫോൺ ഉപയോഗപ്പെടുത്തുന്നവരാണ്. ഏതൊരു ബിസിനസിനും ഇന്ന് മൊബൈൽ ആപ്ളിക്കേഷൻ അത്യന്താപേക്ഷിതമായിരിക്കുന്നു. ഉപയോക്താക്കൾ 90 ശതമാനം സമയവും അവരുടെ സ്മാർട്ട്ഫോണുകൾ, ഐ പാഡുകൾ, മറ്റ് മൊബൈൽ ഗാഡ്ജെറ്റകൾ എന്നിവയിൽ ആപ്പുകൾ ഉപയോഗിക്കുന്നു.


നവീകരണത്തിന്റെ സാധ്യതകൾ

ഇന്റർനെറ്റ് മാർക്കറ്റിംഗിൽ പരസ്യങ്ങളുപയോഗിക്കുന്നതിന് അപാരസാധ്യതകളാണുള്ളത്. ദി ആർട്ട് ഓഫ് ഡിജിറ്റൽ  (The Art of Digitial Marketing) എന്ന പുസ്തകത്തിൽ ഇയാൻ ഡോഡ്സൺ അക്കാര്യം എടുത്തു പറയുന്നു. ഇന്റർനെറ്റിൽ ഒരു പരസ്യം പ്രസിദ്ധീകരിച്ചു കഴിഞ്ഞു മിനി ട്ടുകൾക്കകം അതിന്റെ ക്ളിക്-തു റേറ്റ്, റെസ്പോൺസ് റേറ്റ്, കൺവെർഷൻ റേറ്റ് എന്നിവയൊക്കെ നമുക്ക് മനസിലാക്കാൻ പറ്റും. അതിലുപരി പരസ്യ ത്തിന്റെ കണ്ടന്റ്, ഡിസൈൻ എന്നിവ എത്ര പ്രാവശ്യം വേണമെങ്കിലും നമുക്ക് നവീകരിക്കാനും കഴിയും. പ്രസിദ്ധീകരിക്കുക. പ്രതികരണം ട്രാക് ചെയ്യുക. അതിനനുസരിച്ച് മാറ്റം വരുത്തുക എന്നിവയാണ് ഇന്റർനെറ്റിന്റെ ഏറ്റവും വലിയ ശക്തിയെന്ന് ഡോഡ്സൺ ഉദാഹരണസഹിതം വ്യക്തമാക്കുന്നു.

'ഉപഭോക്താക്കളുടെ പ്രതികരണമനുസരിച്ച് ഡിജിറ്റൽ മാർക്കറ്റിംഗ് കാമ്പെയിൻ നവീകരിക്കാൻ കഴിയുമെന്നത് പ്രാധാന്യമർഹിക്കുന്നു. ഇത് ഏറ്റവും ചെയ്യുമ്പോഴാണ് ഒരു ഡിജിറ്റൽ നന്നായി മാർക്കറ്റിംഗ് ശ്രമം കോസ്റ്റ് ഇഫക്ടിവാണ് എന്നു പറയാൻ കഴിയുക. ഡോഡ്സൺ എഴുതുന്നു.


ഡിജിറ്റൽ നാടോടികൾ ചെയ്യുന്ന പുണ്യം

ലോകത്ത് മൂന്നു തരത്തിലുള്ള ആളുകളെ കാണാം. ആദ്യത്തെ കൂട്ടർ അധികം യാത്ര ചെയ്യാൻ മടിയുള്ളവരാണ്. ഇവരെ നമുക്ക് സ്ഥാവരം (immovable) എന്ന ഗണത്തിൽപ്പെടുത്താം. ഇളക്കമില്ലാത്തവരാണവർ. എവിടെയെങ്കിലും താമസമാക്കിയാൽ പിന്നീട് അവിടെ ചുറ്റിപ്പറ്റിയായിരിക്കും അവരുടെ വ്യവഹാരങ്ങളൊക്കെയും. മറ്റൊരു സ്ഥലത്തേക്ക് എന്തെങ്കിലും ഒരാവശ്യത്തിന് വല്ലപ്പോഴുമൊന്ന് പോയാലായി. എവിടെപ്പോയാലും, റബർ വലിച്ചു വിട്ടതുപോലെ അവർ സ്വന്തം സ്ഥലത്തു തന്നെ തിരികെ വരും.

രണ്ടാമത്തേത് ജംഗമം (movable) എന്ന ഗണത്തിൽപ്പെടുന്നവരാണ്. അവർ ധാരാളം യാത്ര ചെയ്യും. അവർ ഇടയ്ക്ക് ചെന്നൈയിൽ പോകും. അല്ലെങ്കിൽ ഡൽഹിയിൽ പോകും. അതുമല്ലെങ്കിൽ കുറേനാൾ ദുബായിലോ മറ്റു വിദേശ രാജ്യങ്ങളിലോ ഒക്കെ തങ്ങാൻ പോകും. പക്ഷേ സ്ഥിരമായി താമസിക്കുന്നത് ഇവിടെത്തന്നെയായിരിക്കും.


ഇനി മൂന്നാമതൊരു കൂട്ടരുണ്ട്. അവരെ നമുക്ക് ഡിജിറ്റൽ നൊമാഡ്സ് (Digital Nomads) എന്നു വിളിക്കാം. നാടോടികളെപ്പോലെയാണവർ. ജോലി ചെയ്യാൻ അവർക്ക് നിർദ്ദിഷ്ട സ്ഥലമൊന്നും വേണ്ട. പകരം, ചെയ്യുന്ന ജോലിയുടെ പ്രതിഫലം കിട്ടാനുള്ള ഒരു അക്കൗണ്ടും ഐ.ഡിയും മാത്രമേ ഉണ്ടായിരിന്നു. അവർ ജലത്തിന്റെ സാന്ദ്രത പോലെ മാറിക്കൊണ്ടിരിക്കുന്നവരാണ്. വില കുറഞ്ഞ സാധനം എവിടെ കിട്ടിയാലും അവിടെ പോകും വാങ്ങും. എന്നിട്ട് വില കൂടുതൽ കിട്ടുന്നിടത്ത് വിൽക്കും. അവരുടെ ക്രയവിക്രയങ്ങളെല്ലാം ഡിജിറ്റലാണ്. എല്ലാം കംപ്യൂട്ടറിൽക്കൂടിയാണ് ചെയ്യുന്നത്.


ഇവർ ചെയ്യുന്നത് ഒരു വലിയ നന്മയാണ്. കാരണം സാംസ്കാരികമായ വലിയൊരു ആദാനപ്രദാനം ഇവരിലൂടെ നടക്കുന്നുണ്ട്. ഇവർ ഇടപഴകുകയും മനസിലാക്കുകയും ചെയ്യുന്ന സംസ്കാരങ്ങളുടെ നന്മകളെല്ലാം എല്ലായിടത്തുമെത്തുന്നു. ഈ കൾച്ചറൽ പോളിനേഷൻ (Cultural Polination) ഡിജിറ്റൽ നൊമാഡ്സിന്റെ നന്മയുടെ പ്രതിഫലനമാണ്.

വളരെ പുതിയ വളരെ പഴയ
Join WhatsApp