എന്തുവേണമെന്നറിയാം, പക്ഷേ എങ്ങനെ ചെയ്യണമെന്നറിയില്ല. ഇതാണ് നമ്മിൽ പലരുടെയും പ്രശ്നം.
ഉൽപന്നമോ സേവനമോ ഓൺലൈനായി കസ്റ്റമർമാരിലെത്തിക്കുന്ന സാങ്കേതികവിദ്യ സ്വയം അറിയില്ലെങ്കിൽ എന്തു ചെയ്യാനാവും? പലരും ചോദിക്കാറുണ്ട്. രണ്ടു മാർഗങ്ങളിൽ ഒന്ന്, പരിചയസമ്പന്നരായ വിദഗ്ധരുടെ സേവനം ഉപയോഗിക്കുകയാണ്. നിശ്ചയമായും അത് അൽപം പണച്ചെലവുള്ള ഏർപ്പാടാണ്. മറ്റൊന്ന്, പുതിയ തലമുറയുമായി കൂട്ടുകൂടുകയാണ്. വീട്ടിൽത്തന്നെയോ അയൽപക്കത്തോ ഉള്ള പുതിയ തലമുറയിലെ മിക്ക വർക്കും സോഷ്യൽമീഡിയ നന്നായി അറിയാവുന്നവരായിരിക്കും. അവരുടെ സഹായത്തോടെ കുറേ കാര്യങ്ങൾ തനിയെ ചെയ്യാവുന്നതേയുള്ളു. പക്ഷേ ഒന്നുണ്ട്. അങ്ങനെ ചെയ്യാനുള്ള മനോഭാവം വേണം.
അധികസമയം ചെലവഴിക്കേണ്ടതില്ലെങ്കിലും, വീട്ടിലിരുന്ന് തുടങ്ങുന്ന ഓൺലൈൻ ബിസിനസിനെ നിങ്ങൾ നിങ്ങളുടെ സ്ഥിരം ജോലി പോലെ തന്നെ ഗൗരവമായി കാണണം. മുന്നിലെത്തുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തിയാൽ നിങ്ങൾക്ക് വരുമാനമുണ്ടാക്കാം. മുന്നിലെത്തുന്നത് അവസരമാണെന്ന് തിരിച്ചറിയാനുള്ള അന്തർജ്ഞാനവും വിവേകവും വേണമെന്നു മാത്രം.
തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ എപ്പോഴും ഒരു സഹായിയെപ്പോലെ, ഓൺലൈൻ ബിസിനസ് ഏറ്റവും ഫലപ്രദമായ ഒരുപാധിയാണെന്നത് ഇതിനകം മനസിലായിക്കാണുമല്ലോ. നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടുതന്നെ വരുമാനവുമുണ്ടാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ പലർക്കും ഇതിൽ താൽപ ര്യമുണ്ടെങ്കിലും ഇന്റർനെറ്റിനെക്കുറിച്ച് കാര്യമായ പരിചയമില്ലാത്തതാണ് അവരെ തടസപ്പെടുത്തുന്നത്. വെബ്സൈറ്റ് അധിഷ്ഠിത ബിസിനസ് ചെയ്യാൻ ചിലപ്പോൾ ഒരാൾക്ക് അൽപസ്വൽപം സാങ്കേതിക പരി ജ്ഞാനം ആവശ്യമായി വന്നേക്കാം. എന്നാൽ ഓൺലൈൻ ബിസിനസിന്റെ കാര്യത്തിൽ അങ്ങനെയേയല്ല. ഓൺലൈൻ സമ്പത്ത് എല്ലാവർക്കു മുള്ളതാണ്.
എന്തുകൊണ്ട് ഓൺലൈൻ ബിസിനസ്
ഏതാണ്ട് 200 കോടിയോളം ആളു ഇന്ന് ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. സാങ്കേതിക മുന്നേറ്റവും ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയുടെ പ്രചാരവും മൂലം കൂടുതൽ കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് വന്നുകൊണ്ടിരിക്കുക യാണ്. ബിസിനസ് ചെയ്യാൻ പറ്റിയ പുതിയ ഒരു ലോകമാണ് ഇന്റർനെറ്റ് തുറന്നുതരുന്നത്. അവിടെ നൂറുകണക്കിന് വിപണികൾ അവസരങ്ങളുമായി കാത്തിരിക്കുന്നു. ഇവ എങ്ങനെയാണ് പ്രയോജനപ്പെടുത്തുക? ചില കാര്യങ്ങൾ പറയാം.നിങ്ങളുടെ അഭിനിവേശത്തിനിണങ്ങുന്ന ഒരു ബിസിനസ് കണ്ടുപിടിക്കുക.
ആ ബിസിനസ് ലോകത്ത് എവിടെയിരുന്നും നടത്തിക്കൊണ്ടു പോകാൻ ഇന്റർനെറ്റിനെ ഉപയോഗിക്കുക.
“പറഞ്ഞപ്പോൾ എത്ര എളുപ്പം. 44 പക്ഷേ കംപ്യൂട്ടർ, ഇന്റർനെറ്റ്, ഗൂഗിൾ സെർച്, സ്മാർട്ട് ഫോൺ, യൂ-ട്യൂബ്, ഇൻസ്റ്റാഗ്രാം... ഇങ്ങനെയുള്ളവയെക്കുറിച്ച് കാര്യമായി ഒന്നുമറിയാത്ത ഞാനെങ്ങനെയാണ് ഓൺലൈനിൽ ബിസിനസ് ചെയ്യുന്നത്' എന്ന് സത്യസന്ധരായ ചിലരെങ്കിലും ചോദിക്കുന്നത് എനിക്കു കേൾക്കാം. ചിലരുടെ മനസിൽ ഇത്തരം ചോദ്യമുണ്ടെങ്കിലും നാണക്കേടു വിചാരിച്ച് അവർ ചോദിക്കാതിരിക്കുകയാണ്.
സുഹൃത്തേ, എന്തുചെയ്യണമെന്ന് (What) നിങ്ങൾക്കറിയാം. പക്ഷേ എങ്ങനെ (How) ചെയ്യണമെന്നറിയില്ല. അതല്ലേ പ്രശ്നം? സാരമില്ല. പുതിയ തലമുറയുമായി കൂട്ടുകുടിയാൽ പരിഹരിക്കാവുന്നതേയുള്ള നിങ്ങളുടെ പ്രശ്നം. കാരണം സാങ്കേതികവിദ്യ അവർക്ക്, ഉള്ളം കൈയിലെ നെല്ലിക്ക പോലെയാണ്. ഓൺലൈനായി ബിസിനസ് എങ്ങനെ ചെയ്യണമെന്ന് അവർ പറഞ്ഞു തരും.
ഉൽപന്നമോ സേവനമോ ഉപയോക്താക്കൾക്ക് വളരെ അനായാസമായും വേഗത്തിലും ഒഴുക്കുവെള്ളം പോലെ, എത്തിച്ചുനൽകുന്ന പ്രവൃത്തിയാണ് ഓൺലൈനിലൂടെ സമ്പത്തുണ്ടാക്കുന്ന ബിസിനസിന്റെ വിജയത്തിന് ഏറ്റവും അത്യാവശ്യം. ചിലർ പറയും, വിൽക്കാൻ കൈ വശം ഉൽപന്നമൊന്നും ഇല്ലെന്ന്. ആരു പറഞ്ഞു ഉൽപന്നം നിങ്ങളുടെ പക്കലില്ലെന്ന് മറ്റാർക്കുമില്ലാത്ത നിങ്ങളുടെ പ്രത്യേക വൈദഗ്ധ്യവും അറിവും ആദായകരമായ ഉൽപന്നങ്ങളായി പാക്കേജ് ചെയ്യാം. മാത്രമല്ല മറ്റുള്ളവരുടെ ഉൽപന്നങ്ങൾ ഓൺലൈനിലൂടെ വിറ്റും നിങ്ങൾക്ക് ലാഭ മുണ്ടാക്കാം.
ഉപ്പു തൊട്ട് കർപ്പൂരം വരെ
വെറുമൊരു പുസ്തക സ്റ്റോറായി തുടങ്ങിയ ആമസോൺ ഡോട് കോം ഇന്ന് ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ഡിപ്പാർട്ട്മെന്റ് സ്റ്റോ റാണ്. ഉപ്പു കർപ്പൂരം വരെ ഇവിടെ ലഭിക്കും. വെറുതെയാണോ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബസോസ് ലോക കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്? ആമസോണിന്റെ ലോഗോ ശ്രദ്ധിച്ചിട്ടുണ്ടല്ലോ. ആമസോൺ (amazon) എന്ന വാക്കിന്റെ ആദ്യത്തെ അക്ഷരമായ -യുടെ താഴെനിന്ന് ആരം ഭിച്ച് നാലാമത്തെ അക്ഷരമായ വരെ ഒരു വളഞ്ഞ ആരോ മാർക്ക് കൊടുത്തിട്ടുണ്ട്. A to Z വരെയുള്ള എല്ലാ സാധനങ്ങളും ആമസോണിൽ ലഭിക്കും എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷിൽ ഏ ടു സെഡ് (A to Z) എന്നു പറഞ്ഞാൽ 'ഉപ്പു തൊട്ട് കർപ്പൂരം വരെ എന്നാണല്ലോ അർഥം. ഇ-കൊമേഴ്സ്, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡിജിറ്റൽ സ്ട്രീമിംഗ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിലാണ് ആമസോൺ കൈവച്ചിരിക്കുന്നത്. ഗൂഗിൾ, ആപ്പിൾ, ഫേസ്ബുക്ക് എന്നിവയോടൊപ്പം ലോകത്തെ പ്രമുഖ ടെക് സ്ഥാപനമായി ആമസോൺ വളർന്നു. വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് കമ്പനിയാണ് ആമസോൺ
വേൾഡ് വൈഡ് വെബ് തുറക്കുന്ന അവസരം
- വേൾഡ് വൈഡ് വെബിലൂടെ നിങ്ങൾക്ക് സ്വന്തം വിവരങ്ങളും അറിവും വിൽക്കാം.
- വീട്ടിനുള്ളിൽത്തന്നെയിരുന്ന് ലോകവിപണിയിൽ ബിസിനസ് ചെയ്യാം.
- അനായാസമായി അതിവേഗത്തിൽ, കുറഞ്ഞ ചിലവിൽ ഉൽപന്നങ്ങൾ സമാഹരിക്കാം.
- ലോകത്തെവിടെയിരുന്നും വിവരങ്ങളും ഉൽപന്നങ്ങളും വിൽക്കാം.
- നിങ്ങളുടെ ഓരോ അറിവിനെയും അധിക വരുമാനത്തിനുള്ള ആദായകരമായ ഉപാധിയാക്കി മാറ്റാം.
- പാർട്ട് ടൈം ആയി വരുമാന മാതൃകകൾ സൃഷ്ടിക്കാം.
- നിങ്ങളുടെ വിനോദമാർഗങ്ങളെ സമ്പത്താക്കി മാറ്റാം.
- വലിയ മുതൽ മുടക്കില്ല.
- സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ നിങ്ങൾക്ക് സ്റ്റോർ സൗകര്യം വേണ്ട.
- ഒരിടനിലക്കാരനെപ്പോലെ പ്രവർത്തിച്ചാൽ മതി.
- കാഞ്ഞങ്ങാട്ടു വേണ്ടാത്ത കാര്യം കാലിഫോർണിയയിൽ വിൽക്കാം.
ആകർഷണനിയമം നിങ്ങളെ സഹായിക്കും
ഏതോ സിനിമയിൽ ശ്രീനിവാസൻ പറയുന്നതുപോലെയുള്ള “എത മനോഹരമായ നടക്കാത്ത സ്വപ്ന മല്ല ഇവയൊന്നും. എല്ലാം നടക്കും.1. ആവശ്യപ്പെടുക (Ask)
ഒന്നാമത്തെ ഘട്ടം, നിങ്ങൾക്ക് എന്താണോ വേണ്ടത് അത് ആവശ്യപ്പെടുക എന്നതാണ്. വേണ്ടതെന്താണെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. ഓൺലൈനിൽ ബിസിനസ് ചെയ്ത് വരുമാനമുണ്ടാക്കുകയെന്നതാണ് നിങ്ങളുടെ ആവശ്യം, അല്ലേ? അപ്പോൾ അതുതന്നെ ചോദിക്കുക. ഇങ്ങനെ ആവശ്യപ്പെടുന്നത് ഒരു ശീലമാക്കണം.2. വിശ്വസിക്കുക (Believe)
വിശ്വസിക്കുക എന്നതാണ് രണ്ടാമത്തെഘട്ടം. എന്താണ് വിശ്വസിക്കേണ്ടത്? പറയാം. നിങ്ങളാഗ്രഹിച്ചത് കിട്ടി എന്നുതന്നെ വിശ്വസിക്കുക. ചോദിച്ച നിമിഷത്തിൽത്തന്നെ നിങ്ങളാഗ്രഹിച്ചത് നിങ്ങളുടേതായി എന്ന് പൂർണമായി ഉറപ്പിച്ചു വിശ്വസിക്കുക. അതായത് നിങ്ങളൊരു ഓൺലൈൻ സംരംഭകനായി എന്നു വിശ്വസിക്കുക.ആകർഷണനിയമമനുസരിച്ച്, നിങ്ങൾ തീവ്രമായി ആവശ്യപ്പെടുകയും ഉറച്ചു വിശ്വസിക്കുകയും നന്നായി അറിയുകയും ചെയ്യുന്ന നിമിഷം തന്നെ അത് നിങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു.
3. സ്വീകരിക്കുക (Receive)
കൈയിൽ കിട്ടിയത് സർവാത്മനാ സ്വീകരിക്കണം. അതാണ് മൂന്നാമത്തെ ഘട്ടം. കൈയിലെത്തിയാൽ നിങ്ങളെത്രമാത്രം സന്തോഷിക്കുമോ അത്രയും സന്തോഷം നിങ്ങൾക്കുണ്ടാകണം. ആഗ്രഹിക്കുന്നത് ആവശ്യപ്പെടുക. അത് ലഭിച്ചു കഴിഞ്ഞു എന്നു വിശ്വസിക്കുക. അതിന്റെ സുഖാനുഭൂതി ഉൾക്കൊണ്ട് പരമാവധി സന്തോഷിക്കുക.
ഈ മൂന്നു ഘട്ടങ്ങളും അനുഭവിക്കുമെങ്കിൽ, ഉറപ്പിച്ചോളൂ, നിങ്ങൾ ഒരു ഓൺലൈൻ സംരംഭകനായിക്കഴിഞ്ഞു. നിങ്ങളുടെ പ്രവർത്തന ഫലമായി നിലയ്ക്കാത്ത രീതിയിൽ വരുമാനം നിങ്ങളുടെ ജീവിതത്തിലേക്ക് ഇതാ, ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.
വിപണി കണ്ടെത്തിക്കൊണ്ട് സംരംഭം തുടങ്ങുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. പക്ഷേ എങ്ങനെ? മറ്റുള്ളവർക്ക് എന്താണ് ആവശ്യമെന്ന് എങ്ങനെ കണ്ടുപിടിക്കാം? ഓൺ ഡെക് മാർക്കറ്റിംഗ് എന്ന ഇന്റർനെറ്റ് മാർക്കറ്റിംഗ് ഏജൻസിയുടെ സ്ഥാപകനായ അലെൻ മൂൺ നൽകുന്ന പ്രധാനപ്പെട്ട മൂന്ന് നിർദേശങ്ങൾ
ഈ മൂന്നു ഘട്ടങ്ങളും അനുഭവിക്കുമെങ്കിൽ, ഉറപ്പിച്ചോളൂ, നിങ്ങൾ ഒരു ഓൺലൈൻ സംരംഭകനായിക്കഴിഞ്ഞു. നിങ്ങളുടെ പ്രവർത്തന ഫലമായി നിലയ്ക്കാത്ത രീതിയിൽ വരുമാനം നിങ്ങളുടെ ജീവിതത്തിലേക്ക് ഇതാ, ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.
ഓൺലൈൻ ബിസിനസിന് അവസരമുണ്ടോ?
ഓൺലൈനിൽ നല്ല വിൽപന ലഭിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന ഒരാശയം നിങ്ങളുടെ പക്കലുണ്ട്. പക്ഷേ അതിന് ഓൺലൈനിൽ ഉപഭോക്താക്കളെ കിട്ടുമോ എന്ന് എങ്ങനെ ഉറപ്പിക്കാനാവും? മിക്ക സംരംഭകരും ഓൺലൈനിൽ മാർക്കറ്റ് ചെയ്യേണ്ട ഉൽപന്നമാണ് ആദ്യം തീരുമാനിക്കുക. അതിന് മാർക്കറ്റുണ്ടോ എന്ന് അവരന്വേഷിക്കില്ല. എന്നിട്ട് ബിസിനസ് തുടങ്ങിക്കഴിയുമ്പോഴോ? വളരെ വേഗം സംരംഭം നഷ്ടത്തിലാകും.വിപണി കണ്ടെത്തിക്കൊണ്ട് സംരംഭം തുടങ്ങുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു. പക്ഷേ എങ്ങനെ? മറ്റുള്ളവർക്ക് എന്താണ് ആവശ്യമെന്ന് എങ്ങനെ കണ്ടുപിടിക്കാം? ഓൺ ഡെക് മാർക്കറ്റിംഗ് എന്ന ഇന്റർനെറ്റ് മാർക്കറ്റിംഗ് ഏജൻസിയുടെ സ്ഥാപകനായ അലെൻ മൂൺ നൽകുന്ന പ്രധാനപ്പെട്ട മൂന്ന് നിർദേശങ്ങൾ
- ഇന്റർനെറ്റിലുള്ള ഓൺലൈൻ ഫോറങ്ങൾ നിരന്തരം സന്ദർ ശിക്കുക. എന്നിട്ട് ആളുകൾ ഏതൊക്കെ കാര്യങ്ങളാണ് അന്വേ ഷിക്കുന്നതെന്ന് കണ്ടെത്തുക?
- കീവേഡ് റിസർച് ചെയ്ത് കൂടുതൽ പേർ സെർച്ച് ചെയ്യുന്ന കീവേഡുകൾ ഏതൊക്കെയെന്ന് കണ്ടെത്തുക.
- നിങ്ങളോട് മത്സരിക്കാൻ മാർ ക്കറ്റിലുള്ളവർ എന്തു ചെയ്യുന്നു എന്നറിയാൻ അവരുടെ വെബ് സൈറ്റുകൾ സന്ദർശിക്കുക.
ഓൺലൈൻ ബിസിനസ് വിജയം - തന്ത്രങ്ങൾ
ഇ-കൊമേഴ്സും ഓൺലൈൻ ബിസിനസും രണ്ടാണെന്ന് ചില വിദഗ്ധർക്ക് അഭിപ്രായമുണ്ട്. നിങ്ങളുടെ വെബ് സൈറ്റിൽ നിന്ന് വിൽപന നടത്തുന്നതാ ണ് ഇ-കൊമേഴ്സ്. മറിച്ച്, ഓൺലൈൻ ബിസിനസ് അനന്തസാധ്യതകളുള്ളതാണ്. ഓൺലൈൻ സക്സസ് ടാക്ടിക്സ് (Online Success Tactics) എന്ന പുസ്തകത്തിൽ ജീനെറ്റ് കേറ്റ്സ്, ഓൺലൈനിൽ ബിസിനസ് ചെയ്യുമ്പോൾ ഉപയോഗിക്കാവുന്ന ചില തന്ത്രങ്ങൾ നൽകുന്നതിങ്ങനെയാണ്.- എന്തെങ്കിലുമൊക്കെ ഫ്രീയായി നൽകുന്നുവെന്ന ഓഫർ വയ്ക്കുക.
- കൂപ്പണുകൾ ഓഫർ ചെയ്യുക.
- ക്ലാസിഫൈഡ് പരസ്യങ്ങൾ നൽകുക.
- സാമ്പിളുകൾ നൽകുക.
- ഉൽപന്നത്തിന്റെ ഗുണങ്ങളെക്കുറിച്ച് എഴുതുക.
- ഭാഷ ശ്രദ്ധാപൂർവം ഉപയോഗിക്കുക.
- അഫിലിയേറ്റ് പ്രോഗ്രാമുകളിൽ ചേരുക.
- ജോയിന്റ് വെഞ്ചേഴ്സിൽ ചേരുക.
- അഫിലിയേറ്റ് പ്രോഗ്രാം ഓഫർ നൽകുക
- റിസൾട്ട് ട്രാക് ചെയ്യുക
ഓൺലൈൻ ബിസിനസ് - പ്രചോദനമെന്ത്?
എങ്ങനെ ഓൺലൈൻ ബിസിനസ് തുടങ്ങാം എന്ന് കൃത്യമായി മനസി ലാക്കിയാൽ പണവും ലാഭിക്കാം, നിരാശയും ഒഴിവാക്കാം. വീട് അടി സ്ഥാനമാക്കി ഒരു ബിസിനസ് തുടങ്ങുന്നതാണ് ഏറ്റവും സമർഥമായ തീരുമാനം. പക്ഷേ ആ തീരുമാനമെടുക്കാൻ എത്ര പേർക്കു കഴിയും?ഹൗ ടു സ്റ്റാർട്ട് ഏ ഹോം-ബെയ്സ് ഡ് ഓൺലൈൻ റീട്ടെയ്ൽ ബിസിനസ് (How to Start a Home Based Online Retail Business) എന്ന പുസ്തകത്തിൽ ഗ്രന്ഥകാരനായ നിക്കോളെ ഓഗന്റി തന്റെ ഓൺ ലൈൻ ബിസിനസ് സംരംഭത്തെക്കുറിച്ച് പറയുന്നുണ്ട്.
പേൾ മാല കൊണ്ടുവന്ന ഭാഗ്യം
നോർത്ത് വെസ്റ്റ് എയർലൈൻസിൽ ഫ്ളൈറ്റ് അറ്റൻഡന്റായിരുന്നു നിക്കോളെ. ചെറുപ്പം മുതൽക്കേ ബിസിനസിൽ താൽപര്യമുണ്ടായിരുന്നതിനാൽ സ്വന്തമായി ഉണ്ടാക്കിയ കുക്കീസ്, പഴയ ഗോൾഫ് ബോൾ .... അങ്ങനെ കണ്ടതൊക്കെ വിറ്റു പണം സമ്പാദിക്കാനൊരുങ്ങി. ഹൈസ്കൂൾ പഠനംത്തിനുശേഷം ഒരു ഹോട്ടലിൽ ജോലി ലഭിച്ചു. അന്ന് ആ ഹോട്ടലിൽ വച്ച് ആംവയുടെ ഒരു കൺവെൻഷൻ നടക്കുന്ന സമയം. കൺവെൻഷനിൽ പങ്കെടുക്കാൻ വരുന്നവർക്ക് വാഹനസൗകര്യം കിട്ടുന്നില്ലെന്നു മനസിലാക്കി നിക്കോളെ എന്തു ചെ തെന്നോ? ഒരു ടാക്സിയെടുത്ത് ഷട്ടിൽ സർവീസ് നടത്തി.കുറേക്കഴിഞ്ഞപ്പോൾ നോർത്ത് വെയർലൈൻസിൽ ഫ്ളൈറ്റ് അറ്റൻഡന്റായി ജോലി കിട്ടി. ആയിടയ്ക്ക് ഒരുനാൾ ജോലിയുടെ ഭാഗമായി നിക്കോളെ ബെയ്ജിംഗിലെത്തി ഒരു വൈകുന്നേരം കൂട്ടുകാരുമൊത്ത് ഷോപ്പിംഗിനിറങ്ങി. ഒരു കടയിൽ നിന്ന് തന്റെ ഗേൾഫ്രണ്ടിനായി നിക്കോളെ ഒരു പേൾ മാല വാങ്ങി. അതിന് കേവലം 25 ഡോളർ മാത്രമായിരുന്നു വില
നിക്കോളെ അമേരിക്കയിലെത്തി പേൾ മാല ഗേൾഫ്രണ്ടിനു കൊടുത്തു. ഇത്തരമൊരു പേൾ മാലയ്ക്ക് അമരിക്കയിൽ എന്ത് വിലയുണ്ടായിരി ക്കും എന്ന് അവൾ ചോദിച്ചു. കൗതുകം കൊണ്ട് നിക്കോളെ മാലയുമായി ഒരു രത്നവ്യാപാരിയെ സമീപിച്ചു. മാല കൈയിൽ വാങ്ങി തിരിച്ചും മറിച്ചുമൊക്കെ നോക്കി. അയാൾ പറഞ്ഞു. തീർച്ചയായും 600 ഡോളർ കിട്ടും .
നിക്കോളെ പകച്ചു പോയി. പിന്നെ ഒന്നും ആലോചിച്ചില്ല. അടുത്ത ഫ്ളൈറ്റിന് ബെയ്ജിംഗിലേക്കു പറന്നു. കൈയിലുണ്ടായിരുന്ന തുക മുഴുവൻ മുടക്കി കിട്ടാവുന്നിടത്തോളം പേൾ മാലകൾ വാങ്ങി അതെങ്ങനെ വിൽക്കും എന്നൊ ന്നും നിക്കോളെ അപ്പോൾ ആലോചിച്ചില്ല. അവസരം കണ്ടാൽ അത് എത്രയും
പെട്ടെന്നു മുതലാക്കുക. അതാണ് യഥാർഥ സംരംഭകന്റെ വിജയരഹസ്യം എന്ന് അന്നാദ്യമായി നിക്കോളെ മനസിലാക്കി. തിരികെ അമേരിക്കയിലെത്തി. മാലകൾ വിൽക്കാൻ ഒരു മാർഗം നിക്കോളെ കണ്ടെത്തി. ഇന്റർനെറ്റ്. അതും വീട്ടിലിരുന്ന്. 25 ഡോളറിന്റെ സാധനം 600 ഡോളറിന് വിൽക്കു മ്പോഴുള്ള ലാഭം പറഞ്ഞറിയിക്കേണ്ടതുണ്ടോ?
ആരെയും പ്രചോദിപ്പിക്കുന്ന ഈ കഥ ഇവിടെ പറഞ്ഞതിന് പ്രസക്തിയുണ്ട്. എപ്പോൾ വേണമെങ്കിലും നിങ്ങൾക്കൊരു ഓൺലൈൻ ബിസിനസ് ആരംഭിക്കാം. അതിനുള്ള മനോഭാവം ഉണ്ടായിരുന്നാൽ മതി. മനഃശക്തിയിലെ ലോ ഓഫ് അട്രാക്ഷൻനനുസരിച്ച് ബാക്കിയെല്ലാം പ്രകൃതിശക്തി ഒരുക്കിത്തരും. നിങ്ങളുടെ വെബ് ബിസിനസ് നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ എത്രവേണമെങ്കിലും വലുതാക്കാം. അതിൽ നിന്ന് ആഗ്രഹിക്കുന്നതു പോലെ വരുമാനവും ഉണ്ടാക്കാം. നിങ്ങളുടെ ക്രിയാത്മകമായ ചിന്താശേഷിയും ധാർമികതയും മാത്രമായിരിക്കും അതിന് പരിധി നിശ്ചയിക്കുക.
അന്തർജ്ഞാനവും വിവേകവും
ഓൺലൈനിലൂടെ വരുമാനം ഉണ്ടാക്കുന്നതിനെക്കുറിച്ച് വല്ലാത്ത ജ്വരമാ ണിപ്പോൾ എവിടെയും. കളവുകളും ഊതിപ്പെരുപ്പിച്ച വസ്തുതകളും വല്ലാതെ പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്. ഇത്തരത്തിലുള്ള നൂറുകണക്കിന് സൈറ്റുകളുണ്ട്. ഒരു ലാപ്ടോപ് കൈയിലുണ്ടെങ്കിൽ നിങ്ങൾക്ക് പണക്കാരാനാകാം എന്നാണ് അവരുടെ വാഗ്ദാനം.അല്ല. അങ്ങനെയല്ല. ഓൺലൈൻ ബിസിനസിലൂടെ വരുമാനമുണ്ടാക്കുന്നത്. അധികസമയം ചെലവഴിക്കേണ്ടതില്ലെങ്കിലും, വീട്ടിലിരുന്ന് തുടങ്ങുന്ന ഓൺലൈൻ ബിസിനസിനെ നിങ്ങൾ നിങ്ങളുടെ സ്ഥിരം ജോലി പോലെ തന്നെ ഗൗരവമായി കാണണം. അതിൽ ഉത്തരവാദിത്തബോധം പ്രദർശിപ്പിക്കണം.
പരസ്യങ്ങളിൽ കാണുന്നതുപോലെ, കംപ്യൂട്ടറിൽ പണം കായ്ക്കുന്ന മരമൊന്നുമില്ല. നിക്കോളെയുടെ കഥയിൽ പറഞ്ഞതുപോലെ, മുന്നി ലെത്തുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തിയാൽ നിങ്ങൾക്ക് വരു മാനമുണ്ടാക്കാം. മുന്നിലെത്തുന്നത് അവസരമാണെന്ന് തിരിച്ചറിയാനുള്ള അന്തർജ്ഞാനവും വിവേകവും വേണമെന്നു മാത്രം.
പല സംരംഭകർക്കും ബിസിനസി നെക്കുറിച്ചും തങ്ങൾക്കു വേണ്ട നൈപുണ്യങ്ങളെക്കുറിച്ചും പറഞ്ഞു കൊടുക്കാൻ കഴിവുള്ള വിദഗ്ധന്മാരുടെ സേവനം ആവശ്യമാണ്. ഇന്റർനെറ്റിലൂടെ വരുമാനമുണ്ടാക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് കൺസൾട്ടിംഗ്.
ഹോം മെയ്ഡ് ഉൽപന്നങ്ങളുടെ മാർക്കറ്റ്
വീട്ടിലുണ്ടാക്കുന്ന ഉൽപന്നങ്ങളോട് ആളുകൾക്ക് പ്രിയം കൂടി വരിക യാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇങ്ങനെയുണ്ടാക്കുന്ന ഉൽപന്നങ്ങൾ വിൽക്കാൻ സഹായിക്കുന്ന നിരവധി ഓൺലൈൻ മാർക്കറ്റ് പ്ലേസുകൾ ഇപ്പോഴുണ്ട്. പരസ്യപ്പെടുത്തുകയോ അല്ലെങ്കിൽ നിങ്ങളുടേതായ വെബ് സൈറ്റ് തുടങ്ങി അതിലൂടെ വിൽപന നടത്തുകയോ ചെയ്യാം. എന്തൊക്കെ ഉൽപന്നങ്ങളാണ് വീട്ടിലുണ്ടാക്കി വിൽക്കാനാവുന്നത്? പ്രധാനപ്പെട്ട ചില ഉൽപന്നങ്ങൾ താഴെക്കൊടുക്കുന്നു.- വിവിധ നിറത്തിലും രൂപത്തിലുമുള്ള കാൻഡിലുകൾ
- വ്യത്യസ്തമായ ആഭരണങ്ങൾ
- ശുദ്ധമായ കോസ്മെറ്റിക്സ് ഉൽപന്നങ്ങൾ
- പെയിന്റിംഗുകൾ
- സ്നാക്സ് ഉൾപ്പടെയുള്ള ഭക്ഷണവസ്തുക്കൾ
- വസ്ത്രങ്ങൾ
- കുട്ടികൾക്കുള്ള കളിക്കോപ്പുകൾ
പൊതുവായ ചില മേഖലകളാണ് മുകളിൽ പറഞ്ഞത്. ഇവയിൽത്തന്നെ സ്ത്രീകൾക്കും കുട്ടികൾക്കുള്ള ബാഗ്, ഷൂസ്, ചെരിപ്പുകൾ, പൗച്, കോഫി മഗ്, ലെതർ ബൽറ്റ്, സ്കാർ ഫ്, പ്രസന്റേഷൻ ഐറ്റംസ്, വീട്ടിലുണ്ടാക്കിയ പെർഫ്യൂം, ബോഡി ബ്, ഷാംപൂ, ബോഡി വാഷ്, ഗ്രീറ്റിംഗ് കാർഡുകൾ, സ്പൈസസ്, പ്രിന്റഡ് ടീ ഷർട്ട്, ഡോർമാറ്റ്, പില്ലോ കവർ, ഏപ്രൺ, ഡസ്ക് പാഡ്, നോട്ട് ബുക്, സാമ്പാണിത്തിരികൾ, നൈഫ് ഹോൾഡർ, കീ ചെയിൻ എന്നിങ്ങനെ നിങ്ങളുടെ കലാപരമായ കഴിവിന് ഇണങ്ങിയ ധാരാളം ഉൽപന്നങ്ങൾ വീട്ടിലുണ്ടാക്കി ഓൺലൈനായി അവതരിപ്പിക്കാം. ഇവിടെ പറയാ ധാരാളം ഉൽപന്നങ്ങൾ വേറെയുമുണ്ടാകാം. അവയും കണ്ടെത്തുക.
ഓട്ടോ സജഷന്റെ ഗുണം
അവസരങ്ങൾ (opportunities) ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ധാരാളം പറയാറുണ്ട് നാം. എന്നാൽ എങ്ങനെയാണ് അവസരങ്ങളെ മുതലെടുക്കുക? മനഃശക്തിയുടെ ഒരു തന്ത്രം പറയാം, വിശ്വാസപൂർ വം നടത്തുന്ന ഓട്ടോ സജഷൻ അതിനുള്ള ഏറ്റവും ഫലപ്രദമായ ടൂളാണ്. ഓർത്തു നോക്കൂ, ശരിയാണോ തെറ്റാണോ എന്നതൊക്കെ മാറ്റിനിർത്തി ഒരാൾ തന്നോടുതന്നെ ആവർത്തിക്കുന്ന പ്രസ്താവന, ഒടുവിൽ അയാൾ തന്നെ വിശ്വസിച്ചു തുടങ്ങുകില്ലേ? വീണ്ടും അത് ആവർത്തിച്ചുകൊണ്ടിരുന്നാൽ, കേവലം നുണയായ കാര്യങ്ങൾ പോലും സത്യമാണെന്ന് അയാൾ വിശ്വസിക്കാൻ തുടങ്ങും.
